Pages

5 July 2024

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-187

 ധൈര്യം നമ്മളെ പല മോശപ്പെട്ട സാഹചര്യങ്ങളെയും അതിജീവിക്കാൻ ഒത്തിരി സഹായിച്ചേക്കും.ജീവിതത്തിൽ ഉണ്ടാകുന്ന അനുഭവങ്ങൾ നേരിടേണ്ടി വരുമ്പോഴാണ് മനുഷ്യരെ പലപ്പോഴും ധൈര്യശാലികൾ ആക്കി മാറ്റുന്നത്.

പല സന്ദർഭത്തിലും നമ്മളെ മുന്നോട്ടു നടക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത് നമ്മുടെ ജീവിതത്തിൽ ധൈര്യം നേടാനാവാത്ത അവസ്ഥയുണ്ടാകുമ്പോഴാണ്.

എന്തു കാര്യത്തിലും ധൈര്യമായി നേരിടാൻ പരിശീലനം, അനുഭവസമ്പത്തു വളരെയധികം ആവശ്യമാണ്.തുടക്കസമയത്ത് പ്രസംഗിക്കാൻ ധൈര്യം ഇല്ലാത്തവർ പിന്നീട് സ്ഥിരമായ പരിശീലനത്തിലൂടെ നല്ലതുപോലെ പ്രസംഗിക്കുന്നവരായി മാറിയിട്ടുണ്ട്.

എന്തുകാര്യത്തിനെയും നേരിടാൻ ധൈര്യം നമ്മൾക്ക് ആവശ്യമാണ്.ഓരോ മനുഷ്യർക്കും പല കാര്യത്തിലും ധൈര്യം ഉണ്ടെങ്കിൽ കൂടിയും ചില കാര്യങ്ങളിൽ ഭയം അനുഭവപ്പെട്ടേക്കാം.

കുഞ്ഞുനാൾ മുതൽ നമ്മുടെ മനസ്സിനേറ്റ മുറിവുകൾ ഒരുപക്ഷെ ഭയം ആയി മാറിയിട്ടുണ്ടെങ്കിൽ അത് വേണ്ട രീതിയിൽ, ചികിത്സയിലൂടെ മാറ്റിയെടുക്കാൻ ശ്രമിക്കേണ്ടതാണ്.

സ്വന്തമായി ധൈര്യം ഉള്ളവർക്കേ, മറ്റുള്ളവർക്ക് ധൈര്യം ആയി മുന്നോട്ട് വഴിതെളിയിക്കാൻ ഒരുപക്ഷെ സാധിക്കുകയുള്ളു.പ്രതിസന്ധികളിലും, തകർച്ചകളിലും പതറാതെ മുന്നോട്ട് പോകുവാൻ മനസ്സിന് ധൈര്യം നൽകേണ്ടത് ആവശ്യമാണ്.

നമ്മൾക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾക്ക് മുന്നിൽ തളർന്നിരിക്കാതെ മുന്നോട്ട് കുതിക്കാൻ ധൈര്യം ആവശ്യമാണ്.ധൈര്യം ഇല്ലാത്ത അവസ്ഥകൾ നമ്മളുടെ ജീവിതത്തിൽ ഒരുപക്ഷെ പരാജയത്തിന് കാരണമായേക്കാം.

മറ്റുള്ളവരിൽ നിന്നും ഉണ്ടാകുന്ന കളിയാക്കലുകളിൽ, അപമാനങ്ങളിൽ, കുറ്റപ്പെടുത്തലുകളിൽ തളരാതെ മുന്നോട്ടു പോകുവാൻ ധൈര്യം നേടിയെടുക്കാൻ നമ്മൾക്ക് കഴിയട്ടെ.നമ്മളൊക്കെ ജീവിതത്തിൽ നേരിടുന്ന അനുഭവങ്ങളാണ്, പിന്നിടു നമ്മൾക്ക് ധൈര്യം നൽകുക.

പല കാര്യത്തിലും ധൈര്യം ഉണ്ടെങ്കിലേ മുന്നോട്ട് പോകുവാൻ സാധിക്കുകയുള്ളു, നമ്മുടെ ചുറ്റുപാടുമുള്ള പല തരത്തിലുള്ള ജോലികൾ ചെയ്യുവാൻ അസാമാന്യ ധൈര്യം വളരെയധികം ആവശ്യമാണ്. നിരന്തരശ്രമത്തിലൂടെ നമ്മളിലെ ഭയങ്ങൾ അകറ്റികൊണ്ട് ധൈര്യം നേടാൻ നമ്മൾ എല്ലാവർക്കും സാധിക്കട്ടെ.

No comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.