Choose your language

5 October 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-279

279.മാനസികമായ അടുപ്പം.

ഒരാൾക്ക് മറ്റൊരാളോട് മാനസികമായ അടുപ്പം ഉണ്ടാവാൻ ഒത്തിരി കാരണങ്ങൾ ഉണ്ടാവാം.

എന്ത് കാര്യത്തോടും മാനസികമായി അടുപ്പം കാത്തുസൂക്ഷിക്കാൻ നമ്മളുടെ ഭാഗത്തു നിന്നും വളരെ അധികം പരിശ്രമം ആവശ്യമാണ്. ആരോടായാലും ഉള്ളു തുറന്നു സംസാരിക്കാൻ മാനസികമായ അടുപ്പം വേണ്ടതുണ്ട്. എന്ത് ബന്ധം ആയാലും ആ ബന്ധം മനോഹരമായി കൊണ്ട് പോകുവാൻ മാനസികമായ അടുപ്പം ആവശ്യമാണ്.


ഏതു മേഖലയിൽ ജോലി ചെയ്യുമ്പോഴും ചെയ്യുന്ന ജോലിയോട് മാനസികമായി അടുപ്പം ഉണ്ടാവേണ്ടതുണ്ട്.എങ്കിലേ ചെയ്യുന്ന ജോലി സുഗമമായി മുന്നോട്ട് പോകുകയുള്ളൂ. ആരുമായിട്ടുള്ള മാനസികമായ അടുപ്പം ആയാലും നമ്മൾക്ക് ആവശ്യം ഉണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയുക. എല്ലാവർക്കും ഇനിയുള്ള കാലം മാനസികമായ അടുപ്പം കാത്തുസുക്ഷി ക്കുന്നതിൽ അടുക്കും ചിട്ടയും കൈവരട്ടെ.

Read More

4 October 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-278

 278.മാനസിക അവസ്ഥ നല്ലതുപോലെ പരിപാലിക്കുക.

ഓരോ മനുഷ്യർക്കും ഓരോരോ മാനസിക അവസ്ഥകളാണല്ലോ ഓരോ സാഹചര്യത്തിന് അനുസരിച്ചു ഉണ്ടാവുക. എന്തെല്ലാം തരത്തിലുള്ള മാനസിക അവസ്ഥകളെ നേരിട്ടാലാണ് നമ്മൾക്കൊക്കെ മുന്നോട്ട് പോകുവാൻ സാധിക്കുന്നത്. നമ്മുടെ ജീവിതത്തിൽ ഏറ്റവും അധികം പ്രാധാന്യം കൊടുക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ശാരീരിക ആരോഗ്യത്തിനും, മാനസികആരോഗ്യത്തിനുമാണ്. ഓരോ നിമിഷവും നമ്മൾക്ക് എങ്ങനെ കരുത്തു നേടാൻ സാധിക്കും എന്നതാണ് അറിയേണ്ടത്.


എത്ര മോശമായ സാഹചര്യത്തിൽ ജീവിച്ചാലും മനോധൈര്യം ഉണ്ടെങ്കിൽ നമ്മൾക്ക് നമ്മളുടെ മാനസിക അവസ്ഥകൾ ഒരു പരിധിയിൽ കൂടുതൽ മോശമാകാതെ നിയന്ത്രിക്കാൻ സാധിക്കും. എല്ലാവർക്കും അവരവരുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള വേദനപ്പെടുത്തുന്ന, നിരാശയിലേക്ക് നയിക്കുന്ന മാനസിക അവസ്ഥകളിൽ നിന്നും സ്ഥിരമായ മോചനം ലഭിക്കട്ടെ.

Read More

3 October 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes- 277

 277.മാതൃക.

സമ്പൽ സമൃദ്ധിയിൽ വിശ്രമം നൽകി ജീവിക്കാൻ കഴിയുമായിരുന്നിട്ടും ഒരു പാട് മണിക്കൂറോളം ജോലിയിൽ മുഴുകിയിരിക്കുന്ന എത്രയോ വ്യക്തികളുണ്ട്.ഒരാൾ ചെയ്യുന്ന നല്ല കാര്യങ്ങളാണ് നമ്മൾ മാതൃകയാക്കേണ്ടത്.


എത്ര വ്യക്തികളാണ് തങ്ങളുടെ വയസ്സ് കാലത്തു പോലും മറ്റുള്ളവർക്ക് അനുകരിക്കാവുന്ന നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ളത്. ആരോരും തുണയില്ലാതെ, പരസഹായം ഇല്ലാതെ മുന്നോട്ട് പോകുവാൻ കഴിയാത്ത ഒത്തിരി മനുഷ്യർക്ക് സ്നേഹവും പരിചരണവും നൽകി, മരണം വരെ അവരെ ശുശ്രിച്ചു ജീവിക്കുന്ന വ്യക്തികൾ, അവരൊന്നും ഈ ലോകത്തിലെ നേട്ടങ്ങൾ ഒന്നും ആഗ്രഹിച്ചു വന്നവരല്ല.ഈ ലോകത്തിൽ കിട്ടാവുന്ന എല്ലാവിധ സൗഭാഗ്യങ്ങളും ഉപേക്ഷിച്ചു വന്നവരാണ്.അവരെ പ്രേരിപ്പിച്ചത് ആകട്ടെ അവർക്ക് അനുകരിക്കാൻ തക്ക പ്രചോദനം ഏകിയ വ്യക്തികളാണ്.


ഏതൊരു മനുഷ്യനും തെറ്റുകൾ സംഭവിക്കുക സ്വഭാവികമാണ്. തെറ്റുകൾ സംഭവിച്ചാൽ തിരുത്താനുള്ള ആർജവം കാണിക്കണം. വേണ്ടത്ര സാമ്പത്തിക ചുറ്റുപാടുകൾ, സൗകര്യങ്ങൾ ഇല്ലാതിരുന്നിട്ടും കിട്ടുന്ന സമയം മുഴുവൻ പഠിച്ചുകൊണ്ട് ഉന്നതപഠനത്തിന് അർഹത നേടുകയും ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യുകയും ചെയ്യുന്ന വ്യക്തികളുണ്ട്, അവരുടെ ജീവിതം നമ്മൾക്ക് എല്ലാവർക്കും മാതൃകയാണ്, തന്റെ അസൗകര്യങ്ങൾക്ക് നടുവിലും അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് വളർന്നു വിജയം നേടിയവർ. നല്ലത് കണ്ടാൽ നല്ലത് ആണെന്ന് നമ്മൾക്ക് പറയാൻ സാധിക്കണം. സമൂഹത്തിൽ ഉണ്ടാകുന്ന നല്ല മാതൃകകൾ നമ്മൾക്കെന്നും പ്രചോദനം ആകട്ടെ.

Read More

2 October 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-276

 276.മറ്റുള്ളവർക്ക് വേണ്ടി നന്മ മാത്രം ചെയ്യുക. 

ഈ ലോകത്തു നമ്മൾ എന്തെല്ലാം നന്മകളാണ് കണ്ടിട്ടുള്ളത്, അനുഭവിച്ചിട്ടുള്ളത്.നമ്മളിലൂടെ മറ്റുള്ളവരിലേക്ക് നന്മകൾ പകർന്നു കൊടുക്കേണ്ടത് വളരെ ആവശ്യമായ കാര്യമാണ്.നാളെ നമ്മൾ ഏതെല്ലാം അവസ്ഥകളിലൂടെ കടന്നുപോകേണ്ടി വരുമെന്ന് ആർക്കും തന്നെ നമ്മളോട് മുൻകൂട്ടി പറയാൻ കഴിയില്ലല്ലോ.ലോകത്തിൽ ഒരുപാട് മനുഷ്യരിൽ നന്മകൾ ഉള്ളത് കൊണ്ടാണ് സമാധാനവും സന്തോഷവും നിലനിൽക്കുന്നത്. നമ്മൾക്ക് ചെയ്യാൻ കഴിയുന്ന നന്മകൾ പരമാവധി ഈ ലോകത്തിനുവേണ്ടി ചെയ്യുക.


മറ്റുള്ളവരിൽ നിന്നും തിരികെ ഒന്നും പ്രതീക്ഷിക്കാതെ നന്മകൾ ചെയ്യാൻ ശ്രദ്ധിക്കുക. മറ്റുള്ളവർക്കും നമ്മളെപ്പോലെ നന്മകൾ ചെയ്യാൻ നമ്മൾ ഓരോരുത്തരുടെയും നന്മ പ്രവർത്തികൾ പ്രചോദനം ആകട്ടെ. നമ്മുടെ ഓരോരുത്തരുടെയും ഭാഗത്തുനിന്നും ലോകത്തിനു ഒരുപാട് നന്മകൾ ആവശ്യമുണ്ട്. മനുഷ്യർക്ക് മുന്നോട്ട് പോകാൻ മറ്റൊരു മനുഷ്യന്റെ സഹായം ആവശ്യമാണ്.

ഇന്ന് നമ്മൾ അനുഭവിക്കുന്ന സുഖസൗകര്യങ്ങൾ ഒരുപാട് മനുഷ്യരുടെ അധ്വാനമാണ്. ഇന്നിപ്പോൾ നമ്മൾ സന്തോഷത്തിലും സമാധാനത്തിലും ജീവിക്കുന്നുണ്ടെങ്കിൽ അതിനു ഒരുപാട് മനുഷ്യരോട് നന്ദി പറയേണ്ടതുണ്ട്. നന്മകൾ ചെയ്യാൻ നമ്മൾ ഓരോരുത്തരും സ്വയം തീരുമാനിക്കണം.


നമ്മൾ ചെയ്യുന്ന ഓരോ നന്മ പ്രവർത്തികളും മറ്റുള്ളവർക്കും തങ്ങളുടെ ചുറ്റിലുമുള്ള മനുഷ്യർക്കായി നന്മകൾ ചെയ്യുന്നതിന് എന്നുമെന്നും പ്രചോദനം ആയിതീരട്ടെ. ലോകത്തിൽ നിന്ന് നന്മകൾ നഷ്ടമായാൽ നമ്മുടെയൊക്കെ മുന്നോട്ടുള്ള ജീവിതം ഒരുപക്ഷെ ദുഃഖദുരിതം ആയിതിർന്നേക്കാം.


നമ്മൾക്ക് ലഭിച്ച സൗഭാഗ്യങ്ങൾ, കഴിവുകൾ ഇതൊന്നും നമ്മൾ മുൻകൂട്ടി തീരുമാനിച്ചത് അല്ലല്ലോ. നമ്മൾക്ക് കിട്ടിയ നന്മകളിൽ ഒരിക്കലും അഹങ്കരിക്കാതിരിക്കുക. നമ്മളുടെ കഴിവും സമയവും നല്ല കാര്യങ്ങൾക്കുവേണ്ടി മാത്രം വിനിയോഗിക്കുക. ലോകത്തിൽ നന്മകൾ എന്നും നിലനിൽക്കാൻ നമ്മുടെ ഭാഗത്തുനിന്നുള്ള പരിശ്രമം എല്ലായ്പോഴും ഉണ്ടാകട്ടെ നമ്മുടെ ചുറ്റിലുമുള്ള മനുഷ്യരെ മനുഷ്യരായി കണ്ടു അവർക്ക് വേണ്ടി നമ്മളെകൊണ്ട് പറ്റുന്ന രീതിയിൽ അവരിൽ നിന്നും യാതൊന്നും തിരികെ പ്രതീക്ഷിക്കാതെ നന്മകൾ ചെയ്യാൻ നമ്മൾ എല്ലാവർക്കും ഇനിയുള്ള കാലം സാധിക്കട്ടെ.

Read More

1 October 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-275

 275.മറ്റുള്ളവർക്ക് തണൽ ആകുക.

മനുഷ്യർക്കേ മനുഷ്യനെ വേണ്ടവിധത്തിൽ സഹായിക്കാൻ കഴിയുകയുള്ളു.പരസ്പരം ഉള്ള സഹായത്താലാണ് ലോകം മുന്നോട്ട് പോയികൊണ്ടിരിക്കുന്നത്.

വെയിൽ കൊള്ളുന്ന ഏതൊരു മനുഷ്യനും തണൽ ആവശ്യമാണ്.തണൽ നൽകുന്നൊരു ആശ്വാസം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.നമ്മളുടെ വാക്കുകളും പ്രവർത്തികളും മറ്റുള്ളവർക്ക് എന്നും തണൽ ആയി മാറട്ടെ.

Read More