നമ്മൾക്ക് അർഹത ഉള്ളത് മാത്രമാണ് നമ്മൾക്ക് ലഭിക്കുകയുള്ളൂ.
സമ്മാന കൂപ്പൺ വാങ്ങിക്കുന്നവർക്ക് ഭാഗ്യം പരീക്ഷിക്കുന്നതിൽ പങ്കാളി ആകാനുള്ള അർഹത ഉണ്ടെന്ന് അല്ലാതെ എല്ലാവർക്കും നേട്ടങ്ങൾ കിട്ടാനുള്ള അർഹത കൈവരില്ലല്ലോ.
ഒരു സ്ഥാനത്തിന് യോഗ്യരായവർക്ക് വേണ്ട കാര്യങ്ങൾ ഉണ്ട്, അങ്ങനെ യോഗ്യത ഉള്ളവരിൽ നിന്നും തിരഞ്ഞെടുക്കുന്നവർക്കാണ് ആ സ്ഥാനം കൊടുക്കുക.
നമ്മൾക്ക് അർഹതപ്പെട്ടത് ആണെങ്കിൽ എത്ര കാലം കഴിഞ്ഞാലും നമ്മളിലേക്ക് തന്നെ വന്നെത്തും.
അർഹത ഇല്ലാത്തതിന്റെ പിന്നാലെ പോയി നമ്മുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്താതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.
നമ്മൾ, മറ്റുള്ളവരുടെ വാക്കുകൾ കേട്ട് പിന്തിരിഞ്ഞാൽ പലപ്പോഴും നമ്മൾക്ക് അർഹതപ്പെട്ട പലതും എന്നന്നേക്കുമായി നഷ്ടം ആയിയെന്ന് വരാം.
ഓരോ കാര്യത്തിനും അതിന്റെതായ സമയമുണ്ട്, അതുകഴിഞ്ഞാൽ നമ്മൾക്ക് അർഹത ഉണ്ടായിരിക്കുന്നതല്ലല്ലോ.
അർഹത ലഭിക്കാൻ അതുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങളെ ആശ്രയിച്ചിരിക്കും. പണം ഉണ്ടെങ്കിൽ ഈ ലോകത്തുള്ള പലതും വിലകൊടുത്തു വാങ്ങുവാനുള്ള അർഹത ഉണ്ടാകുമെന്ന് നമ്മൾക്ക് അറിയാം.
പണം ആവശ്യത്തിന് നമ്മളുടെ പക്കൽ എല്ലായ്പോഴും ഉണ്ടാവണം എന്നില്ലല്ലോ. പണം കിട്ടാനുള്ള അർഹത ഉണ്ടായിട്ടു പോലും പലരുടെയും പിടിവാശി മൂലം തടസ്സങ്ങൾ നേരിടുന്നവർ ഉണ്ടാവാം.
പണം നമ്മുടെ പക്കൽ എത്തണം എങ്കിൽ അതിനുവേണ്ടി നേരായ വിധത്തിൽ പരിശ്രമിക്കാൻ നമ്മൾക്ക് കഴിയേണ്ടതുണ്ട്.
ഒരു കാര്യം നേടിയെടുക്കാനുള്ള അർഹത ലഭിക്കാൻ ചിലപ്പോൾ വർഷങ്ങൾ പരിശ്രമിക്കേണ്ടി വന്നേക്കാം.
നമ്മുടെ പരിശ്രമത്തെ ആശ്രയിച്ചിരിക്കും എത്രത്തോളം അർഹത ലഭിക്കും എന്നത്.
അർഹതപ്പെട്ടത് ആർക്കായാലും ഒരുകാരണവശാലും നിഷേധിക്കപ്പെടാൻ പാടില്ല. അങ്ങനെ നിഷേധിക്കപ്പെട്ടാൽ അർഹതപ്പെട്ടത് നേടിയെടുക്കുന്നതുവരെ മുന്നോട്ടു ഒരുപക്ഷെ നിയമനടപടി കൈകൊള്ളേണ്ടി വന്നേക്കാം.
നമ്മൾക്ക് ഈ ലോകത്തുള്ള പലതും അർഹതപ്പെട്ടത് അല്ലായെന്ന് അംഗീകരിക്കാൻ കഴിയേണ്ടതുണ്ട്, ഇല്ലായെന്നുണ്ടെങ്കിൽ നമ്മളുടെ മുന്നോട്ടുള്ള ജീവിതത്തെ സാരമായി ബാധിച്ചേക്കാം.
ഒരുകാലത്തു അർഹത ഉണ്ടായിരുന്നു എന്നു കരുതി എല്ലാ കാലത്തും അർഹത ഉണ്ടാകണം എന്നില്ലല്ലോ.
നമ്മളുടെ അർഹത തെളിയിക്കേണ്ടത് നമ്മളുടെ മാത്രം ആവശ്യമാണ്. നമ്മളുടെ ലക്ഷ്യം നിറവേറ്റാൻ നമ്മൾക്ക് അതിനുവേണ്ട അർഹതക്കായി നിരന്തരം പരിശ്രമിക്കാം.
ഇന്നലെകൾ ഉണ്ടായ വിഴ്ചകൾ നമ്മൾക്ക് മുന്നോട്ട് ഓരോ പാഠം ആയി തീരട്ടെ.
നാളെ നമ്മൾ ഓരോരുത്തർക്കും ആഗ്രഹിച്ച കാര്യങ്ങൾക്ക് വേണ്ട അർഹത നേടിയെടുക്കാൻ സാധിക്കട്ടെ.
No comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.