Choose your language

10 September 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-254

254.പോരാടുക.

ജീവിതം ഒരു പോരാട്ടമാണ്.പ്രതിസന്ധികളെ, പരാജയങ്ങളെ എല്ലാം പോരാടിയെങ്കിൽ മാത്രമേ വിജയം നേടാൻ സാധിക്കുകയുള്ളു.മറ്റുള്ളവരുടെ വാക്കുകൾ മാത്രം കേൾക്കാതെ നമ്മുടെ കഴിവുകൾ മനസ്സിലാക്കി മുന്നോട്ട് പോകുവാൻ നമ്മൾക്കു കഴിയേണ്ടതുണ്ട്.പോരാടാനുള്ള മനസ്സാണ് ഒരു വിജയിക്ക് എപ്പോഴും ഉണ്ടാവേണ്ടത്.പോരാടുക എപ്പോഴും നല്ല കാര്യങ്ങൾക്ക് വേണ്ടിയാകണം.

ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് പോരാടികൊണ്ട് നമ്മളുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തികളയരുത്.

ഏതു കാര്യത്തിലും പോരാടുക അത്ര എളുപ്പം അല്ല.പോരാടുന്നവർക്ക് വിജയിക്കും എന്നുള്ള പ്രതിക്ഷ എപ്പോഴും ഉണ്ടാവണം.

ഉറച്ച മനസ്സോടെ പോരാടാൻ നമ്മൾ ഓരോരുത്തരും തയ്യാറാവണം.എന്തിനുവേണ്ടിയാണ് പോരാടേണ്ടത് എന്നത് സംബന്ധിച്ച് ഉറച്ച ബോധ്യം നമ്മൾക്ക്

ഉണ്ടാവേണ്ടതുണ്ട്.


പോരാടാതെ പലപ്പോഴും നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിച്ചെന്നു വരില്ല.ലോകത്തിന് മുന്നിൽ വിജയിച്ചവർ എല്ലാവരും തന്നെ അവരവരുടെ പരിമിതികളെ, പ്രതികൂല സാഹചര്യങ്ങളെ പോരാടികൊണ്ടു അതിജീവിച്ചവരാണ്.നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചിട്ടുള്ളത് എന്നും സാഹചര്യങ്ങളോട് പോരാടുന്നവരുടെ

മുൻപിലാണ്.നിതി ലഭിക്കാൻ, സത്യം തെളിയിക്കാൻ, അങ്ങനെ ഒരുപാട് കാര്യങ്ങൾക്ക് പോരാടേ ണ്ടതായിട്ട് വന്നേക്കാം നമ്മൾ ഓരോരുത്തർക്കും.

ജീവിതം മുന്നോട്ട് പോകുവാൻ മുന്നിലുള്ള തടസ്സങ്ങളെ മാറ്റാൻ പോരാടാതെ സാധിക്കില്ലല്ലോ.

പ്രതിസന്ധികൾക്ക് മുൻപിൽ തല കുനിക്കാതെ, ധൈര്യപൂർവം പോരാടിയാൽ മാത്രമല്ലെ പ്രതിസന്ധിയെ അകറ്റാൻ സാധിക്കുകയുള്ളു.

ഈ നിമിഷം തൊട്ട് നമ്മളുടെ ജീവിതത്തിൽ ഉയർച്ചകൾ ഉണ്ടാവാൻ നമ്മൾ ഓരോരുത്തർക്കും നേരിന് വേണ്ടി, നന്മക്കുവേണ്ടി പോരാടാനുള്ള ശക്തി ലഭിക്കട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.