എല്ലാ മനുഷ്യർക്കും അവരവരുടെ ജീവിതത്തിൽ ഉയർച്ചയിൽ എത്തണമെങ്കിൽ ഏതെങ്കിലും വിധത്തിലുള്ള കഷ്ടപ്പാട് നേരിടേണ്ടതായിട്ടുണ്ട്.
കഷ്ടപ്പെടാതെ ഈ ലോകത്തു
ആർക്കും തന്നെ ഒന്നും സ്വന്തമാക്കാൻ കഴിയണമെന്നില്ലല്ലോ.എന്തുകാര്യവും എളുപ്പം
ആകണമെങ്കിൽ ആദ്യനാളുകളിൽ ഒത്തിരി കഷ്ടപ്പാട് ഒരുപക്ഷെ നേരിടേണ്ടി വന്നേക്കാം.നമ്മൾ
നേരിട്ടുകൊണ്ടിരിക്കുന്ന കഷ്ടപ്പാടുകളെ ഒരിക്കലും വെറുക്കാൻ ഇടയാകരുത്.
നമ്മൾക്കുണ്ടാകുന്ന കഷ്ടപ്പാടുകളെ സ്നേഹിക്കുക, നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന കഷ്ടപ്പാടുകൾ നമ്മളെ
എന്നെങ്കിലുമൊരിക്കൽ പുരോഗതിയിലേക്ക് നയിക്കാൻ വളരെയേറെ സഹായിക്കും.
പലപ്പോഴും പല
കാര്യത്തിലും നമ്മൾ ഓരോരുത്തരിലും കഷ്ടപ്പെടാനായിട്ട് വളരെയേറെ അലസത ഒരുപക്ഷെ പല
കാരണങ്ങൾകൊണ്ടും തോന്നിയേക്കാം.ശരിയായ വിധത്തിൽ കഷ്ടപ്പാടുകൾ നേരിടാൻ തയ്യാറായാൽ
വിജയം നമ്മുടെ അരികിലേക്ക് എത്താൻ വളരെ എളുപ്പമായിരിക്കും.
വിജയം നേടാൻ
കഷ്ടപ്പാടുകളെ സ്വീകരിക്കാൻ തയ്യാറാവുക ഏറ്റവും ആവശ്യമായ കാര്യമാണ്.നേരായ വിധത്തിൽ
കഷ്ടപ്പെടാൻ തയ്യാറല്ലാത്തവർക്ക് വിജയം എന്നും അകലെ തന്നെ ആയിരിക്കും.
നല്ലത് നേടാൻ
വേണ്ടിയാകണം നമ്മൾ ഓരോരുത്തരും കഷ്ടപ്പെടേണ്ടത്. നല്ല മാർഗത്തിലൂടെയാണ് നമ്മൾ
ഓരോരുത്തരും കഷ്ടപ്പെടേണ്ടത്.
നമ്മളുടെ
കുറച്ചു കാലത്തെ കഷ്ടപ്പാട് ആയിരിക്കാം നമ്മളുടെ കഴിവുകളെ,
നേട്ടങ്ങളെ എക്കാലവും മുന്നോട്ട് വളർത്തുന്നതിൽ
ഒരുപക്ഷെ വളരെയേറെ സഹായിക്കുന്നത്.ഭാവിയിൽ നേട്ടങ്ങൾ സ്വന്തമാക്കാൻ
ആഗ്രഹിക്കുന്നവർ ഇപ്പോൾ മുതൽ നേട്ടത്തിനായി ശരിയായ മാർഗത്തിലൂടെ കഷ്ടപ്പെടാൻ
തയ്യാറാകുക.
നമ്മൾ
നല്ലതുപോലെ കഷ്ടപ്പെട്ടെങ്കിലെ നമ്മളെകൊണ്ട് ഈ ലോകത്തിന്റെ വളർച്ചക്ക് സഹായകരമായ
കാര്യങ്ങൾ മുന്നോട്ട് ചെയ്യാൻ കഴിയുകയുള്ളു.
നല്ല
കാര്യങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുക വഴി നമ്മുടെ ശരീരത്തിനും മനസ്സിനും വളരെയേറെ
ഉണർവും ഉന്മേഷവും ലഭിച്ചേക്കാം.മുന്നോട്ട് ഏതു വ്യക്തിക്കും വളരാൻ അവരുടേതായ
രീതിയിൽ കഷ്ടപ്പാടുകളെ നേരിടേണ്ടതായിട്ടുണ്ട്.
കഷ്ടപ്പാടുകൾ
വളർച്ചയുടെ ഭാഗമാണ്. കൂടുതൽ കഷ്ടപ്പെടുന്തോറും കൂടുതൽ നേട്ടങ്ങൾ നേടാൻ
കഴിഞ്ഞേക്കാം.കഷ്ടപ്പെടാതെ ഒന്നും തന്നെ നമ്മുടെ അരികിലേക്ക് തനിയെ
വന്നെത്തുകയില്ല.എവിടെയും വളർച്ച നേടാൻ നമ്മളോ, നമ്മൾക്കുവേണ്ടി മറ്റുള്ളവരോ കഷ്ടപ്പാടുകളെ നേരിടേണ്ടതായിട്ട്
വന്നേക്കാം.
നമ്മുടെ
ചുറ്റിലുമുള്ള എത്രയോ വ്യക്തികളാണ് അവരുടെ ജീവിതലക്ഷ്യം നേടിയെടുക്കുന്നതിനായി
അഹോരാത്രം കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്.ഓരോ കഷ്ടപ്പാടിന്റെയും ഫലം ലഭിക്കാൻ
അതിന്റെതായ സമയം ആവശ്യമാണ്.
ഒരു കെട്ടിടം
പണിതുയർത്താൻ ഒത്തിരി മനുഷ്യരുടെ അധ്വാനം ആവശ്യമാണ്.വലിയ നേട്ടങ്ങൾക്കായി ഒത്തിരി
മനുഷ്യരുടെ കഷ്ടപ്പാടുകൾ ഉണ്ടാവേണ്ടതുണ്ട്.നേരായ കഷ്ടപ്പാടിലൂടെ നേട്ടങ്ങൾ
കൈവരിച്ചുകൊണ്ട് മുന്നോട്ട് വളർച്ച നേടാൻ നമ്മൾ എല്ലാവർക്കും സാധിക്കട്ടെ.
No comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.