Pages

9 May 2024

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-130

നമ്മളിൽ പലർക്കും പലപ്പോഴും കഴിഞ്ഞ കാല ജീവിതത്തിൽ നമ്മൾക്കുണ്ടായിട്ടുള്ള നിരവധിയായ നഷ്ടങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ വളരെ അധികം സങ്കടം ഉണ്ടാവാറുണ്ട്.

നമ്മളുടെ സങ്കടങ്ങൾക്ക് പ്രധാനപ്പെട്ട കാരണം ഒരുപക്ഷെ ഇനിയുള്ള കാലം മുഴുവൻ ദുരിതത്തിൽ ആയിരിക്കുമോ ജീവിക്കേണ്ടി വരിക എന്നതിനെക്കുറിച്ചു ഓർത്തുകൊണ്ടായിരിക്കും.ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കാൻ ഏതാനും നിമിഷങ്ങൾ മതിയാകുമല്ലോ.

നമ്മൾ ആഗ്രഹിച്ചതുപോലെ നമ്മളുടെ ജീവിതത്തിൽ എല്ലായ്പോഴും നല്ലത് മാത്രം സംഭവിച്ചുവെന്ന് വരില്ല.കാലാകാലങ്ങളിൽ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കും നമ്മൾ ഓരോരുത്തരിലും.ഇന്നിന്റെ ദുഃഖങ്ങൾ നാളെകളിൽ കുറഞ്ഞു ഇല്ലാതെയായേക്കാം.

നമ്മൾ എല്ലായ്പോഴും മുന്നോട്ട് സഞ്ചരിക്കാൻ ആഗ്രഹിക്കുന്നവരാണ്. പലപ്പോഴും നമ്മൾക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ മുന്നോട്ട് സഞ്ചരിക്കുമ്പോൾ നേരിടേണ്ടി വരാറുണ്ട്.

ജീവിതത്തിൽ എന്തെല്ലാം സംഭവിച്ചാലും അതിനെയെല്ലാം കരുത്തോടെ നേരിടാൻ മാനസികമായും ശാരീരികമായും നമ്മൾ ഓരോരുത്തരും അതിയായി നിരന്തരം ശ്രമിക്കേണ്ടതുണ്ട്.നമ്മൾ നിരന്തരം പരിശ്രമിച്ചാൽ കാലാകാലങ്ങളിൽ ഇപ്പോഴുള്ള സ്ഥിതിയിൽ തന്നെ തുടരേണ്ടി വരില്ല.

കാലത്തിന്റെ മാറ്റങ്ങൾ ഉൾകൊണ്ടു  നമ്മളുടെ ജീവിതത്തിൽ പുരോഗതിക്ക് ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കണം.നമ്മളുടെ ജീവിതത്തിൽ എപ്പോഴെങ്കിലും തോൽവികൾ ഉണ്ടായെന്നു വരാം, നിരാശകൾ കടന്നു വന്നെന്ന് വരാം അപ്പോഴെല്ലാം അതിനെ അതിജീവിക്കുവാൻ നമ്മൾ ഓരോരുത്തരും ആന്മാർത്ഥതയോടെ നിരന്തരം പരിശ്രമിക്കുക തന്നെ വേണം.നമ്മളുടെ ഭാഗത്തുനിന്നുള്ള പരിശ്രമം ഒന്നും തന്നെ ഇല്ലാതെ നമ്മൾക്ക് ജീവിതത്തിൽ നേട്ടങ്ങൾ കൈവരിക്കാൻ ഒരിക്കലും സാധിക്കില്ല.

പലരും നമ്മളെ പലകാര്യത്തിലും പിന്തിരിപ്പിക്കാൻ ശ്രമിച്ചേക്കാം, തളർത്താൻ ശ്രമിച്ചേക്കാം,അപ്പോഴെല്ലാം സ്വയം ശക്തി ആർജിച്ചുകൊണ്ട് നമ്മൾക്ക് വേണ്ട കാര്യങ്ങൾ നേടിയെടുക്കാൻ നമ്മൾ ഓരോരുത്തരും നിരന്തരം നല്ല കാര്യങ്ങൾക്കായി കഠിനപ്രയത്നം നടത്തുക.കാലാകാലങ്ങളിൽ ഇങ്ങനെ തന്നെ ഒരിക്കലും ഇരിക്കില്ലായെന്ന് മനസ്സിനെ പറഞ്ഞു വിശ്വസിപ്പിക്കുക.മനുഷ്യരുടെ ജീവിതത്തിൽ എപ്പോൾ എന്ത് സംഭവിക്കും എന്ന് ആർക്കും മുൻകൂട്ടി പറയാൻ കഴിയില്ലല്ലോ.

കാലങ്ങൾ ഏറെ എടുത്താലും നല്ല നല്ല മാറ്റങ്ങൾ നമ്മളിൽ സംഭവിക്കാൻ നമ്മൾക്ക് നമ്മളിൽ തന്നെ വിശ്വാസം ഉണ്ടാവേണ്ടതുണ്ട്.എല്ലാവർക്കും അവരവരുടെ ജീവിതത്തിൽ കാലാകാലങ്ങളിൽ ഇങ്ങനെ തന്നെ ഇരിക്കില്ലായെന്ന് ആന്മവിശ്വാസത്തോടെ പറയാൻ സാധിക്കട്ടെ.

No comments:

Post a Comment

പ്രിയമുള്ളവരേ പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ 49/- രൂപക്ക് നിങ്ങൾക്ക് ആമസോൺ kindle ആപ്പ് ഉപയോഗിച്ച് വായിക്കാം, ആമസോണിൽ lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും, വേഗമാകട്ടെ പരിമിതികാല ഓഫർ ഏതാനും ദിവസങ്ങൾ മാത്രം.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.