249.പൂർണ്ണത.
നമ്മളിൽ പലരും പൂർണ്ണത ആഗ്രഹിക്കു ന്നവരാണ്.ഏതൊരു മനുഷ്യനും അവരുടെ ജീവിതത്തിൽ സന്തോഷം നിറയണമെങ്കിൽ ആ വ്യക്തി ആഗ്രഹിക്കുന്ന കാര്യങ്ങളിൽ പൂർണ്ണത ഉണ്ടാവണം.നമ്മൾക്ക് എന്തെങ്കിലും കാര്യത്തിൽ സംശയം ഉണ്ടാവുന്നത് നമ്മൾ അക്കാര്യത്തെ ക്കുറിച്ച് പൂർണ്ണത കൈവരിക്കാത്തത് കൊണ്ടാണ്.
പൂർണ്ണത വേണമെന്ന് നമ്മൾ എത്രയോക്കെ ആഗ്രഹിച്ചാൽ പോലും നമ്മളിൽ പലർക്കും അതെല്ലാം എപ്പോഴും സാധിക്കണം എന്നില്ല.നമ്മൾ എല്ലാ മനുഷ്യർക്കും എന്തെങ്കിലും തരത്തിലുള്ള പരിമിതികൾ ഉണ്ട്.
ഓരോ മനുഷ്യനും തന്റെ ജീവിതത്തിൽ പൂർണ്ണത ആഗ്രഹിക്കാറുണ്ട്.മുന്നോട്ടുള്ള ഓരോ നിമിഷവും പൂർണ്ണത കൈവരിക്കാനുള്ള ഓട്ടത്തിലാണ് ഓരോരുത്തരും.തോൽവികൾ ഉണ്ടായാൽ പോലും വീണ്ടും കഠിനമായി പരിശ്രമിക്കാൻ സാധിച്ചാൽ ഒരു പക്ഷെ തോൽവികൾ മാറി അവിടെ വിജയം കൈവരും.എല്ലാവർക്കും മുന്നോട്ട് പൂർണ്ണത നേടിയെടുക്കാൻ സാധിക്കട്ടെ.
ഈ കുരുന്നു വളർന്നു പന്തലിക്കാനുള്ള അവസരങ്ങൾ വന്നു ചേരട്ടെ എന്ന് ആശംസിക്കുന്നു...മനോഹരം മാധുരഽമേറിത്......
ReplyDelete