ജീവിതത്തിൽ ഒരുപാട് നിരാശകൾ ഉള്ള ആളുകളുണ്ട് നമ്മളുടെ ചുറ്റിലും.
നിരാശകളെ
ശരിയായ വിധത്തിൽ നമ്മൾ ഓരോരുത്തരും അതിജീവിക്കേണ്ടതുണ്ട്.നമ്മൾ ആശിച്ചത്
കിട്ടിയില്ലെങ്കിൽ നിരാശ ഉണ്ടായേക്കാം നമ്മളിൽ പലർക്കും.
നിരാശ വരാനുള്ള
കാരണം കണ്ടെത്തി ശരിയായ വിധത്തിൽ പരിഹരിച്ചെങ്കിൽ മാത്രമേ നിരാശകളെ ഒരു പരിധി
വരെയെങ്കിലും ഒഴിവാക്കാൻ സാധിക്കുകയുള്ളു.അമിതമായ പ്രതീക്ഷകൾ ഒരുപക്ഷെ നമ്മളെ
നിരാശരാക്കിയേക്കാം.
നിരാശകൾ
നമ്മളുടെ ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും കടന്നുവരാം, അതിനെ അതിജീവിക്കാൻ നേരായ മാർഗം നമ്മൾ ഓരോരുത്തരും
കണ്ടെത്തേണ്ടതുണ്ട്.നിരാശകൾ നമ്മളുടെ ജീവിതത്തിലേക്ക് കടന്നുവരാതിരിക്കാൻ ഒത്തിരി
കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.നിരാശകൾ നമ്മൾക്ക് മുന്നോട്ടുള്ള പരിശ്രമത്തെ വളരെ
അധികം തടസ്സപ്പെടുത്തിയേക്കാം.
ഏതൊരു മനുഷ്യനും
ഏതെങ്കിലും സന്ദർഭത്തിൽ നിരാശകളെ നേരിടേണ്ടി വന്നിട്ടുണ്ടാകാം.നിരാശകളെ നേരിടാൻ
കഴിയുന്നവർക്കാണ് മുന്നോട്ട് വിജയം നേടിയെടുക്കാൻ കഴിയുക.നിരാശകളെ നേരിട്ടേ
മതിയാകുള്ളൂ.
നമ്മൾക്കു
നിരാശകൾ വളരെ അധികം ദുഃഖം സമ്മാനിക്കും പക്ഷെ എങ്കിൽ നിരാശകൾ നമ്മളെ
നിയന്ത്രിക്കാൻ ഇടയാകരുത്. നിരാശകളെ നമ്മളിൽ നിന്നും അകറ്റാനായിട്ട് നമ്മളുടെ
ഭാഗത്തുനിന്നുള്ള നിരന്തരമായ പരിശ്രമം ആവശ്യമാണ്.നിരാശകളെ ഒഴിവാക്കാൻ നമ്മൾ വളരെ
അധികം ഇനിയുള്ള കാലം പരിശ്രമിക്കേണ്ടിയിരിക്കുന്നു.
മറ്റുള്ളവരുടെ
ഭാഗത്ത് നിന്നുള്ള വേദനിപ്പിക്കുന്ന വാക്കുകൾ ഒരുപക്ഷെ നമ്മളെ കൂടുതൽ
നിരാശയിലേക്ക്കൊണ്ടുചെന്നെത്തിച്ചേക്കാം.നിരാശയിലേക്ക് നമ്മളെ തന്നെ ഒരുകാരണവശാലും
വിട്ടുകൊടുക്കരുത്.നിരാശക്കെതിരെ പൊരുതുക, ഒരുനാൾ നമ്മളുടെ പരിശ്രമം വിജയം കണ്ടേക്കാം.
നമ്മളുടെ
നല്ലൊരു ഭാവി നിരാശകൾ കാരണം ഇല്ലാതെ ആക്കരുത്.
നിരാശകളെ
നമ്മൾക്ക് നേരായ വിധത്തിൽ തന്നെ നേരിടാൻ കഴിയണം.
രണ്ടു മുന്ന്
വട്ടം പരാജയപ്പെട്ടപ്പോഴും അതിൽ നിരാശപ്പെട്ടുകൊണ്ട് തളരാതെ വിജയിക്കുമെന്ന
ആന്മവിശ്വാസത്തോടെ മുന്നോട്ട് പരിശ്രമിച്ചതുകൊണ്ട് മാത്രമാണ് പലർക്കും അവർ
ആഗ്രഹിച്ചത് നേടിയെടുക്കാൻ സാധിച്ചത്.
പരാജയങ്ങൾ
ഉണ്ടാകുമ്പോൾ നിരാശപ്പെട്ടിരിക്കാൻ ആയിരിന്നുവെങ്കിൽ ഇന്നുള്ള പല
കണ്ടുപിടുത്തങ്ങളും ഉണ്ടാകുമായിരുന്നില്ല. ഓരോ പരാജയവും വലിയൊരു പാഠമാണ് നമ്മളെ
പഠിപ്പിച്ചു തരുന്നത്. നിരാശകളെ അതിജീവിക്കാൻ നമ്മളിലെ തെറ്റുകൾ സമയത്തിന് തന്നെ
തിരുത്തേണ്ടത് വളരെ അധികം ആവശ്യമാണ്.
നിരാശകൾ അതു
അനുഭവിക്കുന്നവർക്കല്ലേ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാവുള്ളു.നിരാശ നൽകുന്ന വേദന
പലർക്കും സഹിക്കാവുന്നതിലും അപ്പുറമാണ്. അടിക്കടി നിരാശകൾ ഉണ്ടാവുകയാണെങ്കിൽ, നമ്മളെ സ്വയം നിയന്ത്രിക്കാൻ
കഴിയുന്നില്ല എങ്കിൽ മാനസിക ആരോഗ്യവിദഗ്ധരുടെ സഹായം തേടേണ്ടതാണ്.
സന്തോഷകരമായ
കാര്യങ്ങൾ ജീവിതത്തിൽ ഉണ്ടായില്ലെങ്കിൽ നമ്മളിൽ പലർക്കും നിരാശകൾ ഉണ്ടായെന്നു വരാം, നിരാശകളെ
അതിജീവിച്ചുകൊണ്ട് പ്രത്യാശയോടെ മുന്നോട്ട് പരിശ്രമിക്കാൻ നമ്മൾ ഓരോരുത്തർക്കും
സാധിക്കണം.
ലോകത്തുള്ള
എല്ലാവരും നിരാശയിൽ ആയിരുന്നാൽ ലോകം എങ്ങനെ നല്ല രീതിയിൽ നേട്ടങ്ങൾ കൈവരിച്ചു
മുന്നോട്ട് പോകും.നമ്മൾ ഓരോരുത്തർക്കും ചെയ്യാൻ ഇഷ്ടം പോലെ ജോലികൾ ഈ ഭൂമിയിലുണ്ട്, അതെല്ലാം നിർവഹിക്കുക.
നമ്മളുടെ
പരിശ്രമത്തിലൂടെ നിരാശകൾ നമ്മളിൽ നിന്നും പതിയെ അകലാൻ തുടങ്ങും.നിരാശകൾ
കടന്നുവരുമ്പോൾ അതെല്ലാം മുന്നോട്ടുള്ള നമ്മളുടെ ജീവിതത്തിൽ പ്രത്യാശയോടെ
ഊർജസ്വലതയോടെ നേട്ടങ്ങൾക്കുവേണ്ടി പ്രവർത്തിക്കാനുള്ള കാരണം ആയിതീരട്ടെ.നിരാശകളെ
പ്രത്യാശകൊണ്ടു നമ്മൾ എല്ലാവർക്കും അതിജീവിക്കാൻ കഴിയട്ടെ
നിരാശകൾ
ഒരിക്കലും നമ്മൾക്ക് ഉണ്ടാവില്ല എന്ന് ആർക്കും ഉറപ്പ് പറയാനാവില്ലല്ലോ.ഓരോരുത്തരും
പലവിധത്തിലുള്ള നിരാശകളിലൂടെ പലപ്പോഴായി കടന്നു പോകുന്നവരാണ്.ഓരോരുത്തർക്കും നിരാശ
നൽകുന്ന വേദനകൾ വ്യത്യാസമാണ്.നിരാശ ചിന്തകൾ നമ്മളുടെ ജീവിതത്തിൽ നിന്നും പരമാവധി
ഒഴിവാക്കാൻ ആന്മാർഥമായി പരിശ്രമിക്കാൻ നമ്മൾ എല്ലാവർക്കും സാധിക്കട്ടെ.
No comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.