Choose your language

15 February 2024

// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-46

ഒത്തിരി പ്രതീക്ഷകൾ പൂവണിയാൻ ഉള്ള വർഷമായി വർഷം മാറട്ടെ.എന്ത് സംഭവിച്ചാലും നല്ലതിന് എന്ന് വിചാരിക്കുക(അങ്ങനെ വിചാരിക്കാൻ എല്ലാവർക്കും കഴിയാറില്ല,കാരണം നഷ്ടങ്ങൾ ഉളവാക്കുന്ന വേദന നഷ്ടപ്പെടുന്നവന് അല്ലെ അറിയൂ).സ്നേഹത്തെ കുറിച്ച് പറയാൻ,എല്ലാ മനുഷ്യർക്കും ആഗ്രഹം ഉണ്ടാകും.എന്നെ സ്നേഹിക്കാൻ ആരും ഇല്ല ഇനി ഉണ്ടാകുമോ എന്നറിയില്ല എന്ന് പറയുന്ന എത്രയോ മനുഷ്യരുണ്ട്.സ്നേഹിക്കുന്നവർ ചതിക്കുന്നു എന്ന് പരാതി പറയുന്ന മറ്റു ചിലർ.കഴിഞ്ഞ വർഷം നമ്മളിൽ പലർക്കും ഒത്തിരി അധികം നഷ്ടങ്ങൾ ഉണ്ടാക്കിയ വർഷം ആയിരിക്കാം.ഒരു പക്ഷെ നേട്ടങ്ങൾ ഉണ്ടാക്കിയവരും ഉണ്ടായേക്കാം.ഒത്തിരി നേട്ടങ്ങൾ നമ്മൾ നേടിയെടുക്കുമ്പോൾ നമ്മൾ സന്തോഷിക്കാറുണ്ട്.ഒത്തിരി പ്രതീക്ഷയോടെ നമ്മൾ കണ്ട സ്വപ്നങ്ങൾ ഒരു പക്ഷെ കഴിഞ്ഞ ഒരു വർഷം നമ്മൾക്ക് നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ടാകില്ല,അതോർത്തു സങ്കടപ്പെടേണ്ട കാര്യം ഇല്ല ഇനിയും ഒരു പക്ഷെ നമ്മൾക്ക് അവസരങ്ങൾ ലഭിച്ചേക്കാം.ഒരു ഭാഗത്തു നമ്മളെ തളർത്തുന്നവർ ഉണ്ടെങ്കിൽ മറു ഭാഗത്തു നമ്മളെ വളർത്തുന്നവർ കണ്ടേക്കാം. ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ഓരോന്നും അപ്രതീക്ഷിതമായി സംഭവിക്കുന്നതാണ്.നമ്മൾ എത്രയൊക്കെ നേടിയാലും അതെല്ലാം നഷ്ടപ്പെടാൻ നിമിഷങ്ങൾ മാത്രം മതി.നമ്മൾക്ക് നഷ്ടം ആവാത്തതായി എന്തെങ്കിലും ഉണ്ടെങ്കിൽ അത് നമ്മുടെ ജീവനും നമ്മുടെ വ്യക്തിത്വവുമാണ്.മനുഷ്യത്വത്തിനും വാക്കിനും വിലയുണ്ടാകണം എങ്കിലാണ് ജീവിതത്തിനു ഒരു വില ഉണ്ടാകുള്ളൂ.കഴിഞ്ഞ വർഷത്തെ നോക്കി ഒരു അവലോകനം എടുത്തു നോക്കുക,എന്തെല്ലാം പാഠങ്ങളാണ് കഴിഞ്ഞ ഒരു വർഷം നമ്മൾക്ക് നൽകിയത് ,എന്തെല്ലാം തിരിച്ചറിവുകളാണ് നമ്മൾക്ക് കിട്ടിയത്.

നമ്മുടെ ചുറ്റിലും ഉള്ള ആളുകളെ സ്നേഹിക്കുക അവരെ പരിഗണിക്കുക.ഒരു പക്ഷെ നമ്മളുടെ സഹായം മറ്റുള്ളവർക്ക് വലിയ നേട്ടങ്ങൾക്ക് കാരണം ആയേക്കാം.ഇന്നലെകളിൽ ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് തീർച്ചയായും നല്ലൊരു പ്രതിഫലം നാളെകളിൽ ലഭിക്കും.ചില നഷ്ടങ്ങൾ ജീവിതത്തിൽ നമ്മൾ സഹിച്ചാലാണ് മറ്റു ചില നേട്ടങ്ങൾ നമ്മൾക്ക് നേടാൻ കഴിയുള്ളു.പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് പഠനത്തിനായി എത്രയധികം കാര്യങ്ങളെ ഉപേക്ഷിക്കേണ്ടി വരും.നമ്മൾക്കു മാത്രമല്ല നമ്മുടെ സമൂഹത്തിനും നമ്മളുടെ പഠനങ്ങൾ കൊണ്ട് എന്തെങ്കിലുമൊക്കെ നേട്ടങ്ങൾ ഉണ്ടാവണം.

പുതിയ വർഷം കൂടുതൽ നേട്ടങ്ങൾക്കായി നമ്മൾക്ക് പരിശ്രമിക്കാം,നിരാശകൾ മാറട്ടെ,കൂടുതൽ കൂടുതൽ പ്രതീക്ഷകൾ ഉണ്ടാവട്ടെ.ജീവിതത്തിൽ എന്തെല്ലാം സംഭവിക്കും എന്ന് ആർക്കും അറിയില്ല,ജീവിക്കുന്നിടത്തോളം കാലം മറ്റുള്ളവർക്ക് സന്തോഷം നല്കാൻ കഴിയട്ടെ.വേദനിപ്പിക്കുന്ന അനുഭവങ്ങൾ നമ്മൾക്ക് നല്ലൊരു ബലമായി തീരട്ടെ.

നമ്മൾ അതിയായി എന്ത് ആഗ്രഹിക്കുന്നുവോ അത് നമ്മൾ നേടിയെടുക്കും നമ്മളുടെ നല്ല ആഗ്രഹത്തിന് എല്ലാവിധ സഹായങ്ങളും ലോകം നൽകും.

നല്ലൊരു നാളെക്കായി ഇന്ന് തന്നെ നമ്മൾക്ക് പരിശ്രമിക്കാം,അതിനായി എല്ലാവർക്കും കഴിയട്ടെ.


0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.