Choose your language

5 January 2024

// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-5

 നമ്മൾ നേരിട്ട ഏതൊരു പ്രതിസന്ധിയെയും അതിജീവിച്ചു മുന്നേറാൻ നമ്മൾ ഓരോരുത്തരും കാണിച്ച ധൈര്യമാണ് ഇന്നിപ്പോൾ നമ്മളൊക്കെ ഇവിടെ വരെ എത്തിനിൽക്കുന്നത്.ഏതു കാര്യത്തിൽ ആയാൽ പോലും അതിജീവിക്കുക എന്നുപറയുന്നത് അത്ര നിസ്സാരമല്ല.പല സാഹചര്യത്തിലും വളരെയേറെ കഷ്ടപ്പെടേണ്ടതായിട്ട് വരും.നമ്മളുടെ ജീവിതത്തിൽ എല്ലാവരാലും ഒറ്റപ്പെട്ടുപോകുന്ന, ആകെയുണ്ടായിരുന്ന സമ്പാദ്യമെല്ലാം നഷ്ടപ്പെടുന്ന അവസ്ഥകളെയൊക്കെ ഒരുപക്ഷെ നേരിടേണ്ടി വന്നേക്കാം. നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതികൂലസാഹചര്യത്തെയെല്ലാം അതിജീവിക്കാൻ നമ്മുടെ ഭാഗത്തുനിന്നും ശ്രമങ്ങൾ ഉണ്ടായേ തീരു.

എല്ലാവർക്കും നല്ല ജീവിതചുറ്റുപാട് ഒരുപോലെ ഉണ്ടായെന്നു വരില്ലല്ലോ. കഷ്ടപ്പാടുകളെയും വെല്ലുവിളികളെയും നേരിട്ടുകൊണ്ടാണ് ഓരോ മനുഷ്യരും അവരവരുടെ ജീവിതത്തിൽ വിജയങ്ങൾ സ്വന്തമാക്കുന്നത്.

വിജയത്തിലേക്കുള്ള വഴി എളുപ്പം ആകണമെന്നില്ല,വിജയിക്കുമെന്നുള്ള ഉറച്ച വിശ്വാസത്തോടെ പരിശ്രമിക്കാൻ നമ്മൾ ഓരോരുത്തരും തയ്യാറാകേണ്ടതുണ്ട്.ഓരോ വിജയത്തിനുപിന്നിലും ഒത്തിരി കടമ്പകളുണ്ട്.

മറ്റുള്ളവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഓരോ വിജയവും നമ്മൾക്കൊക്കെ പ്രചോദനം ആകേണ്ടതുണ്ട്.പലവിധത്തിലുള്ള മോശം സാഹചര്യങ്ങളേയും അതിജീവിക്കാൻ വളരെയേറെ കഷ്ടപ്പാടുകൾ നമ്മൾക്കൊക്കെ പലപ്പോഴും ഒരുപക്ഷെ നേരിടേണ്ടി വന്നേക്കാം.

ഒരു നേരത്തെ ഭക്ഷണത്തിനായി രാപകൽ ഇല്ലാതെ കഷ്ടപ്പെടുന്ന ഒത്തിരി മനുഷ്യർ നമ്മുടെ ചുറ്റിലുമുണ്ട്.ജീവിതത്തിൽ ഉണ്ടാകുന്ന വിഷമങ്ങളെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് നമ്മളിൽ പലരും.

നമ്മൾക്കുണ്ടാകുന്ന ദുഃഖങ്ങളെ, ദുരിതങ്ങളെയെല്ലാം നമ്മളുടെ ഭാഗത്തുനിന്നുള്ള നിരന്തരപരിശ്രമംകൊണ്ട് മാത്രമാണ് നമ്മളിൽ നിന്നും ദൂരെ അകറ്റാൻ കഴിയുകയുള്ളു.പ്രയാസങ്ങളെ അതിജീവിക്കാനുള്ള എളുപ്പവഴി കഷ്ടപ്പെടാൻ തയ്യാറാകുക എന്നതാണ്.

നമ്മുടെ നഷ്ടങ്ങളിൽ, തോൽവികളിൽ നമ്മളെ കുറ്റപ്പെടുത്താൻ, വിമർശിക്കാൻ, പരിഹസിക്കാൻ നമ്മുടെ ചുറ്റിലും ഒത്തിരി മനുഷ്യരുണ്ടായേക്കാം, അതിലൊന്നും തളരരുത്, നിരാശപ്പെട്ടിരിക്കരുത്.

പ്രതിസന്ധികളിൽ തളരാതെ പൊരുതാൻ, പ്രതിക്ഷ കൈവെടിയാതിരിക്കാൻ നമ്മൾ ഓരോരുത്തരും ആത്മധൈര്യവും, ആത്മവിശ്വാസവും നേടിയെടുക്കേണ്ടതുണ്ട്.ഓരോ ദിവസവും നമ്മൾ എല്ലാവരും നമ്മൾക്കുണ്ടാകുന്ന ജീവിതസാഹചര്യങ്ങളെ അതിജീവിച്ചു മുന്നേറികൊണ്ടിരിക്കുന്നവരാണ്.

നമ്മുടെ ഭാഗത്തുനിന്നുള്ള നിരന്തരമായ ശ്രമം നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന പലതരത്തിലുള്ള പ്രശ്‌നങ്ങളെയും ഒരുപരിധിവരെ അതിജീവിക്കാൻ വളരെയേറെ സഹായിക്കും.ജീവിതത്തിൽ ഉണ്ടാകുന്ന പ്രതികൂല സാഹചര്യങ്ങളെ ധിരതയോടെ നേരിടാൻ നമ്മൾ ഓരോരുത്തർക്കും കരുത്ത് നേടാൻ സാധിക്കട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.