Choose your language

26 October 2024

// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-17

പലരുടെയും വിഷമത്തിനുള്ള പ്രധാന കാരണം നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിച്ചവർ നമ്മളോട് കാണിക്കുന്ന അവഗണനയാണ്.

നമ്മൾക്ക് ഇഷ്ടം ഇല്ലാത്ത പലതിനോടും നമ്മൾക്ക് അവഗണിക്കേണ്ടി വന്നേക്കും.

വേണ്ടപ്പെട്ട പലതും അവഗണിച്ചാൽ പിന്നീടായിരിക്കും അതുമൂലം ഉണ്ടാകുന്ന വേദനകൾ അനുഭവിക്കേണ്ടി വരിക.

മുതിർന്നവർ പറയുന്ന പല കാര്യങ്ങളും ശരിയായിരുന്നുവെന്ന് നമ്മൾക്ക് തിരിച്ചറിയുക ഒരുപക്ഷെ കാലങ്ങൾ ഒരുപാട് എടുത്തിട്ടായിരിക്കും.

നമ്മൾക്ക് ലഭിച്ച അവഗണനകൾ നമ്മൾ ശരിയായ വിധത്തിൽ കൈകാര്യം ചെയ്യേണ്ടതായിട്ടുണ്ട്.

ഇന്ന് മറ്റുള്ളവർ നമ്മളെ അവഗണിക്കാൻ ഒത്തിരി കാരണങ്ങൾ അവർക്കൊക്കെ ഉണ്ടാകാം, ഒരുപക്ഷെ നമ്മൾക്ക് അവരെപോലെ കഴിവില്ലാത്തത് ആകാം, സൗന്ദര്യം ഇല്ലാത്തത് ആകാം, സമ്പത്തു ഇല്ലാത്തത് ആകാം, വിദ്യാഭാസ യോഗ്യത ഇല്ലാത്തത് ആവാം, നല്ലൊരു ജോലി ഇല്ലാത്തത് ആകാം.

അവഗണന ജീവിതത്തിന്റെ ഭാഗം ആയിട്ടു കാണുക. നമ്മൾക്ക് ഇഷ്ടം ഇല്ലാത്ത കാര്യങ്ങൾ നമ്മൾ അവഗണിക്കുന്നതുപോലെ മറ്റുള്ളവർക്ക് ഇഷ്ടം ഇല്ലാത്തതുകൊണ്ട് അവരും അവഗണിക്കുന്നു എന്ന് കരുതുക.

നമ്മളെ ആരൊക്കെ അവഗണിച്ചാലും അവരോടൊന്നും പ്രതികാരം ചെയ്യാൻ ശ്രമിക്കരുത്.

ഇന്ന് അല്ലെങ്കിൽ നാളെകൾ ആരുടെ ഭാഗത്ത്‌ ആയിരുന്നു ശരിയെന്നു തിരിച്ചറിയുന്ന സമയം വരും.

നമ്മൾ ഇന്ന് ചെയ്യുന്ന ഓരോ കാര്യവും മറ്റുള്ളവർ അവഗണിച്ചാൽ പോലും, നമ്മളുടെ മുന്നോട്ടുള്ള പ്രവർത്തനത്തെ അതൊന്നും ബാധിക്കാതെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയണം. വിജയം എന്നത് പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോകുന്നവർക്കാണ് ഏറ്റവും കൂടുതലായിട്ട് ലഭിക്കുക എന്നത് നമ്മുടെ ചുറ്റുപാടും വിജയം നേടിയവരുടെ അനുഭവത്തിൽ നിന്നും മനസിലാക്കാം. പലരും നമ്മുടെ ശ്രമത്തെ തളർത്താൻ ശ്രമിച്ചെന്നു വരാം, അവിടെ തളരാതെ മുന്നോട്ട് പോകേണ്ടത് നമ്മുടെ ആവശ്യമാണ്.

നമ്മൾക്ക് മുന്നിലുള്ള ഓരോ സുചനകളും നമ്മളൊക്കെ വേണ്ടതുപോലെ ശ്രദ്ധിച്ചില്ല എങ്കിൽ പിന്നിടുള്ള കാലം അതിന്റെ പേരിൽ വിഷമിച്ചേക്കാം.

കറിയിൽ സ്വാദ് ഉണ്ടാവണം എങ്കിൽ അതിൽ ചെരേണ്ട ചേരുവകൾ കൃത്യമായ അളവിൽ ഉണ്ടാവേണ്ടതുണ്ടല്ലോ. ഉപ്പ് ഇല്ലാതെ ഉപ്പ് രസം കറിക്ക് കിട്ടില്ലല്ലോ.

നമ്മളുടെ ആവശ്യം അനുസരിച്ചു അവഗണിക്കേണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ടാകാം, അവയെ അവഗണിച്ചില്ല എങ്കിൽ അതിന്റെ പേരിൽ പ്രയാസം നേരിടേണ്ടി വരും എന്നത് മറക്കരുത്. താത്കാലിക സുഖത്തിനു വേണ്ടി അവഗണിക്കേണ്ടവ പരിഗണിച്ചാൽ പിന്നിട് വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടായെന്നു വന്നേക്കാം എന്നത് ഒരിക്കലും മറക്കാതിരിക്കുക.

ഭക്ഷണം കഴിക്കേണ്ടത് നമ്മുടെ ആരോഗ്യസ്ഥിതി അനുസരിച്ചു ആയിരിക്കണം. വയർ നിറഞ്ഞു കഴിഞ്ഞാൽ ഒരു പരിധിയിൽ കൂടുതൽ ഭക്ഷണം കഴിക്കാൻ സാധിക്കില്ലല്ലോ. ഭക്ഷണം അമിതമായി കഴിച്ചു കഴിഞ്ഞാൽ അതിലുടെ മറ്റുപല ബുദ്ധിമുട്ടുകളും ഉണ്ടായേന്ന് വന്നേക്കാം.

അവഗണന വേണ്ടത് അവഗണിക്കാനും പരിഗണന വേണ്ടത് അവഗണിക്കാതിരിക്കാനും സാധിക്കട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.