നമ്മൾ ചെയ്യുന്ന
ഏതു കാര്യവും സമയവുമായി വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു.ഓരോ കാര്യത്തിനും നിശ്ചിത
സമയം നമ്മൾ ഓരോരുത്തരും കണ്ടെത്തേണ്ടതായിട്ടുണ്ട്.
എല്ലാവർക്കും
അവരവർക്ക് ലഭിക്കുന്ന സമയത്തിന് അനുസരിച്ചു ഓരോ കാര്യവും മുന്നോട്ട് ചെയ്തു
തീർക്കാനായിട്ട് ഉണ്ടായെന്നു വന്നേക്കാം.
ലഭ്യമായ
സമയത്തിന് അനുസരിച്ചു ചെയ്യേണ്ട കാര്യങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ നമ്മുടെ
ഭാഗത്തുനിന്നും നിരന്തരം ഉണ്ടാവേണ്ടതുണ്ട്.നമ്മുടെ മുൻപിലുള്ള സമയത്തെ എങ്ങനെ
വിനിയോഗിച്ചു എന്നതനുസരിച്ചിരിക്കും മുന്നോട്ടുള്ള നമ്മുടെ ഓരോരുത്തരുടെയും
വളർച്ച.
നമ്മൾക്ക്
ലഭിച്ചിട്ടുള്ള സമയത്തെ അലസമായി വിനിയോഗിച്ചാൽ ഭാവിയിൽ ഒരുപക്ഷെ സമയം
നഷ്ടപ്പെടുത്തിയതിനെക്കുറിച്ച് ഓർത്തുകൊണ്ട് നമ്മളിൽ പലരും ഒരുപക്ഷെ
സങ്കടത്തിലായേക്കാം.
നമ്മൾക്ക്
ലഭിക്കുന്ന സമയത്തു മുൻഗണന കൊടുക്കേണ്ട കാര്യങ്ങൾ ആദ്യം തന്നെ ചെയ്യാൻ
ശ്രമിക്കുക.നഷ്ടങ്ങളും, നേട്ടങ്ങളും
നമ്മുടെയൊക്കെ ജീവിതത്തിൽ സാഹചര്യം അനുസരിച്ചു ഒരുപക്ഷെ മാറിമാറി നേരിടേണ്ടി
വന്നേക്കാം.
നമ്മുടെ
ഭാഗത്തുനിന്നുള്ള പരിശ്രമം കുറയുമ്പോഴാണ് നമ്മളിൽ പലർക്കും പലപ്പോഴും നേട്ടങ്ങൾ
സ്വന്തമാക്കാൻ കഴിയാതെ പോകുന്നത്.നമ്മൾ ചിലവഴിക്കുന്ന മണിക്കുറുകൾ വിലയുള്ളതായി
കണ്ടാൽ മാത്രമേ, സമയം
നഷ്ടപ്പെടുത്താതെ പ്രയോജനപ്പെടുന്ന കാര്യങ്ങൾക്കായി സമയം ചിലവഴിക്കാൻ ഒരുപക്ഷെ
സാധിക്കുക.
ഇന്ന് നമ്മൾ
ഏതെങ്കിലും തരത്തിലുള്ള നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ടെങ്കിൽ അതിനുള്ള കാരണം
ഇന്നലെകളിൽ നമ്മൾ ഓരോരുത്തരും നമ്മൾക്ക് ലഭിച്ച സമയത്തെ പൂര്ണമായ രീതിയിൽ
പ്രയോജനപ്പെടുത്തിയതുകൊണ്ടാണ്.സമയം നമ്മൾക്കുവേണ്ടി ഒരിക്കലും കാത്തിരിക്കില്ല, നമ്മൾ നിരന്തരം സമയത്തിനെ വേണ്ടതുപോലെ
ഉപയോഗപ്പെടുത്തുക.
ഏതു കാര്യവും
വിജയത്തിലെത്താൻ അതിന്റെതായ സമയം ആവശ്യമാണ്.ഇന്ന് മനുഷ്യർക്കിടയിൽ സംസാരിക്കാൻ, കൂടെ ആയിരിക്കാൻ പോലും സമയം
ചിലവഴിക്കാൻ സാധിക്കാത്ത വിധം തിരക്ക് പിടിച്ച ലോകത്താണ് നമ്മൾ ഓരോരുത്തരും
മുന്നോട്ടേക്ക് ഒരുപക്ഷെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.
സമയം ഒരിക്കലും
പിന്നോട്ട് സഞ്ചരിക്കില്ല, നമ്മൾക്കുണ്ടായ
പല നഷ്ടങ്ങളും ഇനിയൊരിക്കലും തിരിച്ചു കിട്ടുകയില്ല എന്ന യാഥാർഥ്യം
മനസ്സിലാക്കുക.നമ്മൾ ഓരോരുത്തരും നിശ്ചിത സമയം മാത്രമേ ഈ ലോകത്തു
ജീവിച്ചിരിക്കുകയുള്ളു, ആ
കാലമത്രയും നല്ല കാര്യങ്ങൾക്കായി മാത്രം സമയം ചിലവഴിക്കാൻ ശ്രദ്ധിക്കുക.
നിരാശകളെ
അകറ്റാൻ നമ്മുടെ ഭാഗത്തുനിന്നുള്ള പരിശ്രമം ആവശ്യമാണ്.
നമ്മുടെ സമയം പാഴാക്കുന്ന കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുക. എല്ലാവർക്കും അവരവരുടെ സമയത്തെ പൂർണ്ണമായ തോതിൽ പ്രയോജനപ്പെടുത്താൻ ഇനിയുള്ള കാലം സാധിക്കട്ടെ.
0 comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.