Pages

9 September 2024

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-345

 എല്ലാ മനുഷ്യരും സന്തോഷം വളരെയേറെ ആഗ്രഹിക്കുന്നവരാണ്. എല്ലായ്പോഴും സന്തോഷിക്കാൻ ഏതു മനുഷ്യനായാലും ഒരുപക്ഷെ സാധിച്ചെന്നു വരില്ലല്ലോ.

സന്തോഷവും ദുഃഖവും സാഹചര്യം അനുസരിച്ചു നമ്മുടെയൊക്കെ ജീവിതത്തിൽ മാറിമാറി ഉണ്ടായികൊണ്ടിരിക്കും.ഇന്ന് സന്തോഷിക്കാനുള്ള കാരണം ആയിരിക്കില്ല നാളെകളിൽ ഒരുപക്ഷെ സന്തോഷിക്കാനായി ഉണ്ടാവുക.

നമ്മളുടെ മുന്നോട്ടുള്ള ഓരോ ശ്രമവും വിജയത്തിനും അതിലുടെ സന്തോഷത്തിനും ഉള്ളതാണെങ്കിൽ കൂടിയും പലപ്പോഴും വിജയം നേടുന്നതിനുപകരം തോൽവികളെയും, നഷ്ടങ്ങളെയും, ദുരിതങ്ങളെയും ഒരുപക്ഷെ നേരിടേണ്ടി വന്നേക്കാം.

തോൽവികളിൽ മാത്രം ശ്രദ്ധചെലുത്തികൊണ്ട് ദുഃഖിച്ചിരുന്നാൽ ഒരിക്കലും സന്തോഷിക്കാനുള്ള അവസരം കണ്ടെത്താൻ സാധിച്ചെന്നു വരില്ല. ഓരോരുത്തരിലും സന്തോഷത്തിന് കാരണമായേക്കാവുന്ന ഒത്തിരി ഘടകങ്ങളുണ്ട്.

സന്തോഷം നമ്മളിൽ എപ്പോഴും കൂടെ നിൽക്കണം എന്നില്ല.ഏതു നേട്ടവും നമ്മൾക്ക് സന്തോഷം നൽകുമെങ്കിൽ കൂടിയും നല്ല കാര്യങ്ങൾക്കായി മുന്നോട്ടുള്ള പരിശ്രമം ഉപേക്ഷിക്കാതെയിരിക്കേണ്ടതുണ്ട്.ഓരോരുത്തരുടെയും ജീവിതത്തിൽ സന്തോഷത്തെ സ്വാധിനിക്കുന്ന ഒത്തിരി ഘടകങ്ങളുണ്ട്. സന്തോഷം എളുപ്പം എല്ലാവർക്കും എല്ലാകാലവും ലഭിക്കണം എന്നില്ല.

നമ്മളിൽ പലരും ഒരുപക്ഷെ മറ്റുള്ളവരുമായി താരതമ്യം ചെയ്തുകൊണ്ട് ഉള്ള സന്തോഷം ഇല്ലാതെയാക്കുന്നുണ്ടാകാം.

ഉള്ളതിൽ സംതൃപ്തി കണ്ടെത്താൻ പഠിക്കേണ്ടത് സന്തോഷം കണ്ടെത്താൻ വളരെയധികം ആവശ്യമായിട്ടുള്ള കാര്യമാണ്.നമ്മൾക്ക് സന്തോഷം കിട്ടാൻ നമ്മൾ തന്നെ വിചാരിക്കണം.

എല്ലാവർക്കും തങ്ങളുടെ ചുറ്റിലുമുള്ള എല്ലാവരെയും ഒരു പരിധിയിൽ കൂടുതലായി സന്തോഷിപ്പിക്കാൻ എല്ലായ്പോഴും കഴിഞ്ഞെന്ന് വരില്ല. നമ്മളുടെ സന്തോഷം ഇരട്ടിയാകണമെങ്കിൽ നമ്മൾ സ്വയം കഷ്ടപ്പെടേണ്ടതുണ്ട്.

ലോകത്തിലെ എല്ലാവിധ സുഖസൗകര്യം ഉണ്ടെങ്കിൽ പോലും നമ്മൾക്കിടയിൽ മനസ്സുതുറന്ന് സന്തോഷിക്കാൻ സാധിക്കാതെ പോകുന്നവരുണ്ട്.മനുഷ്യർക്ക് വേണ്ട സന്തോഷം കണ്ടെത്തുന്നതിൽ പലപ്പോഴും പരാജയപ്പെടാനുള്ള കാരണം സ്വന്തം ഉള്ളിലേക്ക് നോക്കാൻ കഴിയാത്തതുകൊണ്ടാണ്.

ഇന്ന് നമ്മൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സുഖസൗകര്യങ്ങൾ പലതും ലഭിക്കാതെ പോയ ഒത്തിരി മനുഷ്യരാണ് നമ്മുടെ ചുറ്റിലുമായി ജീവിക്കുന്നത്. അവരിൽ പലരെയും നമ്മളെകൊണ്ടു ആകുന്നതുപോലെ സഹായിക്കാൻ കഴിഞ്ഞാൽ, അവരുടെ വളർച്ചയുടെ ഭാഗമാകാൻ കഴിഞ്ഞാൽ അതൊരുപക്ഷേ നമ്മുടെയൊക്കെ സന്തോഷത്തിന്റെ വലുപ്പം കൂട്ടാൻ ഒരു പരിധിവരെ സഹായിച്ചേക്കും.

യാതൊരുവിധ നേട്ടവും പ്രതിഫലവും പ്രതീക്ഷിക്കാതെ സേവനമനോഭാവത്തോടെ തങ്ങളുടെ ചുറ്റിലുമുള്ള മനുഷ്യരെ സഹായിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന നിരവധി മനുഷ്യരുണ്ട് നമ്മുടെ ചുറ്റിലും.ഒത്തിരി പ്രയാസങ്ങളെയും കഷ്ടപ്പാടുകളെയും അതിജീവിച്ചുകൊണ്ടാണ് അവരൊക്കെ മറ്റുള്ളവരെ സഹായിക്കാൻ സമയം കണ്ടെത്തുന്നത്.

ഓരോ മനുഷ്യർക്കും അവരുടെ ജീവിതത്തിലെ സന്തോഷത്തെ സ്വാധിനിക്കുന്ന ഘടകങ്ങൾ വ്യത്യാസമാണ്.സുഖസൗകര്യങ്ങൾ, സമ്പത്തു ഉണ്ടായതുകൊണ്ട് മാത്രം ഒരാൾക്ക് സന്തോഷം ഉണ്ടാവണമെന്ന് യാതൊരുവിധ നിർബന്ധവുമില്ല.

ഒന്നുമില്ലായ്‌മയിൽ പോലും അപൂർവം ചിലർക്കൊക്കെ ഒരുപക്ഷെ സന്തോഷം കണ്ടെത്താൻ കഴിഞ്ഞേക്കാം.നിരാശചിന്തകളെ അതിജീവിക്കാൻ കഴിഞ്ഞാൽ മാത്രമേ ഒരുപക്ഷെ മനുഷ്യർക്കൊക്കെ സന്തോഷിക്കാനാകുള്ളൂ.

നമ്മുടെയൊക്കെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷം ആയാൽപോലും അവയെല്ലാം നിലനിർത്തികൊണ്ടുപോകുവാൻ വെറുപ്പ്, വിദ്വേഷം, പക, പ്രതികാരചിന്തയെല്ലാം ഉപേക്ഷിക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.

No comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.