Choose your language

7 September 2024

// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-260

 ജീവിതത്തിൽ എപ്പോഴെങ്കിലും പൊരുതിയിട്ടുണ്ടോ?എന്തിനോടാണ് പൊരുതിയിട്ടുള്ളത്.പൊരുതാതെ ജീവിതത്തിൽ വിജയം വരിച്ചവരെ കുറിച്ച് കേട്ടിട്ടുണ്ടോ?ഓരോ ചെടിയും വളരുന്നത് ഓരോ കാലാവസ്ഥയോടും പൊരുതി കൊണ്ടാണ്.നമ്മളിൽ പലരും ഉണ്ണുക, ഉറങ്ങുക എന്ന രീതിയിൽ ജീവിക്കുന്നവരാണ്.പലപ്പോഴും നല്ല സാഹചര്യങ്ങൾ ഉണ്ടാകട്ടെ അപ്പോൾ ശ്രമിക്കാം എന്ന മട്ടാണ് നമ്മളിൽ പലർക്കും.ഒരു നേട്ടം ഉണ്ടാവണം എങ്കിൽ നമ്മൾ പൊരുതിയെ പറ്റുള്ളൂ.ഓരോ ആളുകളും ഭൂമിയിൽ ജനിച്ചു വീഴുന്നത് തന്നെ പൊരുതി ജയിക്കാനാണ്.എല്ലാം തികഞ്ഞവരായി ആരും ഇല്ല,അപ്പോൾ പിന്നെ പൊരുതുക തന്നെ വേണം. ഓരോ ആളുകളും വിജയിച്ചിട്ടുണ്ടെങ്കിൽ മരണം വരെ പോരാടാനുള്ള മനസ്സ് ഉള്ളതുകൊണ്ടാണ്.എത്ര നാളത്തെ പോരാട്ടം വേണ്ടി വരും വിജയം നേടാൻ എന്ന് ആർക്കും അറിയില്ല,എങ്കിൽ പോലും വിജയം നേടും വരെ പരിശ്രമിക്കാനുള്ള മനസ്സ് ഉണ്ടായാൽ മതി.നമ്മൾ ഒന്ന് വിജയിച്ചാൽ അത് മറ്റുള്ളവർക്ക് ഒരു പ്രതീക്ഷയായിരിക്കും.ഒരു മനുഷ്യന് ആരോഗ്യത്തോടെ കഴിയണം എങ്കിൽ ഉറക്കം അനിവാര്യമാണ്,അതിനപ്പുറം ഭക്ഷണവും വെള്ളവും വായുവും.നമ്മൾ ജനിച്ചപ്പോൾ പല വിധ പരിമിതികളും കുറവുകളും ഉണ്ടായിരുന്നിരിക്കാം,എന്നാൽ നമ്മളുടെ പരിമിതികളെ നമ്മൾ അതിജീവിക്കുമെങ്കിൽ നമ്മളുടെ കുറവുകൾ എല്ലാം ഒരു വിധം ഇല്ലാതെ ആകും.നമ്മുടെ ചുറ്റിലും എത്രയോ കഴിവുള്ള മനുഷ്യരെ കാണാൻ കഴിയും അവർക്ക് എല്ലാം മുന്നോട്ട് കടന്നു വരണം എങ്കിൽ ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചേ മതിയാകു.എത്രയൊക്കെ കഴിവുകൾ ഉണ്ടെന്നു പറഞ്ഞാലും നമ്മുടെ മനസ്സ് ആരോഗ്യപൂർണ്ണമല്ലെങ്കിൽ നമ്മൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല.ഓരോ തോൽവികളും ഓരോ പാഠങ്ങൾ നമ്മളെ പഠിപ്പിക്കുന്നു.ജീവിതത്തിൽ എത്ര വട്ടം പരാജയപ്പെട്ടോട്ടെ നമ്മൾ പരിശ്രമിച്ചു കൊണ്ടേ ഇരിക്കുക ഒരു നാൾ വിജയിച്ചു മുന്നേറുക തന്നെ ചെയ്യും,അതിനുവേണ്ടത് പൊരുതാനുള്ള മനസ്സാണ്.രാത്രിയെന്നോ പകലെന്നോ വ്യത്യാസം ഇല്ലാതെ കഷ്ടപ്പെടുന്ന ഒത്തിരി ആളുകൾ നമ്മുടെ ചുറ്റിലുമുണ്ട്,കാരണം എന്തെന്നോ അവരുടെ ജീവിതത്തിലെ കഷ്ടപ്പാടുകൾ മാറുവാൻ വേണ്ടി.നേടിയെടുക്കണം എന്ന് അതിയായി ആഗ്രഹിക്കുന്നുവെങ്കിൽ നമ്മളെ സഹായിക്കാൻ ലോകം സഹായിക്കും. നമ്മൾ ചിന്തിക്കുന്ന ഓരോ കാര്യവും നമ്മളുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.എല്ലാ വിധ സൗകര്യങ്ങളും ഉണ്ടെങ്കിൽ നമ്മൾ പൊതുവെ മടിയന്മാരാകും.നമ്മുടെ തെറ്റായ ചിന്താഗതികൾ നമ്മുടെ ഓരോ പ്രവർത്തനങ്ങളെ സാരമായി തന്നെ ബാധിക്കും.നമ്മൾ ഒരു കാര്യവും ചെയ്താൽ പോലും അതിൽ നൂറു നൂറു കുറ്റങ്ങൾ കാണുന്നവരുണ്ടുണ്ടാകും,അതിനെ ഓർത്തു നമ്മൾ ഒന്നും ചെയ്യാതെ ഇരുന്നാൽ നഷ്ടങ്ങൾ നമ്മൾക്ക് തന്നെയാണ്.ഒരു പ്രായം കഴിഞ്ഞാൽ നമ്മൾ മരിക്കും അതുവരെ പൊരുതുക തന്നെ വേണം. ജീവിതത്തിൽ നമ്മൾ എടുക്കുന്ന ഓരോ തീരുമാനവും നമ്മളുടെ ഭാവി നിർണ്ണയിക്കുന്ന ഒന്നാണ്.നമ്മൾ തീരുമാനിക്കുക,നമ്മളുടെ സന്തോഷങ്ങളെ കെടുത്തുന്നതാണോ അല്ലയോ എന്ന്. നമ്മൾ അനുഭവിക്കുന്ന സുഖസൗകര്യങ്ങൾ നമ്മളുടെ പൂർവികരുടെ സംഭാവനയാണ്,അവരെല്ലാം വെറുതെ തിന്നു ഉറങ്ങി കാലം കഴിച്ചെങ്കിൽ നമ്മൾ എല്ലാം ഇന്ന് വളരെ ശോചനീയമായ അവസ്ഥയിൽ ജീവിക്കേണ്ടി വന്നേനെ.നമ്മളുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ചെയ്തു തീർക്കാൻ ഒത്തിരി കാര്യങ്ങൾ ബാക്കിയുണ്ട്.എന്തിനെയും പൊരുതാനുള്ള മനസ്സ് ഉണ്ടായാൽ മതി.നമ്മൾക്ക് എല്ലാവർക്കും നല്ല മനസ്സോടെ നല്ലൊരു നാളെക്കായി പൊരുതാൻ കഴിയട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.