Pages

28 June 2024

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-180

 നമ്മളൊക്കെ പലപ്പോഴും തോറ്റുകൊടുത്തിട്ടുള്ളവരാണ്, തോറ്റ വ്യക്തികളുമാണ്.

മറ്റുള്ളവർക്ക് നമ്മളെ തോൽപ്പിക്കാൻ പറ്റുന്നത് എന്തുകൊണ്ടാണ്, വ്യക്തികൾ നമ്മളെക്കാൾ കൂടുതലായി പരിശ്രമിക്കുന്നതുകൊണ്ടാണ്.

ഇന്ന് പലരുടെയും ജീവിതത്തിൽ ആഴമായ സങ്കടത്തിനു കാരണം താൻ മറ്റുള്ളവരാൽ തോൽപ്പിക്കപെടുമ്പോഴുള്ള അവസ്ഥയാണ്.

പലതരത്തിലുള്ള പരാജയങ്ങൾക്ക് നടുവിലും വിജയത്തിന്റെ അൽപ്പം പ്രതീക്ഷകൾ നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടാകണം.

പരാജയം ഒരു വ്യക്തിയിൽ എപ്പോൾ വേണമെങ്കിലും സംഭവിക്കാം.

എല്ലാവരാലും തിരസ്കരണം ഏറ്റുവാങ്ങി, ജീവിതം വെറുത്തുപോയ ഒരുപാട് മനുഷ്യരുണ്ടാകാം നമ്മളിൽ പലരും.

എത്രയോ വ്യക്തികളുടെ ജീവിതത്തിലാണ് തോൽപ്പിക്കപ്പെട്ട അവസ്ഥകൾ ഉണ്ടായിട്ടുള്ളത്, അതൊന്നും അവരെ തളർത്തിയില്ല.മുൻപോട്ട് ജീവിക്കാനുള്ള വഴികൾ അവർ അന്വേഷിക്കുകയായിരുന്നു.ഒടുവിൽ അവരുടേതായ വഴികളിൽ അവർ ഓരോരുത്തരും വിജയം കൈവരിച്ചു.

നമ്മുടെയൊക്കെ ജീവിതത്തിൽ പലപ്പോഴും വില്ലനായി കടന്നുവരുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകളാണ്, ജീവിത സാഹചര്യങ്ങളാണ്.

എല്ലാവരാലും തോൽപ്പിക്കപ്പെടുന്ന അവസ്ഥകൾ നമ്മുടെയൊക്കെ ജീവിതത്തിൽ നിന്നും ഇല്ലാതെ ആകണം എങ്കിൽ ഉൾക്കരുത്ത് നേടാൻ കഴിയണം.നമ്മുടെ മനസ്സിലേക്ക് പോസിറ്റീവ് ചിന്തകൾ മാത്രം കടത്തിവിടുക.സ്ഥിരമായി പരിശീലിച്ചാൽ മതി.

തോൽവികളെ വിജയത്തിന്റെ മുന്നോടിയായിട്ട് കാണുക.

നമ്മുടെയൊക്കെ ജീവിതത്തിൽ തോൽപ്പിക്കപ്പെടുന്ന അവസ്ഥകൾ ഒരുപാട് ഉണ്ടായേക്കാം, അതിലൊന്നും തളരാതെ ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുവാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.

തോൽപ്പിക്കപ്പെടുന്ന അവസ്ഥയിൽ നമ്മളെ പലരും കളിയാക്കിയേക്കും, നിനക്കൊന്നും നാണം ഇല്ലെ തോറ്റിട്ട് വരാൻ ആയിട്ടെന്ന് വരെ പറഞ്ഞേക്കാം.

പരീക്ഷയിൽ, ജോലിക്കായുള്ള ഇന്റർവ്യൂവിൽ തോൽവി സംഭവിച്ചു എന്നു കരുതി ജീവിതത്തിൽ തോറ്റുപോയി എന്ന് അതിനർത്ഥം ഇല്ലല്ലോ.

തോൽവികൾ ജീവിതത്തിൽ ഇല്ലാത്ത മനുഷ്യരില്ല,നമ്മുടെ ചുറ്റിലുമുള്ള ഓരോ മനുഷ്യരുടെ ജീവിതത്തിലെ പരാജയങ്ങളിൽ നിന്നും ഇന്ന് അവർ ആയിരിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേരാൻ ഒരുപാട് നാളുകൾ അവർക്ക് കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്.

നമ്മൾക്ക് ഓരോരുത്തർക്കും വിജയത്തിനായി കഷ്ടപ്പെടാൻ തയ്യാറാകാം.

നമ്മൾ ഓരോരുത്തർക്കും നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന നെഗറ്റീവ് ചിന്തകളെ തോൽപ്പിക്കാൻ സാധിക്കണം, തോൽപ്പിക്കപ്പെടുന്ന അവസ്ഥയെ തരണം ചെയ്യാനായിട്ട്.

No comments:

Post a Comment

പ്രിയമുള്ളവരേ പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ 49/- രൂപക്ക് നിങ്ങൾക്ക് ആമസോൺ kindle ആപ്പ് ഉപയോഗിച്ച് വായിക്കാം, ആമസോണിൽ lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും, വേഗമാകട്ടെ പരിമിതികാല ഓഫർ ഏതാനും ദിവസങ്ങൾ മാത്രം.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.