247.പുരോഗതി.
പലരും നമ്മളോട് ചോദിക്കുന്ന ഒരു കാര്യം,ഇപ്പോൾ എങ്ങനെയുണ്ട് എന്തെങ്കിലും കാര്യമായ പുരോഗതിയുണ്ടോ എന്നാണ്. പുരോഗതി നേടാനുള്ള മാർഗങ്ങൾ നമ്മൾ സ്ഥിരമായി അന്വേഷിക്കാറുണ്ട്. കഷ്ടപ്പെടാൻ തയ്യാറാകുമ്പോഴേ പുരോഗതി നേടിയെടുക്കാൻ സാധിക്കുകയുള്ളു. പുരോഗതി ഉണ്ടാവണം എങ്കിൽ നമ്മുടെ ഭാഗത്തു നിന്നും വളരെ അധികം കഠിനമായ പരിശ്രമങ്ങൾ ആവശ്യമായി വരും.
ചില സന്ദർഭങ്ങളിൽ നമ്മൾ മാത്രം വിചാരിച്ചാൽ പുരോഗതി ഉണ്ടാവണം എന്നില്ല.പുരോഗതി ഉണ്ടാവാൻ നമ്മളുടെ ചുറ്റിലും ഉള്ള ആളുകളുടെ സഹകരണം ആവശ്യമായേക്കാം.ഏതൊരു മനുഷ്യനും പുരോഗതി ഉണ്ടാവേണ്ടത് വളരെ ആവശ്യമാണ്.നമ്മൾക്ക് പുരോഗതി ഉണ്ടാവണം എങ്കിൽ നമ്മളിൽ മാറ്റങ്ങൾ വരുത്താൻ തയ്യാറാകണം.ലോകം പുരോഗതി കൈവരിക്കുന്ന തിനൊപ്പം നമ്മൾ എല്ലാവർക്കും പുരോഗതി കൈവരിക്കാൻ സാധിക്കട്ടെ.
വിഷമങ്ങൾ തകർത്തു കളഞ്ഞു എന്ന തോന്നൽ അകറ്റി ,വിഷമങ്ങളുടെ അതിജീവനം നിസാരമായി കാണിച്ചു അതിനുള്ള വഴി കൾ നിരത്തി ജീവിതത്തെ ധനഽമാക്കുന്നു ഈ ലേഖനം
ReplyDelete