Choose your language

7 September 2024

// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-265

 ഏതൊരു മനുഷ്യനും ഒരുപക്ഷെ ഏറ്റവും കൂടുതലായി ആഗ്രഹിക്കുക, തങ്ങളെ എല്ലാവരും ബഹുമാനിച്ചിരുന്നെങ്കിലെന്നാണ്.

ഓരോ വ്യക്തിയുടെയും സ്ഥാനവും, അധികാരവും, യോഗ്യതകളും, മറ്റുള്ളവരോടുള്ള പെരുമാറ്റവും, കഴിവും തുടങ്ങി പല കാര്യങ്ങളെയും ആശ്രയിച്ചായിരിക്കും ഒരുപക്ഷെ ആ വ്യക്തിയെ മറ്റുള്ളവർ ബഹുമാനിക്കുക.

 

മറ്റുള്ളവരിൽ നിന്നും ബഹുമാനം ഒരിക്കലും ചോദിച്ചു വാങ്ങിക്കേണ്ട ഒന്നല്ല.നമ്മുടെ ഭാഗത്തുനിന്നുള്ള നല്ല പെരുമാറ്റം വഴി മറ്റുള്ളവർക്ക് നമ്മളോട് ബഹുമാനം ഒരുപക്ഷെ തോന്നിയേക്കാം.ഒരു വ്യക്തി ചെയ്യുന്ന നല്ല പ്രവർത്തികളാണ് ആ വ്യക്തിയെ കൂടുതൽ ബഹുമാനത്തിന് അർഹത നേടികൊടുക്കുന്നത്.

മറ്റുള്ളവർ നമ്മളുടെ ആരുമായികൊള്ളട്ടെ, ആരുമല്ലാതായികൊള്ളട്ടെ എങ്കിൽ പോലും ബഹുമാനം നൽകേണ്ട സാഹചര്യത്തിൽ ബഹുമാനിക്കാൻ മറക്കാതിരിക്കുക.നമ്മൾ മറ്റുള്ളവരെ എങ്ങനെ ബഹുമാനിക്കുന്നു എന്നതനുസരിച്ചിരിക്കും വരും തലമുറകളും ഓരോരുത്തരെയും ബഹുമാനിക്കുന്ന കാര്യത്തിൽ ഒരുപക്ഷെ അനുകരിക്കുക.

അർഹമായ ബഹുമാനം ജീവിച്ചിരുന്നപ്പോൾ ലഭിക്കാതെപോയ ഒത്തിരിയേറെ മനുഷ്യർ നമ്മുടെയൊക്കെ ചുറ്റിലും ഒരുപക്ഷെ ഉണ്ടായേക്കാം.ഒരു മനുഷ്യൻ ജീവിച്ചിരിക്കുമ്പോൾ ആ വ്യക്തിയെ ബഹുമാനിക്കാൻ പഠിക്കുക.മരിച്ചതിനുശേഷം ലഭിക്കുന്ന ബഹുമാനം ഒരിക്കലും ജീവിച്ചിരിക്കുമ്പോൾ കിട്ടുന്നതിന് പകരമാകില്ലല്ലോ.

സമൂഹത്തിനുവേണ്ടി നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അംഗീകാരവും ബഹുമതികളും ലഭിക്കുന്നത് നല്ല കാര്യമാണ്, ഒരുപക്ഷെ മുന്നോട്ടു  നല്ല കാര്യങ്ങൾ ചെയ്യുവാൻ കൂടുതൽ പ്രചോദനം നൽകിയേക്കാം.

മറ്റുള്ളവരിൽ നിന്നും ബഹുമാനം ലഭിച്ചില്ല എന്നുകരുതി ഒരിക്കലും വിഷമിക്കാതിരിക്കുക.നമ്മൾക്ക് അർഹമായ ബഹുമാനം എന്നെങ്കിലും ഒരിക്കൽ നമ്മൾക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

മറ്റുള്ളവരിൽ നിന്നും ബഹുമാനവും അംഗീകാരവും കിട്ടുമെന്ന് പ്രതീക്ഷിച്ചു മാത്രം ആവരുത് നമ്മുടെ ഓരോ പ്രവർത്തികളും.തന്നെക്കാൾ പ്രായത്തിൽ മുതിർന്നവരെ ബഹുമാനിക്കണം എന്നൊക്കെ പലരും നമ്മളോട് ഒരുപക്ഷെ ചെറുപ്പം മുതൽ പറയാറുണ്ടായിരിക്കും, മറ്റുള്ള വ്യക്തികളെ പ്രായം നോക്കാതെയും ബഹുമാനിക്കാൻ നമ്മൾക്ക് കഴിയട്ടെ.

ഈ ലോകത്തു ജീവിക്കുന്ന ഓരോ മനുഷ്യർക്കും അവരുടേതായ പ്രാധാന്യം ഉണ്ടെന്ന് മനസ്സിലാക്കി എല്ലാവരെയും നമ്മളെകൊണ്ട് ആകുന്നതുപോലെ ബഹുമാനിക്കാൻ നമ്മൾക്ക് കഴിയട്ടെ.മറ്റുള്ളവരെ ബഹുമാനിക്കാനുള്ള മനസ്സ് നമ്മൾ ഓരോരുത്തർക്കും നഷ്ടപ്പെടാതിരിക്കട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.