Choose your language

4 September 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-346

നമ്മുടെയൊക്കെ ജീവിതത്തിൽ സമയത്തിന് വളരെ അധികം പ്രാധാന്യം ഉണ്ടല്ലോ. പരാജയങ്ങൾ ഒരുപാട് നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും വിജയി ക്കുമെന്ന പ്രതീക്ഷയോടെയാണ് നമ്മളിൽ പലരും മുന്നോട്ട് പോകുന്നത്. ഒരുപാട് വ്യക്തികൾ അവരുടെ ജീവിതത്തിലെ ദുരിതം നിറഞ്ഞ നാളുകളിലൂടെ കടന്നുപോയിട്ടുണ്ട്. നല്ലൊരു സമയം തങ്ങളെ തേടിവരും എന്നുള്ള പ്രതീക്ഷയിലാണ് അവർ തങ്ങളുടെ ജീവിതം പ്രയാസങ്ങൾക്കിടയിലും മുന്നോട്ട് കൊണ്ട് പോകുന്നത്. നമ്മൾക്ക് പരാജയങ്ങളും വിഴ്ചകളും ഉണ്ടാകുമ്പോൾ നമ്മളിൽ പലരും അപ്പോഴത്തെ സമയത്തെ പഴിക്കാറുണ്ട്.

 

ഇന്നുവരെ ആരുടെയും ജീവിതത്തിൽ വെറുതെ യിരുന്നത് കൊണ്ട് മാത്രം നേട്ടങ്ങൾ സ്വന്തമാക്കി യവർ ഉണ്ടാവില്ല.കഷ്ടപ്പെടാൻ തയ്യാറായവർക്കേ നേട്ടങ്ങൾ നേടിയെടുക്കാൻ സാധിക്കുകയുള്ളു എന്നാണ് കഴിഞ്ഞകാല ചരിത്രം നമ്മളെ പഠിപ്പി ക്കുന്നത്. സമയം നമ്മൾക്ക് വേണ്ടി ഒരിക്കലും കാത്തിരിക്കില്ല. നമ്മൾക്ക് കിട്ടുന്ന ഓരോ സമയവും പാഴാക്കാതെ നോക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.

 

ഓരോ കാര്യവും ചെയ്തു തീർക്കാൻ നിശ്ചിത സമയമുണ്ട്, അത് പാലിക്കപ്പെടാതിരുന്നാൽ, അതിനെ ആശ്രയിച്ചു നിൽക്കുന്ന ഒരുപാട് ആളുകൾക്ക് പ്രശ്നം ഉണ്ടാവാൻ സാധ്യതയുണ്ട്.

നമ്മൾ ആഗ്രഹിച്ച കാര്യം നേടിയെടുക്കാൻ കഴിഞ്ഞില്ല എങ്കിൽ നമ്മൾ പൊതുവെ പറയുക നമ്മളുടെ സമയം ശരിയല്ല, നമ്മളുടെ സമയം ആയിട്ടില്ല എന്നൊക്കെയാണ്. കിട്ടുന്ന സമയമൊ ക്കെയും ഫലപ്രദമായി ഉപയോഗിക്കാൻ നമ്മൾ ഓരോരുത്തരും പഠിക്കണം.

 

സമയത്തെ കുറ്റപ്പെടുത്താതെ നമ്മളുടെ കഴിവുകൾ ഉപയോഗിച്ച് പരമാവധി ആന്മവിശ്വാസം നേടിയെടുക്കാൻ പരിശ്രമിച്ചു കൊണ്ടിരിക്കുക. ആരെയും ബുദ്ധിമുട്ടിക്കാതെ നമ്മൾക്ക് വേണ്ടതായ എന്തും നേടിയെടുക്കാനുള്ള മനസ്സ് നമ്മൾക്കുണ്ടാകണം. അതിനുവേണ്ടി കഷ്ടപ്പെടാൻ നമ്മളൊരോരുത്തരും തയ്യാറാകണം.

നമ്മൾ സ്വയം സമയത്തിന്റെ വില മനസ്സിലാക്കി പ്രവർത്തിക്കുക.ഇന്ന് അല്ലെങ്കിൽ നാളെ അതിന്റെ പ്രയോജനം നമ്മൾ ഓരോരുത്തർക്കും ലഭിക്കാതെ ഇരിക്കില്ല.

 

ഓരോ മനുഷ്യനും ആരോഗ്യം കാത്തുപാലിക്കാൻ നിശ്ചിത സമയം വിശ്രമിക്കേണ്ടതുണ്ട്. ആവശ്യത്തിന് വിശ്രമം ലഭിച്ചില്ല എങ്കിൽ വ്യക്തിയുടെ ആരോഗ്യത്തെ തന്നെ സാരമായി ബാധിച്ചേക്കാം. എല്ലാവർക്കും നല്ലൊരു സമയം ഇനിയുള്ള നാളുകളിൽ ഉണ്ടാവട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.