251.പൊരുത്തപ്പെടൽ.
നമ്മളിൽ പലർക്കും ജീവിതത്തിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് ആരെങ്കിലുമായിട്ട് പൊരുത്തപ്പെട്ടു ഒരു തരത്തിലും മുന്നോട്ട് പോകുവാൻ കഴിയാത്തത് കൊണ്ടാണ്.നമ്മുടെ ലക്ഷ്യങ്ങൾ നേടിയെടുക്കണം എങ്കിൽ കുറച്ചു കാലം എങ്കിലും നമ്മൾക്ക് ലഭിക്കുന്ന അസൗകര്യങ്ങളും, സാഹചര്യങ്ങളു മായി പൊരുത്തപ്പെട്ടു പോയേ മതിയാകുള്ളൂ.
ആദ്യമായി സ്കൂളിൽ ചേർക്കുന്ന കുട്ടികളിൽ പലർക്കും അവരവരുടെ മാതാപിതാക്കളെ പിരിഞ്ഞു ഇരിക്കുന്നതിൽ വളരെയേറെ പ്രയാസമുണ്ടാവാറുണ്ട്.
പുതിയ സാഹചര്യങ്ങളുമായി നമ്മൾ ഓരോരുത്തരും പൊരുത്തപ്പെട്ടു ജീവിക്കേണ്ടി യിരിക്കുന്നു.ജീവിതത്തിൽ ഉണ്ടാകുന്ന നഷ്ടങ്ങളെയൊക്കെയും ശരിയായ വിധത്തിൽ മനസ്സിലാക്കി പൊരുത്തപ്പെട്ടു ജീവിക്കുക.ചിലർ
പറയുന്ന അഭിപ്രായത്തോട് 100 ശതമാനം പൊരുത്തപ്പെട്ടു പോകുവാൻ എല്ലാവർക്കും കഴിഞ്ഞെന്ന് വരില്ല. നിസ്സാരപ്രശ്നങ്ങൾ ആയിരിക്കാം നമ്മളെ പൊരുത്തക്കേടിലേക്ക് നയിക്കുന്നത്. കാരണം കണ്ടെത്തികഴിഞ്ഞാൽ ഒരുപക്ഷെ എളുപ്പം പരിഹരിക്കാൻ കഴിഞ്ഞേക്കും.എല്ലാവർക്കും അവരവരുടെ സാഹചര്യങ്ങളുമായി എത്രയും പെട്ടെന്ന് തന്നെ പൊരുത്തപ്പെട്ടു പോകുവാൻ സാധിക്കട്ടെ.
വാക്കുകളുടെ അഭാവം മനുഷ്യരെ തമ്മിൽ അകറ്റി നിർത്തുന്നു
ReplyDeleteവാക്കുകൾ അലിഞ്ഞു ഉണരണം,,മനസ്സുകൾ തമ്മിൽ ഉള്ള അകലം ഇല്ല താകണം..അവിടെ നാം ഗാഡമായ , സേനഹ ബന്ധങ്ങൾ ഉണ്ടാക്കാൻ സഹായിക്കുന്നു അതാണ് ഏറ്റവും വലിയ വാക്കുകളുടെ അർത്ഥവും, വിജയംവും
തളരാതെ മുന്നേറാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു