Choose your language

17 August 2024

// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-230

 പ്രയാസപ്പെടാത്ത മനുഷ്യർ ഉണ്ടാവില്ല.

നമ്മളുടെ പ്രയാസങ്ങൾക്ക് പരിഹാരം കിട്ടുന്നത് വരെ നമ്മൾ പ്രയാസപ്പെട്ടുകൊണ്ടിരിക്കും.

പ്രയാസങ്ങൾ ഒരു പരിധിയിൽ കൂടുതൽ മനസ്സിൽ കൊണ്ട് നടക്കരുത്.

പ്രയാസങ്ങൾ വരുമ്പോൾ എങ്ങനെ അതിനെ ജീവിക്കാൻ സാധിക്കും എന്ന് മനസ്സിലാക്കാൻ ശ്രമിക്കുക.പലർക്കും പ്രയാസം കൂടുതൽ ഉണ്ടാവുന്നത് മനുഷ്യരുടെ വേർപാട് തന്നെയാണ്.

ഓരോ മനുഷ്യരുടെയും പ്രയാസങ്ങൾക്ക് പരിഹാരം കിട്ടില്ല എന്നുള്ള ചിന്തയാണ് അവരെ തെറ്റായ ചിന്തയിലേക്ക് നയിക്കുക.

എത്ര വലിയ സമ്പന്നൻ ആയാലും ശരീരത്തിനു തളർച്ച സംഭവിച്ചേക്കാം.

നമ്മൾക്ക് ഉണ്ടാകുന്ന പ്രയാസങ്ങൾ മറ്റുള്ളവരോട് പങ്കുവെക്കുക.

ഒറ്റപ്പെടലിൽ പ്രയാസപ്പെടുന്നവർക്ക് താങ്ങാകാൻ നമ്മൾക്ക് ആകണം.

നമ്മൾക്ക് ഇല്ലാത്തതിനെ ഓർത്തു പ്രയാസപ്പെടാതെ, എങ്ങനെ ഇല്ലായ്മയെ അതിജീവിക്കാൻ കഴിയും എന്ന് ചിന്തിക്കുക.

ഒട്ട് മിക്കവാറും ആളുകൾക്കും അവരുടെ

പ്രയാസങ്ങൾ മുഴുവൻ മറ്റുള്ളവരെ പറഞ്ഞറിയിക്കാൻ കഴിയാത്തത് ആയിരിക്കും.

ലോകം നമ്മൾക്ക് നൽകിയ വലിയൊരു പാഠം, ഭൂമിയിൽ ജനിച്ചു വീഴുന്ന ഓരോ മനുഷ്യരിലും മറ്റുള്ളവരുടെ പ്രയാസങ്ങൾക്ക് പരിഹാരം ഉണ്ട് എന്നതാണ്.

ഇന്ന് മനുഷ്യരുടെ കണ്ടുപിടിത്തങ്ങൾ ഒത്തിരി പ്രയാസങ്ങളെ അകറ്റാൻ കാരണമാകുന്നുണ്ടല്ലോ.

പണ്ടൊക്കെ സഞ്ചരിക്കാൻ ഒത്തിരി പ്രയാസപ്പെട്ടിരുന്നു എങ്കിൽ ഇന്ന് നിമിഷനേരം കൊണ്ട് ഒത്തിരി കിലോമീറ്റർ പെട്ടെന്ന് താണ്ടാൻ നമ്മൾക്ക് സാധിച്ചത് ഓരോ മനുഷ്യരും അവരുടെ സമയങ്ങൾ കണ്ടുപിടിത്തത്തിനായി ചിലവഴിച്ചതുകൊണ്ടാണ്.

നമ്മളിലെ കഴിവുകളെ കണ്ടെത്തി അതിന് വേണ്ടി പരിശ്രമിക്കാൻ കഴിഞ്ഞാൽ നമ്മളിലെ പ്രയാസങ്ങൾക്ക് ഒരു പരിധി വരെ ആശ്വാസം കണ്ടെത്താൻ കഴിയും.

പ്രയാസം എന്ത് തന്നെയാണെങ്കിലും അവയെല്ലാം ഒരു നാൾ പരിഹരിക്കപ്പെടും എന്ന് ഉറച്ചു വിശ്വസിക്കുക, പ്രയത്നിക്കുക.

ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ പ്രയാസപ്പെടുന്നവരെ സഹായിക്കാൻ നമ്മൾക്ക് കഴിയണം.

ജീവിതം എന്നും സന്തോഷം നിറഞ്ഞത് തന്നെ ആകും എന്ന് യാതൊരു ഉറപ്പും നൽകാൻ ഭൂമിയിൽ ജീവിക്കുന്ന ഒരു മനുഷ്യന് പോലും കഴിയില്ല. ഭൂമിയിൽ ചെയ്തു തീർക്കേണ്ട കടമകൾ പൂർത്തിയാക്കാൻ നമ്മൾക്ക് ഓരോരുത്തർക്കും സാധിക്കട്ടെ.എല്ലാവർക്കും പരസ്പരം പ്രയാസപ്പെടുന്നവരെ തന്നാൽ ആവും വിധം സഹായിക്കാൻ കഴിയട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.