Choose your language

31 October 2024

// // Our Youtube channel

305.Motivation discussion 2024

305.സമയത്തിന് വില നൽകിയിട്ടുണ്ടോ?.



Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-305

 305.വിരസത.

നമ്മൾ ഓരോ നിമിഷവും വിരസതയെ അതിജീവിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നത്, കാരണം വിരസത ഒരിക്കലും നമ്മൾക്ക് സന്തോഷം തരില്ല. ഓരോ വ്യക്തികൾക്കും വിരസത ഉണ്ടാവാൻ ഒരുപാട് കാരണങ്ങൾ ഉണ്ടാവും. വിരസതയേ അകറ്റാൻ നമ്മൾ ശ്രമിക്കേണ്ടിയിരിക്കുന്നു. വിരസത അകറ്റാൻ നമ്മൾ ചെയ്യുന്ന ഓരോ കാര്യങ്ങൾക്കും വളരെ അധികം പ്രാധാന്യം ഉണ്ട്.


വിരസത അകറ്റാനുള്ള ഏറ്റവും നല്ല മാർഗം നമ്മളുടെ മുന്നിലുള്ള ഓരോ സമയവും വിലപ്പെട്ടതാണ് എന്ന് തിരിച്ചറിഞ്ഞു പ്രയോജനകരമായ കാര്യങ്ങൾക്കായി നമ്മളുടെ സമയം വിനിയോഗിക്കുക എന്നതാണ്. ഒരേ കാര്യം തന്നെ തുടർച്ചയായി ചെയ്യുമ്പോൾ ഒരു പക്ഷെ വിരസത ഉണ്ടാവുക സ്വഭാവികമാണ്.

വിരസതയെ ധിരമായി ചെറുത്തു തോൽപ്പിക്കാൻ പഠിക്കുക. നമ്മൾക്ക് ഉണ്ടായിട്ടുള്ള തോൽവികൾ ഓരോന്നും തിരിച്ചറിവുകളാണ്.വിരസതയെ അകറ്റി കൊണ്ട് പരിശ്രമിക്കാൻ നമ്മൾ എല്ലാവർക്കും സാധിക്കട്ടെ.

Read More

30 October 2024

// // Our Youtube channel

304.Motivation discussion 2024

304.മറ്റുള്ളവരെ ആത്മാർത്ഥതയോടെ സ്നേഹിക്കാൻ, സഹായിക്കാൻ കഴിഞ്ഞിട്ടുണ്ടോ?.



Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-304

 304. വിധി. 

പലരും പറയുന്നത് കേട്ടിട്ടുണ്ട് വിധിയെ തടുക്കാൻ ആവില്ല എന്ന് ഭൂരിഭാഗം ആളുകളും ഒരുപക്ഷെ വിധിയെ പഴിച്ചുകൊണ്ടിരിക്കും.

നമ്മൾ ഈ ഭൂമിയിൽ ജനിച്ചുവീണത് നമ്മൾ ആരും വിചാരിച്ചിട്ടല്ല. നമ്മുടെ കൺമുൻപിൽ ഒത്തിരി അധികം ആളുകൾ വലിയ രോഗങ്ങളോട്, വേദനകളോട് പ്രതിസന്ധികളോട് പൊരുതി ജയിച്ചു വന്നവരുണ്ട്, അത് കൂടാതെ മരണം വരെ പൊരുതിയവരും ഉണ്ട്, അവർ മറ്റുള്ളവർക്ക് പകർന്നു നൽകിയ ഊർജം ചെറുതല്ല.

 

വിധിയുടെ വിളയാട്ടത്തിൽ നമ്മളെ സഹായിക്കാൻ നമ്മുടെ ചുറ്റിലും ഉള്ളവരെ കാണുള്ളൂ.നമ്മൾ ജീവിക്കുന്നത് എന്തിനാണ്, ആർക്കുവേണ്ടിയാണ് എന്നൊക്കെ ചോദിക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഒരു ഉത്തരം കടന്നു വരണം, ഒരു പക്ഷെ നമ്മൾ ജീവിതത്തിൽ ഒറ്റപ്പെട്ടവരായിരിക്കാം, മറ്റുള്ളവരാൽ വെറുക്കപ്പെട്ടവരായിരിക്കാം എങ്കിലും നമ്മൾക്ക് ഈ ഭൂമിയിൽ എന്തെങ്കിലും നന്മകൾ ചെയ്യാൻ ഉണ്ടാകില്ലേ?. ജീവിതത്തിൽ ഉണ്ടാകുന്ന നഷ്ടങ്ങളെ വിധിയെന്നു പഴി ചാരാതെ പോസിറ്റീവ് ആയി കണ്ടു കൊണ്ട് മുന്നോട്ട് പോകുവാൻ ഓരോരുത്തർക്കും കഴിയട്ടെ.

Read More

29 October 2024

// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-365


നമ്മൾ മനുഷ്യർ പല കാര്യത്തിലും സ്വാർത്ഥത(സ്വന്തം കാര്യത്തിൽ മാത്രം താല്പര്യമുള്ള ) പ്രകടിപ്പിക്കാറുണ്ട്.

ഒരാൾക്ക് ആവശ്യത്തിലധികം വസ്തുവകകൾ ഉണ്ടായിട്ടും മറ്റുള്ളവർക്ക്(സ്വന്തപ്പെട്ടവർക്ക് പോലും) നൽകാതെ പിടിച്ചുവെക്കുമ്പോൾ നമ്മൾ പൊതുവെ അവരെ സ്വാർത്ഥരാണ് എന്നൊക്കെ വിളിക്കാറുണ്ട്.

സ്വന്തം കാര്യത്തിൽ മാത്രം ശ്രദ്ധകൊടുത്ത് മറ്റുള്ളവരെ യാതൊരു വിധത്തിലും പരിഗണിക്കാതെ സ്വാർത്ഥരായാൽ ജീവിതത്തിൽ സന്തോഷവും സംതൃപ്തിയും സമാധാനവും ഒരുപക്ഷെ മുന്നോട്ടു ലഭിക്കണം എന്നില്ല.

എല്ലാവരും സ്വന്തം കാര്യത്തിൽ സ്വാർത്ഥർ ആയിരുന്നെങ്കിൽ ഇന്നിപ്പോൾ പലരുടെയും ജീവിതങ്ങൾ ദുരിതത്തിൽ ആയേനെ.

എത്രയോ മനുഷ്യരാണ് സ്വാർത്ഥത കൈവെടിഞ്ഞുകൊണ്ടു ചുറ്റിലുമുള്ള മനുഷ്യരെ സേവിക്കാനായി ഇറങ്ങിതിരിച്ചിട്ടുള്ളത്, അവരുടെ നല്ല മനസ്സാണ് ഇന്ന് ഒത്തിരി അധികം ആളുകൾ സന്തോഷകരമായി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള പ്രധാന കാരണം.

പണവും കഴിവും കരുത്തും സ്വാധിനവും ആയിരിക്കാം ഒരുപക്ഷെ നമ്മളെ സ്വാർത്ഥർ ആക്കുന്നത്.

നമ്മൾക്ക് ഇന്നുണ്ടെന്ന് അഹങ്കരിക്കുന്നതെല്ലാം നാളെകളിൽ ഒരുപക്ഷെ ഇല്ലാതെ ആയേക്കാം.

പണം ഏതുവിധേനയും സ്വന്തമാക്കണം എന്ന് സ്വാർത്ഥമായ ചിന്താഗതിയോടെ മറ്റുള്ളവർക്ക് ദോഷകരമാകുന്ന രീതിയിൽ പ്രവർത്തിച്ചാൽ ഇന്നുണ്ടാകുന്ന സന്തോഷം ഒന്നും നാളെകളിൽ ഉണ്ടാവുകയില്ല എന്ന് നമ്മുടെ ചുറ്റുപാടും ഉള്ള ഒത്തിരി മനുഷ്യരുടെ ജീവിതാനുഭവം നോക്കിയാൽ മനസ്സിലാവും.

ലോകം എത്ര സ്വാർത്ഥമായ ചിന്താഗതിയോടെ കിഴടക്കിയാലും അവസാനം മണ്ണോടു മണ്ണായി ചേരേണ്ടവരാണ് നമ്മൾ ഓരോരുത്തരും എന്നുള്ള തിരിച്ചറിവ് നമ്മൾ ഓരോരുത്തർക്കും ഉണ്ടാകട്ടെ.

ചില മനുഷ്യരുടെ സ്വാർത്ഥ താല്പര്യംമൂലം ദുരിതം അനുഭവിക്കുന്ന ഒത്തിരി മനുഷ്യരുണ്ട്.

നമ്മുടെ സ്വാർത്ഥതാല്പര്യം കാരണം ആർക്കെങ്കിലും വിഷമം അനുഭവിക്കാൻ ഇടവന്നിട്ടുണ്ടെങ്കിൽ, അതെപോലെയുള്ള സാഹചര്യം നാളെകളിൽ നമ്മളുടെ ജീവിതത്തിൽ വന്നുചേരില്ല എന്ന് ആർക്കും ഉറപ്പ് പറയാൻ കഴിയില്ലല്ലോ.

ഈ നിമിഷം നമ്മൾ ഭൂമിയിൽ ആയിരിക്കുക നമ്മളുടെ മാത്രം കഴിവ് കൊണ്ടല്ലല്ലോ, ഒത്തിരി മനുഷ്യർ നമ്മൾക്ക് വേണ്ടി അഹോരാത്രം കഷ്ടപ്പെടുന്നത് കൊണ്ടു കൂടിയാണ്.

മറ്റുള്ളവരുടെ ഭാഗത്തുനിന്ന് എന്ന് ചിന്തിക്കാൻ ആരംഭിക്കുന്നുവോ അന്ന് ഒരുപക്ഷെ സ്വാർത്ഥതക്ക് വിരാമം ഉണ്ടാകുമായിരിക്കും.

ഒരിക്കലും നമ്മളുടെ നല്ല കഴിവുകളും കിട്ടിയ സൗഭാഗ്യങ്ങളും മറ്റുള്ളവരുമായി ആവശ്യമായ സാഹചര്യത്തിൽ പങ്കുവെക്കുന്നതിൽ സ്വാർത്ഥരാകാതിരിക്കുക.

നമ്മളുടെ കഴിവും സമയവും സ്വാർത്ഥപരമായ കാര്യങ്ങൾക്കായ് ചിലവഴിക്കാതെ സമൂഹത്തിന് നന്മകൾ ആയിട്ടുള്ളതിന് കൂടി വേണ്ടിയാകട്ടെ.

നമ്മളിലെ സ്വാർത്ഥത കൈവെടിഞ്ഞു അർഹതപ്പെട്ടവർക്ക് അർഹതക്കുള്ളത് നൽകുക. നാളെകൾ നമ്മളുടെ നല്ല പ്രവർത്തികൾ മറ്റുള്ളവർക്ക് മാതൃകയാക്കാൻ കഴിയട്ടെ.
Read More
// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-364

മനുഷ്യരുടെ ജീവിതത്തിൽ നിത്യവും പല കാര്യങ്ങളും സ്വാധിനിക്കാറുണ്ട്.
ചില കാര്യങ്ങൾ ചെറിയ രീതിയിൽ സ്വാധിനിക്കുമ്പോൾ മറ്റു ചില കാര്യങ്ങൾ കാര്യമായ രീതിയിൽ സ്വാധിനിക്കും.

നമ്മളുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്ന കാര്യങ്ങൾ പോസ്റ്റിവ് ആയി എടുക്കണോ നെഗറ്റീവ് ആയി എടുക്കണോ എന്നത് നമ്മുടെ ഓരോരുത്തരുടെയും തീരുമാനമാണ്.

മറ്റുള്ളവർ നമ്മൾക്ക് വേണ്ടി എത്ര കഷ്ടപ്പെട്ടാലും നമ്മളെ അതൊന്നും കാര്യമായി സ്വാധിനിക്കണം എന്നില്ല.

നമ്മൾ ഇടപെടുന്ന എല്ലാ മേഖലയിലും എന്തെങ്കിലും നമ്മളെ സ്വധിനിക്കാതിരിക്കുന്നുണ്ടാകില്ല.

പരസ്യങ്ങൾ നമ്മളെ സ്വാധിനിക്കുന്നത് കൊണ്ടാണല്ലോ നമ്മളിൽ പലരും പല ഉൽപ്പന്നങ്ങളും വാങ്ങിക്കുന്നത്.

ഒരാൾക്ക് സ്വാധിനം ഉണ്ടാക്കിയ കാര്യം തന്നെ മറ്റൊരാൾക്ക്‌ സ്വാധിനം ഉണ്ടാവണം എന്നില്ല.

ഒരു ക്ലാസ്സിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഒരുപോലെ ആയിരിക്കില്ലല്ലോ ആ ക്ലാസ്സിൽ പറയുന്ന കാര്യങ്ങൾ സ്വാധിനിക്കുക.

എല്ലാവർക്കും എല്ലാ കാലവും എല്ലാവരെയും ഒരുപോലെ സ്വാധിനിക്കാൻ ആവില്ലല്ലോ.

ചിലരുടെയൊക്കെ സ്വാധീനം നമ്മളെ ചിലപ്പോൾ മോശമായി/നല്ലതായി ബാധിച്ചേക്കാം.

നല്ല കാര്യങ്ങൾ മാത്രം സ്വാധിനിക്കാൻ നമ്മൾ അനുവദിക്കുക.

കാന്തത്തിന് ഇരുമ്പിനെ ആകർഷിക്കാൻ ഒരു പരിധിക്കുള്ളിലാണെങ്കിൽ സാധിക്കും.

ഒരുപാട് കാര്യങ്ങളെ ആശ്രയിച്ചാണ് സ്വാധിനം എത്രത്തോളം ഫലവത്താകും എന്ന് പറയാൻ സാധിക്കുക.

നമ്മൾ ചെയ്യുന്ന നല്ല കാര്യങ്ങൾ മറ്റുള്ളവരുടെ ജീവിതത്തിൽ നന്മകൾ ചെയ്യുന്നതിന് സ്വാധിനിക്കാൻ ഇടവരട്ടെ.

മോശമായ സ്വാധിനങ്ങളെ ധിരമായി ചെറുക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.
Read More
// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-363

മനുഷ്യർ എല്ലാവരും സ്വാതന്ത്ര്യം അനുഭവിക്കാൻ അതിയായി ആഗ്രഹിക്കുന്നവരാണ്.

സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന അവസ്ഥ മനുഷ്യരിൽ വേദനക്ക് കാരണമായേക്കാം.

എന്നെങ്കിലും ഒരിക്കൽ സ്വാതന്ത്ര്യം കിട്ടുമെന്ന പ്രതീക്ഷയിൽ കഴിയുന്നവരുണ്ട്.

സ്വാതന്ത്ര്യം നേടേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ആവശ്യമാണ്.

സാമ്പത്തിക സ്വാതന്ത്ര്യം നമ്മൾക്ക് ആവശ്യമാണ്.സാമ്പത്തിക സ്വാതന്ത്ര്യം നേടിയെടുക്കാൻ നല്ലതുപോലെ കഷ്ടപ്പെടേണ്ടതായിട്ടുണ്ട്.

നമ്മൾ, നമ്മുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾക്ക് വേണ്ടി ആത്മാർത്ഥമായി ശ്രമിക്കേണ്ടതുണ്ട്.

വർഷങ്ങളുടെ പരിശ്രമം ആവശ്യമായി വന്നേക്കാം സ്വാതന്ത്ര്യം നമ്മൾക്ക് പല മേഖലകളിലും കിട്ടുന്നതിന്.

ഒത്തിരിയേറെ കഷ്ടപ്പാടിലൂടെയാണ് നമ്മുടെ പൂർവികർ നമ്മുടെ രാജ്യത്തിന് വേണ്ടി സ്വാതന്ത്ര്യം നേടിത്തന്നത്.

സ്വാതന്ത്ര്യം നമ്മൾക്ക് അനുഭവിക്കാൻ പല തടസ്സങ്ങളെയും മാറ്റേണ്ടതായിട്ടുണ്ട്. സ്വാതന്ത്ര്യം നമ്മൾക്ക് കിട്ടാൻ ആത്മാർത്ഥമായി പരിശ്രമിക്കാൻ കഴിയട്ടെ.
Read More
// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-362

പല സാഹചര്യത്തിലും സ്വയം വില നഷ്ടപ്പെടുത്താറുണ്ട് നമ്മളിൽ പലരും.

മറ്റുള്ളവർ നമ്മളെ ഒരുപക്ഷെ ഉപദേശിച്ചേക്കാം സ്വയം വില കളയരുതെന്ന്.

പല സാഹചര്യത്തിലും പലരും നമ്മളെ കളിയാക്കിയേക്കാം, വിമർശിച്ചേക്കാം തരം താഴ്ത്തി സംസാരിച്ചെന്നും വരാം അന്നേരം നമ്മൾക്ക് തന്നെ സ്വയം വില ഇല്ലായെന്ന അവസ്ഥ ഒരുപക്ഷെ ഉണ്ടായേക്കാം, അതിനെയെല്ലാം അതിജീവിക്കാനും സ്വയം വില നൽകാനും നമ്മൾ ഓരോരുത്തരും പഠിക്കേണ്ടതുണ്ട്.

ഒരുപക്ഷെ മറ്റുള്ളവരെപോലെ കഴിവുകൾ നമ്മൾക്ക് ഉണ്ടായെന്നു വരില്ല, മറ്റുള്ളവരുടെതുപോലെ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ടാകില്ല, എങ്കിൽ പോലും നമ്മൾക്ക് ഒരു വിലയുണ്ടെന്ന് കരുതാൻ കഴിയേണ്ടതുണ്ട്.

ചില കറികൾ ഉണ്ടാക്കുമ്പോൾ അതിൽ കറിവേപ്പില ഇടാറുണ്ട്, ഭക്ഷിക്കുമ്പോൾ ആ വേപ്പില ഉപയോഗിക്കുന്നില്ലായെങ്കിൽ കൂടിയും കറിക്ക് വേണ്ട സ്വാദിന് കറിവേപ്പിലക്ക് അതിന്റെതായ സ്ഥാനമുണ്ട്.

കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ലായെന്ന് പറയുമ്പോലെ ഓരോന്നിന്റെയും അഭാവത്തിലാണ് അതിന്റെ വില എത്രത്തോളമാണെന്ന് നമ്മളിൽ പലരും ഒരുപക്ഷെ മനസിലാക്കുക.

നമ്മുടെയൊക്കെ പ്രവർത്തനങ്ങൾ സ്വയം വില ഉയർത്തുന്നതു ആകണം, സ്വയം വില നഷ്ടപ്പെടുത്തുന്നത് ആകരുത്.

ഏതൊരു ജോലിക്കും അതിന്റെതായ മഹത്വമുണ്ട്. നമ്മളെ ഏൽപ്പിച്ച ജോലിക്ക് നിരക്കാത്ത കാര്യങ്ങൾ ചെയ്യുമ്പോൾ സ്വയം വില ഇല്ലാതെയാകുകയാണ്.

പരാജയങ്ങൾ ഉണ്ടാകുമ്പോൾ നമ്മളിൽ പലരും ദുഃഖിതരാകും, ദുഃഖങ്ങൾ നമ്മളെ ഒരുപക്ഷെ മാനസികമായും ശാരീരികമായും തളർത്തിയേക്കാം. സ്വയം വില നൽകി പോസിറ്റീവ് ആയി ചിന്തിച്ചു മുന്നേറാൻ ശ്രമിച്ചെങ്കിൽ മാത്രമേ തളർച്ചകളെ ഇല്ലാതെയാക്കാൻ ഒരുപക്ഷെ കഴിയുകയുള്ളു.

ഈ ലോകത്തിൽ എല്ലാവരാലും ഒറ്റപ്പെട്ടാലും നമ്മൾക്ക് മുന്നോട്ടു പോകാൻ കരുത്തു കിട്ടുന്നത് നമ്മൾക്ക് സ്വയം വില നൽകുമ്പോഴാണ്.

ഇന്നിപ്പോൾ പലർക്കും സ്വയം വില നൽകാൻ സാധിക്കുന്നില്ല. സ്വയം അവരവരെ തന്നെയെങ്കിലും സ്നേഹിക്കാൻ പഠിക്കേണ്ടതുണ്ട്.

സ്വയം വില നൽകാൻ പഠിച്ചില്ലായെന്നുണ്ടെങ്കിൽ ഒരുപക്ഷെ ഒത്തിരിയധികം നഷ്ടങ്ങളെ നേരിടേണ്ടി വന്നേക്കാം.

മറ്റുള്ളവരുടെ ഭാഗത്തു നിന്നുള്ള പെരുമാറ്റം എത്ര മോശമാണെങ്കിൽ കൂടിയും അവരെപോലെ തിരിച്ചും നമ്മൾ അവരോട് പെരുമാറുന്നത് നമ്മുടെ വില നഷ്ടപ്പെടുത്തുന്ന കാര്യമാണ്.

സമയത്തിന്റെ വില മനസിലാക്കുന്നതുപോലെ സ്വയം വില മനസ്സിലാക്കാൻ നമ്മളെകൊണ്ട് സാധിക്കണം.

പലരും പറയുന്ന കാര്യമാണ് എനിക്ക് കഴിവില്ല, ഒന്നും ചെയ്യാൻ അറിയില്ല എന്നൊക്കെ, ഇത്തരം നെഗറ്റീവ് ചിന്താഗതി മാറ്റിയെടുക്കേണ്ടതുണ്ട്, നമ്മളായിട്ട് എന്തെങ്കിലും ശ്രമിച്ചെങ്കിലെ എന്തു നേട്ടമായാലും സ്വന്തമാക്കാൻ കഴിയുകയുള്ളു എന്ന് ഇനിയെങ്കിലും തിരിച്ചറിയുക.

ഈ ഭൂമിയിൽ ജനിച്ചു വീണ ഏതൊരു മനുഷ്യനും അവരുടേതായ കുറവുകൾ ഉണ്ടായെന്നു വരാം, എങ്കിൽ പോലും ഓരോ വ്യക്തികൾക്കും അവരവരുടേതായ വിലയുണ്ട്.

നമ്മൾക്ക് ആരും വില നൽകിയില്ല എങ്കിൽ കൂടിയും സ്വയം വില നൽകുക.

ഇന്നിപ്പോൾ നമ്മൾക്ക് മറ്റുള്ളവരുടെ മുന്നിൽ യാതൊരു വിലയും ഉണ്ടായെന്നു വരില്ല, നാളെകളിൽ നമ്മൾക്ക് മറ്റുള്ളവർ വില നൽകില്ലായെന്ന് ആരു കണ്ടു.

മറ്റുള്ളവർ നമ്മൾക്ക് വില നൽകുകയോ നൽകാതിരിക്കുകയോ ചെയ്യട്ടെ, നമ്മൾക്ക് ചെയ്യാനുള്ള നല്ല പ്രവർത്തികൾ മറ്റുള്ളവർ നമ്മൾക്ക് വേണ്ട വില നൽകിയില്ലായെന്നതിന്റെ പേരിൽ തടസ്സം ആകരുത്.

സ്വർണ്ണത്തിന് വില ഉണ്ട് എന്ന് നമ്മൾക്കു അറിയാം, സ്വർണ്ണം എങ്ങനെയാണ് രൂപപ്പെടുന്നത് എന്നത് നമ്മളിൽ എത്രപേർക്ക് അറിയാം. ഒത്തിരി കടമ്പകൾ കടന്നിട്ടാണ് സ്വർണ്ണം നമ്മൾക്ക് ഉപയോഗിക്കാൻ സാധിക്കു‍ന്നത്.

ദുരിതങ്ങളെ, പ്രയാസങ്ങളെ എല്ലാം പലപ്പോഴും അതിജീവിക്കേണ്ടി വരും, അതെല്ലാം നേരിട്ട് മുന്നേറുന്നവർക്ക് വില ഉണ്ടാവുക സാധ്യമായ കാര്യമാണല്ലോ.

ഈ ലോകത്ത് സമ്പന്നർ ആയവരിൽ പലരും അവരുടെയൊക്കെ ചെറുപ്പത്തിൽ ദാരിദ്ര്യം അനുഭവിക്കേണ്ടി വന്നവരാകാം, അതെല്ലാം നിരന്തരപരിശ്രമം കൊണ്ടു നേരിട്ടുകൊണ്ടാണ് അവർക്കിപ്പോൾ നേട്ടങ്ങൾ സ്വന്തമാക്കാൻ ഒരുപക്ഷെ സാധിച്ചിട്ടുള്ളത്.

നമ്മുടെ പെരുമാറ്റം, പ്രവർത്തികൾ ഒന്നും തന്നെ ആരെയും വേദനിപ്പിക്കുന്നത് ആകാതിരിക്കാൻ നമ്മൾ ഓരോരുത്തരും കഴിവിന്റെ പരമാവധി ശ്രമിക്കുക.

വലിയ മല കിഴടക്കാൻ തുനിഞ്ഞിറങ്ങിയ വ്യക്തി തന്നെകൊണ്ടു ഒരിക്കലും മല കിഴടക്കാൻ സാധിക്കില്ല എന്ന് നിരന്തരം മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നെങ്കിൽ ഒരുപക്ഷെ മുന്നോട്ട് കാൽ ചുവട് വെക്കാൻ സാധിക്കുമായിരുന്നില്ല.
നേട്ടങ്ങൾ സ്വന്തമാക്കാൻ പരിശ്രമിക്കാൻ മടിവിചാരിച്ചിട്ടു കാര്യമില്ല, ജയവും തോൽവിയും ശ്രമത്തിൽ നിന്നുമാണ് ഉണ്ടാകുക.

ജീവിതത്തിൽ വിജയം കൈവരിക്കാൻ സ്വയം വില നൽകാൻ നമ്മളാരും മറക്കരുത്.

നമ്മൾക്ക് കഴിവില്ല, നമ്മൾ മോശക്കാരാണ് എന്നൊക്കെ നമ്മളോട് പലരും പറയുമ്പോൾ അവരുടെ വാക്കുകൾക്ക് വില നൽകിയാൽ നമ്മുടെ മുന്നോട്ടുള്ള പ്രവർത്തനത്തെ സാരമായി ബാധിക്കും.

ആരു എന്തൊക്കെ നമ്മളെപറ്റി പറഞ്ഞോട്ടെ നമ്മളായിട്ട് നമ്മുടെ വില ഒരിക്കലും നഷ്ടപ്പെടുത്തരുത്. ഒത്തിരിയധികം കഴിവുകൾ നമ്മളിൽ ഉണ്ടെന്ന് തിരിച്ചറിയുക, അതെല്ലാം നമ്മുടെ പരിശ്രമത്തിലൂടെ മുൻപന്തിയിൽ എത്തിക്കാൻ നമ്മളെകൊണ്ട് മാത്രമെ സാധിക്കുള്ളു.

മോശമായ സാഹചര്യങ്ങളെ അതിജീവിച്ചുകൊണ്ട് നല്ല ലക്ഷ്യങ്ങൾ നേടിയെടുക്കാൻ കരുത്തോടെ മുന്നേറാൻ നമ്മൾ എല്ലാവർക്കും ഇനിയെങ്കിലും സ്വയം വില നൽകാൻ സാധിക്കട്ടെ.
Read More
// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-361

നമ്മൾക്ക് മുന്നോട്ടു പോകുവാൻ സ്വന്തം കഴിവിൽ വിശ്വസിക്കേണ്ടതുണ്ട്.
സ്വന്തം കഴിവ് വളർത്തികൊണ്ട് വരാൻ നമ്മൾ ശ്രമിക്കേണ്ടതുണ്ട്.

നമ്മളുടെ കഴിവുകൾ, നമ്മൾക്ക് മാത്രമാണ് ഈ ലോകത്തിൽ കിട്ടിയിരിക്കുന്നത്, നമ്മൾക്ക് പകരമാകാൻ ഈ ലോകത്തുള്ള ഒന്നിനും സാധിക്കുകയില്ല.

സ്വന്തം കഴിവിൽ വിശ്വസിച്ചു മുന്നേറാൻ എല്ലാവർക്കും കഴിയട്ടെ.
Read More
// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-360

ജീവിതത്തിൽ സ്നേഹം നഷ്ടപ്പെടുന്ന അവസ്ഥകൾ വേണ്ടപ്പെട്ടവരിൽ നിന്നും നേരിടേണ്ടി വരുന്നത് വളരെയേറെ വേദനാജനകമാണ്.

നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള ബുദ്ധിമുട്ടിലുടെയൊക്കെ നമ്മൾക്ക് കടന്നുപോകേണ്ടി വന്നേക്കാം.

ആരെയും സ്നേഹം നൽകി വഞ്ചിക്കാതിരിക്കുക.

അർഹതയില്ലാത്തിടത്ത് സ്നേഹം നിലനിൽക്കില്ലല്ലോ.

ആത്മാർത്ഥമായി സ്നേഹിക്കാനും, ഒരിക്കലും ആ സ്നേഹത്തെ നഷ്ടപ്പെടുത്താതിരിക്കാനും സാധിക്കട്ടെ.

സ്നേഹം നഷ്ടപ്പെടുന്ന അവസ്ഥയിലേ മുറിവുകൾ ഉണങ്ങാൻ സമയം ആവശ്യമാണ്.കാലം നമ്മളുടെ മുറിവുകൾ ഉണക്കട്ടെ.

സ്നേഹം നഷ്ടപ്പെടുന്ന അവസ്ഥകളെ ശരിയായ വിധം ഉൾക്കൊണ്ട്‌ നേരായ മാർഗത്തിൽ അതിജീവിക്കാൻ എല്ലാവർക്കും കഴിയട്ടെ.
Read More
// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-359

ലോകം നിലനിൽക്കുന്നത് മനുഷ്യർ തമ്മിൽ സ്നേഹം ഉള്ളതുകൊണ്ടാണ്.

മനുഷ്യർക്ക് ഏറ്റവും അധികം വേദനക്ക് കാരണമാകുന്നതും സ്നേഹം നഷ്ടപ്പെടുന്നതുകൊണ്ടാണ്.

സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നുണ്ട്.

ഇന്നിപ്പോൾ ഒത്തിരി ആളുകളാണ് സ്നേഹം കിട്ടാതെ വിഷമത്തിൽ ആയിരിക്കുക.
സ്നേഹം കിട്ടാതെ പോകുന്ന ഒരാൾക്കുണ്ടാകുന്ന വിഷമം മറ്റൊരാൾക്ക്‌ പലപ്പോഴും മനസ്സിലാകണം എന്നില്ല.

നമ്മുടെ ചുറ്റിലുമുള്ള മനുഷ്യരെ നിസ്വാർത്ഥമായി സ്നേഹിക്കാൻ നമ്മൾക്ക് കഴിയട്ടെ.

പലപ്പോഴും നമ്മളുടെ വേണ്ടപ്പെട്ടവരുടെ സ്നേഹം തിരിച്ചറിയാതെപോകുന്നുണ്ട്, പലർക്കും പല കാരണങ്ങളാൽ യഥാർത്ഥ സ്നേഹം പ്രകടിപ്പിക്കാൻ കഴിയാറില്ല.

സ്നേഹം നഷ്ടപ്പെട്ട അവസ്ഥയിൽ നിന്നും സ്നേഹം ലഭിക്കുന്നിടത്തേക്ക് മനുഷ്യരുടെ മനസ്സ് കടക്കാൻ ആരംഭിക്കും.

മനസ്സ് തുറന്നു നമ്മളുടെ വേണ്ടപ്പെട്ടവരെയെങ്കിലും സ്നേഹിക്കാൻ ശ്രമിക്കുക,എല്ലാ മനുഷ്യരിലും കുറവുകൾ ഉണ്ടെന്ന് മനസിലാക്കുക.

എല്ലാവരിൽ നിന്നും സ്നേഹം നഷ്ടമായ അവസ്ഥയിൽ നിരാശയിൽ കഴിയുന്നവരുണ്ട്, ഒരിടത്തും നിന്നും സ്നേഹം നഷ്ടമായി എന്ന് കരുതി ജീവിതത്തിൽ ഇനി ഒരിക്കൽപോലും സ്നേഹം ലഭിക്കില്ല എന്ന് കരുതാനാവില്ലല്ലോ.

സ്നേഹം എന്നത് വെറും വാക്കിൽ മാത്രം ഒതുക്കേണ്ടതല്ല, പ്രവർത്തിയിൽ കൊണ്ടുവരേണ്ടതാണ്.

നമ്മൾ എന്തിനെ സ്നേഹിക്കുന്നുവോ അതിൽ നിന്നും നമ്മൾ പ്രതീക്ഷിച്ചതുപോലെ തിരിച്ചു ലഭിക്കണം എന്നില്ല.

സ്നേഹത്തിൽ വിള്ളലുകൾ ഉണ്ടായേക്കാം, മുറിപ്പെടുത്തലുകൾ ഉണ്ടായേക്കാം, അതെല്ലാം ക്ഷമിച്ചും സഹിച്ചും പരസ്പരം പൊരുത്തപ്പെട്ടും തിരുത്തേണ്ടവ തിരുത്തിയും മുന്നോട്ട് പോകുക.

നമ്മുടെ വേണ്ടപ്പെട്ടവരെ ആന്മാർഥമായി സ്നേഹിക്കാൻ നമ്മൾക്ക് കഴിയട്ടെ.

മരണം മൂലം നമ്മളിൽ നിന്നും അകന്നുപോകുന്ന മനുഷ്യർ, അവർക്ക് ഇനി നമ്മളെ പ്രത്യക്ഷമായി സ്നേഹിക്കാൻ സാധിക്കില്ലായെങ്കിൽ പോലും നമ്മൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം അവരുടെ സ്നേഹം നമ്മൾക്ക് ഒരുപക്ഷെ പലപ്പോഴും അനുഭവിച്ചറിയാൻ സാധിക്കും.

തന്റെ ജീവനോളം, സ്വന്തം ജീവനേക്കാൾ അധികമായി മറ്റുള്ളവരെ സ്നേഹിക്കുന്ന മനുഷ്യരുണ്ട് നമ്മുടെ ചുറ്റിലും.

ആപത്തിൽപെട്ടവരെ പരിചയമില്ലാഞ്ഞിട്ടുകൂടി രക്ഷപ്പെടുത്താൻ ശ്രമിച്ച ആളുകൾ, അവരിൽ മനുഷ്യസ്നേഹം നിലനിൽക്കുന്നതുകൊണ്ടാണ് സ്വന്തം ജീവൻ നഷ്ടപ്പെടുത്തിയും അപകടത്തിൽ ആയ വ്യക്തിയെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയത്.

പ്രകൃതിയെ സ്നേഹിക്കാൻ നമ്മൾ ഓരോരുത്തരും പരിശ്രമിക്കണം, പ്രകൃതി ഇല്ലെങ്കിൽ മനുഷ്യർക്ക് സുഖപ്രദമായി മുന്നോട്ടു ജീവിക്കാൻ ഒരുപക്ഷെ കഴിയണം എന്നില്ല.

സ്നേഹം ഉള്ളിടത്തെ ഒരുപക്ഷെ ആവശ്യത്തിന് പരിചരണം ഉണ്ടാവുകയുള്ളൂ.

സ്നേഹം ആരിൽ നിന്നും പിടിച്ചുവാങ്ങേണ്ടതല്ലല്ലോ.

നമ്മൾ ചെയ്യുന്ന ഏതൊരു കാര്യവും സ്നേഹത്തോടെ ആകട്ടെ. വെറുപ്പും വിരോധവും ഇല്ലാതെയാക്കാൻ ശ്രമിക്കാം, നമ്മൾ എല്ലാവരും കുറച്ചുകാലം മാത്രം ഈ ഭൂമിയിൽ ജീവിക്കാൻ വന്നവരാണ്, ഒടുവിൽ മണ്ണോടുമണ്ണായി ചെരെണ്ടവരാണ്, നമ്മൾക്ക് ഇന്ന് എന്തെല്ലാമുണ്ടോ അതെല്ലാം നമ്മൾക്കു കിട്ടിയ അനുഗ്രഹമായി കാണുക.
നമ്മൾക്കുള്ളതെന്തും നഷ്ടപ്പെടാൻ നിമിഷനേരം മതി.

ഒരു അമ്മക്ക് സ്വന്തം കുഞ്ഞിനോട് വളരെ അധികം സ്നേഹം ഉണ്ടാവേണ്ടതാണ്. സ്നേഹം കിട്ടി വളരേണ്ടവരാണ് കുഞ്ഞുകുട്ടികൾ.

സ്നേഹം നഷ്ടപ്പെടുന്ന അവസ്ഥ ചിലപ്പോഴൊക്കെ മനുഷ്യരുടെ ഭാവിജീവിതത്തെ വളരെയധികം സാരമായി ബാധിക്കാറുണ്ട്.

എല്ലാവർക്കും ഒരുപോലെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആളുകൾ ചുറ്റിലും എല്ലായ്പോഴും ഉണ്ടാകണമെന്നില്ലല്ലോ.

കിട്ടാതെ പോയ സ്നേഹത്തെയോർത്തു ഇനിയുള്ള കാലം വിഷമിച്ചിട്ടു കാര്യം ഇല്ല. അവരവരെ തന്നെ സ്നേഹിക്കാൻ പഠിക്കുക, ലോകം നമ്മളെ സ്നേഹിക്കുന്നു എന്ന് തിരിച്ചറിയുക. നമ്മളിലെ നല്ല കഴിവുകളെ വേണ്ട രീതിയിൽ പുറത്തുകൊണ്ടുവരിക.

ജീവിതത്തിൽ ഒറ്റപ്പെടൽ അനുഭവിക്കേണ്ടി വന്നേക്കാം, അപ്പോഴെല്ലാം നിരാശപ്പെടാതെ അവരവരെ സ്നേഹിക്കുക. നമ്മൾക്കും ഈ ലോകത്തിനുവേണ്ടി ഒത്തിരി നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയും, അതിനായി ആന്മാർഥമായി പരിശ്രമിക്കുക.

ജീവിതത്തിൽ നമ്മൾക്കു നഷ്ടപ്പെട്ടെന്ന് കരുതിയ സ്നേഹത്തേക്കാൾ എല്ലാം അധികമായി ഒരുപക്ഷെ ഭാവിയിൽ നമ്മൾക്കു ലഭിച്ചെന്ന് വരാം.

കാമുകി കാമുകന്മാർ തമ്മിലുള്ള സ്നേഹം, ഭാര്യ ഭർത്താക്കന്മാർ തമ്മിലുള്ള സ്നേഹം, മാതാപിതാക്കൾ മക്കൾ തമ്മിലുള്ള സ്നേഹം, സഹോദരങ്ങൾ തമ്മിലുള്ള സ്നേഹം, ജോലിയിടങ്ങളിലെ സഹപ്രവർത്തകർ തമ്മിലുള്ള സ്നേഹം അങ്ങനെ ഒരുപാട് സ്നേഹബന്ധങ്ങൾ നമ്മളുടെ ചുറ്റിലും നോക്കിയാൽ കാണാൻ കഴിയും.

നാളിതുവരെ നമ്മൾ ഓരോരുത്തർക്കും ലഭിച്ച സ്നേഹം ഒരുപക്ഷെ നിമിഷനേരം കൊണ്ടു നഷ്ടപ്പെട്ടേക്കാം.നമ്മുടെയൊക്കെ ജീവിതത്തിൽ പലപ്പോഴും സാഹചര്യം അനുസരിച്ചു പലരോടുമുള്ള സ്നേഹം മാറി അവിടേക്ക് വെറുപ്പ് കടന്നുവരികയും, വെറുപ്പ് മാറി സ്നേഹം കടന്നു വരികയും ചെയ്യാറുണ്ട്.

സ്നേഹം നിലനിൽക്കാൻ ക്ഷമയും ത്യാഗവും സഹായവും ഒരുപക്ഷെ വേണ്ടിവന്നേക്കാം.

ലോകം നമ്മൾ ഓരോരുത്തരുടെയും സ്നേഹംകൊണ്ട് നിറയട്ടെ.

നമ്മളിലെ സ്നേഹം എന്നും നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കാൻ നമ്മൾ എല്ലാവർക്കും സാധിക്കട്ടെ.
Read More
// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-358

നമ്മുടെ നിത്യജീവിതത്തിൽ ഒരുപാട് നഷ്ടങ്ങൾ അനുഭവിക്കുമ്പോഴാണ് പലപ്പോഴും ഓരോ കാര്യവും എത്രത്തോളം സൂക്ഷിച്ചു പരിപാലിക്കേണ്ടതാണെന്നു തിരിച്ചറിയാൻ സാധിക്കുന്നത്.

എത്ര ചെറിയ കാര്യം ആയിക്കോട്ടെ അതിനെയെല്ലാം വേണ്ട രീതിയിൽ പരിഗണന കൊടുത്തില്ല എങ്കിൽ നമ്മളിൽ നിന്നും എന്നന്നേക്കുമായി നഷ്ടം ആയേക്കാം.
ഒരുപാട് ആളുകൾ അവരുടെ സങ്കടത്തിന് പ്രധാനമായ കാരണം ആയിട്ട് പറയുന്നത് പല കാര്യത്തിലും സൂക്ഷിച്ചു പരിപാലിക്കാൻ കഴിഞ്ഞില്ല എന്നതിനെപറ്റിയാണ്.
വില നൽകേണ്ടതിന് വില നൽകിയില്ല എങ്കിൽ ഒരുപാട് നഷ്ടം പിന്നിട് എപ്പോഴെങ്കിലും ഉണ്ടായേക്കാം.

നമ്മളിൽ പലരും ഒരുപക്ഷെ ഭക്ഷണം പാഴാക്കിയുണ്ടാകാം, അന്ന് നമ്മൾ പാഴാക്കിയ നല്ല ഭക്ഷണം ഒരുപക്ഷെ അർഹിക്കുന്നവർക്ക് നൽകിയിരുന്നുവെങ്കിൽ അതുകൊണ്ട് എന്തെങ്കിലും പ്രയോജനം ആർക്കെങ്കിലും ഉണ്ടാകുമായിരുന്നു.പട്ടിണി അനുഭവിക്കുന്നവർക്ക് അറിയാം അതിന്റെ ബുദ്ധിമുട്ട് എത്രത്തോളം ആണെന്ന്.
ഇന്ന് നമ്മുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള നഷ്ടം, നമ്മൾക്ക് നാളെകളിൽ ശരിയായ വിധത്തിൽ മുന്നോട്ട് പോകാൻ വേണ്ട തിരിച്ചറിവ് നൽകട്ടെ.

നമ്മൾ ഉപയോഗിക്കുന്ന എന്തു കാര്യവും സൂക്ഷിച്ചു പരിപാലിക്കേണ്ടതുണ്ട്, ഇല്ലെങ്കിൽ നാളെകളിൽ നമ്മൾ അതുമൂലം ഉണ്ടാവുന്ന നഷ്ടങ്ങളെ ഒരുപക്ഷെ നേരിടേണ്ടി വന്നേക്കാം.
നമ്മുടെ ജീവിതത്തിൽ ഉണ്ടായ നഷ്ടം എല്ലാം തന്നെ നമ്മൾ എത്ര വിചാരിച്ചാലും ഒരുപക്ഷെ നികത്താൻ സാധിച്ചെന്ന് വരില്ല.
നഷ്ടം നമ്മൾക്ക് നേരിടേണ്ടി വരുമ്പോൾ സങ്കടം ഉണ്ടാവും എന്നത് സ്വാഭാവികമാണ്, ആ നിമിഷം ദുഖിച്ചു തളർന്നിരിക്കാതെ മുന്നോട്ടുള്ള വഴി കണ്ടെത്താൻ ശ്രമിക്കേണ്ടതുണ്ട്.
 
നാളിതുവരെയായി നമ്മൾക്കുണ്ടായ നഷ്ടം മനസ്സിലാക്കി, ഭാവിയിൽ കൂടുതൽ നഷ്ടം ഉണ്ടാവാതിരിക്കാൻ വേണ്ട മുൻകരുതൽ മുന്നോട്ടു സ്വീകരിക്കാൻ നമ്മൾ ഓരോരുത്തരും ആത്മാർഥമായി ശ്രമിക്കേണ്ടതുണ്ട്.
നഷ്ടങ്ങൾ നമ്മളെ ചിലപ്പോഴൊക്കെ വളരെയേറെ വേദനിപ്പിച്ചേക്കാം. നഷ്ടം എങ്ങനെ ഇനിയുള്ള കാലം കൊണ്ടു മാറ്റിയെടുക്കാൻ കഴിയും എന്നാണ് ആലോചിക്കേണ്ടത്.നെഗറ്റീവ് ചിന്തകളെ ഒഴിവാക്കികൊണ്ട്, നമ്മളെകൊണ്ടു നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്നുള്ള ഉറച്ച വിശ്വാസത്തിൽ മുന്നോട്ടു പോകുവാൻ സാധിക്കട്ടെ.

സങ്കടങ്ങളുടെയും നഷ്ടങ്ങളുടെയും കാലത്തിനു അപ്പുറം സന്തോഷത്തിന്റെയും നേട്ടങ്ങളുടെയും അവസരം നമ്മൾക്കുണ്ടെന്ന് ഉറച്ചു വിശ്വാസിച്ചുകൊണ്ട് മുന്നോട്ടു പോകുവാൻ കഴിയട്ടെ.
മറ്റുള്ളവരെ വഞ്ചിച്ചും കബളിപ്പിച്ചും നേടുന്നതെല്ലാം ഒരിക്കൽ നഷ്ടപ്പെടുക തന്നെ ചെയ്യും. നമ്മളുടെ പ്രവർത്തികൾ കാരണം ഒരാളുടെയും കണ്ണുകൾ നനയാതിരിക്കട്ടെ.

നമ്മൾ ഈ ലോകത്തിലേക്ക് ചുറ്റുമൊന്ന് കണ്ണോടിച്ചു നോക്കിയാൽ ലോകത്തിൽ ഉള്ള ഓരോ മനുഷ്യരിലും നഷ്ടം സംഭവിച്ചിട്ടുള്ളത് കാണാൻ കഴിയും.
നമ്മൾക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ഈ സമയം തന്നെ നമ്മൾക്ക് തൊട്ടടുത്ത സെക്കൻഡിൽ നഷ്ടപ്പെടുകയാണ്, ഒന്ന് നഷ്ടപ്പെട്ടെങ്കിലെ മറ്റൊന്ന് നേടാൻ കഴിയു.

നമ്മുടെ വളർച്ചയുടെ ഭാഗമായിട്ട് നമ്മൾക്ക് നഷ്ടം ഉണ്ടാവേണ്ടതുണ്ട്.കുഞ്ഞു ആയിരുന്നപ്പോൾ ഉണ്ടായിരുന്നപ്പോൾ ഉള്ള പല്ല് അല്ല, വലിയ പ്രായം ആയപ്പോൾ നമ്മൾക്കു ഉണ്ടായത്, വളരെ മുതിർന്ന പ്രായം ആകുമ്പോൾ പല്ലുകൾ നഷ്ടപ്പെടാൻ തുടങ്ങും അതു അങ്ങനെ സമയം ആകുമ്പോൾ സംഭവിക്കേണ്ടതാണ്.

ശരീരത്തിൽ നിന്നും ഓരോ അവയവങ്ങളുടെ ശരിയായ പ്രവർത്തനഫലമായി ഓരോന്നും നഷ്ടപ്പെടേണ്ടതുണ്ട്, എങ്കിലേ മുന്നോട്ട് സുഗമമായി ശാരീരിക പ്രവർത്തനം തുടരാൻ സാധിക്കുള്ളു.
നമ്മൾക്ക് ഉണ്ടാകുന്ന നഷ്ടം ചിലപ്പോഴൊക്കെ നമ്മൾക്ക് നിയന്ത്രിച്ചു നിർത്താൻ സാധിച്ചെന്നു വരില്ല. പ്രകൃതി ദുരന്തം വഴി ഉണ്ടാകുന്ന നഷ്ടം ആർക്കും തടഞ്ഞു നിർത്താൻ സാധിക്കില്ലല്ലോ.

ലോകം നമ്മളെ പഠിപ്പിക്കുന്ന വലിയൊരു പാഠം ഈ ലോകത്തിൽ ഒന്നും എക്കാലവും നിലനിൽക്കില്ല എന്ന സത്യമാണ്. നമ്മൾ ഈ ഭൂമിയിൽ ജീവിച്ചിരിക്കും എന്ന് ആർക്കും ഉറപ്പു പറയാൻ സാധിക്കില്ലല്ലോ. ഈ ലോകത്തിൽ ഒരിക്കൽ സംഭവിക്കും എന്നു ഉറപ്പുള്ളത് നമ്മൾ ഈ ലോകത്തിൽ നിന്നും ഒരുനാൾ വിട പറയും എന്ന കാര്യത്തിലാണ്.നമ്മൾ സ്വന്തം എന്ന് കരുതിയതെല്ലാം നമ്മൾക്ക് എന്നന്നേക്കുമായി നഷ്ടം ആകുന്ന നിമിഷം.
മരണം ഒരു സത്യമാണ്, നമ്മൾ ഓരോ ദിവസവും കടന്നു പോകുമ്പോൾ ആ ദിവസത്തിലേക്ക് കൂടുതൽ അടുത്തുകൊണ്ടിരിക്കുകയാണ്.

 ജീവിതം എത്രയേറെ വിലപ്പെട്ടതാണെന്ന് നമ്മൾ ഇനിയെങ്കിലും മനസിലാക്കുക.
നമ്മൾ ഇന്നിവിടെ വരെ എത്തിയെങ്കിൽ നമ്മൾക്കുവേണ്ടി അധ്വാനിച്ച ഒത്തിരിയേറെ മനുഷ്യരുണ്ടെന്ന് മറക്കരുത്.അവരുടെയൊക്കെ വിലപ്പെട്ട സമയം നമ്മൾക്കുവേണ്ടി മാറ്റിവെച്ചു, അവർ ഒരിക്കലും അതൊന്നും നഷ്ടം ആണെന്ന് കരുതിയല്ല ചെയ്യുന്നത്.
നമ്മൾ ചെയ്യുന്ന എന്തുകാര്യവും നാളെ നഷ്ടപ്പെടില്ല എന്ന് ആർക്ക് ഉറപ്പ് പറയാൻ കഴിയും.

പണം,മാനം,ആരോഗ്യം എന്നിങ്ങനെ പലതും പല അവസരങ്ങളിലായി നമ്മുടെ ജീവിതത്തിൽ നഷ്ടം ആയെന്ന് വരാം.
കള്ളപ്രചരണം നടത്തികൊണ്ടു പലരുടെയും ജീവിതത്തിൽ മാനക്കേട് വരുത്തിയ ഒരുപാട് സംഭവങ്ങൾ ഈ ലോകത്തുണ്ടായിട്ടുണ്ട്, സത്യം തെളിയുന്നതുവരെ അവർ അനുഭവിച്ച വേദനകൾ എത്ര ഭയാനകം ആയിരിക്കാം.

നമ്മളെക്കാൾ നഷ്ടം ജീവിതത്തിൽ അനുഭവിക്കുന്ന ഒത്തിരിയേറെ മനുഷ്യരെ നമ്മുടെ ചുറ്റുപാടും നോക്കിയാൽ കാണാൻ കഴിയും.
ഓരോ ആളുകൾക്കും അവരവരുടേതായ നഷ്ടം ഉണ്ട്.അവരവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന പല നഷ്ടങ്ങളും അവരവർക്ക് അല്ലാതെ മറ്റൊരാളുമായി പങ്കിടാൻ സാധിച്ചെന്നു വരില്ല.

നഷ്ടങ്ങൾ മറക്കാൻ, ദുഃഖങ്ങൾ മാറാൻ നമ്മൾ മുന്നോട്ടു സ്വീകരിക്കേണ്ടത് ശരിയായ മാർഗങ്ങൾ ആയിരിക്കണം, തെറ്റായ മാർഗങ്ങൾ നമ്മുടെ ജീവിതത്തെ കൂടുതൽ പരിതാപകരമായ അവസ്ഥയിൽ കൊണ്ടെത്തിച്ചേക്കാം.
പലരെയും സഹായിച്ചത് വഴി ഒത്തിരി നഷ്ടം അനുഭവിക്കേണ്ടി വന്ന മനുഷ്യരുണ്ട്.തിരിച്ചു കിട്ടും എന്നുള്ള പ്രതീക്ഷയിൽ നൽകിയ സഹായം, പിന്നിട് തിരികെ ചോദിക്കുമ്പോൾ ധിക്കാരവും മറ്റുമായി നൽകാതെ വളരെയേറെ സങ്കടത്തിൽ ആയ മനുഷ്യരുണ്ട്. 

അവർക്ക് ഉണ്ടായ അനുഭവം അവരെ പിന്നിട് ധിരമായ തീരുമാനം എടുക്കാൻ കാരണമായി, അവർ മുന്നിട്ടിറങ്ങിയാൽ മാത്രമേ അവർക്ക് ഉണ്ടായ നഷ്ടം തിരികെ എടുക്കാൻ സാധിക്കുകയുള്ളു.
ഒത്തിരി ആളുകൾ നഷ്ടം ആയത് ചെറുതല്ലെ സാരമില്ല എന്ന രീതിയിൽ തള്ളിക്കളയും, മറ്റു ചിലർ ചെറുതായാലും നഷ്ടം ആക്കാതെ പരമാവധി നോക്കും.
നഷ്ടം ഉണ്ടായത്, നഷ്ടത്തിന് കാരണക്കാരായവരിൽ നിന്നും ഈടാക്കാൻ ഒരുപക്ഷെ വലിയൊരു കാലയളവ് നിയമപോരാട്ടം തന്നെ വേണ്ടി വന്നേക്കാം.

നമ്മൾ ചെയ്യുന്ന ഓരോ കാര്യവും സൂക്ഷിച്ചു പരിപാലിക്കേണ്ടതുണ്ട്. എല്ലാവർക്കും നഷ്ടം സംഭവിക്കാതിരിക്കാൻ ചെയ്യുന്ന ഓരോ കാര്യത്തിലും വേണ്ടത്ര ശ്രദ്ധ നൽകാൻ സാധിക്കട്ടെ.
Read More
// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-357

നമ്മൾക്കുള്ള സുഖങ്ങൾ ഒരു പരിധി വരെ മാത്രമേ ഉണ്ടാവുകയുള്ളൂ. നമ്മൾക്ക് കിട്ടുന്ന സുഖമായ അവസ്ഥ പരിഗണിച്ചുകൊണ്ട് നിഷ്ക്രിയർ ആയാൽ നമ്മൾക്കു ഭാവിയിൽ ദുഃഖിക്കേണ്ടി വന്നേക്കാം.

അധ്വാനിക്കാനുള്ള മനസ്സ് നമ്മൾക്ക് ഉണ്ടാവണം.

സുഖലോലുപതയിൽ നിഷ്ക്രിയരാകാതിരിക്കുക.

ഒരുപരിധിയിൽ കൂടുതൽ നിഷ്ക്രിയരാകരുത്.

ഊർജസ്വലതയോടെ ഇഷ്ടമുള്ള കാര്യങ്ങൾക്കായി അധ്വാനിക്കുക, അതിലുടെ സന്തോഷം കണ്ടെത്തുക.

അധ്വാനിക്കാതെ നിഷ്ക്രിയരായാൽ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയാതെ പലതും നഷ്ടപ്പെടുത്തേണ്ട അവസ്ഥ ഒരുപക്ഷെ ഉണ്ടായേക്കാം.

സുഖലോലുപതയിൽ നിഷ്ക്രിയരാകാതെ നേട്ടങ്ങൾ സ്വന്തമാക്കാനായി അധ്വാനിക്കാൻ സാധിക്കട്ടെ.
Read More
// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-356

നമ്മളിൽ പലരും പലപ്പോഴും പലതരത്തിലുള്ള സാഹസത്തിന് മുതിരാറുണ്ട്, ഒരുപക്ഷെ സാഹചര്യത്തിന്റെ സമ്മർദ്ദം കൊണ്ടാകാം.

വേണ്ടത്ര സുരക്ഷാ മാർഗം സ്വീകരിക്കാതെ സാഹസം ചെയ്യുന്നതിലൂടെ പലരുടെയും ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.

സാഹസത്തിലൂടെ ഒരുപക്ഷെ ലാഭവും അല്ലെങ്കിൽ നഷ്ടവും ഉണ്ടായേക്കാം.

ജീവിക്കാനായി എന്തു സാഹസത്തിനും മുതിരാൻ തയ്യാറായിട്ടുള്ളവരും നമ്മുടെ ചുറ്റിലും ഉണ്ടാകാം.

പല വേദികളിലും സാഹസപ്രകടനം കാഴ്ച വെക്കുന്നവർ ഒത്തിരി നാളത്തെ പരിശീലനത്തിലൂടെ കഴിവ് സ്വന്തമാക്കിയിട്ടാണ് അതെല്ലാം ചെയ്യുന്നത്, ഒരിക്കലും അനുകരിക്കരുത് എന്ന് നിർദ്ദേശം നൽകാറുണ്ടെങ്കിൽ പോലും ആരും അതിന് വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ല എന്നത് വളരെ പരിതാപകരമാണ്.

ആരോഗ്യത്തിന് ദോഷകരമായ ഭക്ഷണപാനീയങ്ങൾ കഴിക്കുന്നത് ശരീരത്തിന് വളരെയേറെ ദോഷകരമാണ് എന്നറിഞ്ഞിട്ടും നിമിഷസുഖത്തിനു വേണ്ടി അതെല്ലാം ഉപയോഗിക്കുന്നത് സ്വന്തം ജീവന് വേണ്ടത്ര പരിഗണന നല്കാത്തതുകൊണ്ടാണ്.

പഴക്കം ചെന്ന, മായം കലർന്ന ഭക്ഷണ പാനീയങ്ങൾ ഉപയോഗിച്ചതുവഴിയായി ഒത്തിരിപേരുടെ ആരോഗ്യനില മോശമാകുകയും അവരിൽ ചിലർക്കൊക്കെ മരണം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.ഭക്ഷണം കൊടുത്തവർ സാഹസം കാട്ടിയപ്പോൾ നിരപരാധികളായ മനുഷ്യരാണ് ആ ഭക്ഷണം കഴിച്ചതിലൂടെ സ്വന്തം ജീവൻ നഷ്ടപ്പെടേണ്ടി വന്നത്.

മനുഷ്യരുടെ ജീവന് വില നൽകാനും മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന സാഹസത്തെ ശക്തമായ നിയമസംവിധാനത്തിലൂടെ നിയന്ത്രിക്കാനും സാധിക്കണം.

സാഹസം വഴിയായി ഒത്തിരി ആളുകളുടെ ജീവിതമാണ് ദുരിതത്തിൽ ആയിരിക്കുക. സാഹസം വഴിയായി നഷ്ടപ്പെട്ട മനുഷ്യരുടെ ജീവൻ ആർക്കും ഒരിക്കലും തിരിച്ചുകൊണ്ടുവരാൻ കഴിയില്ലല്ലോ.ഒത്തിരിയേറെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് നിമിഷം നേരം കൊണ്ടു ഇല്ലാതെയായത്.

സ്വന്തം ലാഭത്തിന് വേണ്ടി മറ്റുള്ളവരുടെ ജീവൻ സാഹസത്തിനു വിട്ടുകൊടുക്കാതിരിക്കാൻ വളരെയധികം ശ്രദ്ധിക്കുക.

മറ്റുള്ളവരുടെ അറിവില്ലായ്മമൂലം എന്തെങ്കിലും സാഹസത്തിന് മുതിരുന്നതുകണ്ടാൽ ശരിയായ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി പിന്തിരിപ്പിക്കാൻ ശ്രമിക്കുക.

എല്ലായിടത്തും സാഹസം കാണിക്കുന്നവരെ തടയിടാൻ എല്ലാവർക്കും കഴിഞ്ഞെന്ന് വരില്ലല്ലോ.

അപകടത്തിൽപെട്ടവരെ സാഹസകരമായ പ്രവർത്തനത്തിലൂടെ മാത്രമായിരിക്കും ഒരുപക്ഷെ രക്ഷപ്പെടുത്താൻ സാധിച്ചെന്ന് വരിക. ഏതൊരു സാഹസത്തിനു മുതിരുമ്പോഴും വേണ്ടത്ര സുരക്ഷാ ഒരുക്കേണ്ടതുണ്ട്, ഇല്ലായെന്നുണ്ടെങ്കിൽ ഒരുപക്ഷെ രക്ഷപ്പെടുത്താൻ ശ്രമിച്ച ആൾക്കും മോശമായ സ്ഥിതിവിശേഷം ഉണ്ടായെന്നു വരാം.

എന്ത് സാഹസത്തിനു ആയാലും അതിനു വേണ്ടതായ ആന്മധൈര്യം നേടേണ്ടതുണ്ട്.

പല സാഹചര്യത്തിലും നമ്മൾ ഓരോരുത്തരും സാഹസത്തെ നേരിടേണ്ടി വന്നേക്കാം.

പരിമിതികൾ ധാരാളം ഉണ്ടായിട്ടുകൂടി അതിനെയെല്ലാം നേരിട്ടുകൊണ്ട് മുന്നോട്ട് പോകുന്ന വ്യക്തികൾ എല്ലാം തന്നെ അവരുടെ ജീവിതത്തിൽ സാഹസത്തിനു തയ്യാറായതുകൊണ്ടാണ് അവരുടെ പരിമിതികളെയെല്ലാം ഒരുപരിധി വരെ അകറ്റാൻ ഒരുപക്ഷെ സാധിച്ചത്.

ഒരു തരത്തിൽ പറഞ്ഞാൽ നമ്മൾ എല്ലാവരും ഒരു സാഹസത്തിലാണ് മുന്നോട്ട് പോയികൊണ്ടിരിക്കുന്നത്, അടുത്ത നിമിഷം നമ്മുടെയൊക്കെ ജീവിതത്തിൽ എന്തു സംഭവിക്കും എന്ന് ആർക്കും മുൻകൂട്ടി പ്രവചിക്കാൻ ആകില്ലല്ലോ.

പലപ്പോഴും സാഹസം കാണിക്കാൻ എളുപ്പം ആയിരിക്കും, പക്ഷെ എങ്കിൽ ആ സാഹസത്തിന്റെ അനന്തരഫലം നേരിടാൻ കഴിയാറില്ല.

ഇരുചക്രവാഹനം ഓടിക്കുന്നവർ ഹെൽമെറ്റ്‌ ധരിക്കണം എന്ന് നിയമം ഉണ്ടെങ്കിൽ കൂടിയും എത്രയോ ആളുകളാണ് യാതൊരു വിധ സുരക്ഷിതത്വം ഇല്ലാതെ റോഡിലൂടെ വാഹനത്തിൽ ഹെൽമെറ്റ്‌ തലയിൽ ധരിക്കാതെ സഞ്ചരിക്കുന്നത്. സാഹസം കാണിച്ചു വരുത്തിവെക്കുന്ന അപകടങ്ങൾക്ക് വേദന അനുഭവിക്കേണ്ടി വരിക അവരവർക്ക് തന്നെയാണ് എന്നത് മറക്കാതിരിക്കുക.

എല്ലാ കാര്യത്തിലും സാഹസം കാണിക്കുന്നത് നമ്മൾക്കു ഉചിതമായെന്ന് വരില്ല.

സമയപരിധിക്കുള്ളിൽ നേട്ടങ്ങൾ സ്വന്തമാക്കാൻ ഒരുപക്ഷെ കൂടുതൽ നേരം വിശ്രമിക്കുന്നത് ഉപേക്ഷിക്കേണ്ടി വന്നേക്കാം.

സമയകുറവ് ഉണ്ടെന്ന് കരുതി റോഡിലൂടെ പോകാനുള്ള സ്പീഡ് പരിധിയേക്കാൾ കൂടുതൽ സ്പീഡിൽ പോകരുത്, കാരണം അതു ഒരുപക്ഷെ നമ്മുടെ ജീവൻ അപകടത്തിലാക്കിയേക്കാം, ഒരുപക്ഷെ നിയമ ലംഘനം നടത്തിയതിന്റെ പേരിൽ സാമ്പത്തിക നഷ്ടവും വരുത്തി വെച്ചേക്കാം.

സാഹസം കാണിക്കേണ്ട സാഹചര്യവും സാഹസം കാണിക്കാൻ പാടില്ലാത്ത സാഹചര്യവും കൃത്യമായി വിലയിരുത്തി മുന്നോട്ടു പോകുവാൻ നമ്മൾ എല്ലാവർക്കും സാധിക്കട്ടെ.
Read More
// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-355

നമ്മൾക്കുള്ള മോശം സാഹചര്യങ്ങളെ കുറ്റപ്പെടുത്താതെ മുന്നോട്ടു പോകുവാൻ സാധിക്കേണ്ടതുണ്ട്.

സാഹചര്യങ്ങളെ കുറ്റപ്പെടുത്തികൊണ്ടിരുന്നാൽ ഒരിക്കലും വളർച്ച നേടാൻ ശ്രമിക്കാൻ കഴിയില്ല.

നമ്മളുടെ കഴിവുകൾ വളർത്തികൊണ്ട് മുന്നോട്ടു ഓരോ നല്ല കാര്യവും ചെയ്യാൻ നമ്മൾക്ക് സാധിക്കണം.

നല്ല സാഹചര്യം നമ്മൾക്ക് വന്നു ചേരാൻ നല്ലതുപോലെ കഷ്ടപ്പെടേണ്ടതുണ്ട്.

എല്ലാവർക്കും നേട്ടങ്ങൾ സ്വന്തമാക്കാനായി പരിശ്രമിക്കാൻ സാധിക്കട്ടെ.
Read More
// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-354

നമ്മൾ ഓരോരുത്തരും മുന്നോട്ടുള്ള സാധ്യത മനസ്സിലാക്കേണ്ടതുണ്ട്.

സാധ്യത മനസ്സിലാക്കിയാൽ മാത്രമാണ് അതിന് അനുസരിച്ചു ക്രമികരണങ്ങൾ ചെയ്യാൻ സാധിക്കുള്ളു.

എന്തുകാര്യത്തിലും ഒരു സാധ്യത മുൻപിലുണ്ട്, ഒന്നുകിൽ ജയം അല്ലെങ്കിൽ തോൽവി.

സാധ്യത മനസ്സിലാക്കി പ്രവർത്തിക്കാൻ കഴിവ് ഉണ്ടാവേണ്ടതുണ്ട്.

നല്ല സാധ്യത കണ്ടെത്തി മുന്നോട്ടു പോകുവാൻ എല്ലാവർക്കും സാധിക്കട്ടെ.
Read More
// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-353

ഓരോ കാര്യത്തിനും അതിന്റെതായ വിലയുണ്ട്. ചില കാര്യങ്ങൾക്ക് ചില സമയത്ത് മാത്രം ആയിരിക്കും നല്ല വില കിട്ടുക. ആ സമയത്തു നല്ലതുപോലെ വില കൂട്ടുന്നത് നമ്മളിൽ പലരും കാണാറുണ്ടല്ലോ.

സാധനം കിട്ടാനില്ല എങ്കിൽ കിട്ടുന്ന സാധനങ്ങൾക്ക് ആവശ്യക്കാർ കൂടുന്നത് അനുസരിച്ചു വില വർധനവ് ഉണ്ടാകും.

വാങ്ങാൻ ആവശ്യക്കാർ ഇല്ലെങ്കിൽ പല കാര്യങ്ങളും ഉത്പാദിപ്പിക്കുന്നത് ഉപേക്ഷിക്കേണ്ടതായിട്ട് വരും.

നമ്മുടെ ചുറ്റിലുമുള്ള ഓരോരുത്തരുടെയും അധ്വാനത്തെ ഒരിക്കലും വില കുറച്ചു കാണാതിരിക്കുവാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.
Read More
// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-352

ലോകത്തിൽ ജീവിക്കുന്ന ഓരോ മനുഷ്യർക്കും അവരുടെ ജീവിതകാലം മുഴുവൻ ചെറുതും വലുതുമായ സഹായങ്ങൾ ആവശ്യമാണ്.

നമ്മൾക്ക് എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ അതു നമ്മളുടെ ചുറ്റിലുമുള്ള വേണ്ടപ്പെട്ടവരോട് അല്ലേ ചോദിക്കാൻ സാധിക്കുക.

ലോകത്തിൽ ഒത്തിരി നല്ല മനുഷ്യർ ഉള്ളതുകൊണ്ട് അവരെല്ലാവരും മനുഷ്യരുടെ നല്ല ആവശ്യങ്ങൾക്ക് കണ്ടറിഞ്ഞു സഹായിക്കാറുണ്ട്.

നമ്മുടെ ആവശ്യങ്ങൾ മറ്റുള്ളവരെ അറിയിച്ചാൽ മാത്രമാണ് പലർക്കും നമ്മളെ സഹായിക്കാൻ കഴിയുകയുള്ളു.

നമ്മുടെ വേണ്ടപ്പെട്ടവരോട് സഹായം ആവശ്യപ്പെടാൻ സാധിക്കട്ടെ.
Read More
// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-351

ഓരോ കാര്യത്തിനും അതിന്റെതായ വിലയുണ്ട്. ചില കാര്യങ്ങൾക്ക് ചില സമയത്ത് മാത്രം ആയിരിക്കും നല്ല വില കിട്ടുക. ആ സമയത്തു നല്ലതുപോലെ വില കൂട്ടുന്നത് നമ്മളിൽ പലരും കാണാറുണ്ടല്ലോ.

സാധനം കിട്ടാനില്ല എങ്കിൽ കിട്ടുന്ന സാധനങ്ങൾക്ക് ആവശ്യക്കാർ കൂടുന്നത് അനുസരിച്ചു വില വർധനവ് ഉണ്ടാകും.

വാങ്ങാൻ ആവശ്യക്കാർ ഇല്ലെങ്കിൽ പല കാര്യങ്ങളും ഉത്പാദിപ്പിക്കുന്നത് ഉപേക്ഷിക്കേണ്ടതായിട്ട് വരും.

നമ്മുടെ ചുറ്റിലുമുള്ള ഓരോരുത്തരുടെയും അധ്വാനത്തെ ഒരിക്കലും വില കുറച്ചു കാണാതിരിക്കുവാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.
Read More
// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-350

ഏതൊരു മനുഷ്യനും മുന്നോട്ട് പോകാൻ സമ്പത്തു ആവശ്യമാണ്.
നമ്മളിൽ പലരും പലപ്പോഴും ഒരുപക്ഷെ സാമ്പത്തികമായ തകർച്ചകളിലൂടെ കടന്നുപോയിട്ടുള്ളവർ, കടന്നു പോകുന്നവർ ആയിരിക്കും.

ലോകത്തിൽ സമ്പത്തിനെക്കാൾ വലുതായി ഒത്തിരി കാര്യങ്ങൾ ഉണ്ടെന്ന് പലപ്പോഴും നമ്മൾക്ക് തോന്നാറില്ല.
സമ്പത്തു നേടാൻ ഇന്നിപ്പോൾ ഒത്തിരി നേരായ മാർഗങ്ങൾ നമ്മുടെയൊക്കെ മുൻപിലുണ്ട്.

ഏതൊരു മനുഷ്യരുടെയും സാമ്പത്തിക അഭിവൃദ്ധിക്കുമുൻപിൽ കഠിനമായ പരിശ്രമം കാണാൻ കഴിയും.

എത്രയോക്കെ സമ്പത്തു ഉണ്ടെന്ന് പറഞ്ഞാലും ഈ ലോകത്തിൽ നേടാൻ പറ്റുന്നതിനു പരിമിതികളുണ്ട്.

പദസമ്പത്തു നല്ലത് പോലെ വർധിപ്പിച്ചാലേ ആശയവിനിമയം നല്ലതുപോലെ ചെയ്യാൻ കഴിയുകയുള്ളു.

നിരന്തരം അറിവ് നേടുക ജീവിതത്തിൽ സാമ്പത്തിക അഭിവൃദ്ധി നേടാൻ വളരെ ആവശ്യമാണ്.

സമ്പത്തു വരും, പോകും ഒട്ടുമിക്കവരുടെയും  ജീവിതത്തിൽ ഇങ്ങനെയൊക്കെ തന്നെയാണ്. ചിലവുകൾ വളരെ ചുരുക്കി പലരും ഉള്ളത് മിച്ചം പിടിക്കാൻ ശ്രമിക്കുന്നുണ്ട്, അവർക്കറിയാം നാളെകളിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സമ്പത്ത് ആവശ്യമാണെന്ന്.

വരവിൽ കവിഞ്ഞു ചിലവഴിച്ചാൽ ദാരിദ്ര്യം നേരിടേണ്ടി വന്നേക്കാം.
നമ്മൾ ചിലവഴിക്കുന്ന സമ്പത്തിനെപ്പറ്റി നല്ലൊരു ധാരണ ഉണ്ടാകണം.

പണ്ടുള്ളവർ പറയാറുണ്ട് ആറ്റിൽ കളഞ്ഞാലും അതിനൊരു കണക്ക് വേണമെന്ന്.

സാമ്പത്തിക അച്ചടക്കം നമ്മുടെയൊക്കെ ജീവിതത്തിൽ വളരെ ആവശ്യമാണ്.

കഴിഞ്ഞ കാല ജീവിതത്തിൽ സമ്പത്ത് ധുർത്തടിച്ചു നശിപ്പിച്ചാൽ പിന്നീട് അതിന്റെ വിഷമം നമ്മൾ ഓരോരുത്തർക്കും ഒരുപക്ഷെ ഭാവിയിൽ ഉണ്ടായേക്കാം.

ഒരു രുപ ആണെങ്കിലും 10 പൈസ ആണെങ്കിലും അതിനു അതിന്റെതായ വിലയുണ്ട്.

ഈ ലോകത്തിൽ എത്ര സമ്പാദിച്ചാലും നമ്മൾ മരിച്ചുകഴിയുമ്പോൾ നമ്മളോടൊപ്പം വരില്ല എന്നത് യാഥാർഥ്യമാണ്.

ലോകത്തിന്റെ ദാരിദ്ര്യം, പട്ടിണി എല്ലാം മാറുവാൻ സമ്പത്ത് ആവശ്യമാണ്.

ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ദുരിതങ്ങളിൽ മനുഷ്യർക്ക് എന്നും ആശ്രയം തന്റെ ചുറ്റിലുമുള്ള നന്മയുള്ള മനുഷ്യരുടെ സഹായങ്ങളാണ്.

നമ്മൾ എല്ലാവരും എന്തെങ്കിലും തരത്തിൽ പരിമിതികളുള്ള മനുഷ്യരാണ്. ഒരു നാൾ ഈ ലോകം വിട്ടു പോകേണ്ടവരാണ് എന്നുള്ള തിരിച്ചറിവിൽ മുന്നോട്ട് ജീവിക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.

ദാരിദ്ര്യം അനുഭവിച്ചിട്ടുള്ളവർ പിന്നീട് വളരെ അധികം ശ്രദ്ധ സമ്പത്തു കൈകാര്യം ചെയ്യുന്നതിൽ പാലിക്കാറുണ്ട്, കാരണം അവരെല്ലാം ദാരിദ്ര്യത്തിന്റെ വില നല്ലത് പോലെ മനസ്സിലാക്കിയിട്ടുണ്ട്.

സമൂഹത്തിന് വേണ്ടി നല്ലത് ചെയ്താൽ ആളുകൾക്ക് നമ്മളോട് ബഹുമാനം ഒരുപക്ഷെ തോന്നിയേക്കാം.
ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ നല്ല കാര്യങ്ങൾ മുന്നോട്ടു ചെയ്യുക.
നമ്മുടെ ഓരോരുത്തരുടെയും സമയത്തിന് വലിയൊരു വിലയുണ്ട്, അതു നമ്മൾ ഓരോരുത്തരും ഇനിയെങ്കിലും മനസ്സിലാക്കണം. സമയം ഒരിക്കലും വെറുതെ പാഴാക്കി കളഞ്ഞുകൂടാ. എത്ര സമ്പാദ്യം കയ്യിലുണ്ടെങ്കിലും നഷ്ടപ്പെട്ട സമയം ഒരിക്കലും തിരിച്ചെടുക്കാൻ ആവില്ല.

ഓരോ സമയം ചിലവഴിക്കുമ്പോഴും വളരെ അധികം ശ്രദ്ധ നൽകുക.

എല്ലാവർക്കും സാമ്പത്തിക അഭിവൃദ്ധി നേടിയെടുക്കാൻ ഇനിയുള്ള കാലം സാധിക്കട്ടെ.
Read More
// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-349

നമ്മൾ ഓരോരുത്തർക്കും പല കാര്യങ്ങൾക്കും പലരെയും സമിപിക്കേണ്ടതായിട്ടുണ്ട്.

ചില കാര്യങ്ങൾക്ക് ചിലരുടെ അടുക്കൽ സമിപ്പിച്ചാൽ മാത്രം സന്തോഷം ഉള്ളവർ ഉണ്ടായേക്കാം, ഒരുപക്ഷെ അവർക്ക് ആ വ്യക്തിയോട് , അല്ലെങ്കിൽ ആ സ്ഥാപനത്തോട് വിശ്വാസം ഉള്ളതുകൊണ്ടായിരിക്കും.

നമ്മളുടെ നിത്യഉപയോഗ സാധനങ്ങൾ നമ്മൾക്ക് ലഭിക്കാൻ നമ്മൾക്ക് പുറമെയുള്ള മനുഷ്യരെ സമിപിക്കേണ്ടതുണ്ട്.

മോശം ആയിട്ട് നമ്മളോട് സമിപിക്കുന്നവരിൽ നിന്നും നമ്മൾ ഒഴിഞ്ഞുമാറേണ്ടതുണ്ട്.

നമ്മൾക്ക് വേണ്ട കാര്യങ്ങൾക്കു നല്ല വ്യക്തികളെ, സ്ഥാപനങ്ങളെ മാത്രം സമിപിക്കുക.

നമ്മുടെ ഓരോരുത്തരുടെയും മറ്റുള്ളവരോടുള്ള സമീപനം വളരെയേറെ മാന്യത പുലർത്തികൊണ്ടുള്ളതായിരിക്കട്ടെ .
Read More
// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-348

മനുഷ്യർക്കിടയിൽ പല കാര്യങ്ങൾക്കൊണ്ടും സമാധാനം നഷ്ടപ്പെട്ടേക്കാം.

നഷ്ടപ്പെട്ട സമാധാനം വീണ്ടും സ്ഥാപിക്കാൻ ചില സാഹചര്യങ്ങളിൽ ഇടനിലക്കാർ വേണ്ടി വന്നേക്കാം.

സമാധാനം നമ്മൾക്ക് വേണമെങ്കിൽ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.

പണം ദുർവിനിയോഗം ചെയ്യുന്നത്, തെറ്റുകൾ ചെയ്യുന്നത്, ദുശ്ശിലങ്ങൾക്ക് അടിമപ്പെടുന്നത് തുടങ്ങിയവ എല്ലാം സമാധാനം നഷ്ടമാകാൻ ഒരുപക്ഷെ കാരണമാകും.

തെറ്റുകൾ തിരുത്തുകയും , നേർവഴിയിൽ കൂടി മാത്രം സഞ്ചരിക്കുവാനും ശ്രമിച്ചുകൊണ്ട് സമാധാനം സ്ഥാപിക്കാൻ എല്ലാവർക്കും സാധിക്കട്ടെ.
Read More
// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-347

മനുഷ്യർ ജീവിക്കുന്ന എല്ലാ ചുറ്റുപാടിലും സമാധാനം നിലനിൽക്കേണ്ടത് വളരെയേറെ ആവശ്യമാണ്.

സമാധാന അന്തരിക്ഷം കാത്തു പരിപാലിക്കാൻ ഓരോ രാജ്യത്തും അതിന്റെതായ നിയമങ്ങളുണ്ട്.

സമാധാന അന്തരിക്ഷം നശിപ്പിക്കുന്ന ആരുതന്നെയായാലും നിയമപരമായ നടപടിക്ക് വിധേയമാകേണ്ടി വന്നേക്കാം.

സമാധാനഅന്തരിക്ഷം കാത്തു പരിപാലിക്കാൻ നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരാണ്.

Read More
// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-346

ഓരോ കാര്യത്തിനും സമയപരിധി നിശ്ചയിക്കേണ്ടതുണ്ട്. സമയപരിധി കൃത്യമായി പാലിക്കാനുള്ളതാണ്.

എന്തുകാര്യത്തിനും സമയപരിധി നിശ്ചയിച്ചില്ലെങ്കിൽ ഒരുപക്ഷെ വേണ്ടരീതിയിൽ ഒന്നിനെയും ക്രമികരിക്കാൻ സാധിച്ചെന്ന് വരില്ല.

നമ്മൾക്ക് പല കാര്യങ്ങളും നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്താലാണ് അതിന്റെതായ ഫലം കിട്ടുകയുള്ളു.

നമ്മൾക്ക് വേണ്ട കാര്യങ്ങൾക്ക് കൃത്യമായി തന്നെ സമയപരിധി നിശ്ചയിക്കാൻ കഴിയട്ടെ.

എല്ലാവർക്കും ലഭ്യമായ സമയപരിധിക്കുള്ളിൽ നിന്നുകൊണ്ട് തന്നെ നല്ല കാര്യങ്ങൾ പൂർണ്ണമായി ചെയ്തു തീർക്കാൻ സാധിക്കട്ടെ.

Read More
// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-345

നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഒരിക്കലും തിരിച്ചു കിട്ടാത്തതായിട്ടുള്ളത് സമയമാണ്.

സമയത്തെ എങ്ങനെയൊക്കെ പ്രയോജനപ്പെടുത്താമോ അങ്ങനെയൊക്കെ പ്രയോജനപ്പെടുത്താൻ ശ്രമിക്കുക.

നല്ല കാര്യങ്ങൾക്കായി സമയത്തെ വിനിയോഗിക്കാൻ എല്ലാവർക്കും സാധിക്കട്ടെ.

Read More
// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-344

നമ്മുടെ ചുറ്റിലുമുള്ള ഓരോ ജോലികളും സമയത്തു തന്നെ ചെയ്തു തീർക്കേണ്ടതാണ്.

ഏതൊരു ജോലിയും നമ്മളെ ഏൽപ്പിക്കുന്നത് നമ്മൾ സമയത്തു തന്നെ ജോലി ചെയ്തു തീർത്തു കൊടുക്കുമെന്നുള്ള പൂർണ്ണവിശ്വാസമുള്ളതുകൊണ്ടാണ്.

ഒന്നും നാളേക്ക് മാറ്റിവെക്കുന്ന ശീലം ഇല്ലെങ്കിൽ പല കാര്യങ്ങളും സമയത്തുതന്നെ ചെയ്തു തീർക്കാൻ നമ്മളിൽ പലർക്കും ഒരുപക്ഷെ കഴിയും. 

സമയത്തു തീർക്കേണ്ട കാര്യങ്ങൾ സമയത്തു തന്നെ ചെയ്തു തീർക്കാൻ എല്ലാവർക്കും സാധിക്കട്ടെ.
Read More
// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-343

ഓരോ സമയവും നമ്മൾ ഓരോരുത്തർക്കും വളരെയധികം വിലപ്പെട്ടതാണ്.സമയത്തിന്റെ വില നമ്മളിൽ പലരും പലപ്പോഴും വിസ്മരിച്ചുപോകുന്നു. നഷ്ടങ്ങളിൽ നിന്നാണ് സമയത്തിന്റെ വില നമ്മളിൽ പലരും പലപ്പോഴും ശരിക്കും മനസ്സിലാക്കുക.

ഇന്നലെകളിലെ സമയം നമ്മളിൽ പലർക്കും വേണ്ടതുപോലെ പ്രയോജനപെടുത്താൻ ഒരുപക്ഷെ സാധിച്ചിട്ടുണ്ടാകില്ല, അതിന്റെ പേരിൽ ഒരുപക്ഷെ ഇന്ന് നമ്മളിൽ പലരും വളരെയധികം ദുഃഖം അനുഭവിക്കുന്നുണ്ടാകും.ദുഃഖം നമ്മളിൽ നിന്നും അകലണമെങ്കിൽ നിരാശ കൈവെടിഞ്ഞുകൊണ്ട് പരിശ്രമിക്കേണ്ടതായിട്ടുണ്ട്.

നമ്മൾക്ക് നഷ്ടപ്പെട്ട സമയം ഒരിക്കലും ഇനിയൊരിക്കലും നമ്മുടെയൊക്കെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ കഴിയില്ലല്ലോ. സമയം നമ്മൾക്ക് വേണ്ടി ഒരിക്കലും കാത്തിരിക്കില്ല.

ഇന്ന് ഈ നിമിഷം നമ്മൾക്ക് ലഭിച്ച സമയത്തെ വിലയുള്ളതായി കാണാൻ ശ്രമിക്കുക, പരമാവധി പ്രയോജനപെടുത്താൻ ശ്രമിക്കുക.

നമ്മളുടെ ജീവിതത്തിൽ പല തരത്തിലുള്ള ബുദ്ധിമുട്ടുകളിലൂടെ നമ്മൾ ഓരോരുത്തർക്കും കടന്നുപോകേണ്ടതായിട്ട് വന്നേക്കാം, ഈ നിമിഷവും കടന്നുപോകും അപ്പോഴെല്ലാം നല്ല നാളെകൾ നമ്മളെ തേടിയെത്തും എന്ന പ്രതീക്ഷയിൽ  മുന്നോട്ടു സഞ്ചരിക്കുവാൻ കഴിയട്ടെ.
ഇന്നലെകളിലെ വേദനകളും നഷ്ടങ്ങളും മുന്നോട്ട് പരിശ്രമിക്കുന്നതിൽ നിന്നും തളർത്താൻ ഇടവരുത്താതിരിക്കട്ടെ.

നമ്മളുടെ മുന്നിൽ ധാരാളം നല്ല അവസരങ്ങളുണ്ട്, അതെല്ലാം കണ്ടെത്താൻ കഴിയണമെങ്കിൽ സമയം വേണ്ടതുപോലെ പ്രയോജനപ്പെടുത്താൻ സാധിക്കേണ്ടതുണ്ട്.

ഏതൊരു കാര്യത്തിലും പൂർണ്ണത കൈവരിക്കാൻ അതിന്റെതായ സമയം ആവശ്യമാണ്. പല കാര്യത്തിലും നേട്ടങ്ങൾ കൈവരിക്കാൻ ക്ഷമയോടെ കാത്തിരിക്കേണ്ടത് ആവശ്യമാണ്.

ഈ ഭൂമിയിൽ നാം ഓരോരുത്തരും ജനിച്ച നാൾ തൊട്ട് നമ്മളോടൊപ്പം സഞ്ചരിക്കുന്നത് സമയമാണ്.

നമ്മൾ ജനിച്ചതുമുതൽ മരണം വരെ ഈ ഭൂമിയിൽ നമ്മൾ ഓരോരുത്തർക്കും ചിലവഴിക്കാൻ സമയമുണ്ട്, അതുകഴിഞ്ഞാൽ നമ്മൾക്ക് ഇവിടെ എത്ര ആഗ്രഹിച്ചാൽ പോലും സമയം ലഭിക്കില്ലല്ലോ.നേരായ രീതിയിൽ സന്തോഷിക്കാൻ ലഭിക്കുന്ന അവസരങ്ങൾ നഷ്ടപ്പെടുത്താതിരിക്കുക.മുന്നോട്ടുള്ള നാളുകളിൽ നമ്മൾക്ക് വേണ്ടികൂടി സമയം കണ്ടെത്താൻ ശ്രമിക്കണം.ഇന്നലെകളിൽ നമ്മളോടൊപ്പം ഉണ്ടായിരുന്ന പലരും ഇന്നിപ്പോൾ ഇല്ല.ഓരോ മനുഷ്യരുടെയും സമയം പൂർത്തിയാകുമ്പോൾ ഈ ഭൂമിയിൽ മണ്ണോടു മണ്ണായി ഓരോ മനുഷ്യരും അലിഞ്ഞു ചേരും.ഇന്ന് നമ്മൾ മണ്ണിൽ ചവിട്ടി നിന്ന് എത്ര അഹങ്കരിച്ചാലും, നേട്ടങ്ങൾ നേടിയെടുത്താലും അതെല്ലാം ഒരിക്കൽ ഈ ഭൂമിയിൽ ഉപേക്ഷിച്ചുപോകേണ്ടവരാണ് നമ്മൾ എന്നത് മറക്കാതിരിക്കുക.

നമ്മൾ അനുഭവിക്കുന്ന വേദനകൾ, മറ്റാർക്കും തന്നെ ഏറ്റെടുക്കാൻ കഴിയണമെന്നില്ലല്ലോ.നമ്മുടെ വേദനകളെ  ക്ഷമയോടെ സഹിക്കാൻ, ധിരതയോടെ ഏറ്റെടുത്തുകൊണ്ടു മുന്നേറാൻ നമ്മൾ ഓരോരുത്തരും കരുത്തരാകേണ്ടതുണ്ട്.

ജോലി തിരക്കുകൾ മൂലം പല കാര്യങ്ങൾക്കും വേണ്ടത്ര ശ്രദ്ധ കൊടുക്കാൻ നമ്മളിൽ പലർക്കും ഒരുപക്ഷെ കഴിഞ്ഞിട്ടുണ്ടാകില്ല.ജോലി തിരക്കുകൾക്കിടയിലും വേണ്ടത്ര കാര്യങ്ങളിൽ ശ്രദ്ധകൊടുക്കാൻ കഴിയേണ്ടതുണ്ട്.

എത്ര സമ്പത്തു നേടിയാലും സ്വന്തം ആരോഗ്യം ശ്രദ്ധിച്ചില്ലായെന്നുണ്ടെങ്കിൽ ആ സമ്പത്തുകൊണ്ട് ആ വ്യക്തിക്ക് എന്തെങ്കിലുംതരത്തിൽ പൂർണ്ണമായ പ്രയോജനം ലഭിക്കുമോ?.നമ്മൾ ചിലവഴിക്കുന്ന ഓരോ സമയവും ആരോഗ്യത്തിനുകൂടി മുൻഗണന കൊടുക്കാൻ ശ്രമിക്കുക.

എല്ലാവർക്കും എല്ലാ കാര്യവും നമ്മളോട് സമയം അനുസരിച്ചു പറഞ്ഞു തരാൻ കഴിഞ്ഞെന്ന് വരില്ല, നമ്മളുടെ ആരോഗ്യം നമ്മൾ തന്നെ ശ്രദ്ധിക്കുക, നമ്മുടെ ആരോഗ്യം മോശമായാൽ നമ്മൾ തന്നെയാണ് അതിന്റെതായ അത്യന്തികമായ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരിക എന്നത് ഒരിക്കലും മറക്കാതിരിക്കുക.ആരോഗ്യം നശിപ്പിക്കുന്ന കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുക.

നിമിഷസുഖത്തിനായി ആരോഗ്യത്തെ നശിപ്പിക്കുന്ന കാര്യം ചെയ്തുകഴിഞ്ഞാൽ നാളെകളിൽ ദുഃഖിക്കേണ്ടി വന്നേക്കാം.

നല്ല കാര്യങ്ങൾ പറഞ്ഞു തരാൻ നമ്മൾക്ക് ചുറ്റിലും ആളുകൾ എല്ലാ സമയവും ഉണ്ടാവണമെന്നില്ല.

നമ്മളുടെ ചുറ്റിലും നടക്കുന്ന തെറ്റുകളെയും ശരികളെയും തിരിച്ചറിയുക.തെറ്റുകളെ ജീവിതത്തിൽ നിന്നും നിരന്തരപരിശ്രമത്തിലൂടെ അകറ്റിനിർത്തുക.

ഇന്നിപ്പോൾ പലരും ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്നതിനു കാരണം തന്നെ അവരെ കേൾക്കാൻ, അവരോടൊത്തു സമയം ചിലവഴിക്കാൻ ചുറ്റിലും ആരുമില്ലായെന്ന തോന്നൽ വരുമ്പോഴാണ്.

മനുഷ്യർക്ക് തെറ്റുകൾ പറ്റാം ഒരു പക്ഷെ ആ നിമിഷം അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടിന്റെ പ്രതിഫലനമാകാം തെറ്റുകൾ വരാനുള്ള കാരണം.

ഇന്നെലകളിലെ  സന്തോഷങ്ങൾ നിറഞ്ഞ ഓരോ നിമിഷവും ദുഃഖങ്ങൾ സമ്മാനിച്ച ഓരോ നിമിഷവും ഇന്ന് ഒരുപക്ഷെ നമ്മളുടെ ഓർമ്മകളിലൂണ്ടാകും.വേദനിച്ച അനുഭവങ്ങളിൽ നിന്നും മുക്തരായിക്കൊണ്ട് ഇന്ന് ഈ നിമിഷം പ്രയോജനപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുക.

നമ്മളെ വേദനിപ്പിച്ച കാര്യങ്ങൾ ഒരുപക്ഷെ നമ്മളിൽ പലരും കൂടെകൂടെ ഓർക്കും. വേദന ഉളവാക്കിയ അനുഭവങ്ങൾ എളുപ്പം മറക്കാൻ എല്ലാവർക്കും കഴിയണമെന്നില്ലല്ലോ. നമ്മൾക്ക് വേദനയുണ്ടാക്കിയത് ഒരുപക്ഷെ വ്യക്തികളാകാം,സാഹചര്യങ്ങളാകാം, നഷ്ടങ്ങളാകാം.

നമ്മൾക്ക് മുന്നോട്ടു വളർച്ച പ്രാപിക്കണമെങ്കിൽ ഇന്നലെകളിൽ നിന്നും നമ്മുടെ മനസ്സിലേക്ക് കടന്നു വന്ന നെഗറ്റീവ് ചിന്തകളെ, പോസിറ്റീവ് ചിന്തകൾക്കൊണ്ട് മറികടക്കേണ്ടതായിട്ടുണ്ട്.

എത്ര സൗന്ദര്യം നിറഞ്ഞ, സുഗന്ധം പരത്തുന്ന പൂവ് ആണെങ്കിലും ആ ഒരു പൂവിനു അധികനാൾ അതിന്റെ ചെടിതണ്ടിൽ നിലനിൽക്കാൻ കഴിയില്ലല്ലോ, ആ പൂവ് അതിന്റെ സമയം പൂർത്തിയാക്കുമ്പോൾ കൊഴിയും മണ്ണിൽ അലിഞ്ഞു ഇല്ലാതെയാകും.ഈ സമയവും കടന്നുപോകും എന്നത് പ്രകൃതി നിയമമാണ്.

കാലത്തിനു അനുസരിച്ചു നമ്മുടെ ചുറ്റിലും മാറ്റങ്ങൾ ഉണ്ടായികൊണ്ടിരിക്കും, മാറ്റങ്ങളെ ശരിയായ വിധത്തിൽ ഉൾകൊള്ളാൻ നമ്മൾ ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്.

നമ്മൾക്ക് മുന്നേ ഈ ഭൂമിയിൽ ജീവിച്ച എത്രയോ കോടാനുകോടി ജനങ്ങളാണ് അവരുടെ ആയുസ്സിന്റെ നല്ലൊരു ഭാഗവും അധ്വാനിച്ചത്, അവരുടെ അധ്വാനത്തിന്റെ ഫലമാണ് നമ്മൾ ഇന്ന് അനുഭവിക്കുന്നത്, അവരുടെ ബുദ്ധിമുട്ടുകളിൽ നിരാശയോടെ അവർ ഒന്നും ചെയ്യാതെ കഴിഞ്ഞെങ്കിൽ ഇന്നിപ്പോൾ നമ്മൾക്ക് കിട്ടിക്കൊണ്ടിരിക്കുന്ന സുഖസൗകര്യം ഒന്നും തന്നെ ഒരുപക്ഷെ ലഭിക്കണം എന്നില്ലല്ലോ.

ഈ ഭൂമിയിൽ ഇനിയുള്ള കാലം ജീവിക്കാനുള്ള വരും തലമുറക്കായി നമ്മൾ ഓരോരുത്തർക്കും നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ.

ഇന്നലെകളിൽ നമ്മുടെയൊക്കെ ജീവിതത്തിൽ വേദന ഉളവാക്കിയ സാഹചര്യം എന്തുമായിക്കൊള്ളട്ടെ അതിൽ നിന്നെല്ലാം നമ്മുടെ മനസ്സിനെ സന്തോഷം ഉളവാക്കുന്ന സാഹചര്യത്തിലേക്ക് മാറ്റിയെടുക്കേണ്ടതായിട്ടുണ്ട്, അതിനായി നല്ല ചിന്തകളെ മനസ്സിലേക്ക് കൊണ്ടുവരിക, നമ്മളിലേക്ക് കടന്നുവന്നിട്ടുള്ള നെഗറ്റീവ് ചിന്തകളെ നിരന്തരപരിശ്രമത്തിലൂടെ ഒഴിവാക്കുക.

ഓരോ സമയവും നമ്മളെ ഒത്തിരി കാര്യങ്ങൾ പഠിപ്പിച്ചുകൊണ്ടാണ് കടന്നുപോകുന്നത്. നഷ്ടവും ലാഭവും ജീവിതത്തിൽ ഏവർക്കും ഉണ്ടാകും എന്ന് ഈ പ്രകൃതി നമ്മളെ പഠിപ്പിക്കുന്നുണ്ട്. രാത്രിയും പകലും മാറിമാറി വരുന്നതുപോലെ നമ്മുടെയൊക്കെ ദുഃഖങ്ങൾ കാലത്തിന്റെ മാറ്റങ്ങൾക്ക് അനുസരിച്ചു മാറിക്കൊണ്ട് സന്തോഷം നൽകട്ടെ. ഒന്ന് നഷ്ടപ്പെട്ടാലാണ്, നഷ്ടപ്പെടുത്തിയാലാണ് മറ്റൊന്ന് നേടാൻ ഒരുപക്ഷെ സാധിക്കുകയുള്ളു.

മറക്കാനാവാത്ത വേദനകൾ, മറക്കാനാവാത്ത സാഹചര്യങ്ങൾ, മറക്കാനാവാത്ത നഷ്ടങ്ങൾ ഇതെല്ലാം നമ്മുടെയൊക്കെ ജീവിതത്തിൽ പല സാഹചര്യത്തിലും കടന്നുവന്നേക്കാം.ആ സാഹചര്യങ്ങളെ ശരിയായ വിധത്തിൽ കൈകാര്യം ചെയ്യാൻ കഴിയട്ടെ.

ഇന്ന് ഈ നിമിഷം എങ്ങനെ ചിലവഴിക്കണമെന്നത് നമ്മുടെ ഓരോരുത്തരുടെയും തീരുമാനമാണ്. ഇന്നലെകളെയോർത്തു നിരാശപ്പെട്ടിരിക്കണോ അതോ നാളെകളിൽ നേട്ടങ്ങൾ സ്വന്തമാക്കാൻ പ്രതീക്ഷകളോടെ മുന്നോട്ടു പരിശ്രമിക്കണോ എന്നത് നമ്മുടെ ഓരോരുത്തരുടെയും തീരുമാനമാണ്.

നാളെകളിൽ നേട്ടങ്ങൾ കൈവരിക്കാൻ ഇന്നിന്റെ ബുദ്ധിമുട്ടുകളെ ശരിയായ വിധത്തിൽ നേരിടേണ്ടതായിട്ട് വരും, നമ്മൾ നേരിടുന്ന സാഹചര്യത്തെയും,നമ്മളുടെ ചുറ്റിലുമുള്ള ആരെയും കുറ്റപ്പെടുത്താതെ ബുദ്ധിമുട്ടുകളെ ശരിയായ വിധത്തിൽ കൈകാര്യം ചെയ്യാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.

ആരെയും ബുദ്ധിമുട്ടിക്കാതെ, വേദനിപ്പിക്കാതെ മറ്റുള്ളവർക്ക് ആവശ്യമായ സാഹചര്യത്തിൽ വേണ്ട സഹായം നൽകികൊണ്ട്, നമ്മുടെ ചുറ്റിലും സന്തോഷവും സമാധാനവും നിറഞ്ഞ അന്തരിക്ഷം സൃഷ്ടിക്കാൻ നമ്മൾ എല്ലാവർക്കും നമ്മൾക്ക് ലഭിച്ച സമയത്തെ വേണ്ടതുപോലെ പ്രയോജനപ്പെടുത്താൻ ഇനിയുള്ള കാലം സാധിക്കട്ടെ.
Read More
// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-342

നമ്മളിൽ പലർക്കും ഒരുപക്ഷെ ജീവിതത്തിലെ സാഹചര്യങ്ങൾ നിമിത്തം സന്തോഷം കണ്ടെത്താൻ സാധിക്കാറില്ല.

പരിമിതികൾ എത്ര ഉണ്ടെങ്കിൽ പോലും അതൊന്നും സന്തോഷിക്കുന്നതിനു ഒരിക്കലും തടസ്സമല്ലല്ലോ.

നമ്മൾക്ക് സന്തോഷം ലഭിക്കണം എങ്കിൽ സന്തോഷത്തിനായി ആത്മാർഥമായി ആഗ്രഹിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടതുണ്ട്.

ആകുലതകൾ നിറഞ്ഞ നിമിഷങ്ങളിൽ പലപ്പോഴും സന്തോഷം കണ്ടെത്താൻ നമ്മളിൽ ആർക്കും തന്നെ ഒരുപക്ഷെ കഴിയത്തില്ല.

ഏതൊരു സന്തോഷം ആയാൽ പോലും അതിന് നിശ്ചിതസമയമുണ്ട്.എല്ലാ സന്തോഷവും ഏറെകാലം നമ്മൾക്ക് അനുഭവിക്കാൻ സാധിക്കണമെന്നില്ല.

നമ്മുടെ എല്ലാ സന്തോഷവും നമ്മളോടൊപ്പം എന്നും കൂടെയുണ്ടാകണമെന്ന് യാതൊരു നിർബന്ധവും ഇല്ലല്ലോ.

സന്തോഷം മാറി പകരം ദുഃഖം കടന്നുവരാനും, ദുഃഖം മാറി പകരം സന്തോഷം കടന്നു വരാനും നമ്മൾ ആർക്കും തന്നെ അധികസമയം വേണമെന്നില്ല.

പലപ്പോഴും നമ്മൾ നേരിടുന്ന ദുഃഖങ്ങളെ ശരിയായ വിധത്തിൽ കൈകാര്യം ചെയ്തെങ്കിൽ മാത്രമേ സന്തോഷിക്കാൻ സാധിക്കുകയുള്ളു.

നമ്മൾ ഓരോരുത്തർക്കും സന്തോഷിക്കാനായിട്ട് ജീവിതത്തിൽ എന്തെങ്കിലും നേട്ടങ്ങൾ ഉണ്ടാകേണ്ടതുണ്ട്.

സങ്കടം വന്നാൽ കരയും സന്തോഷം വന്നാൽ ചിരിക്കും. സന്തോഷം വന്നാൽ സന്തോഷം കൊണ്ടു കരയുന്നവരും ഉണ്ടായേക്കാം.

ഇന്നിന്റെ ദുഃഖങ്ങളാണ് നാളെകളിൽ നമ്മൾ ഓരോരുത്തർക്കും സന്തോഷിക്കാൻ ആത്മാർത്ഥമായ പരിശ്രമത്തിനായി പ്രചോദനം നൽകുന്നത്.

സന്തോഷം ആയാലും ദുഃഖം ആയാലും ഒരു പരിധിവിട്ടുപോകാതെ ശ്രദ്ധിക്കേണ്ടതുണ്ട്.

ദുഃഖം അധികമായാൽ നിരാശകൾ കടന്നുകൂടി നമ്മുടെ മുന്നോട്ടുള്ള ജീവിതത്തെ സാരമായി തന്നെ ഒരുപക്ഷെ ബാധിച്ചേക്കാം.

നമ്മൾക്ക് ചുറ്റിലും സന്തോഷിക്കാൻ ധാരാളം കാരണങ്ങൾ ഉണ്ടെങ്കിൽ കൂടിയും നമ്മളിൽ പലരും ദുഃഖത്തെ അതിജീവിക്കാൻ ശ്രമിക്കാതിരിക്കുകയായിരിക്കും പലപ്പോഴും ഒരുപക്ഷെ ചെയ്യുക.ദുഃഖത്തിന്റെ കാഠിന്യം കാരണം പലപ്പോഴും സന്തോഷത്തിനുള്ള വഴികൾ ഒരുപക്ഷെ നമ്മുടെ മുന്നിൽ തെളിയാതെ വന്നേക്കാം.

നഷ്ടപ്പെടലുകളാണ് പലപ്പോഴും എല്ലാവർക്കും ദുഃഖത്തിന് കാരണം ആയിതിരുക. നേട്ടങ്ങളാണ് പലപ്പോഴും എല്ലാവർക്കും സന്തോഷത്തിനു കാരണം ആയിതിരുക.

എല്ലാവരുടെയും ജീവിതത്തിൽ ദുഃഖത്തിന്റെയും സന്തോഷത്തിന്റെയും ധാരാളം അവസരങ്ങൾ നാളിതുവരെയായിട്ട് കടന്നു വന്നിട്ടുണ്ടാവും ഒരുപക്ഷെ.

നമ്മളിലെ ദുഃഖങ്ങളെ നിയന്ത്രിച്ചുകൊണ്ട് സന്തോഷത്തിനുവേണ്ടി ആത്മാർത്ഥതയോടെ പ്രവർത്തിക്കാൻ നമ്മൾ ഓരോരുത്തർക്കും ഇനിയുള്ള കാലം സാധിക്കട്ടെ.

നമ്മൾ എന്തുകാര്യവും ചെയ്താലും അതെല്ലാം ഒരുപക്ഷെ എളുപ്പം വിജയം നേടണമെന്നില്ല, മറ്റുള്ളവരിൽ നിന്നും വേണ്ടത്ര പിന്തുണ ഒരുപക്ഷെ എല്ലായ്പോഴും കിട്ടണമെന്നുമില്ല, അതോർത്തു ഒരിക്കലും സങ്കടപ്പെടാനോ തളരാനോ പാടില്ല.

നമ്മൾക്ക് സന്തോഷം വേണമെങ്കിൽ നമ്മൾ തന്നെ വിചാരിക്കേണ്ടതുണ്ട്, പ്രവർത്തിക്കേണ്ടതുണ്ട്.

മറ്റുള്ളവരിൽ നിന്നും കളിയാക്കലുകളും വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും കേൾക്കേണ്ടി വരുമ്പോൾ അതെല്ലാം ഓർത്തു വേണമെങ്കിൽ നമ്മൾക്ക് ദുഃഖിച്ചിരിക്കാം അതല്ല എങ്കിൽ അവയെ അവഗണിച്ചുകൊണ്ട് മുന്നോട്ട് നേട്ടത്തിനായി നമ്മൾ ഓരോരുത്തർക്കും ശ്രമിക്കാം, എല്ലാം നമ്മളുടെ ഓരോരുത്തരുടെയും തീരുമാനമാണ്.

സ്വന്തം ജീവിതത്തിൽ ദുഃഖിക്കാൻ വളരെയേറെ കാരണങ്ങൾ ഉണ്ടായിട്ടും അതെല്ലാം സന്തോഷത്തോടെ സ്വീകരിച്ച ഒത്തിരി വ്യക്തികൾ ഈ ലോകത്തുണ്ട്.അവർ നേരിട്ട വേദനകൾ അവർക്ക് നൽകിയ കരുത്ത്‌ വളരെയധികമാണ്.

നമ്മളിൽ പലർക്കും നിസ്സാരകാരണം മതി ഒരുപക്ഷെ തളർന്നിരിക്കാൻ.നമ്മൾ ഓരോരുത്തരും നിഷ്ക്രിയരായാൽ ദുഃഖത്തിന്റെ അളവ് കൂടുക അല്ലാതെ ഒരിക്കലും കുറയുകയില്ലല്ലോ.

ദുഃഖം ഉണ്ടാവുമ്പോൾ അതെല്ലാം ഇല്ലാതെയാക്കാൻ നമ്മൾ ഒരിക്കലും തെറ്റായ വഴികളെ ആശ്രയിക്കരുത്. തെറ്റായ വഴികൾ ഒരിക്കലും ജീവിതത്തിൽ നമ്മൾ ആർക്കും തന്നെ സന്തോഷം കൊണ്ടുവന്നുതരില്ല.

ഒരാൾക്ക് ഉണ്ടാകുന്ന സന്തോഷം മറ്റുള്ളവർക്ക് ദുഃഖത്തിന് കാരണം ആയേക്കാം, അതുപോലെ ഒരാൾക്ക് ഉണ്ടാകുന്ന ദുഃഖം മറ്റുള്ളവർക്ക് സന്തോഷത്തിനു കാരണമായേക്കാം.

മറ്റുള്ളവരുടെ ജീവിതത്തിൽ സന്തോഷം നൽകാൻ നമ്മളുടെ ഭാഗത്തുനിന്നുള്ള നേരായ പ്രവർത്തനങ്ങൾകൊണ്ടാകണം.

നമ്മുടെ ഭാഗത്തുനിന്നുള്ള ശ്രദ്ധക്കുറവുകൊണ്ട് മറ്റുള്ളവർക്ക് ദുഃഖത്തിന് കാരണമാകാതിരിക്കാൻ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്.

എല്ലാ കാര്യത്തിലും എല്ലാവർക്കും നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞെന്ന് വരില്ല, അന്നേരമെല്ലാം സ്വഭാവികമായി ദുഃഖം കടന്നുവന്നേക്കാം, അതെല്ലാം ഓർത്തോർത്തു വിഷമിച്ചിരിക്കാതെ മുന്നോട്ടു ശ്രമിച്ചെങ്കിൽ മാത്രമേ മുന്നോട്ട് സന്തോഷം കണ്ടെത്താൻ കഴിയുകയുള്ളു.

എല്ലാവർക്കും അവരവരുടെ, ചുറ്റിലുമുള്ളവരുടെ ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ നേരായ വഴികൾ കണ്ടെത്തി മുന്നോട്ടു സഞ്ചാരിക്കാൻ എല്ലായ്പോഴും സാധിക്കട്ടെ.
Read More
// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-341

നമ്മൾ ചെയ്യുന്ന ഓരോ കാര്യത്തിലും സത്യസന്ധത പാലിക്കേണ്ടതുണ്ട്.

സത്യസന്ധത നമ്മുടെ ജീവിതത്തിൽ നിന്നും കൈമോശം വന്നുപോകാൻ ഇടവരരുത്.

സത്യസന്ധതയോടെയുള്ള പ്രവർത്തി നമ്മളിൽ ആന്മസംതൃപ്തി നിറയ്ക്കും.

സത്യസന്ധമല്ലാത്ത പ്രവർത്തി ആരുടെ ഭാഗത്തുനിന്നായാലും ആർക്കും ഒരുപക്ഷെ ഇഷ്ടപ്പെടണം എന്നില്ലല്ലോ.

സത്യസന്ധത നമ്മുടെയൊക്കെ ജീവിതത്തിൽ പാലിക്കേണ്ടതിന്റെ ആവശ്യകത നമ്മൾ ഓരോരുത്തരും ഇനിയെങ്കിലും മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ചില സമയങ്ങളിൽ സത്യസന്ധതക്ക് യാതൊരു വിലയുമില്ലായെന്നൊക്കെ തോന്നിയേക്കാം, പലരും നമ്മളോട് പറഞ്ഞേക്കാം.

സത്യസന്ധതയോടെയുള്ള പ്രവർത്തികൾ മാത്രമേ കാലം എത്ര കഴിഞ്ഞാലും വിജയിക്കുകയുള്ളു, നില നിൽക്കുകയുള്ളു.

സത്യസന്ധത എന്ന് നമ്മളിൽ നിന്നും അകലാൻ തുടങ്ങുന്നുവോ അന്ന് തൊട്ട് നമ്മൾ വിജയത്തിൽ നിന്നും അകന്നുകൊണ്ടിരിക്കുകയാണ്.

സത്യസന്ധമല്ലാത്ത പ്രവർത്തികൾ ഏത് നിമിഷവും തകർന്നടിയാം.

നമ്മളിൽ നിന്നും സത്യസന്ധമായ പ്രവർത്തികൾ ഉണ്ടെങ്കിൽ മാത്രമേ മറ്റുള്ളവരിൽ നിന്നും ഒരുപക്ഷെ നമ്മൾക്ക് തിരിച്ചും സത്യസന്ധമായ പ്രവർത്തികൾ ലഭിക്കുകയുള്ളു.

സത്യസന്ധമല്ലാത്ത പ്രവർത്തികൾ ആരുടെ ഭാഗത്തു നിന്നുണ്ടായാലും അതിന്റെ പരിണിതഫലം അനുഭവിക്കേണ്ടി വരുന്നവർക്ക് ഒരുപക്ഷെ വളരെയേറെ വിഷമം ഉളവാക്കുന്ന കാര്യമാണ്.

താത്കാലിക നേട്ടത്തിന് വേണ്ടി സത്യസന്ധത കൈവെടിഞ്ഞാൽ ഒരുപക്ഷെ പിന്നീട് അതോർത്തു വളരെയേറെ വിഷമം അനുഭവിക്കേണ്ടി വന്നേക്കാം.

സത്യസന്ധത ആർക്കും ജന്മനാ കിട്ടുന്നത് അല്ലല്ലോ. മറ്റുള്ളവരിൽ നിന്നും കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞും പഠിക്കുന്നതാണല്ലോ.

സത്യസന്ധമായ പ്രവർത്തികൾ ഒരുപക്ഷെ നാളെകളിൽ ആയിരിക്കും യഥാർത്ഥ ഫലം തരിക.

സ്വാർത്ഥ ലാഭത്തിന് വേണ്ടി സത്യസന്ധതയെ നമ്മുടെയൊക്കെ ജീവിതത്തിൽ നിന്നും ഒരു കാരണവശാലും ഒഴിവാക്കാതിരിക്കുക.

സത്യസന്ധമായ പ്രവർത്തിയും സത്യസന്ധമല്ലാത്ത പ്രവർത്തിയും തമ്മിൽ തിരിച്ചറിയാൻ വളരെയേറെ പ്രയാസമൊന്നും പലപ്പോഴും ഒരുപക്ഷെ ഉണ്ടാവാറില്ല. സത്യസന്ധമല്ലാത്ത പ്രവർത്തികൾക്ക് അധികം ആയുസ്സ് ഉണ്ടാകില്ല.

സത്യസന്ധമല്ലാത്ത പ്രവർത്തികൾ ഒഴിവാക്കികൊണ്ട് സത്യസന്ധമായി പ്രവർത്തിക്കാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.
Read More
// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-340

സത്യമാണ് ഈ ഭൂമിയിൽ എന്നും നിലനിൽക്കുകയുള്ളൂ.

സത്യമാണ് ഏറ്റവും ഒടുവിൽ വിജയിക്കുക.

സത്യം നമ്മൾക്ക് മുന്നേറാനുള്ള ഊർജം നൽകും.

ആരൊക്കെ എത്രയോക്കെ കള്ളങ്ങൾ പ്രചരിപ്പിച്ചാലും ഒരിക്കൽ സത്യം തെളിയുക തന്നെ ചെയ്യും.

സത്യത്തിനുവേണ്ടി നിലകൊള്ളാൻ നമ്മൾ എല്ലാവർക്കും എല്ലായ്‌പോഴും സാധിക്കട്ടെ.

Read More
// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-339

നമ്മൾ ഇതിനോടകം ഒരുപാട് വഴികളിലൂടെ സഞ്ചരിച്ചു കടന്നുവന്നവരാണ്. ജീവിതത്തിൽ ഒരുപാട് ചുമതലകൾ നിർവഹിച്ചവരാണ്, ഇനി മുന്നോട്ട് പുതിയ ചുമതലകൾ നിർവഹിക്കേണ്ടവരാണ് നമ്മൾ ഓരോരുത്തരും . ഓരോ ദിവസവും നമ്മൾ നടക്കുന്ന വഴികൾ വളരെ വ്യത്യാസം ആയിതിർന്നേക്കാം. നമ്മൾ മുൻകൂട്ടി തയ്യാറാക്കിയതുപോലെ എപ്പോഴും മുൻപോട്ട് പോകാൻ സാധിച്ചെന്ന് വരില്ലല്ലോ.

മുന്നോട്ടുള്ള നേരായ വഴികൾ നമ്മൾ കണ്ടെത്താൻ ശ്രമിക്കണം. തെറ്റായ വഴികൾ ആർക്കും പറഞ്ഞു കൊടുക്കരുത്.

ജീവിതത്തിൽ വിഷമ അവസ്ഥകളിലൂടെ കടന്നു പോകാത്ത മനുഷ്യരില്ല. എത്രയേറെ സമ്പത്തു ഉണ്ടെന്ന് പറഞ്ഞാലും വിഷമം ഏതൊരു മനുഷ്യന്റെയും ജീവിതത്തിൽ കടന്നു വന്നേക്കാം.

നമ്മളിൽ പലരും ചിന്തിക്കുന്നത് വിഷമം അവനവനു മാത്രം ഏറ്റവും കൂടുതലായി ഉള്ളു എന്നാണ്, ലോകത്ത് ഏതൊരു മനുഷ്യനും കാണും അവരവരുടേതായ സങ്കടങ്ങൾ.

വിഷമത്തെ അതിജീവിക്കുവാൻ നമ്മൾ ഓരോരുത്തരും സ്വയം ശ്രമിക്കണം. എല്ലാവർക്കും ഒരുപക്ഷെ ഒറ്റക്ക് വിഷമത്തെ അതിജീവിക്കുവാൻ എപ്പോഴും സാധിച്ചെന്ന് വരില്ല. നമ്മളെ കൊണ്ടു ആകുന്നതുപോലെ പരിശ്രമിക്കുക. ഇന്ന് ഈ നിമിഷം മാത്രമാണ് നമ്മുടെ പക്കലുള്ളു എന്നത് മറക്കാതെയിരിക്കുക.

ഉള്ളതിൽ സംതൃപ്തിപെട്ടുകൊണ്ട് കൂടുതൽ ഉയരങ്ങളിൽ എത്തിപ്പെടാൻ ശ്രമിച്ചുകൊണ്ടിരിക്കുക, വിഴ്ചകൾ ഉണ്ടാകാം, പരാജയങ്ങൾ ഉണ്ടാകാം, കുറവുകൾ ഉണ്ടാകാം, നമ്മൾ ശ്രമിക്കാതിരുന്നാൽ നമ്മൾക്ക് മാത്രമാണ് അതിന്റെതായ നഷ്ടം സംഭവിക്കുക.ഓർക്കുക നമ്മുടെ ഓരോരുത്തരുടെയും സമയം വളരെ വിലപ്പെട്ടതാണ്. നല്ല ചിന്തകൾ മനസ്സിൽ കൊണ്ടുവരാൻ ശ്രമിക്കുക.

മറ്റുള്ളവർക്കുള്ള സൗഭാഗ്യങ്ങൾ നമ്മൾക്ക് ലഭിച്ചെന്ന് വരില്ല, മറ്റുള്ളവരെപോലെ കഴിവുകൾ നമ്മൾക്ക് ഉണ്ടായെന്നു വരില്ല, പക്ഷെ എങ്കിൽ മറ്റുള്ളവരിൽ നിന്നും വ്യത്യാസമായി ഒരുപാട് കഴിവുകൾ നമ്മളിൽ ഉണ്ടാവാം, അതുകണ്ടെത്താൻ നമ്മൾ തന്നെ പരിശ്രമിക്കണം.

എനിക്ക് കഴിവില്ല, എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നുള്ള നിരാശചിന്തകൾ നമ്മളെ നിയന്ത്രിക്കാൻ ഒരിക്കലും ഇടവരാതെ ഇരിക്കട്ടെ.

ജീവിതത്തിൽ ഉണ്ടായിട്ടുള്ള വിഷമഅവസ്ഥകളെ അതിജീവിക്കുവാൻ എല്ലാവർക്കും സാധിക്കട്ടെ.

എല്ലാവർക്കും നല്ലൊരു നാളെ ലഭിക്കട്ടെ, ഇപ്പോഴുള്ള വിഷമഅവസ്ഥകളെ അതിജീവിക്കുവാനുള്ള നേരായ വഴികൾ കണ്ടെത്താൻ എല്ലാവർക്കും സാധിക്കട്ടെ.

Read More
// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-338


പലരുടെയും ജീവിതത്തിൽ പല കാരണങ്ങൾ കൊണ്ടു സങ്കടങ്ങൾ ഉണ്ടായേക്കാം.

മുന്നോട്ടു ഓരോ കാര്യത്തിനുമായി ഇറങ്ങി തിരിക്കുമ്പോൾ നമ്മളിലെ സങ്കടങ്ങൾ ഉപേക്ഷിക്കേണ്ടതായിട്ടുണ്ട്.

സങ്കടം ഉപേക്ഷിക്കുവാൻ എല്ലാവർക്കും എളുപ്പം കഴിയുന്ന ഒന്നല്ല.

സന്തോഷം കണ്ടെത്താൻ എല്ലാവർക്കും സങ്കടത്തെ ഉപേക്ഷിച്ചു മുന്നേറാൻ സാധിക്കട്ടെ.
Read More
// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-337

ഏതൊരാളും ജീവിതത്തിൽ ആഗ്രഹിക്കുന്ന കാര്യം സംരക്ഷണം ആവശ്യത്തിന് ലഭിക്കണം എന്നതിനെക്കുറിച്ചാണ്.
ഏതൊരാൾക്കും ഏറ്റവും കൂടുതൽ ആശങ്ക ഉണ്ടാവാൻ ഇടയാക്കുന്ന കാര്യം തങ്ങളുടെ കാലശേഷം തങ്ങളുടെ വേണ്ടപ്പെട്ടവരെ ആരെങ്കിലും സംരക്ഷിക്കാൻ ഉണ്ടായിരുന്നുവെങ്കിൽ എന്നതിനെപ്പറ്റിയാണ്.
നമ്മുടെ ജീവിതത്തിൽ എന്തെല്ലാം കാര്യങ്ങൾ സംരക്ഷണം നൽകേണ്ടതുണ്ട്. ആരോഗ്യം കാത്തു സൂക്ഷിക്കാൻ ശരീരത്തെ അനാരോഗ്യ കാര്യങ്ങളിൽ നിന്നും സംരക്ഷിക്കേണ്ടതുണ്ട്.
നമ്മൾ ഓരോരുത്തരും സുരക്ഷിതരായി കഴിയുന്നത് നമ്മൾക്ക് ചുറ്റും സംരക്ഷണം നൽകാൻ ആളുകൾ ഉള്ളതുകൊണ്ടാണ്.
നമ്മുടെ ഓരോ പ്രവർത്തനങ്ങളും സംരക്ഷണം ലഭിക്കുന്നതിനു വേണ്ടിയാണ്. നമ്മളിൽ പലർക്കും ദുഃഖം വരാനുള്ള കാരണം സംരക്ഷണം നഷ്ടപ്പെട്ടതുകൊണ്ടാണ്.
ആരൊക്കെ നമ്മളെ എത്രയൊക്കെ വെറുത്താലും, വേദനിപ്പിച്ചാലും നമ്മളെ സംരക്ഷിക്കാൻ അവരവർ തന്നെ മുൻകൈ എടുക്കേണ്ടതുണ്ട്.
ഓരോ രാജ്യത്തിനും അതിന്റെതായ നിയമം ഉള്ളത് അവിടെ ജീവിക്കുന്ന മനുഷ്യർക്ക് സമാധാനം, സ്വാതന്ത്ര്യം തുടങ്ങിയവ ലഭിക്കുന്നതിനാണ്.
മഴ നനയാതിരിക്കാൻ കുട ചുടുന്നു, കുട നമ്മളെ മഴ നനയാതിരിക്കാൻ സംരക്ഷണം നൽകുന്നു.
ഏതൊരു കാര്യത്തിനും സംരക്ഷണം നഷ്ടപ്പെടാൻ നിമിഷനേരം മതി. ചെറിയ അശ്രദ്ധ ഒരുപക്ഷെ നമ്മളുടെ സംരക്ഷണം തന്നെ ഇല്ലാതാക്കിയേക്കാം.
Read More
// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-336

മനുഷ്യർക്ക് ഓരോ നാൾ കഴിയുന്തോറും സംതൃപ്തിയിൽ വ്യത്യാസം വന്നുകൊണ്ടിരിക്കും.

ഒരാൾക്ക് സംതൃപ്തി നൽകുന്ന കാര്യം ആയിരിക്കില്ല മറ്റൊരാൾക്ക്‌ സംതൃപ്തി നൽകുക.

കയ്യിലുള്ള സമ്പാദ്യം അനുസരിച്ചു നമ്മൾ ഓരോരുത്തരും സംതൃപ്തി നേടാൻ ഒരുപക്ഷെ വില കൂടിയ കാര്യങ്ങൾ തിരഞ്ഞെടുക്കും.

നമ്മുടെ ചുറ്റിലുമുള്ള പലരും നമ്മൾ ചെയ്യുന്നതിനെപ്പറ്റി പല അഭിപ്രായം പറയും, അവരുടെ സംതൃപ്തിക്കുവേണ്ടി നമ്മൾ പല കാര്യങ്ങളും ചെയ്യാൻ ഒരുങ്ങിയാൽ നമ്മൾക്ക് പിന്നീട് സംതൃപ്തി ഉണ്ടാകണം എന്നില്ല.

ഇന്നിപ്പോൾ സംതൃപ്തിയോടെ കഴിയാമായിരുന്നിട്ടും മറ്റുള്ളവരുടെ മുൻപിൽ വിലയുളളതായി കാണിക്കാനായി ആർഭാടങ്ങൾ കാണിക്കുകയും പിന്നീട് കടം വന്നു നിരാശയിൽ ജീവിതം മുന്നോട്ട് തള്ളി നിക്കേണ്ടി വരുന്നവരും ഉണ്ട്.

വരവിനു അനുസരിച്ചു മാത്രം ചിലവ് ചെയ്യുക, അനാവശ്യ ചിലവുകൾ പരമാവധി ഒഴിവാക്കുക എങ്കിൽ ഒരുപരിധി വരെ സംതൃപ്തി ലഭിച്ചേക്കാം.

ഭക്ഷണം കഴിക്കുന്നത് സംതൃപ്തിക്ക് ഉപരിയായി നമ്മുടെ ശരീരത്തിന്റെ പ്രവർത്തനം ഉചിതമായ രീതിയിൽ നടക്കുന്നതിനാണ്.

എപ്പോഴും സംതൃപ്തിയോടെ ഭക്ഷണം കഴിക്കാൻ എല്ലാവർക്കും ഒരുപോലെ കഴിഞ്ഞെന്ന് വരില്ലല്ലോ.നമ്മൾ കഴിക്കാൻ ആഗ്രഹിക്കുന്ന ഭക്ഷണം എല്ലായിടത്തും ലഭിക്കണം എന്നില്ലല്ലോ.

ഭക്ഷണം കഴിക്കുമ്പോൾ ഒരുപക്ഷെ സംതൃപ്തി തോന്നിയാലും പിന്നീട് സംതൃപ്തി ലഭിക്കാത്ത അവസ്ഥകൾ ഉണ്ടായേക്കാം.

നമ്മളുടെ ജീവിതത്തിൽ സമയത്തിന് കിട്ടേണ്ട കാര്യങ്ങൾ സമയത്തു തന്നെ കിട്ടിയില്ലെങ്കിൽ അതെല്ലാം ഒരുപക്ഷെ നമ്മളുടെ ജീവിതത്തിൽ സംതൃപ്തിയെ സാരമായി ബാധിച്ചേക്കാം.

എല്ലാ കാര്യത്തിലും എല്ലാം തികഞ്ഞവർ നമ്മൾക്കിടയിൽ ആരും തന്നെയില്ല. നമ്മൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും എല്ലാവരെയും ഒരുപോലെ എപ്പോഴും സംതൃപ്തിപ്പെടുത്താൻ കഴിഞ്ഞെന്ന് വരില്ല.

കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന ഭക്ഷണത്തിന്റെ അളവ് പോരാ മുതിർന്ന വ്യക്തികൾക്ക് കൊടുക്കാനായിട്ട്, ഓരോരുത്തർക്കും അളവ് വ്യത്യാസമുണ്ട്.

നമ്മുടെയൊക്കെ ജീവിതത്തിൽ മറ്റുള്ളവരോട് ദേഷ്യവും വെറുപ്പും മറ്റു മോശമായ ചിന്തകളും ഉണ്ടാകുന്നത്, ഒരുപക്ഷേ നമ്മൾക്ക് കിട്ടേണ്ട രീതിയിൽ സ്നേഹം, പരിഗണന ലഭിക്കാത്തതുകൊണ്ടാകാം.

നമ്മൾ ഓരോരുത്തർക്കും ഇപ്പോൾ ചെയ്യാനാകുക ഉള്ളതിൽ തൃപ്തിപ്പെട്ടു ജീവിക്കുക എന്നതാണ്, അതോടൊപ്പം ജീവിതത്തിൽ ഉയരങ്ങൾ സ്വന്തമാക്കാൻ നിരന്തരം പരിശ്രമിക്കുക എന്നതാണ്.

നമ്മൾക്ക് സംതൃപ്തി നൽകുന്ന പലതും കാലങ്ങൾ കൊണ്ടു നഷ്ടപ്പെട്ടേക്കാം, നഷ്ടങ്ങളെ അതിജീവിച്ചു മുന്നേറാൻ നമ്മൾക്ക് കഴിയണം.

പത്താം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥിക്കുമുൻപിൽ ഒത്തിരി വിഷയങ്ങൾ പഠിക്കാനുണ്ടാകും, അതെല്ലാം ഒരുപോലെ സംതൃപ്തി നിറഞ്ഞ മനസ്സോടെ പഠിക്കാൻ ഒരുപക്ഷെ എപ്പോഴും സാധിച്ചെന്ന് വരില്ല. ചില വിഷയങ്ങൾ എളുപ്പം മനസ്സിലാക്കാൻ സാധിച്ചാൽ പോലും മറ്റു വിഷയങ്ങൾ അതുപോലെ മനസ്സിലാക്കാൻ കഴിഞ്ഞെന്ന് വരില്ല.

ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ആ വ്യക്തിയുടെ എഴുത്തുകൾ ആളുകൾക്ക് പ്രയോജനപ്പെടുന്നുണ്ട് എന്ന് വായനക്കാരിൽ നിന്നും കേൾക്കാൻ ഇടവരുന്നത് സംതൃപ്തി നൽകുന്ന കാര്യമാണ്.

ജീവിതത്തിൽ പറ്റുന്നിടത്തോളം കാലം മുന്നോട്ട് പോകാൻ പരിശ്രമിച്ചുകൊണ്ടിരിക്കുക, നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തനവും നമ്മുടെ ശരീരത്തിനും മനസ്സിനും സംതൃപ്തി നൽകട്ടെ.

മോശം ശീലങ്ങളിൽ ഏർപ്പെടുന്നവർക്ക് അതിൽ നിന്നും താത്കാലികമായി സംതൃപ്തി ഒരുപക്ഷെ ലഭിക്കുന്നുണ്ടാകാം, മോശം ശീലങ്ങളിൽ നിന്നും ഉണ്ടാകുന്ന ദോഷവശങ്ങൾ എന്തെല്ലാമാണെന്ന് പലരും മനസ്സിലാക്കുന്നില്ല. പലരും പല ന്യായങ്ങളും പറയും, അവർക്ക് അങ്ങനെ ചെയ്തിട്ട് കുഴപ്പമില്ലല്ലോ എന്നൊക്കെ, പക്ഷെ എങ്കിൽ സ്വന്തം ജീവിതത്തിൽ ഒരുപാട് നഷ്ടങ്ങൾ സംഭവിച്ചുകഴിയുമ്പോൾ ആയിരിക്കും ഒരുപക്ഷെ തിരിച്ചറിവുകൾ ഉണ്ടാവുക, അപ്പോഴേക്കും ആരോഗ്യം നഷ്ടപ്പെട്ടെന്ന് വന്നേക്കാം.

ഇന്നിപ്പോൾ ഒത്തിരി മായങ്ങൾ ഭക്ഷണത്തിൽ കലരുന്നുണ്ട്, പഴക്കം ചെന്ന ഭക്ഷണം കഴിച്ചു ആളുകളുടെ ആരോഗ്യസ്ഥിതി വളരെ അധികം മോശമാകുകയും അപൂർവം സന്ദർഭങ്ങളിൽ മരണം വരെ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

ചെയ്യുന്ന ജോലിയിൽ സംതൃപ്തി ഇല്ലാത്തവരുണ്ട്, കിട്ടുന്ന ശമ്പളത്തിൽ സംതൃപ്തി ഇല്ലാത്തവരുണ്ട്, മുന്നോട്ട് ചെയ്യാനുള്ള ഓരോ കാര്യത്തിലും സംതൃപ്തി ഇല്ലാത്തവരുണ്ട്.
എല്ലാവർക്കും പറയാൻ അവരുടേതായ കാരണങ്ങൾ ഒരുപാട് ഉണ്ടാകും.

മറ്റുള്ളവരുമായി താരതമ്യം ചെയ്താൽ ഒരിക്കലും നമ്മൾക്ക് സംതൃപ്തിയോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഒരുപക്ഷെ കഴിഞ്ഞെന്ന് വരില്ല.

എത്രയധികം സമ്പാദ്യം ഉണ്ടെങ്കിലും സംതൃപ്തി ലഭിക്കണമെന്ന് യാതൊരു നിർബന്ധവും ഇല്ല.

ഉയർന്ന ശമ്പളവും ചെയ്യാൻ കാര്യമായ ജോലി ഇല്ലെങ്കിൽ സംതൃപ്തി ചിലർക്കെങ്കിലും നഷ്ടപെട്ടേക്കാം.

ഒരിക്കൽ ബസിൽ യാത്ര ചെയ്യവേ സാധാരണ നിരക്കിനെക്കാൾ കൂടുതൽ തുക കണ്ടക്ടർ വാങ്ങിച്ചു, അതിന്റെ കാരണം ഞാൻ ചോദിച്ചു അപ്പോഴാണ് ആ ബസ് സ്പെഷ്യൽ സർവീസ് നടത്തുന്നതാണെന്ന് പറയുന്നത്, ആ മറുപടി എന്നിൽ സംതൃപ്തി നൽകി, ഇല്ലെങ്കിൽ ഞാൻ, കണ്ടക്ടർക്ക് എനിക്ക് ചില്ലറ ബാക്കി തരാനുള്ള ബുദ്ധിമുട്ട് കൊണ്ടു കൂടുതൽ തുകക്കുള്ള ടിക്കറ്റ് നൽകിയതാണെന്ന് വിചാരിച്ചേനെ.

ഒരു കർഷകൻ അയാളുടെ ജീവിതത്തിലെ സംതൃപ്തിയെ പറ്റി പറഞ്ഞത് താൻ നട്ടുവളർത്തിയ ചെടിയിൽ ഫലങ്ങൾ ഉണ്ടായി കാണുന്നതാണെന്ന്, അന്നേരം ആ വ്യക്തിയുടെ മനസ്സിലെ വിഷമങ്ങൾ അകലുമെന്നാണ്.

അദ്ധ്യാപകർക്കു അവരുടെ വിദ്യാർത്ഥികൾ നേടുന്ന വിജയം ആയിരിക്കും ഒരുപക്ഷെ സംതൃപ്തിക്ക് നിദാനം.

ഓരോരുത്തർക്കും അവരവരുടെ മേഖലയിൽ സംതൃപ്തിക്ക് ഒരുപാട് കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു.

ചിലർക്ക് സമ്പാദ്യം ഒരുപാട് ഉണ്ടെങ്കിലും വലിയ സൗകര്യം ഒന്നും വേണമെന്നില്ല സംതൃപ്തി ലഭിക്കാൻ, അവരുടെ ജീവിതത്തിൽ അവർ ഓരോരുത്തരും വളർന്നു വന്ന സാഹചര്യങ്ങൾ അവരുടെ സംതൃപ്തിക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്.

ഇന്നിപ്പോൾ ഒത്തിരി സമ്പന്നർ, അവരുടെ പണം ഉപയോഗിച്ച് ഒത്തിരി പാവപ്പെട്ട ആളുകളെ സഹായിക്കുന്നു, കാരണം അവർക്ക് സംതൃപ്തി നൽകുന്ന കാര്യമാണ് അതൊക്കെ എന്നതുകൊണ്ടാണ്.

നമ്മുടെ ജീവിതം കുറേകൂടി മെച്ചപ്പെടുത്താൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുക.

കാലം കഴിയുന്തോറും സംതൃപ്തിക്ക് പരിധികൾ മാറിമറിയും. ഒരിക്കലും പണ്ടുണ്ടായ സംതൃപ്തി എല്ലായ്പോഴും തിരിച്ചു കിട്ടുകയില്ല.

നമ്മളുടെ പരിശ്രമം കൊണ്ടു നമ്മൾക്കും നമ്മളുടെ ചുറ്റിലുമുള്ളവർക്കും സന്തോഷം നൽകികൊണ്ട് സംതൃപ്തി നിറഞ്ഞ ജീവിതം നയിക്കാൻ നമ്മൾ എല്ലാവർക്കും കഴിയട്ടെ.
Read More
// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-335

നമ്മൾ എന്തുകാര്യത്തിലും സംതൃപ്തി ആഗ്രഹിക്കാറുണ്ട്.

ജോലിയിലൂടെ സംതൃപ്തി കണ്ടെത്താൻ സാധിക്കുന്നത്, ആ ജോലിയിലൂടെ കിട്ടുന്ന വരുമാനം ആകാം, ആ ജോലിയിലൂടെ ഒരുപാട് പേരെ സഹായിക്കാൻ കഴിയുന്നത് ആകാം.

സംതൃപ്തി ഇല്ലാത്ത കാര്യങ്ങൾ ചെയ്യാൻ നമ്മൾ ആരും പൊതുവിൽ ശ്രമിക്കാറില്ല.

എല്ലാവർക്കും പണം മാത്രം ഉണ്ടെങ്കിൽ സംതൃപ്തി കിട്ടുമെന്ന് പറയാൻ കഴിയില്ല. പണം ഇല്ലെങ്കിലും സ്നേഹിക്കാനുള്ള മനസ്സ് ഉണ്ടെങ്കിൽ ചിലർക്ക് സംതൃപ്തി ഉണ്ടായേക്കാം.

ഇന്നലെ നമ്മൾക്ക് ലഭിച്ച പല കാര്യങ്ങളും ഇന്നലെകളിൽ നമ്മൾക്ക് സംതൃപ്തി നൽകിയെങ്കിൽ, ഇന്ന് ഒരുപക്ഷെ അതേ കാര്യങ്ങൾ സംതൃപ്തി നൽകണം എന്ന് നിർബന്ധം ഇല്ല.

അധ്യാപകർക്ക് തങ്ങളുടെ കുട്ടികൾ വിജയിക്കുന്നത് കാണുന്നതായിരിക്കും ഒരുപക്ഷെ മറ്റു പലതിനെക്കാളും സംതൃപ്തി തോന്നുക.

ഉള്ളതിൽ സംതൃപ്തി കണ്ടെത്തുന്ന ഒത്തിരി മനുഷ്യർ ഈ ലോകത്തുണ്ട്.

നമ്മൾക്ക് കാലത്തിനു അനുസരിച്ചു പല കാര്യങ്ങളിലും സംതൃപ്തി കുറവ് ഉണ്ടായെന്നു വരും. നമ്മളുടെ കഷ്ടപ്പാടിലൂടെ സംതൃപ്തികുറവ് ശരിയായ വിധത്തിൽ പരിഹരിക്കാൻ സാധിക്കട്ടെ.
Read More
// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-334

ഏതൊരു കാര്യത്തിലും വിജയിക്കാൻ പരിശ്രമം ആവശ്യമാണെന്ന് നമ്മൾ എല്ലാവർക്കും അറിയാം.

കിട്ടില്ല എന്നുറപ്പ് 100 ശതമാനം ഉള്ളിടത്തു എത്ര പരിശ്രമിച്ചാലും കാര്യം ഇല്ലല്ലോ.

നമ്മൾക്ക് ആവശ്യമുള്ള ശരിയായ കാര്യങ്ങൾ കിട്ടും എന്നുള്ള പ്രതീക്ഷയിൽ ആണല്ലോ നാം എല്ലാവരും മുന്നോട്ട് പരിശ്രമിക്കുക.

പലപ്പോഴും മറ്റുള്ളവർ എന്തുവിചാരിക്കും എന്നുള്ള ചിന്തയിലാണ് നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ നിന്നും ചിലരെങ്കിലും പിൻവാങ്ങുന്നത്.

മുന്നോട്ടു സഞ്ചരിക്കാൻ ആദ്യമേ ഒരു കാൽചുവട് മുന്നോട്ടു വെക്കേണ്ടതുണ്ട്.

നേരായിട്ടുള്ള പരിശ്രമം എന്നെങ്കിലും ഒരിക്കൽ ഫലം കാണും എന്ന് പ്രതീക്ഷിക്കാം.

പരാജയങ്ങളിൽ തളരാതെ പരിശ്രമിച്ചവരാണ് പിന്നീട് ഉയർന്ന വിജയങ്ങൾ നേടിയിട്ടുള്ളത്.

നേട്ടങ്ങൾക്ക് പിന്നിൽ പരിശ്രമങ്ങൾക്ക് പകരം വെക്കാൻ മറ്റൊന്നില്ല.

പരിശ്രമം ഏതൊരു മനുഷ്യന്റെയും ജീവിതത്തിൽ വിജയം കൈവരിക്കാൻ അത്യന്താപേക്ഷിതമായ കാര്യമാണ്.

ഒരു കാര്യം പുതിയതായി പഠിച്ചെടുക്കാൻ പല തവണ പരിശ്രമിക്കേണ്ടതായിട്ട് വരും.

ഓരോ വിജയവും സ്വന്തമാക്കാൻ എത്രത്തോളം പരിശ്രമിക്കണമെന്ന് കൃത്യമായി പറഞ്ഞു തരാൻ ആർക്കും ഒരുപക്ഷെ കഴിഞ്ഞെന്ന് വരില്ല.

നേരായിട്ടുള്ള വിജയത്തിനുവേണ്ടി പരിശ്രമിക്കുന്നതിൽ ഒരുകാരണവശാലും മടി വിചാരിക്കേണ്ടതില്ല.

വിജയത്തിനായി ആവശ്യമായിട്ടുള്ള നിരന്തരമായ പരിശ്രമത്തിന് വേണ്ട പ്രാധാന്യം നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിനു നൽകാൻ എല്ലാവർക്കും ഇനിയുള്ള കാലം സാധിക്കട്ടെ.
Read More
// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-333

ശ്രദ്ധിക്കുക എന്നത് വളരെയേറെ പ്രാധാന്യം നൽകേണ്ട കാര്യമാണ്.

ശ്രദ്ധ തെറ്റുന്നിടത്തു അപകടം പതിയിരുപ്പുണ്ട്.

എന്തു കാര്യവും നഷ്ടപ്പെടാതെ നോക്കാൻ ശ്രദ്ധ ആവശ്യമാണ്.

ഓരോ പരാജയവും നമ്മളെ പഠിപ്പിക്കുന്നത്, ഇനിയും ഏറെ ശ്രദ്ധിക്കാനുണ്ട് എന്നാണ്.

ശ്രദ്ധ അകലുന്നതാണ് തോൽവിക്ക് കാരണം ആകുന്നത്.

ശ്രദ്ധ നഷ്ടപ്പെട്ടാൽ നഷ്ടങ്ങൾ സംഭവിക്കാനിടയുണ്ട്.

നമ്മുടെ ചുറ്റിലുമുള്ള കാര്യങ്ങൾ ശ്രദ്ധിക്കുക.

കാലഘട്ടത്തിന് അനുസരിച്ചു ഉചിതമായ തീരുമാനങ്ങൾ എടുക്കാൻ ശ്രദ്ധ വളരെയേറെ ആവശ്യമാണ്.

മുന്നോട്ടു ഓരോ കാര്യവും വളരെയേറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ നമ്മൾ എല്ലാവർക്കും കഴിയട്ടെ.
Read More
// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-332

ആരൊക്കെ എത്ര അഭ്യർത്ഥിച്ചാലും നമ്മൾ ഓരോരുത്തർക്കും ഇഷ്ടം ഉള്ള കാര്യങ്ങൾ ശ്രദ്ധിക്കാനാണ് കൂടുതൽ താല്പര്യം.

ആവശ്യകാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധയുണ്ടായില്ലായെന്നുണ്ടെങ്കിൽ ഒരുപാട് വേദനകളും ദുരിതങ്ങളും നമ്മളെ ഒരുപക്ഷെ കാത്തിരിക്കുന്നുണ്ടാകും.

മാനസികമായ, ശാരീരികമായ, ഭൗതികമായ ദുഃഖങ്ങൾ നമ്മളെ അലട്ടുമ്പോൾ പലപ്പോഴും നമ്മുടെ ചുറ്റിലുമുള്ള കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിയാതെയായേക്കാം.

പല കാരണങ്ങൾ ശ്രദ്ധയില്ലായ്മക്ക് പിന്നിലുണ്ടാകാം, അതിന്റെ കാരണങ്ങൾ കണ്ടെത്തി ശരിയായ വിധത്തിൽ പരിഹരിക്കാൻ ശ്രമിക്കേണ്ടതുണ്ട്, അതിനു ഒരുപക്ഷെ വിദഗ്ധരുടെ സഹായം ആവശ്യമായി വന്നേക്കാം.

നമ്മളുടെ ജീവിതത്തിൽ ഒരുപാട് തെറ്റുകൾ ആവർത്തിച്ചു വരുത്തുന്നത് വേണ്ടത്ര ശ്രദ്ധയില്ലാത്തതുകൊണ്ടാണ്.

നമ്മളിൽ പലരും കഴിഞ്ഞുപോയ സംഭവങ്ങളിൽ വേണ്ടത്ര ശ്രദ്ധ നൽകിയിരുന്നുവെങ്കിൽ ഒരുപക്ഷെ നഷ്ടം സംഭവിക്കുക ഇല്ലായിരുന്നുവെന്ന് പിന്നീട് പല കാര്യത്തിലും ആലോചിക്കാറുണ്ട്.

ഏതൊരു മനുഷ്യനും ഒരേ സമയം ശ്രദ്ധ കൊടുക്കാൻ കഴിയുന്ന കാര്യങ്ങൾക്ക് പരിമിതികളുണ്ട്.

വാഹനം ഓടിക്കുന്ന വ്യക്തിയുടെ ശ്രദ്ധ മുഴുവൻ വാഹനത്തിന്റെ മുൻപിൽ തടസ്സങ്ങൾ ഒന്നും ഇല്ലായെന്ന് ഉറപ്പ് വരുത്തുന്നതിലായിരിക്കണം,കൂടാതെ വാഹനം ഗതാഗത യോഗ്യം ആണോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട് ഇല്ലായെന്നുണ്ടെങ്കിൽ അപകടം ഏതു നിമിഷവും മുന്നറിയിപ്പ് നൽകാതെ ഒരുപക്ഷെ സംഭവിച്ചേക്കാം.

ക്ലാസ്സിൽ അദ്ധ്യാപകർ പഠിപ്പിക്കുന്നത് മനസ്സിലാകണം എങ്കിൽ പരിപൂർണ്ണ ശ്രദ്ധ പഠിപ്പിക്കുന്ന വിഷയത്തിന് നൽകേണ്ടതുണ്ട്.

എന്തു ജോലിക്കും അതിന്റെതായ ശ്രദ്ധ ആവശ്യമാണ്.

ഓരോ പരസ്യവും തയ്യാറാക്കുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുക പരസ്യം കാണുന്ന ആളുകളുടെ ശ്രദ്ധ എങ്ങനെ ആ പരസ്യത്തിലേക്ക് എളുപ്പം പിടിച്ചുപറ്റാം എന്നതാണ്.

നമ്മൾ ഓരോരുത്തർക്കും നമ്മുടെ ചുറ്റിലും നടക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ നൽകുന്നതിൽ പരിമിതികൾ ഉണ്ട്, കുഞ്ഞു കുട്ടികൾക്ക് അപകടങ്ങൾക്ക് കാരണമായവ എന്തൊക്കെയാണെന്ന് തിരിച്ചറിയാൻ പെട്ടെന്ന് തന്നെ സാധിച്ചെന്നുവരില്ലല്ലോ.മുതിർന്നവർ വേണം വേണ്ടത്ര ശ്രദ്ധ നൽകാൻ.

ഇന്ന് ഒരുപാട് മനുഷ്യർ ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്നുണ്ട്, തങ്ങളെ ശ്രദ്ധിക്കാൻ ആരുമില്ല എന്നൊരു തോന്നൽ വളരെ അധികം വിഷമത്തിന് കാരണം ആയേക്കാം.

ഭാവിയെപറ്റി ചിന്തിച്ചു ആകുലപ്പെടുന്നവരുണ്ട്, ഇന്ന് ഈ നിമിഷം എങ്ങനെ സന്തോഷപ്രദം ആക്കാൻ കഴിയും എന്നതിൽ പരിപൂർണ്ണ ശ്രദ്ധ നൽകാൻ ശ്രമിക്കുക.

ആദ്യമായി ചെയ്യുന്ന കാര്യങ്ങളിൽ തെറ്റുകൾ പറ്റുക സ്വാഭാവികമാണ്, അന്നേരം പലരും ആശ്വസിപ്പിക്കാൻ പറയും സാരമില്ല ഇനിയെങ്കിലും വേണ്ടത്ര ശ്രദ്ധ നൽകാൻ.

വേണ്ടപ്പെട്ടവരെ വേണ്ടതുപോലെ ശ്രദ്ധിക്കാത്തത് പരസ്പരം പിണക്കങ്ങൾക്ക് കാരണമായേക്കാം.

ഭക്ഷണം പാചകം ചെയ്യുമ്പോൾ അതിൽ ചേർക്കേണ്ട കൂട്ടുകൾ കൃത്യമായി തന്നെ ചേർക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്, ഇല്ലായെന്നുണ്ടെങ്കിൽ ഭക്ഷണത്തിന്റെ രുചി നഷ്ടപ്പെട്ടേക്കാം.

നിരന്തരമായ പരിശീലനം ശ്രദ്ധ വേണ്ട വിഷയങ്ങൾക്ക് നൽകുക.

ഇന്നലെകളിൽ നമ്മുടെ അശ്രദ്ധമൂലം ഉണ്ടായ നഷ്ടങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ ആവശ്യമായ കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ നൽകാൻ നമ്മൾ ഓരോരുത്തർക്കും ഇനിയുള്ള സമയം ശ്രമിക്കാം.

ജീവിതത്തിൽ നേടേണ്ട ലക്ഷ്യങ്ങൾക്ക് ശ്രദ്ധ കൊടുക്കാൻ നമ്മൾ ഓരോരുത്തർക്കും ഇനിയുള്ള കാലം സാധിക്കട്ടെ.
Read More
// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-331


നമ്മൾക്കു ചുറ്റിലും പല കാര്യങ്ങൾക്കും വേണ്ടതുപോലെ ശ്രദ്ധ നൽകേണ്ടതുണ്ട്.

ശ്രദ്ധ നിമിഷനേരം കൊണ്ട് നഷ്ടപ്പെട്ടാൽ തന്നെ വളരെയേറെ അപകടത്തിന് കാരണം ആയേക്കാം.

ശ്രദ്ധ ഇല്ലെങ്കിൽ എളുപ്പം പരാജയപ്പെടാം, പറ്റിക്കപ്പെടാം.

നമ്മൾക്ക് വേണ്ട കാര്യങ്ങളിൽ മാത്രം ശ്രദ്ധ നൽകാൻ സാധിക്കട്ടെ.

ഓരോ പ്രായത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്.

ഒരു പ്രായം കഴിഞ്ഞാൽ ശ്രദ്ധിക്കാം എന്നുവെച്ചാൽ പല കാര്യങ്ങളും നിയന്ത്രണവിധേയമാകണം എന്നില്ല.

ക്ലാസ്സിൽ പഠിപ്പിക്കുന്ന സമയത്ത് എല്ലാ കുട്ടികൾക്കും ക്ലാസ്സിൽ ശ്രദ്ധയോടെ ഇരിക്കാൻ സാധിച്ചെന്ന് വരില്ല, അതിന്റെ പുറകിൽ ഒത്തിരി കാരണങ്ങൾ ഉണ്ടായേക്കാം. കാരണങ്ങൾ പരിഹരിക്കപ്പെടാതെ ശരിയായ ശ്രദ്ധ കിട്ടണം എന്നില്ല.

നമ്മൾ ചിലവഴിക്കുന്ന എന്തുകാര്യമായി കൊള്ളട്ടെ അതിലൊക്കെ വളരെ ശ്രദ്ധ നമ്മൾക്ക് ഉണ്ടാവേണ്ടതുണ്ട്.

സമയം പാഴാക്കാതിരിക്കാൻ, പണം ശരിയായ മാർഗത്തിൽ വിനിയോഗിക്കാൻ, ഏൽപ്പിക്കുന്ന ജോലി ഭംഗിയായി പൂർത്തിയാക്കാൻ, ആരോഗ്യം സംരക്ഷിക്കാൻ തുടങ്ങി പല കാര്യത്തിലും നമ്മളുടെ ഓരോരുത്തരുടെയും ശ്രദ്ധ വളരെയേറെ ആവശ്യമാണെന്നത് ഒരിക്കലും മറക്കാതിരിക്കുക.
Read More
// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-330

നമ്മൾക്ക് നാളിതുവരെയായിട്ട് പല തരത്തിലുള്ള ശീലങ്ങളുണ്ട്. തെറ്റായ ശീലങ്ങൾ നമ്മൾക്ക് ഉണ്ടെങ്കിൽ അതെല്ലാം മാറ്റേണ്ട സമയമായിരിക്കുന്നു.

മോശമായ ശീലങ്ങൾ നമ്മളുടെ ജീവിതത്തിൽ പരാജയത്തിന് ഒരുപക്ഷെ കാരണം ആയേക്കാം.

മോശമായ ശീലങ്ങളിൽ നിന്നും നമ്മൾക്ക് മോചനം കിട്ടേണ്ടതുണ്ട്. എന്തുകാര്യത്തിൽ നിന്നും മോചനം കിട്ടാൻ നമ്മുടെ ഭാഗത്തുനിന്നുള്ള പരിശ്രമം ഉണ്ടാവേണ്ടതുണ്ട്.

ശരിയായ അറിവുകളുടെ അഭാവം ആയിരിക്കാം പലപ്പോഴും നമ്മൾക്ക് തെറ്റായ ശീലങ്ങൾക്ക് കാരണം ആയിതിരുക.

ശരിയായ അറിവുകൾ ലഭിക്കുമ്പോൾ തെറ്റായ ശീലങ്ങൾ ഉപേക്ഷിക്കപ്പെടേണ്ടതുണ്ട്.

തെറ്റായ ശീലങ്ങൾ നമ്മുടെ സന്തോഷവും സമാധാനവും എന്നന്നേക്കുമായി ഒരുപക്ഷെ ഇല്ലാതാക്കിയേക്കാം.

നല്ല കാര്യങ്ങൾ ദിവസവും ശീലിക്കാൻ പരിശ്രമിക്കുക, നിരന്തരപരിശ്രമത്തിലൂടെ നല്ല ശീലങ്ങൾ നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിയും.

എല്ലാവർക്കും മുന്നോട്ടു വിജയം നേടുന്നതിനായി നല്ല ശീലങ്ങൾ അവരവരുടെ ജീവിതത്തിൽ കൊണ്ടുവരാൻ കഴിയട്ടെ.
Read More
// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-321

വ്യക്തമായ ലക്ഷ്യം നമ്മൾ ഓരോരുത്തരും നിശ്ചയിക്കേണ്ടതുണ്ട്.

വ്യക്തമായ ലക്ഷ്യം വളർച്ചക്ക് വളരെയേറെ സഹായകരമാണ്.

മുന്നോട്ടു എന്തുകാര്യവും ചെയ്യണമെങ്കിലും വ്യക്തമായ ലക്ഷ്യം ഉണ്ടാവേണ്ടതുണ്ട്.

വ്യക്തമായ ലക്ഷ്യം ഇല്ലാതെ മുന്നോട്ടു പോയാൽ പരാജയപ്പെടാനുള്ള സാധ്യത ഒത്തിരി കൂടുതലാണ്.

മാർഗതടസ്സമില്ലാതെ മുന്നോട്ടു വഴി തെളിയിക്കാൻ വ്യക്തമായ ലക്ഷ്യം ഉണ്ടെങ്കിൽ സാധിക്കും.

നമ്മൾ ഓരോരുത്തർക്കും വിജയത്തിനായി വ്യക്തമായ നല്ല ലക്ഷ്യം നിശ്ചയിച്ചുകൊണ്ട് നിരന്തരം പരിശ്രമിക്കാൻ സാധിക്കട്ടെ.
Read More
// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-320

നമ്മൾ ചെയ്യുന്ന ഓരോ കാര്യത്തെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാവേണ്ടതുണ്ട്.

വ്യക്തമായ ധാരണ ഇല്ലാതെ പ്രവർത്തിച്ചാൽ പാകപിഴകൾ ഉണ്ടായേക്കാം.

വ്യക്തമായ ധാരണയോടെ മുന്നോട്ടു പോകാൻ സാധിച്ചാൽ വളരെയേറെ കാര്യങ്ങൾ നമ്മൾക്ക് ഒരുപക്ഷെ നല്ല രീതിയിൽ ചെയ്യാൻ സാധിച്ചേക്കും.

എന്തുകാര്യത്തിലും ഇറങ്ങിതിരിക്കുന്നതിനു മുൻപായി വ്യക്തമായ ധാരണ നേടിയെടുക്കാൻ ശ്രമിക്കുക.

വ്യക്തമായ ധാരണ ഇല്ലാതെ പ്രവർത്തിച്ചാൽ പരാജയപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഒരു വാഹനം വാങ്ങിക്കുമ്പോൾ അതിനു എന്തെല്ലാം ചിലവുകൾ വരാം എന്നെല്ലാം കണക്കു കൂട്ടി അതിനുള്ള സാമ്പത്തികം നമ്മളിൽ ഉണ്ടെന്ന് ഉറപ്പു വരുത്തി മാത്രം വാഹനം വാങ്ങിയില്ലെങ്കിൽ പിന്നീട് ഉണ്ടാകുന്ന ചിലവുകൾ താങ്ങാൻ കഴിയാതെ വാഹനം ഉപേക്ഷിക്കേണ്ടി വന്നേക്കാം.

എല്ലാ കാര്യത്തിലും വ്യക്തമായ ധാരണ കിട്ടിക്കൊള്ളണം എന്നില്ല, ഏകദേശ ധാരണ മാത്രമാണ് ചില കാര്യങ്ങളിൽ പറയാൻ കഴിയുകയുള്ളു.

വ്യക്തമായ ധാരണ വഴി നമ്മൾ ഓരോരുത്തർക്കും മുന്നോട്ടുള്ള ഓരോ കാര്യങ്ങളിലും പുരോഗതി നേടാൻ സാധിക്കട്ടെ.
Read More
// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-319

നമ്മുടെ ചുറ്റിലുമുള്ള പല കാര്യത്തെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാട് നമ്മൾ ഓരോരുത്തർക്കുമുണ്ട്.

വ്യക്തമായ കാഴ്ചപ്പാട് നമ്മൾക്ക് കിട്ടാൻ പല കാര്യങ്ങളും വളരെയേറെ സഹായിച്ചിട്ടുണ്ടാവാം.

മുന്നോട്ടു ഏതു കാര്യം ചെയ്യുന്നതിനും നമ്മൾക്ക് അതേപറ്റി വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാവേണ്ടതുണ്ട്.

വ്യക്തമായ കാഴ്ചപ്പാട് ഇല്ലെങ്കിൽ പല കാര്യങ്ങൾക്കും നമ്മൾക്ക് ഒരുപക്ഷെ തടസ്സം നേരിട്ടേക്കാം.

ഓരോ വ്യക്തികൾക്കും അവരവരുടെ ജീവിതത്തെപ്പറ്റി ഓരോരോ കാഴ്ചപ്പാടുകളുണ്ട്. അവരുടെ കാഴ്ചപ്പാടുകൾ അവരെ സംബന്ധിച്ച് ഒരുപക്ഷെ ശരിയായിരിക്കാം.

നമ്മൾ ചെയ്യുന്ന കാര്യത്തെപറ്റി, മറ്റുള്ളവർ അവരുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ അവരുടേതായ ഓരോ കാഴ്ചപ്പാടുകൾ നമ്മളുമായി പങ്കുവെച്ചേക്കാം.

നമ്മൾ ഓരോരുത്തർക്കും മുന്നോട്ടു ചെയ്യേണ്ട കാര്യങ്ങളെപറ്റി വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാവട്ടെ. കാലത്തിന്റെ മാറ്റങ്ങൾ അനുസരിച്ചു ആവശ്യമായ മാറ്റങ്ങൾ വേണ്ടി വന്നാൽ നമ്മുടെ കാഴ്ചപ്പാടുകളിലും വ്യക്തമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കട്ടെ.
Read More
// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-318

പരാജയപ്പെടുമ്പോൾ നമ്മൾ എല്ലാവരും അന്വേഷിക്കുക വിജയിക്കാൻ വേറെയെന്തെങ്കിലും വഴിയുണ്ടോ എന്നാണ്.

ഇപ്പോഴുള്ള ജീവിതസാഹചര്യത്തിൽ നിന്നും ഉയർന്നുവരാൻ മറ്റെന്തെങ്കിലും വഴിയുണ്ടോയെന്ന് നമ്മളിൽ പലരും പലപ്പോഴും അന്വേഷിക്കാറുണ്ട്.

ജീവിതത്തിൽ ഒത്തിരി മാറ്റങ്ങൾ ഉണ്ടാകണം എങ്കിൽ ഇപ്പോൾ ചെയ്യുന്നതുകൂടാതെ മറ്റു വഴികളും ഒരുപക്ഷെ കണ്ടുപിടിക്കേണ്ടതായി വരും.

ബിസിനസ്സിൽ ഉണ്ടായ പരാജയത്തിൽ ഉള്ള സമ്പാദ്യം നഷ്ടപ്പെട്ടുപോയ ആളുകൾ, ഇനിയെന്ത് ചെയ്യും എന്നുള്ള ചിന്തയിൽ നിന്നും തുച്ഛമായ തുകകൊണ്ട് ആരംഭിച്ച സംരഭം ഇന്നിപ്പോൾ നല്ല രീതിയിൽ മികച്ച വരുമാനം നേടികൊണ്ട് മുന്നോട്ടു കോണ്ടുപോകുന്നു.തകർച്ചകളിൽ തളർന്നിരിക്കാതെ പരിശ്രമിച്ചതുകൊണ്ടാണ് അവർക്കൊക്കെ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിച്ചത്.

ഒരു വഴി അടയുമ്പോൾ മറ്റൊരു വഴി നമ്മൾ കണ്ടെത്തുക.

ഒത്തിരി പരാജയങ്ങൾ നേരിട്ടിട്ടും ഒത്തിരി തകർച്ചകൾ നേരിട്ടിട്ടും തളരാതെ മുന്നോട്ട് വഴികൾ അന്വേഷിച്ചു ഒടുവിൽ വിജയം നേടിയെടുത്തവരുണ്ട്, ഒത്തിരി വർഷങ്ങൾ വേണ്ടി വന്നു അവരിൽ പലർക്കും വിജയത്തിലെത്താൻ.

നിരന്തരം മുന്നോട്ട് സഞ്ചരിക്കാനുള്ള വഴികൾ അന്വേഷിച്ചുകൊണ്ടിരിക്കുക.
ഒരുപക്ഷെ എന്നെങ്കിലും ഒരിക്കൽ നമ്മൾക്ക് ഉചിതമായ വഴി കണ്ടെത്താൻ കഴിയും.

നമ്മുടെ നിത്യജീവിതത്തിൽ നേരിട്ടുകൊണ്ടിരിക്കുന്ന ഓരോ പരാജയത്തിന്റെ മുൻപിലും തളരാതെ വഴികൾ അന്വേഷിക്കാൻ മുന്നിട്ടിറങ്ങുക.

പട്ടിണിയുടെ, ദാരിദ്രത്തിന്റെ, ദുരിതങ്ങളുടെ, സങ്കടങ്ങളുടെ, സാമ്പത്തികം ഇല്ലാത്ത അവസ്ഥയിലൂടെ , തൊഴിൽ ഇല്ലാത്ത അവസ്ഥയിലൂടെ, സന്തോഷം, സമാധാനം, സംതൃപ്തി, ആരോഗ്യം ഇല്ലാത്ത അവസ്ഥയിലൂടെ, തുടങ്ങിയ വഴികളിലൂടെയൊക്കെ ഒരുപക്ഷെ നമ്മൾക്കൊക്കെ നടക്കേണ്ടി വന്നേക്കാം. ഇന്നിന്റെ അവസ്ഥകൾക്ക് മാറ്റങ്ങൾ വേണമെന്ന് അതിയായി ആഗ്രഹിക്കുക, നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുക.

നമ്മൾ ഓരോരുത്തർക്കും ആരോഗ്യവും ആയുസ്സും ഉള്ളിടത്തോളം കാലം നേരായ വഴികൾ അന്വേഷിക്കുക.

എല്ലാവർക്കും അവരവരുടെ ജീവിതം സന്തോഷപ്രദമാക്കാൻ നേരായ വഴികൾ കണ്ടെത്താൻ സാധിക്കട്ടെ.
Read More
// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-317

നമ്മൾക്കുണ്ടായ വേദനകൾ, നമ്മൾക്ക് വിശ്വാസം ഉള്ള മറ്റുള്ളവരുമായി പങ്കുവെക്കാൻ കഴിയേണ്ടതുണ്ട്.

എല്ലാവരുടെയും ജീവിതത്തിൽ ഏതെങ്കിലും കാലഘട്ടത്തിൽ വേദനകൾ ഉണ്ടായിട്ടുണ്ടാവാം, അതിനെയെല്ലാം അതിജീവിക്കാൻ അവർക്ക് കഴിഞ്ഞതുകൊണ്ടാണ് ഇന്നിപ്പോൾ പല കാര്യത്തിലും അവർക്കൊക്കെ വിജയം നേടാൻ സാധിച്ചിട്ടുള്ളത്.

വേദനകൾ ഉള്ളിലൊതുക്കി മനസ്സ് നീറി കഴിയുന്നവർ ഉണ്ടായേക്കാം. നമ്മൾക്ക് ഉണ്ടായ വേദനകൾ, മറ്റൊരാൾക്കും ഉണ്ടാവരുതെന്ന് ഉള്ളിൽ ശക്തമായ ബോധ്യം തോന്നുന്നവർ, അവർ പരമാവധി വേണ്ടപ്പെട്ട അധികാരികളിലേക്ക് എത്തിക്കാൻ ശ്രമിക്കും.

ആവശ്യമില്ലാതെ ഒരാൾക്കും ഒരാളിൽ നിന്നും വേദന അനുഭവിക്കേണ്ട കാര്യം ഇല്ല. നിയമത്തിനു എതിരായി പ്രവർത്തിച്ചാൽ തീർച്ചയായും നിയമത്തിന്റെ സഹായം തേടാം.

വേദനകൾ പരസ്പരം വിശ്വാസം ഉള്ളവരോട് മാത്രം പങ്കുവെക്കുക അതിലുടെ ഒരുപരിധി വരെ ആശ്വാസം ലഭിക്കുകയും മുന്നോട്ടു ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി ഏകദേശ ധാരണ കിട്ടാനും സാധിച്ചേക്കും.

അവരവർക്കുണ്ടാകുന്ന വേദനകൾ വിശ്വാസം ഉള്ളവരോട് മാത്രം പങ്കുവെക്കാൻ ഇടയാകട്ടെ.
Read More
// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-316

ഓരോ മനുഷ്യരും ഓരോ ദിവസം കഴിയുന്തോറും വളരേണ്ടതുണ്ട്.

ഓരോരുത്തരുടെയും വളർച്ച വ്യത്യസ്തമാണ്.

കാടുകളിൽ സുലഭമായി കാണുന്ന മുള ചെടി, അതിന്റെ ആദ്യത്തെ കുറച്ചു വർഷങ്ങൾ കാര്യമായ വളർച്ച മണ്ണിനു പുറത്തേക്ക് കാണിക്കാറില്ല, കുറച്ചു വർഷങ്ങൾക്ക് ശേഷം അതിന്റെ വളർച്ച അതിവേഗം ആയിരിക്കും.അങ്ങനെയാണ് ആ ചെടിയുടെ വളർച്ച ഉണ്ടാവുന്നത്.

നമ്മൾക്ക് ഇന്നിപ്പോൾ മറ്റുള്ളവരോടൊപ്പം പല കാര്യത്തിലും വളർച്ച കൈവരിക്കാൻ കഴിഞ്ഞെന്നു വരില്ല, അതിൽ വിഷമിക്കാതെ നിരന്തരം പരിശ്രമിച്ചാൽ മറ്റുള്ളവരേക്കാൾ ഉയരത്തിൽ വളർച്ച നേടാൻ ഒരുപക്ഷെ കഴിഞ്ഞേക്കും.

വേഗത്തിൽ വളരാൻ നമ്മൾ ഓരോരുത്തരും കഴിവിന്റെ പരമാവധി ശ്രമിക്കേണ്ടതുണ്ട്. കാലമാണ് തീരുമാനിക്കുക വേഗത്തിൽ വളരണമോ വേണ്ടയോ എന്ന്.

ഒരു കുഞ്ഞു ഗർഭ പാത്രത്തിൽ നിന്നും പുറത്തുവരാൻ നിശ്ചിത കാലം കാത്തിരിക്കേണ്ടി വരും, എങ്കിൽ 
മാത്രമാണ് ആ കുഞ്ഞിന് പൂർണ്ണ ആരോഗ്യത്തോടെ ഈ ലോകവുമായി സമ്പർക്കത്തിൽ ഏർപ്പെടാൻ സാധിക്കുക.

വേഗത്തിൽ വളരാനുള്ള സാഹചര്യം നമ്മൾ ഒരുക്കേണ്ടതുണ്ട്.

നമ്മൾക്കും നാളെകളിൽ വേഗത്തിൽ വളരാൻ വേണ്ട കാര്യങ്ങൾക്കായി ഇപ്പോൾ തന്നെ നേരായ വഴിക്കു പരിശ്രമിക്കാൻ സാധിക്കട്ടെ.
Read More
// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-315

നമ്മൾക്ക് മുന്നിൽ ഒത്തിരി വെല്ലുവിളികൾ കടന്നുവരാറുണ്ട്. വെല്ലുവിളികൾ നമ്മൾ ശരിയായ വിധത്തിൽ അതിജീവിക്കേണ്ടതുണ്ട്.

ഓരോ കാലഘട്ടത്തിലും നമ്മൾക്കുണ്ടാകുന്ന വെല്ലുവിളികൾ വ്യത്യസ്തമാണ്.

വെല്ലുവിളികളെ അതിജീവിക്കാനുള്ള ശ്രമം നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതുണ്ട്.

ഏതൊരു കാര്യവും പുരോഗതി നേടണമെങ്കിൽ വെല്ലുവിളികളെ അതിജീവിച്ചാൽ മാത്രമാണ് സാധിക്കുകയുള്ളു.

പരിമിതികൾ അതിജീവിച്ചുകൊണ്ട് വേണം പലപ്പോഴും നമ്മൾക്കു മുന്നിലുള്ള വെല്ലുവിളികളെ അതിജീവിക്കാനായിട്ട്.

വെല്ലുവിളികളെ ശരിയായ വിധത്തിൽ തരണം ചെയ്യാൻ സാധിക്കട്ടെ.
Read More
// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-314

നമ്മളോട് പലരും പറയാറുണ്ട് വെറുതെയാണെന്ന്.

നമ്മൾക്കും പലപ്പോഴും തോന്നാറുണ്ട് വെറുതെയാണ് എന്ന്.

നമ്മൾ ആരും തന്നെ വെറുതെ ഒരു കാര്യവും ചെയ്യാൻ ആഗ്രഹിക്കില്ലല്ലോ.

നമ്മൾ ചെയ്യുന്ന ഓരോ കാര്യവും വെറുതെ ആണെന്ന് ഒരിക്കലും തോന്നാതിരിക്കാൻ, നമ്മുടെ ശ്രമങ്ങൾ ആത്മാർത്ഥതയോടെ ആയിരിക്കേണ്ടതുണ്ട്.

ഈ ലോകത്തിൽ നേടുന്നതെല്ലാം ഒരുനാൾ ഉപേക്ഷിക്കേണ്ടി വരും എന്നത് യാഥാർഥ്യമാണ്.

വെറുതെ ഒന്നും ചെയ്യാതെ ആവശ്യം മനസ്സിലാക്കി ചെയ്യാൻ ശ്രമിക്കുക.

വെറുതെ ചെയ്താൽ ഒരുപക്ഷെ ആർക്കും ഉപകാരം ഇല്ലാതെ പോയേക്കാം.
കാര്യം മനസ്സിലാക്കി ചെയ്താൽ അതുകൊണ്ട് ഒത്തിരി പേർക്ക് ഉപകാരപ്പെട്ടേക്കാം.

നമ്മൾ ചെയ്യേണ്ട കടമകൾ ഭംഗിയായി ചെയ്യുക, നാളെ ഒരിക്കൽ മറ്റുള്ളവരിൽ നിന്നും ഒന്നും കിട്ടിയില്ലെങ്കിൽ പോലും എല്ലാം വെറുതെയാണെന്ന് ചിന്തിക്കാതിരിക്കാൻ സാധിക്കട്ടെ.

നമ്മൾ മറ്റൊരാളെ സഹായിക്കേണ്ടത് തിരിച്ചു ഒന്നും പ്രതീക്ഷിച്ചു കൊണ്ടാകരുത്.

പലരും വെറുതെ പറയുന്ന കാര്യങ്ങൾ നമ്മളിൽ പലരും കാര്യമായി എടുക്കുകയും വിഷമിക്കുകയും ചെയ്യാറുണ്ട്.

മറ്റുള്ളവർക്ക് വെറുതെ പ്രതിക്ഷകൾ കൊടുക്കുന്നത് ശരിയല്ലല്ലോ.

ആർക്കും ആരോടും വെറുതെ എന്ന് പറയാതിരിക്കാൻ കഴിയട്ടെ.
Read More
// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-313

നമ്മൾക്ക് വിഷമങ്ങൾ ഉണ്ടാകുമ്പോൾ നമ്മളോട് പലരും ആശ്വസിപ്പിക്കാൻ പറയുന്നത് വിഷമിക്കേണ്ട എന്നാണ്.

വിഷമം ഏതൊരാൾക്കും ഉണ്ടാകുമ്പോൾ ആരെങ്കിലും ആ വ്യക്തികളെ ആശ്വസിപ്പിക്കുവാൻ ഉണ്ടാവുന്നത് എത്ര വലിയ കാര്യമാണ്.

വിഷമം അതു ഒരു പരിധി വരെ നിലനിൽക്കും, പതിയെ പതിയെ നമ്മൾ ആ വിഷമത്തെ ഉൾകൊള്ളാൻ പഠിക്കേണ്ടതുണ്ട്.

നമ്മൾ എത്ര കാലം വിഷമിച്ചിരുന്നാലും നമ്മുടെയൊക്കെ വിഷമത്തിനുള്ള കാരണം എല്ലായ്‌പോഴും പരിഹരിക്കാൻ കഴിയണമെന്നില്ല.

സ്നേഹം നഷ്ടപ്പെടുമ്പോൾ, സമ്പത്തു നഷ്ടപ്പെടുമ്പോൾ, പരാജയങ്ങൾ ഉണ്ടാകുമ്പോൾ, വേണ്ടപ്പെട്ടവർ മരണത്തിലൂടെ വേർപ്പെടുമ്പോൾ, ആരോഗ്യം നഷ്ടപ്പെടുമ്പോൾ എല്ലാം മനുഷ്യരിൽ വിഷമങ്ങൾ കടന്നുവരും.

നാളെകളിൽ വിഷമിക്കാതിരിക്കണം എങ്കിൽ ഇന്ന് കിട്ടുന്ന വിലപ്പെട്ട സമയം വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തണം.

നമ്മുടെ വിഷമങ്ങൾ ഓരോന്നും നമ്മൾക്കു നൽകുന്ന യഥാർത്ഥ തിരിച്ചറിവുകൾ മനസ്സിലാക്കി എല്ലാവർക്കും ശരിയായ വിധത്തിൽ സ്വയം ആശ്വാസം നൽകികൊണ്ട് മുന്നോട്ടു പോകുവാൻ സാധിക്കട്ടെ.
Read More
// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-312

നമ്മളിൽ പലർക്കും പലപ്പോഴും വിഷമങ്ങൾ ഉണ്ടാവാറുണ്ട്. വിഷമത്തെ അതിജീവിക്കാൻ നമ്മൾ എല്ലാവരും തന്നെ പലപ്പോഴും വളരെയധികം കഷ്ടപ്പെടുന്നുണ്ട്.
പലപ്പോഴും നമ്മളെ ഏറ്റവും അധികം വിഷമിപ്പിക്കുക ഒരുപക്ഷെ നമ്മൾ ഏറെ സ്നേഹിക്കുന്ന വ്യക്തികൾ നമ്മളെ ഒറ്റപ്പെടുത്തുമ്പോഴായിരിക്കും, അനാവശ്യമായി കുറ്റപ്പെടുത്തുമ്പോഴായിരിക്കും.

ജീവിതത്തിൽ എപ്പോഴെങ്കിലും ഏതെങ്കിലും വിഷമത്തിലൂടെ കടന്നുപോകാത്തവർ ആയിട്ട് നമ്മളിൽ ആരും തന്നെ ഉണ്ടാകില്ലല്ലോ.

ചെറുപ്പത്തിൽ ഉണ്ടായിരുന്ന പല വിഷമങ്ങളും മുതിർന്നപ്പോൾ നമ്മളെ അതേരീതിയിൽ വിഷമിപ്പിച്ചെന്ന് വരത്തില്ല.

ഓരോ മനുഷ്യർക്കും അവരുടെ ജീവിതത്തിൽ വിഷമിക്കാൻ തക്ക ഒത്തിരി കാരണങ്ങൾ ഒരുപക്ഷെ ഉണ്ടാകാം.

നമ്മൾ കാരണം മറ്റു പലരും ഒരുപക്ഷെ പല സാഹചര്യത്തിലും വിഷമിച്ചിട്ടുണ്ടാകാം.

നമ്മൾ ഏതെങ്കിലും തരത്തിലുള്ള വിഷമം എപ്പോഴെങ്കിലും അനുഭവിച്ചവർ ആണെങ്കിൽ വളരെ പെട്ടെന്ന് തന്നെ നമ്മുടെ ചുറ്റിലും അതേ വിഷമത്തിലൂടെ കടന്നുപോകുന്നവരുടെ വിഷമവും എളുപ്പം മനസ്സിലാക്കാൻ ഒരുപക്ഷെ സാധിച്ചെന്നിരിക്കും.

ഒരാൾക്ക് വിഷമം ഉണ്ടെന്ന് പലപ്പോഴും ഒരുപക്ഷെ നമ്മൾ തിരിച്ചറിയുക അയാളുടെ ബാഹ്യമായ ഇടപെടലുകളിൽ, മുഖഭാവത്തിൽ, സംസാരത്തിൽ ഉണ്ടാകുന്ന കാര്യമായ മാറ്റങ്ങളിലൂടെയാണ്.

വിഷമത്തെ അതിജീവിക്കാൻ ശരിയായ വഴികളെ മാത്രം ആശ്രയിക്കുക, തെറ്റായ വഴികൾ നമ്മളിലെ വിഷമങ്ങളെ വർധിപ്പിക്കുക മാത്രമേ ചെയ്യുകയുള്ളൂ, അതൊരിക്കലും നമ്മളുടെ വിഷമത്തിന് സ്ഥിരമായ പരിഹാരം ആകില്ല.

നമ്മളുമായി ഇടപെടൽ നടത്തുന്ന മറ്റുള്ളവരുടെ വിഷമം ആവശ്യമെങ്കിൽ മനസ്സിലാക്കാൻ നമ്മൾക്ക് കഴിയണം.

മറ്റുള്ളവരുടെ വിഷമം മനസ്സിലാക്കാൻ നമ്മളിൽ പലരും ശ്രമിക്കാറില്ല. ഒരുപക്ഷെ അവർ അനുഭവിക്കുന്ന വിഷമങ്ങൾ നമ്മുടെ ജീവിതത്തിലും നാളെകളിൽ ഉണ്ടായെന്നു വന്നേക്കാം.

പലർക്കും തിരിച്ചറിവുകൾ ഉണ്ടാകാൻ വിഷമങ്ങൾ വളരെയേറെ സഹായിക്കുന്നുണ്ട്.പലരുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള വളർച്ചകൾക്ക് പിന്നിലും അവരുടെ ജീവിതത്തിൽ അനുഭവിച്ച വിഷമങ്ങളാണ്.

ഏതൊരാൾക്കും വിഷമങ്ങൾ ഉണ്ടാകാൻ തക്കതായ കാരണങ്ങൾ ഉണ്ടാകും.

ചില വിഷമങ്ങൾ നമ്മളുടെ ജീവിതത്തിൽ നിന്നും ഒരിക്കൽപോലും മാറ്റിനിർത്താൻ സാധിക്കത്തില്ല.ഒരു കുഞ്ഞു ഈ ഭൂമിയിൽ പിറന്നുവിഴാൻ ആ കുഞ്ഞിന്റെ അമ്മ ഒരുപാട് വിഷമങ്ങൾ സഹിക്കേണ്ടി വരുന്നുണ്ടല്ലോ.

ജനിച്ചാൽ ഒരുനാൾ മരണമുണ്ട്, വേണ്ടപ്പെട്ട പലരുടെയും മരണം നമ്മളിൽ പലർക്കും വിഷമം ഉളവാക്കുന്നതാണ്. മരണം ഏതു നിമിഷവും ആരുടെയും ജീവിതത്തിൽ കടന്നുവരാം. 

എത്ര വലിയൊരു സമ്പന്നനും മരണമുണ്ട്, മരണം പ്രകൃതി നിയമമാണ്.

നമ്മൾ അനുഭവിക്കുന്ന വിഷമത്തെ നേരായ വഴിക്ക് അതിജീവിച്ചെങ്കിൽ മാത്രമേ മുന്നോട്ടുള്ള യാത്ര സുഗമമാകുള്ളൂ.

ഒരുപക്ഷെ കാലങ്ങൾ ഒത്തിരി വേണ്ടി വന്നേക്കാം നമ്മുടെയൊക്കെ വിഷമങ്ങൾക്ക് അവസാനം ഉണ്ടാകാൻ.

എല്ലാ മനുഷ്യരും അധ്വാനിക്കുന്നത് സ്വന്തം/അപരന്റെ ജീവിതത്തിൽ അനുഭവിക്കുന്ന വിഷമങ്ങൾക്ക് പരിഹാരം ലഭിക്കാനാണ്.

പല വിഷമങ്ങളും തുടക്കത്തിൽ മാത്രമാണ് നമ്മളെ പ്രയാസപ്പെടുത്താറുള്ളു, വിഷമങ്ങൾ ശീലമായി കഴിഞ്ഞാൽ അതിനെയെല്ലാം ധിരതയോടെ നേരിടാനുള്ള കഴിവ് ഒരുപക്ഷെ നമ്മളിൽ പലർക്കും നേടിയെടുക്കാൻ കഴിഞ്ഞേക്കും.

നാളെകളെ ഓർത്തു ആകുലപ്പെട്ടിരുന്നാൽ ഇന്ന് ഈ നിമിഷം ഫലപ്രദമായി വിനിയോഗിക്കാൻ ഒരുപക്ഷെ സാധിച്ചെന്ന് വരത്തില്ല.

വിഷമങ്ങളെ ഒരു ഭാഗത്തു ഇറക്കിവെച്ചിട്ട് നേട്ടങ്ങൾക്കായി ശക്തമായി തന്നെ പരിശ്രമിച്ചു മുന്നോട്ട് പോകാൻ ശ്രമിക്കുക.

ഓരോ കാലഘട്ടത്തിൽ അനുഭവിക്കുന്ന വിഷമങ്ങളെ അതിജീവിക്കാൻ നമ്മൾ എല്ലാവരും പഠിക്കേണ്ടിയിരിക്കുന്നു, ജീവിതത്തിൽ ഉണ്ടായ തെറ്റുകൾ വീണ്ടും വരുത്താതിരിക്കാൻ തെറ്റുകൾ തിരുത്തേണ്ടിയിരിക്കുന്നു.

നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ വിഷമങ്ങൾക്കും വേണ്ടപ്പെട്ടവരുടെ സഹായത്തോടെ ശരിയായ വിധത്തിലുള്ള പരിഹാരം കണ്ടെത്താൻ സാധിക്കട്ടെ.
Read More
// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-311

നമ്മൾക്ക് പല സാഹചര്യത്തിലും വിഷമം ഉണ്ടായേക്കാം.

വിഷമം അവസാനിക്കണമെങ്കിൽ എന്തെങ്കിലും പരിഹാരം ലഭിക്കേണ്ടതുണ്ട്.

നമ്മളുടെ വിഷമം മറ്റൊരാൾക്ക്‌ ഒരു പരിധിയിൽ കൂടുതൽ മനസ്സിലാക്കാൻ കഴിയുകയില്ല.

ഏതൊരു വിഷമവും നമ്മളിൽ നിന്നും വിട്ടു പോകുവാൻ അതിന്റെതായ സമയം ആവശ്യമാണ്.

വിഷമം നമ്മൾക്ക് പല തരത്തിലുള്ള തിരിച്ചറിവുകൾ നൽകുന്നുണ്ട്.

നമ്മൾക്കുണ്ടായ വിഷമം ഇനി മറ്റൊരാൾക്കും ഉണ്ടാവാതിരിക്കാൻ നമ്മൾ ആഗ്രഹിക്കണം, പരിശ്രമിക്കണം.

ഈ ഭൂമിയിൽ പിറന്ന എല്ലാം മനുഷ്യർക്കും ഒരു നാൾ മരണമുണ്ട്, നമ്മുടെ വേണ്ടപ്പെട്ടവർ നമ്മളിൽ നിന്നും നഷ്ടപ്പെട്ടു പോകുന്നത് വളരെ സങ്കടകരമായ കാര്യമാണ്. പ്രകൃതി നിയമം തടയാൻ മനുഷ്യർക്ക് സാധിക്കില്ലല്ലോ.

നമ്മൾ ഓരോ കാര്യവും പുരോഗതിക്കായി ചെയ്യുക, പതിയെ നമ്മൾക്കുണ്ടായ വിഷമങ്ങളെ ഒരുപക്ഷെ ഒരുപരിധിവരെ അതിജീവിക്കാൻ സാധിച്ചേക്കും.
നമ്മുടെ എല്ലാ വിഷമങ്ങൾക്കും കാലങ്ങൾ കൊണ്ടു ആശ്വാസം ലഭിക്കട്ടെ.
Read More
// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-310


വിശ്വാസം നമ്മൾക്ക് പല കാര്യങ്ങൾക്കും മുന്നോട്ടു പോകുവാൻ ആവശ്യമാണ്.

വിശ്വാസം നഷ്ടപ്പെട്ടാൽ മുന്നോട്ടുള്ള യാത്ര തടസ്സം ആയേക്കാം.

പലരും പല കാര്യത്തിനും മുന്നിട്ടിറങ്ങുന്നത് വിശ്വസിച്ചു പോകുന്നതിന്റെ പേരിലാണ്.

വിശ്വാസവഞ്ചന ഒരു മനുഷ്യന് നേരിടേണ്ടി വരുന്നത് ആ മനുഷ്യന്റെ ജീവിതത്തിൽ വളരെയേറെ ദുഃഖത്തിന് കാരണം ആയേക്കാം.

ഒത്തിരി നാളുകൾ കൊണ്ടായിരിക്കും പല കാര്യത്തിലും പലർക്കും വിശ്വാസം വരുന്നത്.

വിശ്വാസം മുതലെടുത്തുകൊണ്ടു പലരും പറ്റിക്കാൻ ശ്രമിക്കുന്നത് ലോകത്തിൽ നടക്കുന്നുണ്ടല്ലോ.

നമ്മൾക്കു, നമ്മളിൽ വിശ്വാസം ഉണ്ടാകണം എന്തുകാര്യവും നേടാനായിട്ട്.

മറ്റുള്ളവർക്ക് നമ്മളിലുള്ള വിശ്വാസം ഒരിക്കലും നഷ്ടപ്പെടാൻ ഇടയാകരുത്.

വിശ്വാസത്തിന്റെ പേരിലാണ് ഇന്നിപ്പോൾ പലരും ബിസിനസ്‌ മുന്നോട്ട് കൊണ്ടുപോകുന്നത്.

വിശ്വാസത്തിന്റെ പേരിൽ മുതലെടുപ്പ് നടത്തുന്നവരും ഉണ്ടായേക്കാം.

വിശ്വാസത്തെ ചുഷണം ചെയ്യുന്നവരും ഉണ്ടായേക്കാം.

ഓരോ വ്യക്തികൾക്കും അവരുടേതായ വിശ്വാസമുണ്ട്, അവരുടെ വിശ്വാസം ഒരു പക്ഷെ യാതൊരു അടിസ്ഥാനത്തിൽ ഉള്ളത് ആവണം എന്നില്ല.

നമ്മൾ ചെയ്യുന്ന കാര്യങ്ങൾ നല്ലത് ആണെങ്കിൽ തീർച്ചയായും വിശ്വാസം നേടിയെടുക്കാൻ കഴിയുക തന്നെ ചെയ്യും.

നമ്മൾ ഇതുവരെ വിശ്വാസിച്ചത് തെറ്റാണെന്നു ബോധ്യമായാൽ ആ വിശ്വാസം ഉപേക്ഷിക്കേണ്ടി വന്നേക്കാം.നമ്മൾ എന്തു വിശ്വസിക്കണം എന്തു വിശ്വസിക്കേണ്ട എന്നത് അവരവരുടെ വ്യക്തി സ്വാതന്ത്ര്യമാണ്.

നമ്മുടെ സത്യമുള്ള വിശ്വാസത്തെ മുറുകെ പിടിച്ചുകൊണ്ടു, മറ്റുള്ളവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യാതെ നമ്മുടെ ചുറ്റിലുമുള്ള മനുഷ്യർക്കായി നല്ലത് ചെയ്യാൻ ശ്രമിക്കാൻ എല്ലാവർക്കും കഴിയട്ടെ.

Read More
// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-309

നമ്മൾ ഓരോ കാര്യവും ചെയ്യാൻ തുടങ്ങുന്നതിനു മുൻപ് തന്നെ അതിനെ സംബന്ധിച്ചുള്ള പല കാര്യങ്ങളും ശരിയായ വിധത്തിലുള്ള വിലയിരുത്തൽ നടത്തേണ്ടതുണ്ട്.

നമ്മുടെ വിലയിരുത്തൽ എപ്പോഴും ശരിയാകണമെന്നില്ല.

ഓരോ കാര്യവും എല്ലാവർക്കും എപ്പോഴും കൃത്യമായി വിലയിരുത്തൽ നടത്താൻ സാധിച്ചെന്നു വരില്ലല്ലോ.

കഴിഞ്ഞ കാലത്തെ കുറിച്ചു വിലയിരുത്തൽ നടത്തിയാലാണ് ഭാവിയിൽ വരുത്തേണ്ട മാറ്റങ്ങളും തിരിച്ചറിയാൻ കഴിയുക.

വിലയിരുത്തൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ്.

വിലയിരുത്തൽ സമയാസമയത്തു നടത്തേണ്ടത് വളരെയേറെ പ്രധാനമാണ്.

ബിസിനസ്‌ ലാഭത്തിലാണോ നഷ്ടത്തിലാണോ പോകുന്നതെന്ന് അറിയാൻ കൃത്യമായി വിലയിരുത്തൽ നടത്തിയാലാണ് കണ്ടെത്താൻ കഴിയുക.

നമ്മളുടെ ഉത്പന്നം ആളുകൾ വാങ്ങി നോക്കിയിട്ട് അവരുടേതായ വിലയിരുത്തൽ നടത്തും. അവരുടെ വിലയിരുത്തൽ ഒരു പക്ഷെ ശരിയാകാം അല്ലെങ്കിൽ തെറ്റാകാം. തെറ്റായ വിലയിരുത്തൽ ആ ഉത്പന്നത്തിന്റെ വിൽപ്പനയെ ബാധിച്ചേക്കാം.

ഒരിക്കലും മറ്റുള്ളവരുടെ തളർച്ചയെ, തകർച്ചയെ ലക്ഷ്യം വെച്ചു കള്ളങ്ങൾ പറഞ്ഞു കൊണ്ട് തെറ്റായ വിലയിരുത്തൽ നടത്താതിരിക്കുക.

പണം മുടക്കി വാങ്ങുന്ന എന്തിനെക്കുറിച്ചും ഉപഭോക്താവിന് വിലയിരുത്താനുള്ള അവകാശം ഉണ്ടെന്ന് കരുതി, ഒരിക്കലും സത്യസന്ധമല്ലാത്ത കാര്യങ്ങൾ വിലയിരുത്തുന്നത് ശരിയല്ല. മോശമായ വിലയിരുത്തൽ ഉണ്ടെങ്കിൽ അതു സത്യസന്ധമായി പറയാൻ കഴിയേണ്ടതുണ്ട്, എങ്കിൽ മാത്രമാണ് ഭാവിയിൽ തിരുത്തേണ്ടവ തിരുത്താൻ ഒരു പരിധി വരെ സാധിക്കുള്ളു.

എല്ലാവർക്കും നേരായ വഴിക്ക് വിലയിരുത്തൽ നടത്താൻ സാധിക്കട്ടെ.
Read More
// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-308

ഓരോ കാര്യത്തിനും അതിന്റെതായ വിലയുണ്ട്. ചില കാര്യങ്ങൾക്ക് ചില സമയത്ത് മാത്രം ആയിരിക്കും നല്ല വില കിട്ടുക. ആ സമയത്തു നല്ലതുപോലെ വില കൂട്ടുന്നത് നമ്മളിൽ പലരും കാണാറുണ്ടല്ലോ.

സാധനം കിട്ടാനില്ല എങ്കിൽ കിട്ടുന്ന സാധനങ്ങൾക്ക് ആവശ്യക്കാർ കൂടുന്നത് അനുസരിച്ചു വില വർധനവ് ഉണ്ടാകും.

വാങ്ങാൻ ആവശ്യക്കാർ ഇല്ലെങ്കിൽ പല കാര്യങ്ങളും ഉത്പാദിപ്പിക്കുന്നത് ഉപേക്ഷിക്കേണ്ടതായിട്ട് വരും.

നമ്മുടെ ചുറ്റിലുമുള്ള ഓരോരുത്തരുടെയും അധ്വാനത്തെ ഒരിക്കലും വില കുറച്ചു കാണാതിരിക്കുവാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.
Read More
// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-307

ജീവിതത്തിൽ വില നൽകേണ്ട സമയത്തു വില നല്കാത്തതിന്റെ കുറവ് ഒരുപക്ഷെ നമ്മളിൽ പലരും ഇപ്പോഴായിരിക്കും അനുഭവിക്കുന്നുണ്ടാകുക.

നമ്മളോട് മറ്റുള്ളവർ പലപ്പോഴും പല കാര്യത്തിലും വേണ്ട വിധത്തിൽ വില നൽകണമെന്ന് പല ആവർത്തി പറഞ്ഞാൽ പോലും നമ്മളിൽ പലരും അതൊന്നും കാര്യമാക്കാറില്ല.

നമ്മളുടെ ചുറ്റിലുമുള്ള ഓരോരുത്തരുടെയും സമയത്തിന് വിലയുണ്ട് എന്നത് മനസ്സിലാക്കി പ്രവർത്തിക്കുക.

പലപ്പോഴും പലകാര്യത്തിലുമുള്ള യഥാർത്ഥ വില നമ്മളിൽ പലരും മനസ്സിലാക്കാതെ പോകുന്നു.

ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ വില ഒരുപക്ഷെ മനസ്സിലാകുക രോഗാവസ്ഥയിൽ എത്തിച്ചേരുമ്പോഴായിരിക്കും.

ഇന്നിന്റെ നിമിഷസുഖങ്ങൾ നാളെകളിൽ നമ്മൾക്ക് ഒരുപക്ഷെ തീരാദുഃഖങ്ങൾ പകർന്നു നൽകിയേക്കാം.

മറ്റുള്ളവർ പറയുന്നതിന്റെ നിജസ്ഥിതി മനസ്സിലാക്കി മാത്രം ഓരോ കാര്യത്തിനും അതിന്റെതായ വില നൽകുക.

നമ്മൾ നമ്മൾക്ക് നൽകുന്ന വില ആയിരിക്കില്ല ഒരുപക്ഷെ മറ്റുള്ളവർ നമ്മൾക്ക് പല സാഹചര്യത്തിലും നൽകുക.

മറ്റുള്ളവർ നമ്മൾക്ക് വേണ്ട വില നൽകിയില്ല, പരിഗണിച്ചില്ല എന്ന് കരുതി തളർന്നിരിക്കാതെ ഉന്മേഷത്തോടെ നമ്മൾ ഉയർന്ന നേട്ടങ്ങൾക്കായി പ്രവർത്തിച്ചുകൊണ്ടിരിക്കുക.

നമ്മൾ ഒരിക്കലും നമ്മളുടെ വില നഷ്ടപ്പെടുത്താതിരിക്കുക.

ഏതുമേഖലയിൽ ആയാലും അനുഭവം കൂടുന്നത് അനുസരിച്ചു, ലഭ്യത കുറയുന്നത് അനുസരിച്ചു വില വർദ്ധിക്കുമല്ലോ.

നമ്മൾ ഇന്നിപ്പോൾ വില നൽകുന്ന ഓരോ കാര്യത്തിനും ശരിക്കും വില നൽകേണ്ടതുണ്ടോ എന്ന് ആന്മപരിശോധന നടത്തുക.

നമ്മളുടെ വില കളയുന്ന കാര്യങ്ങളിൽ നിന്നും പരമാവധി അകന്നു നിൽക്കാൻ ശ്രമിക്കുക.

തന്റെ പക്കലുള്ള ഒരു സാധനം വിൽക്കാൻ ഒരാൾ പല കച്ചവടക്കാരെയും സമിപിച്ചു, അദ്ദേഹത്തിന്റെ കയ്യിലുള്ള വസ്തുവിന് പല കച്ചവടക്കാരും കുറഞ്ഞ വിലയാണ് പറഞ്ഞത് ഒടുവിൽ അയാൾ എത്തിച്ചേർന്നത് രത്‌ന വ്യാപാരിയുടെ അടുത്താണ്,  ഉയർന്ന വില നൽകി വ്യാപാരി ആ വ്യക്തിയിൽ നിന്നും ആ വസ്തു സ്വന്തമാക്കി, അപ്പോഴാണ് തന്റെ കയ്യിലുണ്ടായിരുന്ന വസ്തു രത്നം ആയിരുന്നു എന്ന് അയാൾ തിരിച്ചറിയുന്നത്.ഒരുപക്ഷെ ആ വ്യക്തി ആദ്യം സമിപിച്ച വ്യാപാരിക്ക് വസ്തു കൈമാറിയിരുന്നെങ്കിൽ എത്രത്തോളം വില നഷ്ടപ്പെട്ടേനെ.

പലപ്പോഴും നമ്മളുടെ വില എന്താണെന്ന് നമ്മളിൽ പലരും തിരിച്ചറിയാതെ പോകുന്നു, നാളിതുവരെയായി നമ്മൾ എത്രമാത്രം നമ്മളുടെ കഴിവുകളെ നേട്ടങ്ങൾക്ക് വേണ്ടി വിനിയോഗിച്ചിട്ടുണ്ട് എന്ന് പരിശോധിച്ചു നോക്കിയാൽ മതി.

ഇന്നലെകളിൽ ചെയ്യാൻ കഴിയാതെപോയതിൽ സങ്കടപ്പെട്ടതുകൊണ്ട് ഇന്നിപ്പോൾ കാര്യമില്ല, നഷ്ടപ്പെട്ട സമയം ആർക്കും തിരികെ നൽകാൻ ആവില്ലല്ലോ, ഇനി ഈ നിമിഷം തൊട്ട് നേർവഴിക്കു ചിന്തിക്കാൻ ആരംഭിക്കുക നമ്മളുടെ വില ഉയർത്താൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യണമെന്ന്.

നമ്മളുടെ ചുറ്റിലുമുള്ള ഓരോ കാര്യങ്ങൾക്കും അതിന്റെതായ വില നൽകാൻ നമ്മൾ ഓരോരുത്തരും അതീവശ്രദ്ധ പുലർത്തുക.

മറ്റുള്ളവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാൻ സ്വന്തം ജീവൻ തന്നെ നഷ്ടപ്പെടുത്തിയവരുണ്ട്, ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികൾ ഓരോന്നും നമ്മൾ ഓരോരുത്തർക്കും ഇനിയുമെറെ മുന്നോട്ട് കഠിനമായി ശ്രമിക്കാനുള്ള മുന്നറിയിപ്പാണ് നൽകുന്നത്.

നമ്മൾക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്ന അമൂല്യമായ സമയം നഷ്ടപ്പെടുത്താതെ ജീവിതത്തിൽ ഉപകാരപ്രദമാകുന്ന കാര്യങ്ങൾ ചെയ്യാൻ നമ്മൾ ഏവർക്കും സാധിക്കട്ടെ.

Read More
// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-306

നമ്മുടെ വില നമ്മൾക്ക് മനസ്സിലാവേണ്ടതുണ്ട്.

മറ്റുള്ളവരുടെ കഷ്ടപ്പാട് മനസ്സിലാക്കാൻ ശ്രമിക്കേണ്ടതുണ്ട്.മറ്റുള്ളവരുടെ കഷ്ടപ്പാടിന് തുല്യമായ, ന്യായമായ വില കാണുക. കഷ്ടപ്പാടിന് യാതൊരു വിലയുമില്ലാതെ ഒരിക്കലും വില കുറച്ചു കാണാതിരിക്കുക.

നമ്മുടെ ചുറ്റിലുമുള്ള എല്ലാവർക്കും ഒരേ ജോലി ചെയ്യാൻ കഴിയില്ലല്ലോ. ലോകത്തിൽ പല ജോലികൾ ചെയ്യാൻ ആളുകൾ ഉള്ളതുകൊണ്ടാണ് മനുഷ്യരുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നത്.

മറ്റുള്ളവരെ ഒരിക്കലും ഒരു കാരണവശാലും വില കുറച്ചു കാണാതിരിക്കുക.

നമ്മളെ, നമ്മളുടെ ചുറ്റിലുമുള്ള പലരും വിലകുറച്ചു കണ്ടേക്കാം. നമ്മൾക്കു ഒന്നും നേടാൻ കഴിഞ്ഞില്ലെങ്കിൽ, നമ്മുടെ പക്കൽ ആവശ്യത്തിന് സാമ്പത്തികം ഇല്ലെങ്കിലൊക്കെ മറ്റുള്ളവർക്ക് നമ്മളെ വിലകുറച്ചു കാണാനായിരിക്കും ഒരുപക്ഷെ തോന്നുക.

ആരൊക്ക നമ്മൾക്ക് വില നൽകിയില്ലെങ്കിലും അതിൽ സങ്കടപ്പെടാതെ നമ്മൾക്ക്, നമ്മൾ തന്നെ വില നൽകേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്.

നമ്മൾക്ക് വില ഉണ്ടാവുന്ന ഒരുകാലം വരുമെന്ന് പ്രതീക്ഷിക്കുക, അതിനായി നല്ലതുപോലെ കഷ്ടപ്പെടുക.

നമ്മൾക്ക് ആപത്തുവരുമ്പോൾ നമ്മളെ സഹായിക്കാൻ നമ്മുടെ ചുറ്റിലുമുള്ളവരാണ് ഉണ്ടാവുകയുള്ളൂ.
വില ഇല്ലാത്തവർക്ക് വില നൽകുന്ന ഒരു കാലം ഉണ്ടാവട്ടെ. വില ഉള്ളവർക്ക് വില നഷ്ടപ്പെടുത്താതിരിക്കാൻ കഴിയട്ടെ.
Read More
// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-305

ഓരോ കാര്യവും സമയമാകുമ്പോൾ വിഭജിക്കേണ്ടതായിട്ടുണ്ട്.

അർഹതപ്പെട്ടവർക്കാണ് എന്തുകാര്യവും വിഭജിക്കുമ്പോൾ ലഭിക്കുന്നത്.

അവകാശികൾക്ക് തുല്യമായി വിഭജിച്ചു കിട്ടിയില്ല എങ്കിൽ പരാതികൾക്കും, സങ്കടത്തിനും കാരണം ആയേക്കാം.

കാലം മാറുന്നത് അനുസരിച്ചു പല കാര്യങ്ങളും വിഭജിക്കേണ്ടി വരുന്നത് സ്വഭാവികമാണ്.

എല്ലാ ജോലികളും നമ്മൾ തന്നെ ചെയ്യാൻ ശ്രമിച്ചാൽ ഒത്തിരി പ്രയാസമുണ്ടായേക്കാം. സമയം ആകുമ്പോൾ ഓരോ ജോലികളും ഉത്തരവാദിത്തം ഉള്ളവരെ ഏൽപ്പിക്കേണ്ടതുണ്ട്.

എന്തുകാര്യത്തിലും നേരോടെ മാത്രം വിഭജിക്കാൻ എല്ലാവർക്കും സാധിക്കട്ടെ.
Read More
// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-304

പല കാര്യത്തിൽ നിന്നും സാഹചര്യം കൊണ്ടു നമ്മളിൽ പലർക്കും ഒരുപക്ഷെ വിട്ടുനിൽക്കേണ്ടതായിട്ട് വരും.

നല്ല കാര്യങ്ങൾ ചെയ്യണമെങ്കിൽ തെറ്റായ കാര്യങ്ങളിൽ നിന്നും നമ്മൾ ഓരോരുത്തരും വിട്ടുനിൽക്കേണ്ടതുണ്ട്.

തെറ്റാണെന്നു ബോധ്യം ആയാൽ വിട്ടുനിൽക്കാൻ ശ്രദ്ധിക്കുക.

വിജയിക്കാൻ വേണ്ടത്, തോൽവിയിലേക്ക് നയിക്കുന്ന കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കാനാണ്.

അലസത നമ്മളിൽ നിന്നും വിട്ടുനിന്നാൽ മാത്രമാണ് പരിശ്രമത്തിലൂടെ വിജയം നേടാൻ കഴിയുകയുള്ളു.

പരാജയത്തിലേക്ക് നയിക്കുന്ന,ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന കാര്യങ്ങളിൽ നിന്നും നമ്മൾ എല്ലാവർക്കും ആവശ്യമായ രീതിയിൽ വിട്ടു നിൽക്കാൻ സാധിക്കട്ടെ.
Read More
// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-303

വിജയം നേടാൻ പലപ്പോഴും തടസ്സമായിട്ടുള്ളത് നമ്മുടെ മടിയാണ്.
മടി ഉപേക്ഷിക്കാതെ ആർക്കും വിജയം സ്വന്തമാക്കാൻ കഴിയില്ല.

വിജയം മടിയുള്ളവർക്കുള്ളതല്ല, പരിശ്രമശാലികൾക്ക് ഉള്ളതാണ്.

നമ്മൾ ലക്ഷ്യം നേടുന്നതിനുവേണ്ടി പരിശ്രമിക്കാൻ തയ്യാറാകുക.

മടി ഉപേക്ഷിച്ചു പരിശ്രമിക്കാൻ തയ്യാറായാൽ വിജയത്തിലേക്ക് എളുപ്പം ഒരുപക്ഷെ എത്തിച്ചേരാൻ സാധിച്ചേക്കും.

വിജയത്തിനായി പരിശ്രമിക്കാൻ നമ്മൾ ആർക്കും തന്നെ മടി വിചാരിക്കാതിരിക്കാൻ സാധിക്കട്ടെ.
Read More
// // Our Youtube channel

303.Motivation discussion 2024

 303.നിങ്ങളുടെ ജീവിതത്തിൽ എപ്പോഴെങ്കിലും ഒറ്റപ്പെടൽ അനുഭവിച്ചിട്ടുണ്ടോ?.



Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-303

303.വിധി അംഗീകരിക്കുക.

നമ്മളിൽ പലരും നമ്മൾക്കുണ്ടാകുന്ന വിധിയെ പഴിക്കാറുണ്ട്. മനുഷ്യരുടെ ജീവിതത്തിൽ ഒരാൾക്ക് എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ ചുറ്റിലും ഉള്ള ആളുകൾ വിധി എഴുതാൻ തുടങ്ങും കയ്യിലിരുപ്പിന്റെയാണ്, അങ്ങനെയാണ്, ഇങ്ങനെയാണ് എന്നൊക്കെ.

നാളെ നമ്മളുടെ ജീവിതത്തിൽ എന്ത് വിധിയാണ് ഉണ്ടാകാൻ പോകുന്നതെന്ന് ആരുകണ്ടു. നമ്മുടെയിടയിൽ ഒത്തിരി ആളുകൾ വിധിയെ സന്തോഷത്തോടെ സ്വീകരിച്ചിട്ടുണ്ട്. നമ്മുടെ ചുറ്റിലുമുള്ളവർ വിധിയെ കുറിച്ചു പറഞ്ഞു നമ്മളെ ഭയപ്പെടുത്താറുണ്ട്.നീ അങ്ങനെ ചെയ്തില്ലെങ്കിൽ ഇങ്ങനെ സംഭവിക്കും, ഇങ്ങനെ ചെയ്തില്ലെങ്കിൽ അങ്ങനെ സംഭവിക്കും എന്നൊക്കെ. നമ്മൾ ചെയ്യാനുള്ളത് ചെയ്യാതെ വിധിയെ മാത്രം പഴി പറഞ്ഞിട്ട് എന്തെങ്കിലും കാര്യം ഉണ്ടോ?.


നമ്മൾ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത് എല്ലാം വിധിയാണോ?. ഏത് ദുഃഖം വന്നാലും, ദുരിതം വന്നാലും എല്ലാവർക്കും ഒരുപക്ഷെ

പറയാൻ ഉണ്ടാവുക, വിധിയാണ് അനുഭവിക്കുക. വിധിയെ ആർക്കും തടയാൻ ആവില്ല എന്നൊക്കെയാണ്. ഇനിയുള്ള നാളുകൾ വിധിയെ പഴി പറഞ്ഞു ഇരിക്കുന്നതിൽ അർത്ഥം ഇല്ല. നമ്മളുടെ ഭാഗത്ത്‌ നിന്നും എന്തെങ്കിലും വിഴ്ചകൾ സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുക.വീഴ്ചകൾ പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുക. ജനിച്ചപ്പോൾ ഒരുപാട് കുറവുകൾ ഉണ്ടായിരുന്നവർ, അവരുടെ ജീവിതത്തിൽ പലതരത്തിലുള്ള അവഗണനകൾ ഉണ്ടായപ്പോൾ, അപമാനങ്ങൾ ഉണ്ടായപ്പോൾ വളരെ അധികം മാനസിക വിഷമങ്ങൾ അനുഭവിച്ചിരുന്നു എങ്കിലും ഇന്ന് അവരിൽ പലരും വിധിയെ പഴിക്കാതെ തങ്ങളിലുള്ള കഴിവുകളെ പുറത്തു കൊണ്ടുവരാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.


ഇന്ന് അവരിൽ പലരും തങ്ങളുടെ വിധിയെ സ്നേഹിക്കാനും പൊരുത്തപ്പെട്ടു പോകുവാനും പഠിച്ചു. എല്ലാവർക്കും സ്വന്തം വിധിയെ കുറ്റം പറയാതെ സ്വന്തം കഴിവിൽ വിശ്വസിച്ചു മുന്നോട്ട് പോകുവാൻ, നേട്ടങ്ങൾ സ്വന്തമാക്കുവാൻ കഴിയട്ടെ.

Read More

28 October 2024

// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-301





എന്തുകാര്യവും നമ്മൾ ചെയ്യുന്നത് വിജയം കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ്.

എന്തു കാര്യത്തിനും വിജയം കൈവരിക്കുക എന്നത് അത്ര എളുപ്പമല്ല.

വിജയം കൈവരിക്കാൻ നല്ലതുപോലെ കഷ്ടപ്പെടേണ്ടതുണ്ട്. ശരിയായ മാർഗത്തിലൂടെ സഞ്ചരിച്ചാൽ മാത്രമാണ് വിജയത്തിൽ എത്തിച്ചേരാൻ കഴിയുകയുള്ളു.

വിജയം കൈവരിക്കാൻ എളുപ്പവഴികൾ ഇല്ല, ക്ഷമയോടെ കഷ്ടപ്പെടാൻ തയ്യാറാകുക.

ജീവിതത്തിൽ ആവശ്യമായ വിജയം കൈവരിക്കാൻ എല്ലാവർക്കും സാധിക്കട്ടെ.
Read More