നമ്മുടെയൊക്കെ സംസാരം എപ്പോഴും മറ്റുള്ളവരോട് മാന്യമായ രീതിയിൽ ആകണം, മറ്റുള്ളവരിൽ നിന്നും മാന്യമായ പെരുമാറ്റം നമ്മൾക്ക് ലഭിക്കുന്നില്ലെങ്കിൽ കൂടിയും.
നമ്മുടെ നല്ല
സംസാരത്തിലൂടെ മറ്റുള്ളവരിലേക്ക് പോസിറ്റീവ് ഊർജം പകർന്നു നൽകാനും, മോശമായ സംസാരത്തിലൂടെ നെഗറ്റീവ് ഊർജം
പകർന്നു നൽകാനും ഇടയാവുന്നുണ്ട്.
നമ്മുടെ
മനസ്സിലേക്ക് കടന്നുവരുന്ന ചിന്തകളിൽ നിന്നാണ് നമ്മൾക്ക് ആശയങ്ങൾ കിട്ടുന്നതും, കൂടുതലായി അതേപറ്റി മറ്റുള്ളവരോട്
സംസാരിക്കാൻ സാധിക്കുന്നതും.നമ്മുടെ സംസാരം മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്ന
തരത്തിൽ പരിധിവിട്ടുപോകാതിരിക്കാൻ എപ്പോഴും ശ്രദ്ധിക്കുക.
നമ്മുടെ
സംസാരത്തിലൂടെ ഒത്തിരി നേട്ടങ്ങളും, നഷ്ടങ്ങളും നമ്മുടെ ചുറ്റിലും ഒരുപക്ഷെ ഉണ്ടായേക്കാം.നമ്മൾക്ക് ഈ
ലോകത്തുള്ള എല്ലാ കാര്യത്തെപറ്റിയും സംസാരിക്കാൻ സാധിച്ചെന്നു വരില്ല.
സാഹചര്യം
അനുസരിച്ചു ശബ്ദം ഉയർത്തിയും, ശബ്ദം
താഴ്ത്തിയും സംസാരിക്കാൻ നമ്മിൽ പലർക്കും ഒരുപക്ഷെ സാധിച്ചേക്കാം.നമ്മുടെ
സംസാരത്തിൽ നിന്നും മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിലുള്ള വാക്കുകൾ
ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കുക.
മറ്റുള്ളവരെ
നേർവഴിക്കു നയിക്കാനും, ഉന്മേഷം
നൽകാനും മുന്നോട്ടു നയിക്കാനും നമ്മുടെ നല്ല വാക്കുകൾക്ക് കഴിയും.ഏതൊരു പ്രശ്നവും
പരിഹരിക്കണമെങ്കിൽ പ്രശ്നം നേരിടുന്നവർ പരസ്പരം, അല്ലെങ്കിൽ വേണ്ടപ്പെട്ട ആരുടെയെങ്കിലും മുൻപിൽ മനസ്സ് തുറന്നു
സംസാരിക്കേണ്ടതായിട്ടുണ്ട്.
മറ്റുള്ളവരുടെ
മുൻപിൽവെച്ചുള്ള സംസാരം എപ്പോഴും സൂക്ഷിച്ചു ഉപയോഗിക്കേണ്ട ഒന്നാണ്.ആവശ്യമില്ലാത്ത
സംസാരം നമ്മുടെ ഭാഗത്തുനിന്നും പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കുക.നമ്മൾ പറയുന്ന
വാക്കുകളും, ചെയ്യുന്ന
പ്രവർത്തികളും തമ്മിൽ പരസ്പരബന്ധം ഉണ്ടാകേണ്ടതുണ്ട്.
മറ്റുള്ളവരെ
കാര്യങ്ങൾ അവതരിപ്പിച്ചു മനസ്സിലാക്കാനുള്ള എളുപ്പമുള്ള ഒരു മാർഗം പരസ്പരമുള്ള
സംസാരമാണ്.ലോകത്തിലുള്ള ഓരോ മനുഷ്യരും അവരുടേതായ ഭാഷയിൽ പരസ്പരം ആശയവിനിമയം നടത്തി
മുന്നോട്ടു പോകുന്നു.നമ്മുടെ ചുറ്റിലുമുള്ള മനുഷ്യരുടെ സംസാരം നമ്മളെ വളരെയധികം
ഒരുപക്ഷെ സ്വാധിനിച്ചേക്കാം.മറ്റുള്ളവരുടെ സംസാരത്തിൽ നിന്നും നമ്മൾ ഓരോരുത്തരും
തെറ്റും, ശരിയും വിവേചിച്ചറിയാൻ
ശ്രമിക്കേണ്ടതുണ്ട്.
കൂടുതൽ
നേട്ടങ്ങൾ കൈവരിക്കാൻ മറ്റുള്ളവരെ മനസ്സിലാക്കികൊണ്ട് മാത്രം അവരോട് സംസാരിക്കാൻ
കഴിയേണ്ടതുണ്ട്.
പല ഭാവത്തിലും
രൂപത്തിലും നമ്മൾക്ക് മറ്റുള്ളവരോട് സംസാരിക്കാൻ ഒരുപക്ഷെ കഴിഞ്ഞേക്കും.
ധിക്കാരത്തോടെ, എളിമയോടെ, ദേഷ്യത്തോടെ, വെറുപ്പോടെ, അധികാരഭാവത്തോടെ, തമാശരൂപേണ അങ്ങനെ തുടങ്ങി ഒത്തിരി
ഭാവമാറ്റങ്ങളിൽ നമ്മളിൽ പലർക്കും മറ്റുള്ളവരോട് സംസാരിക്കാൻ പല അവസരത്തിലും
കഴിഞ്ഞേക്കാം.
നമ്മളുടെ
സംസാരത്തിലെ തെറ്റുകുറ്റങ്ങൾ വലിയ വിപത്തുകൾക്ക് വരെ ഒരുപക്ഷെ കാരണമായേക്കാം, അതുകൊണ്ട് തന്നെ വാക്കുകൾ സൂക്ഷിച്ചു
ഉപയോഗിക്കുക.ഗംഭിരമായി പ്രസംഗിക്കാൻ ഒരു വ്യക്തിക്ക് കഴിയുക, നല്ല വാക്കുകളെ വേണ്ടവിധത്തിൽ യഥാക്രമം
ഉപയോഗിക്കാൻ സാധിക്കുമ്പോഴാണ്.
നല്ല വാക്കുകളിലൂടെ
മറ്റുള്ളവരിലേക്ക് എപ്പോഴും പോസിറ്റീവ് ഊർജം പകരാൻ നമ്മൾ ഏവർക്കും സാധിക്കട്ടെ.
0 comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.