248.പുരോഗതിക്കുവേണ്ടി ശ്രമിക്കുക.
എന്തുകാര്യത്തിലും ശ്രമിക്കാതെ പുരോഗതി നേടിയെടുക്കാൻ സാധിക്കില്ലല്ലോ.ജീവിതലക്ഷ്യം കൈവരിക്കാൻ പുരോഗതി നേടേണ്ടതുണ്ട്. പുരോഗതി നേടിയെടുക്കാൻ നമ്മുടെ കഴിവിന്റെ പരമാവധി പരിശ്രമിക്കേണ്ടിയിരിക്കുന്നു. പുരോഗതി നമ്മളുടെ ജീവിതത്തിൽ ഉണ്ടാകാൻ നമ്മളുടെ ഭാഗത്തുനിന്നും അതിയായ ആഗ്രഹം ഉണ്ടാവേണ്ടതുണ്ട്.
എന്തുകാര്യത്തിലും പുരോഗതി പെട്ടെന്ന് തന്നെ ഉണ്ടാവണം എന്നില്ലല്ലോ, ഓരോ കാര്യത്തിലും പുരോഗതി നേടിയെടുക്കാൻ അതിന്റെതായ സമയം, അധ്വാനം ആവശ്യമാണ്.തോൽവികൾ ഉണ്ടായെ ന്നിരിക്കാം എങ്കിലും നമ്മളെകൊണ്ട് കഴിയാവുന്ന വിധത്തിൽ പുരോഗതിക്കുവേണ്ടി എല്ലായ്പ്പോഴും പരിശ്രമിച്ചുകൊണ്ടിരിക്കുക.പുരോഗതി ഉണ്ടാകു ന്നത് നമ്മുടെ അധ്വാനത്തെ ആശ്രയിച്ചിട്ടുള്ള കാര്യമാണ്.എത്ര വട്ടം പരാജയപ്പെട്ടിട്ടാണ്, പിന്നിട് ഓരോ പരീക്ഷണങ്ങളും വിജയിക്കുന്നത്.
ഓരോ തോൽവികളെയും ശരിയായ വിധത്തിൽ നേരിടാൻ കഴിയേണ്ടതുണ്ട്.പരാജയങ്ങളെ മറികടന്നു കൊണ്ടു വിജയം കൈവരിക്കാൻ, പുരോഗതി നേടിയെടുക്കാൻ ഇനിയുള്ള കാലം നമ്മൾ എല്ലാവർക്കും കഴിയട്ടെ.
മടുപ്പു ഇല്ലതെ വായിച്ചപ്പോൾ ഓർമ്മ പ്പെടുത്തുന്നു ജീവിതഉൻമേഷ കണിക മുത്തുകൾ.
ReplyDelete