Pages

17 November 2024

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-322

 ഒരുപാട് കാര്യങ്ങൾ ചെയ്യാൻ നമ്മൾക്ക് തടസ്സമായിട്ടുള്ളത് നമ്മുടെ ഭാഗത്തുനിന്നുള്ള വിരസതയാണ്.നമ്മുടെ വിരസത അകറ്റാതെ നേട്ടങ്ങൾ ഒന്നുംതന്നെ നമ്മളിൽ പലർക്കും ഒരുപക്ഷെ സ്വന്തമാക്കാൻ കഴിയണം എന്നില്ല.

മുന്നോട്ടുള്ള ജീവിതത്തിൽ പല കാരണങ്ങൾ കൊണ്ടു പല കാര്യത്തിലും നമ്മൾക്ക് വിരസത ഉണ്ടായെന്നു വന്നേക്കാം. വിരസതക്കുള്ള കാരണങ്ങൾ കണ്ടെത്തി പരിഹരിച്ചാൽ മാത്രമേ നമ്മൾക്കൊക്കെ നേട്ടങ്ങൾ സ്വന്തമാക്കാൻ, വിരസതയെ അകറ്റി നിർത്താൻ ഒരുപക്ഷെ സാധിക്കുകയുള്ളു.

ഈ ലോകത്തിൽ ആർക്കൊക്കെ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ടോ അവരൊക്കെ അവരുടെ വിലപ്പെട്ട സമയത്തു വിരസത ഒഴിവാക്കികൊണ്ട് നേട്ടങ്ങൾക്കായി അധ്വാനിച്ചതുകൊണ്ടാണ്.നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന വിരസതയെ അകറ്റാൻ നമ്മുടെ ഭാഗത്തുനിന്നുള്ള പൂർണ്ണമായ ശ്രമം ഉണ്ടാവേണ്ടതുണ്ട്.

ഏതുകാര്യത്തിൽ ആയാലും ഒരു പരിധികഴിഞ്ഞാൽ മനുഷ്യരിൽ വിരസത അനുഭവപ്പെട്ടെന്ന് വന്നേക്കാം, വിരസത ഒഴിവാക്കുന്നതിനുവേണ്ടി ആവശ്യമായ വിശ്രമം ഏതു ജോലിക്കിടയിലും ലഭ്യമാക്കേണ്ടതാണ്.

വിരസതയെ അകറ്റാൻ കുറുക്കുവഴികൾ എപ്പോഴും ഉണ്ടാകണമെന്നില്ല. നിരന്തരം അധ്വാനിക്കുക, നേട്ടങ്ങൾ സ്വന്തമാക്കുക അതിലുടെ ഒരുപക്ഷെ വിരസത ഒരുപരിധിവരെയെങ്കിലും അകറ്റാൻ നമ്മളിൽ പലർക്കും സാധിച്ചേക്കും.

നേട്ടങ്ങൾ സ്വന്തമാക്കുന്നതിൽ നിന്നും നമ്മളെയൊക്കെ അകറ്റി നിർത്തുന്നത് വിരസതയാണ്.വിരസത നമ്മുടെ സന്തോഷം ഇല്ലാതെയാക്കിയേക്കാം, നഷ്ടങ്ങൾ ഉണ്ടാക്കിയേക്കാം.

നമ്മൾ ഓരോരുത്തരും വിരസതയോടെ കഴിഞ്ഞാൽ നമ്മൾക്ക് മാത്രമാണ് ഏറ്റവും വലിയൊരു നഷ്ടം സംഭവിക്കുക.ലോകത്തിലേക്ക് കൺതുറന്നു നോക്കിയാൽ എത്രയെത്ര മനുഷ്യരാണ് അവരുടെ ഒരു ദിവസത്തിലെ ഒത്തിരിയേറെ മണിക്കുറുകൾ വിരസതയെ ഒഴിവാക്കികൊണ്ട് കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുന്നത്.

നമ്മൾ ഓരോരുത്തർക്കും മുന്നോട്ടു  ലക്ഷ്യം കാണാൻ കഴിയണം, എങ്കിലാണ് വിരസത ഒഴിവാക്കികൊണ്ട് മുന്നോട്ട് എളുപ്പം സഞ്ചരിക്കാൻ സാധിക്കുക.

വിരസതയെ ഒരുപക്ഷെ എളുപ്പം അകറ്റാൻ എല്ലായ്പോഴും എല്ലാവർക്കും സാധിക്കണമെന്നില്ല. വിരസതയെ അകറ്റാൻ ഒരുപക്ഷെ നമ്മിൽ പലർക്കും മറ്റു പലരുടെയും സഹായം ആവശ്യമായി വന്നേക്കാം.

ഇഷ്ടം ഇല്ലാത്ത കാര്യങ്ങൾ ചെയ്യാൻ നമ്മൾ ആരും തന്നെ ആഗ്രഹിക്കുന്നുണ്ടാവില്ലല്ലോ. ഇഷ്ടമില്ലാത്ത കാര്യങ്ങൾക്കുമുൻപിൽ വിരസത ഉണ്ടാവുക സ്വാഭാവികമാണ്.മുന്നോട്ടു നേട്ടം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളിലെ വിരസതയെ ശരിയായ വിധത്തിൽ ഇല്ലായ്മ ചെയ്യാൻ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്.

വിരസതയെ ശരിയായ വിധത്തിൽ അകറ്റികൊണ്ട്,നല്ല നേട്ടങ്ങൾ സ്വന്തമാക്കാനായി കഠിനമായ അധ്വാനത്തിൽ ഏർപ്പെടാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.

No comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.