പല സാഹചര്യത്തിലും അവകാശങ്ങൾ നഷ്ടപ്പെട്ടേക്കാം. നഷ്ടപ്പെട്ട അവകാശങ്ങൾ തിരികെ ലഭിക്കാൻ ഒത്തിരി കാര്യങ്ങൾ ചെയ്യേണ്ടി വന്നേക്കാം.
ഒരു വ്യക്തിക്ക് വാഹനം ഓടിക്കാൻ അറിയാം എന്നതുകൊണ്ട് പൊതുനിരത്തിൽ കൂടി വാഹനം ഓടിക്കാനുള്ള അവകാശം ഉണ്ടാകണമെന്നില്ല, അതിനു ആ വ്യക്തിക്ക് വാഹന നിയമം അനുശാസിക്കുന്ന പ്രായം ആകേണ്ടതും ലൈസൻസ് നേടേണ്ടതുമുണ്ട്.
അവകാശത്തിനുവേണ്ടി പോരാടാൻ നമ്മുടെ പൂർവികർ ഒരുപാട് സമരങ്ങൾ ചെയ്തിട്ടുള്ളതായി നമ്മുടെ ചരിത്രങ്ങളിൽ കാണാം. അവരുടെ പരിശ്രമം കൊണ്ടാണ് നമ്മൾക്ക് നഷ്ടപ്പെട്ട പലതും തിരിച്ചെടുക്കാൻ സാധിച്ചത്.
ഒരു വ്യക്തിക്ക് അർഹമായ അവകാശം നിഷേധിക്കുന്നത് എത്രയേറെ വേദന ഉളവാക്കുന്ന കാര്യമാണ്.
ഏതൊരു കാര്യത്തിനും അവകാശം നേടാൻ അതിന്റെതായ പരിശ്രമം ആവശ്യമാണ്.
ഈ ലോകത്തുള്ള പലതിലും അവകാശം നേടാൻ പണം ആവശ്യമാണ്.
നമ്മൾ ഇന്നിപ്പോൾ താമസിക്കുന്ന വീടും സ്ഥലവും ഇന്നലെകൾ മറ്റൊരാൾ ആയിരുന്നു അവകാശി എങ്കിൽ നാളെകളിൽ മറ്റൊരാൾ ആയിരിക്കും അവകാശി ആയിട്ട് ഉണ്ടാവുക.
നമ്മൾ ആർക്കും ഈ ലോകത്ത് ഒരു പരിധിയിൽ കൂടുതൽ കാലം നില നിൽക്കാൻ സാധിക്കില്ലല്ലോ.
മരണം വഴി ഈ ഭൂമിയിലുള്ള അവകാശം നമ്മളിൽ നിന്നും നഷ്ടപ്പെടുകയാണ്.
പ്രായം ആകുന്തോറും നമ്മുടെ ആരോഗ്യം ക്ഷയിക്കും എന്നത് പ്രപഞ്ചസത്യമാണ്. നമ്മൾ എത്രത്തോളം നമ്മുടെ ശരിരം കാത്തു പരിപാലിക്കുന്നു എന്നത് അനുസരിച്ചിരിക്കും നമ്മുടെ ശരിരം മുന്നോട്ടു പ്രവർത്തിക്കുക.
നമ്മൾക്കുള്ള അവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ നമ്മുടെ മുന്നോട്ടുള്ള ജീവിതത്തിൽ പലവിധത്തിലുള്ള ബുദ്ധിമുട്ട് നേരിടേണ്ടി വന്നേക്കാം.
പ്രകൃതി നമ്മൾക്ക് സമൃദ്ധമായി നൽകുന്ന വായു, ജലം ഉള്ളതുകൊണ്ടാണ് മനുഷ്യർക്ക് ഭൂമിയിൽ ജീവൻ നിലനിർത്താൻ സാധിക്കുന്നത്.
വില കൊടുത്തു നേടാൻ കഴിയാത്ത അവകാശങ്ങൾ ഈ ഭൂമിയിലുണ്ട്.
നമ്മൾക്ക് ലഭിച്ച അവകാശം സംരക്ഷിക്കാൻ നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരാണ്.
ആവശ്യങ്ങൾ നിറവേറ്റാൻ പല സാഹചര്യത്തിലും നമ്മളുടെ അവകാശം മറ്റൊരാൾക്ക് കൈമാറേണ്ടി വന്നേക്കാം.
നമ്മൾക്ക് ലഭിച്ച അവകാശങ്ങൾ നഷ്ടപ്പെടാനും പുതിയ അവകാശങ്ങൾ ലഭിക്കാനും ഏതാനും നിമിഷം മാത്രം മതി.
പ്രകൃതി ദുരന്തം വഴിയായി എത്ര മനുഷ്യരുടെ ജീവിതമാണ് ദുരിതത്തിൽ ആയത്.
നമ്മൾക്ക് ശേഷം പുതിയ തലമുറ ഉണ്ടെങ്കിൽ മാത്രമല്ലെ അവകാശം കൈമറിയുകയുള്ളു. ആരും അവകാശികൾ ആയിട്ട് ഇല്ലെങ്കിൽ പൊതുസ്വത്തായിട്ട് മാറുമല്ലോ.
അവകാശത്തിനുവേണ്ടി അനാവശ്യമായി തർക്കിച്ചിട്ട് കാര്യം ഇല്ലല്ലോ, നിയമം കൃത്യമായി അവകാശം ഉള്ളവർക്ക് മാത്രമാണല്ലോ അനുകൂലം ആകുക.
റോഡിൽ കിടന്നു നമ്മുടേതല്ലാത്ത പണം കളഞ്ഞു കിട്ടിയാൽ അതിന്റെ അവകാശം നമ്മൾക്ക് ലഭിക്കില്ല,അതിന് യഥാർത്ഥ അവകാശികൾ ഉണ്ടാകുമല്ലോ.
നമ്മൾ ഒരിക്കലും നമ്മൾക്ക് അവകാശം ഇല്ലാത്തവ സ്വന്തം ആക്കാൻ ശ്രമിക്കരുത്. മറ്റൊരാളെ വേദനിപ്പിച്ചു, ദ്രോഹിച്ചു കൈക്കൽ ആക്കുന്ന ഒന്നും നമ്മൾക്ക് സമാധാനവും സന്തോഷവും നേടി തരില്ല എന്നത് മറക്കാതെ ഇരിക്കുക.
നമ്മൾക്ക് ലഭിച്ച അവകാശങ്ങളെ വേണ്ടതുപോലെ ഇനിയുള്ള കാലം പ്രയോജനപ്പെടുത്താൻ കഴിയട്ടെ.
0 comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.