Pages

1 April 2024

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-92

 എല്ലാവരും ആഗ്രഹിക്കുക തങ്ങളെ കാത്തു രക്ഷിക്കാൻ ആരെങ്കിലും കൂടെ ആവശ്യനേരത്തു ഉണ്ടാവണം എന്നാണ്.നമ്മളെ കാത്തു രക്ഷിക്കാൻ ഈ ലോകത്ത് ആർക്കാണ് സാധിക്കുക എന്നു ചോദിച്ചാൽ ഓരോരുത്തർക്കും അവരവർക്ക് ഇഷ്ടമുള്ളതു പറയുമായിരിക്കും.ലോകത്തു അദൃശ്യമായ ശക്തികൾ ഒരുപക്ഷെ ഉണ്ടാകുമായിരിക്കാം, ചിലർ അതിൽ വിശ്വസിക്കുന്നു, മറ്റു ചിലർ അവരവരിൽ മാത്രം വിശ്വസിക്കുന്നു.

അന്ധമായ വിശ്വാസം വഴി ഒരുപാട് വ്യക്തികൾ അവരുടെ ജീവിതത്തിന്റെ സന്തോഷം ഒരു തരത്തിൽ ഇല്ലാതെയാക്കി.നമ്മളെ കാത്തുരക്ഷിക്കാൻ നമ്മളുടെ നല്ല കർമ്മമാണ് ഒരു പക്ഷെ വളരെ അധികം മുന്നോട്ട് സഹായകമായേക്കുക.

 

ഓരോ മനുഷ്യർക്കും ഭൂമിയിൽ ജീവിക്കുന്നിടത്തോളം കാലം അവരുടെ വ്യക്തി ജീവിതത്തിൽ എന്തെല്ലാം വേദനകളിലൂടെയാണ് കടന്നുപോകേണ്ടി വരുന്നത്.നാളെകളിൽ തങ്ങളുടെ ഇപ്പോഴത്തെ ദുരിതവും കഷ്ടപ്പാടുകളും ഇല്ലാതെയാവുമെന്നുള്ള പ്രതിക്ഷ ആയിരിക്കാം അവർക്കെല്ലാമുള്ളത്.

ഭൂമിയിൽ ജീവിക്കുന്ന ഓരോ മനുഷ്യരെയും ഭൂമിയാണ് കാത്തുരക്ഷിക്കുന്നത്.ഭൂമി നൽകുന്ന സംരക്ഷണം കൊണ്ടാണ് നമ്മൾ മണ്ണിൽ സുരക്ഷിതമായി ചവിട്ടി നടക്കുന്നത്.

നമ്മളെ കാത്തുരക്ഷിക്കാൻ നമ്മൾക്ക് ചുറ്റിലും നല്ലവരായ ഒരുപാട് മനുഷ്യരുണ്ട്.നമ്മൾ ചെയ്യേണ്ട കടമകൾ നല്ലത് പോലെ നിർവഹിക്കുക.ഈ ലോകത്തിനുവേണ്ടി നമ്മൾക്ക് ചെയ്യാൻ കഴിയുന്ന വലിയൊരു കാര്യം അതു തന്നെയാണ്.നമ്മളെ എല്ലാവരെയും ആപത്തുകളിൽ നിന്നും കാത്തുരക്ഷിക്കട്ടെ.

നമ്മളുടെ ജീവൻ ഈ ഭൂമിയിൽ നിന്നും വേർപിരിഞ്ഞു പോകേണ്ട സമയം ആകുമ്പോൾ നമ്മളെ ആരും എത്ര കാത്തുരക്ഷിക്കാൻ നോക്കിയാലും സാധിക്കണമെന്നില്ല.

പണവും അധികാരവും സമയവും കഴിവും എല്ലാം ഉണ്ടെങ്കിൽ കൂടിയും ജീവൻ കാത്തുരക്ഷിക്കാൻ എപ്പോഴും കഴിയണമെന്നില്ല.ജീവിച്ചിരിക്കുമ്പോൾ ചുറ്റിലുമുള്ളവർക്ക് പരമാവധി നമ്മളെകൊണ്ട് ചെയ്യാൻ കഴിയുന്ന നന്മകൾ ചെയ്യുക.

No comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.