Choose your language

28 January 2024

// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-28

 നമ്മൾക്ക് പലപ്പോഴായി പലരിൽ നിന്നും അവഗണനകൾ നേരിടേണ്ടി വന്നിട്ടുണ്ടാകാം.ഓരോ വ്യക്തികൾക്കും അവരവരുടേതായ കാരണങ്ങൾ കാണും മറ്റുള്ളവരോട് അവഗണന ഉണ്ടാകാനായിട്ട്.

നമ്മളുടെ ചുറ്റിലുമുള്ള എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്താനോ സന്തോഷിപ്പിക്കാനോ നമ്മൾ എല്ലാവർക്കും എല്ലായ്പോഴും സാധിക്കണം എന്നില്ല.നമ്മൾ മനുഷ്യരാണ്, പരിമിതികൾ ധാരാളം ഉള്ളവരാണ്, മറ്റുള്ളവർ കരുതുന്നതുപോലെ പ്രവർത്തിക്കാൻ നമ്മൾക്ക് ഒരുപക്ഷെ സാധിച്ചിട്ടുണ്ടാകില്ല.

പ്രയോജനം ഇല്ലാത്ത കാര്യങ്ങളെ അവഗണിക്കുക എന്നത് പലരുടെയും ജീവിതത്തിൽ സംഭവിക്കുന്ന കാര്യമാണ്.മുന്നോട്ടുള്ള സുഗമമായ സഞ്ചാരത്തിനു നമ്മൾക്ക് ആവശ്യമില്ലാത്ത കാര്യങ്ങൾ ഒരുപക്ഷെ അവഗണിക്കേണ്ടി വന്നേക്കാം.

സ്നേഹബന്ധങ്ങളിൽ ഉണ്ടാകുന്ന അവഗണന പലർക്കും വളരെയേറെ വേദന നൽകുന്ന കാര്യമാണ്.അവഗണന വേണ്ടപ്പെട്ട ആരിൽ നിന്നും നമ്മൾക്ക് ഉണ്ടായാൽ പോലും തളരാതെ പൊരുതാൻ നമ്മൾക്ക് കഴിയേണ്ടതുണ്ട്.

അവഗണിച്ചവരുടെ മുൻപിൽ ആത്മവിശ്വാസത്തോടെ നിലനിൽക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്.നമ്മളെ അവഗണിക്കാനും തളർത്താനും പലരും ശ്രമിച്ചെന്നിരിക്കാം അതിൽ തളരാതെ മുന്നോട്ട് പോകുവാൻ നമ്മൾ ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്.

നമ്മുടെ മുൻപിൽ വരുന്ന കാര്യങ്ങൾ എല്ലാം പരിഗണിക്കാൻ നമ്മൾക്ക് കഴിയണം എന്നില്ല, സാഹചര്യം നോക്കി അവഗണിക്കേണ്ട വിഷയം അവഗണിക്കേണ്ടതായിട്ട് വന്നേക്കാം.

അവഗണനകൾ മാറി പരിഗണനകൾ ആകാനായി ഒരുപക്ഷെ നിമിഷനേരം മാത്രം മതി.അവഗണിച്ചതിന്റെ പേരിൽ വിഷമിച്ചിരിക്കാതെ മുന്നോട്ടു ധൈര്യപ്പൂർവം സഞ്ചരിക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.

മറ്റുള്ളവരിൽ നിന്നും ഉണ്ടായ അവഗണനകൾ നൽകിയ വേദനകൾ കാലങ്ങൾ കൊണ്ടു നമ്മളിൽ നിന്നും ഇല്ലാതെയാവട്ടെ.

കഴിഞ്ഞ കാലഘട്ടത്തിൽ നേരിടേണ്ടി വന്ന അവഗണനകൾ ശരിയായ വിധത്തിൽ ഉൾകൊള്ളാൻ സാധിച്ചതുകൊണ്ട് പിന്നിടുള്ള വളർച്ചക്ക് പലർക്കും ശക്തിയായി മാറിയിട്ടുണ്ട്.നമ്മളുടെ കഴിവിനോത്തു മറ്റുള്ളവർക്ക് ആവശ്യമുള്ള നല്ല കാര്യങ്ങളിൽ അവരെ പരിഗണിക്കാൻ സാധിക്കട്ടെ.അർഹത ഉണ്ടായിട്ടും അവഗണന നേരിടുന്നവർ ഒത്തിരി മനുഷ്യരുണ്ട് ഇന്നിപ്പോൾ നമ്മളുടെ ചുറ്റിലും.മനുഷ്യരെ മനുഷ്യരായി പോലും പരിഗണിക്കാത്ത നിരവധി ചുറ്റുപാടുകളുണ്ട് നമ്മുടെ ചുറ്റിലും.

നമ്മുടെ ചുറ്റിലുമുള്ള മനുഷ്യരെ അവരുടെ കുറവുകളോട് കൂടി സ്വീകരിക്കാനും അംഗീകരിക്കാനും നമ്മൾ ഓരോരുത്തർക്കുമാകണം.

ഇന്നിപ്പോൾ നമ്മുടെ സമൂഹത്തിൽ നിന്നും അവഗണനകൾ ഒരുപാട് ഏൽക്കേണ്ടി വന്ന ജീവിതങ്ങൾ വളരെയേറെ സങ്കടത്തിലാണ് അവരുടെയൊക്കെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്.

അവഗണനകളും പരിഗണനകളും സാഹചര്യത്തിന് അനുസരിച്ചു നമ്മുടെയൊക്കെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്തതാണ്.നമ്മളെ ആരൊക്കെ അവഗണിച്ചാലും നമ്മൾ നമ്മളെതന്നെ സ്വയം അവഗണിക്കാതിരിക്കുക, സ്വന്തം ജീവിതത്തിന് വില നൽകുക.

ഏതൊരു അവഗണനകളെയും ശരിയായ വിധത്തിൽ ഉൾകൊള്ളാൻ നമ്മൾ എല്ലാവർക്കും കഴിയട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.