Choose your language

3 August 2024

// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-216

നമ്മൾ പലപ്പോഴും മുന്നോട്ടുള്ള വഴികൾ തടസ്സങ്ങൾ കാരണം കാണാറില്ല.

മുന്നോട്ടുള്ള വഴികൾ കണ്ടെത്താൻ നമ്മളുടെ ഭാഗത്തുനിന്നുള്ള ശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ട്.മുന്നോട്ടു വഴി കണ്ടെത്തുക എന്നത് എല്ലാവർക്കും എല്ലായ്പോഴും അത്ര എളുപ്പം ആവണമെന്നില്ല, എങ്കിൽ പോലും പ്രതിക്ഷ കൈവെടിയാതിരിക്കുക, പരിശ്രമിച്ചുകൊണ്ടിരിക്കുക.ഒരു വഴി അടയുമ്പോൾ മറ്റു വഴികൾ തേടി കണ്ടെത്തുക.

 

തെറ്റായ വഴികളിലൂടെ സഞ്ചരിക്കാതെ നേരായ വഴിയിൽകൂടി മാത്രം സഞ്ചരിക്കാൻ ശ്രമിക്കുക.മുന്നോട്ടുള്ള വഴികൾ അടയുമ്പോൾ സ്വാഭാവികമായി നമ്മുടെ ഉള്ളിൽ നിരാശകൾ, തെറ്റായ ചിന്തകളെല്ലാം കടന്നു വന്നേക്കാം, അതിനെയെല്ലാം ശരിയായ വിധത്തിൽ അതിജീവിക്കേണ്ടതായിട്ടുണ്ട്.

നിലവിലെ സാഹചര്യങ്ങളോട് പൊരുതുക എന്നത് മുന്നോട്ടു സഞ്ചരിക്കാൻ നമ്മൾ ഓരോരുത്തർക്കും വളരെയേറെ ആവശ്യമാണ്.ദാരിദ്ര്യവും പട്ടിണിയും എല്ലാം തന്നെ നമ്മളെ മാനസികമായും ശാരീരികമായും ഒരുപക്ഷെ തളർത്തിയേക്കാം എങ്കിൽ പോലും മുന്നോട്ടു നമ്മൾക്ക് സഞ്ചരിക്കാൻ എവിടെയൊക്കയോ വഴികളുണ്ട് എന്ന് ഉറച്ചു വിശ്വസിക്കുക.

 

അലസത ഉപേക്ഷിച്ചു കഠിനമായ പരിശ്രമം നമ്മുടെ ഭാഗത്തുനിന്നും ഉണ്ടെങ്കിൽ മാത്രമേ ഒരുപക്ഷെ മുന്നോട്ടുള്ള വഴികൾ നമ്മൾക്ക് മുൻപിൽ പ്രത്യക്ഷമാകുകയുള്ളു.

തെറ്റായ വഴികളിലൂടെ സഞ്ചരിച്ചാൽ ഒരിക്കലും ലക്ഷ്യസ്ഥാനത്തു എത്തിച്ചേരാൻ കഴിഞ്ഞെന്നു വരില്ല.മുന്നോട്ടുള്ള ജീവിതത്തിൽ നമ്മൾക്ക് എന്തുവേണമെങ്കിലും സംഭവിക്കാം, എങ്കിൽ പോലും അതെല്ലാം നേരിടാൻ സ്വയം കരുത്തരാകുക.

പരിഹാസങ്ങളെയും, അവഗണനകളെയും, അപമാനങ്ങളെയും ഒഴിവാക്കികൊണ്ട് മുന്നോട്ടു സഞ്ചരിക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്.

നമ്മൾ തളരാതെ സാഹചര്യങ്ങളോട് പൊരുതി മുന്നേറുക, നമ്മൾക്കായി മുന്നോട്ടു ഒരു വഴി തെളിയുക തന്നെ ചെയ്യും.

നമ്മളുടെ ഇന്നത്തെ അവസ്ഥക്ക് കാരണം ഒരുപക്ഷെ നമ്മുടെ സാഹചര്യം ആയിരുന്നിരിക്കാം, നമ്മുടെ ഭാഗത്തുനിന്നുള്ള വിഴ്ചകൾ ആയിരുന്നിരിക്കാം, മറ്റു പല കാരണങ്ങളാവാം എങ്കിൽ പോലും മോശമായ അവസ്ഥകളെക്കുറിച്ച് ചിന്തിച്ചു തളർന്നിരിക്കാതെ ജീവിതസാഹചര്യങ്ങളോട് പൊരുതാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.

നേട്ടങ്ങൾക്കായി വളഞ്ഞ വഴികളെ ഒരിക്കലും ആശ്രയിക്കരുത്. നേരായ വഴികൾ അൽപ്പം കഷ്ടപ്പെട്ടിട്ടാണെങ്കിലും കണ്ടെത്താൻ ശ്രമിക്കുക.

ലോകത്തിൽ നമ്മൾ ഓരോരുത്തർക്കും മുന്നോട്ട് സഞ്ചരിക്കുവാൻ ഒരുപാട് നേരായ വഴികളുണ്ട്, സ്വന്തം പരിശ്രമത്താൽ നേരായ വഴികൾ നമ്മൾ ഓരോരുത്തർക്കും എത്രയും പെട്ടെന്ന് തന്നെ കണ്ടെത്താൻ സാധിക്കട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.