Choose your language

23 May 2024

// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-144

 നമ്മൾ എല്ലാവർക്കും ഓരോ നിമിഷവും മനസ്സിലൂടെ ആവശ്യമുള്ളതും ഇല്ലാത്തതുമായ പലതരത്തിലുള്ള ചിന്തകൾ കടന്നുപോകാറുണ്ട്.നമ്മുടെ പല ചിന്തകളും നമ്മൾക്ക് ദുഃഖങ്ങൾ സമ്മാനിക്കുന്നവയാണ്.മറ്റു ചിന്തകൾ നമ്മൾക്ക് ഉന്മേഷവും സന്തോഷവും നൽകുന്നവയാണ്.

നമ്മുടെ ചിന്തകളെ നിയന്ത്രിക്കേണ്ടത് എപ്പോഴും വളരെ ആവശ്യമായിട്ടുള്ള കാര്യമാണ്.ഇന്ന് നമ്മളുടെ ചിന്തകൾ അനുസരിച്ചായിരിക്കും നാളെകൾ നമ്മൾക്ക് ഉണ്ടാവുക.മോശമായ ചിന്തകളിൽ നിന്നും നല്ല ചിന്തകളിലേക്ക് മാറ്റം ഏവർക്കും സാധ്യമാണ്.നമ്മളുടെ ഭാഗത്തുനിന്നുള്ള ആന്മാർത്ഥമായ പരിശ്രമം ഉണ്ടാവണമെന്നുമാത്രം.

മോശമായ ചിന്തകൾ നമ്മളിൽ ഉണ്ടാവാൻ നമ്മുടെ ചുറ്റിലുമുള്ള പല കാര്യങ്ങളും നമ്മളെ സ്വാധിനിക്കുന്നുണ്ട്.ജീവിതത്തെ എപ്പോഴും പോസിറ്റീവ് ആയി കാണുവാൻ നമ്മൾക്ക് കഴിയണം.നെഗറ്റീവ് പറയുന്നവരിൽ നിന്നും നെഗറ്റീവ് അനുഭവം ലഭിക്കുന്നിടത്തുനിന്നും നമ്മൾ ഓരോരുത്തരും അകലം പാലിക്കേണ്ടതുണ്ട്.

ഒരാൾ നമ്മളെ കളിയാക്കിയാൽ, വിമർശിച്ചാൽ, കുറ്റപ്പെടുത്തിയാൽ അവരെപ്പറ്റി ഉള്ളിൽ ദേഷ്യം കൊണ്ടു നടന്നു കഴിഞ്ഞാൽ നമ്മൾക്ക് ചെയ്യാനുള്ള നല്ല കാര്യങ്ങൾ എല്ലാം മുടക്കം സംഭവിക്കും.

മറ്റുള്ളവരോട് ദേഷ്യമോ വെറുപ്പോ വൈരാഗ്യമോ അസൂയയോ അഹങ്കാരമോ ഒന്നും ഇല്ലാതെ ജീവിക്കാൻ സാധിച്ചാൽ എത്ര ധന്യമായിരിക്കും.

ഭാവിയിൽ നേടേണ്ട ലക്ഷ്യങ്ങളെ പറ്റി, അതു നേടിയെടുക്കാൻ വേണ്ട ശ്രമങ്ങളെപ്പറ്റി, നമ്മളിലൂടെ മറ്റുള്ളവർക്ക് സന്തോഷം നൽകാൻ സാധിക്കുന്നതിനെപ്പറ്റി, ഒരുപാട് മനുഷ്യരുടെ ജീവിതം നേർവഴിക്കു ആകുന്നതിനെപ്പറ്റി.ഒരുപാട് സഹായങ്ങൾ ചുറ്റിലുമുള്ളവർക്ക് ചെയ്യാൻ കഴിയുന്നതിനെപ്പറ്റി അങ്ങനെ എന്തെല്ലാം നല്ല കാര്യങ്ങൾ ചിന്തിക്കാൻ നമ്മൾക്ക് ഓരോരുത്തർക്കും കഴിയണം.

ഇന്നലെകളിൽ നമ്മളെ വിഷമിപ്പിച്ച ഒരുപാട് മനുഷ്യരുണ്ടാവാം അതെല്ലാം കൂടെ കൂടെ ഓർത്തുകൊണ്ടിരുന്നാൽ നമ്മൾക്ക് മുന്നോട്ട് അതിവേഗം സഞ്ചരിക്കാൻ കഴിഞ്ഞെന്നു വരില്ല.ആരൊക്കെ നമ്മളെ ദ്രോഹിച്ചാലും, വേദനിപ്പിച്ചാലും നമ്മൾ എപ്പോഴും നമ്മുടെ മനസ്സിലെ വലിയ ലക്ഷ്യങ്ങൾ സ്വന്തമാക്കാനുള്ള ശ്രമത്തിൽ മുന്നോട്ട് പോകേണ്ടതുണ്ട്.

മറ്റുള്ളവർ പറയുന്നത് മോശപ്പെട്ട കാര്യങ്ങൾ ആണെങ്കിൽ  അതിനുവേണ്ടി നമ്മുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തരുത്.നെഗറ്റീവ് ചിന്തകളിൽ നിന്നും നമ്മൾക്ക് നിലനിൽക്കുന്ന യാതൊരു നേട്ടവും സ്വന്തമാക്കാൻ സാധിക്കത്തില്ല.ജീവിതം സുന്ദരമാകാൻ എപ്പോഴും നെഗറ്റീവ് ചിന്തകളെ ഉപേക്ഷിച്ചുകൊണ്ടു പോസിറ്റീവ് ചിന്തകൾ ആയി മുന്നോട്ട് പോകുവാൻ കഴിയണം.

എന്നെകൊണ്ട് ഒന്നിനും കഴിയില്ല, ഞാൻ എല്ലാവരാലും വെറുക്കപ്പെട്ട വ്യക്തിയാണ്, എനിക്ക് പ്രേതെകിച്ചു കഴിവൊന്നുമില്ല, ഞാൻ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട വ്യക്തിയാണ് അങ്ങനെ നമ്മൾക്ക് ചിന്തിക്കാൻ ഒത്തിരി നെഗറ്റീവ് ചിന്തകൾ ഓരോന്നും വന്നുകൊണ്ടിരിക്കും.എനിക്ക് കഴിയുമെന്നും, എനിക്ക് എല്ലാവരെയും സ്നേഹിക്കാൻ കഴിയുമെന്നും, എല്ലാവരാലും സ്നേഹിക്കപ്പെടാൻ പോകുന്ന വ്യക്തിയാണെന്നും, എനിക്ക് കഴിവുകൾ ഉണ്ടെന്നും ഒരുനാൾ എല്ലാവർക്കും സ്വീകരാനായ വ്യക്തിയായി മാറുമെന്നൊക്കെ മനസ്സിൽ ചിന്തിക്കാൻ കഴിയേണ്ടതുണ്ട്.

നല്ല പുസ്തകം വായിച്ചു, നല്ല അറിവുകൾ നേടി, ചുറ്റിലുമുള്ള നല്ല കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞു നമ്മുടെ മനസ്സിൽ അടിഞ്ഞു കൂടിയിട്ടുള്ള മോശപ്പെട്ട കാര്യങ്ങളെ എല്ലാം ഉപേക്ഷിച്ചുകൊണ്ടു പുതിയ പോസിറ്റീവ് ചിന്തകൾ സ്വീകരിക്കാൻ തയ്യാറായിക്കൊണ്ട് മുന്നോട്ട് പോകുവാൻ നമ്മൾ എല്ലാവർക്കും സാധിക്കട്ടെ.

ചിന്തകൾ നമ്മുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളെ വളരെ അധികം സ്വാധിനിക്കുന്ന കാര്യമാണ്.അതുകൊണ്ട് തന്നെ നെഗറ്റീവ് ചിന്തകളെ നമ്മുടെ ജീവിതത്തിൽ നിന്നും അകറ്റി നിർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുക. നമ്മളുടെ ജീവിതം പ്രകാശം നിറഞ്ഞതാകാൻ നമ്മളുടെ ഭാഗത്തുനിന്നും ആന്മാർത്ഥമായ പരിശ്രമം പോസിറ്റീവ് ചിന്തകൾ വഴിയായി ഉണ്ടാവട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ 49/- രൂപക്ക് നിങ്ങൾക്ക് ആമസോൺ kindle ആപ്പ് ഉപയോഗിച്ച് വായിക്കാം, ആമസോണിൽ lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും, വേഗമാകട്ടെ പരിമിതികാല ഓഫർ ഏതാനും ദിവസങ്ങൾ മാത്രം.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.