ലോകത്തിൽ ഏറ്റവും മനോഹരമായത് സ്നേഹമാണ് അതുപോലെ ഏറ്റവും വേദനിപ്പിക്കുന്നത് സ്നേഹരാഹിത്യവുമാണ്.
നമ്മൾ
മറ്റുള്ളവരെ സ്നേഹിക്കുന്നത് ഒരുപക്ഷെ മറ്റുള്ളവർ എളുപ്പം തിരിച്ചറിയണം
എന്നില്ല.ലോകം നിലനിൽക്കുന്നത് തന്നെ ലോകത്തിലുള്ള മനുഷ്യർക്കിടയിൽ സ്നേഹം
നിലനിൽക്കുന്നതുകൊണ്ടാണ്.
സ്നേഹം നഷ്ടമായ
അവസ്ഥകളെ നമ്മളിൽ പലരും വളരെയേറെ പ്രയാസത്തോടെയായിരിക്കാം ഒരുപക്ഷെ
അതിജീവിച്ചിട്ടുണ്ടാവുക.
നമ്മൾ
മറ്റുള്ളവരെ എത്ര ആത്മാർത്ഥമായി സ്നേഹിച്ചാലും അവരിൽ നിന്നും സ്നേഹം തിരികെ
കിട്ടണം എന്ന് യാതൊരു നിർബന്ധവും ഇല്ലല്ലോ.ഓരോ വ്യക്തികളുടെയും ഇഷ്ടമാണ് അവരുടെ
ജീവിതത്തിൽ ആരെ സ്നേഹിക്കണം എന്നത്.
സ്നേഹം കൊണ്ടു
ലോകം കിഴടക്കിയ എത്രയോ മഹത് വ്യക്തികൾ ഈ ലോകത്തിൽ ജീവിച്ചു മൺമറഞ്ഞുപോയി.അവരുടെ
സ്നേഹം മറ്റുള്ളവർക്ക് മാതൃകയായി എന്നും ഈ ലോകത്തിൽ തങ്ങി നിൽക്കും.
സ്നേഹം
പലപ്പോഴും നമ്മളെ സുഖപ്പെടുത്തുന്ന ഔഷധത്തിന് തുല്യമാണ്.നമ്മളിൽ നിന്ന് സ്നേഹം
അകന്നു പകരം വെറുപ്പ് എന്ന് കടന്നു
വരുന്നുവോ അന്നുതൊട്ട് നമ്മളുടെ ജീവിതത്തിൽ ദുഃഖം കൂടി കടന്നുവരാൻ ഒരുപക്ഷെ
കാരണമായേക്കാം.
സ്വാർത്ഥത
ഉപേക്ഷിച്ചുകൊണ്ടു പരസ്പരം സ്നേഹിക്കാൻ കഴിയണം.
നമ്മൾ
ആഗ്രഹിക്കുന്നതുപോലെ നമ്മളെ സ്നേഹിക്കാൻ ഈ ലോകത്തിൽ നമ്മളെക്കാൾ പകരമായി മറ്റൊരാളെ
കണ്ടെത്താൻ സാധിച്ചെന്നു വരില്ല.
നമ്മളുടെ
ജീവിതത്തിൽ എത്ര ദുരിതങ്ങളും, ദുഃഖങ്ങളും, വേദനകളും ഉണ്ടായാൽ പോലും നമ്മുടെ
ജീവിതത്തിൽ നിന്നും സ്നേഹത്തെ ഒരിക്കലും കൈവെടിയരുത്.
മറ്റുള്ളവരോടുള്ള
സ്നേഹം പല കാരണങ്ങൾകൊണ്ടു നമ്മളിൽ നിന്നും ഒരുപക്ഷെ അകലാം.കാരണങ്ങൾ കണ്ടെത്തി
ശരിയായ വിധത്തിൽ പരിഹരിക്കേണ്ടതുണ്ട്.
മറ്റുള്ളവരെ
സ്നേഹിക്കാൻ, അവരെ കേൾക്കാൻ, പരിഗണിക്കാൻ നമ്മൾക്ക് എല്ലായ്പോഴും
ആകുന്നുണ്ടോ?.തെറ്റ് ആരുടെ
ഭാഗത്തു നിന്നായാലും ക്ഷമ ചോദിക്കുക, നഷ്ടമായ സ്നേഹം വീണ്ടും സ്ഥാപിക്കുക.
വേണ്ടപ്പെട്ടവരെ
സ്നേഹിക്കാതെ മറ്റുള്ളവരുടെ സ്നേഹത്തിനുവേണ്ടി അലയുന്നത് എല്ലാവർക്കും ഒരുപോലെ
ഉൾകൊള്ളാൻ കഴിയില്ല.സ്നേഹത്തിന്റെ കാര്യത്തിൽ പലരും നമ്മളോട് വേർതിരിവുകൾ
കാണിച്ചെന്നിരിക്കാം.ഏതൊരു അവസ്ഥയിൽ ആയാൽപോലും നമ്മളെ തന്നെ സ്നേഹിക്കാൻ പഠിക്കുക.
നമ്മുടെ
ചുറ്റിലുമുള്ളവരെ മനസ്സറിഞ്ഞു സ്നേഹിക്കാൻ, നമ്മൾ, നമ്മളെതന്നെ
സ്നേഹിക്കാൻ പഠിക്കുക വളരെ ആവശ്യമാണ്.സ്നേഹത്തിന്റെ വില എന്നെങ്കിലും ഒരിക്കൽ
തിരിച്ചറിയുന്ന നിമിഷം നമ്മുടെയൊക്കെ ജീവിതത്തിൽ ഒരുപക്ഷെ ഉണ്ടായേക്കാം.
ലോകം
നിലനിൽക്കുന്നത് ലോകത്തു ജീവിക്കുന്ന ഭൂരിഭാഗം മനുഷ്യരിൽ അൽപ്പം എങ്കിലും സ്നേഹം
ഉള്ളതുകൊണ്ടാണ്.തിരക്കേറിയ ജീവിതത്തിൽ സ്നേഹിക്കാൻ, പരിഗണിക്കാൻ നമ്മൾ ഓരോരുത്തരും സമയം കണ്ടെത്തേണ്ടതുണ്ട്.
എല്ലാവർക്കും
ഒരുപോലെ മറ്റുള്ളവരോട് എല്ലായ്പോഴും സ്നേഹപ്രകടനം നടത്താൻ കഴിഞ്ഞെന്നു
വരില്ല.പരസ്പരം ആത്മാർത്ഥമായി സ്നേഹിച്ചതിന്റെ പേരിൽ നഷ്ടങ്ങൾ ഒരുപാട്
അനുഭവിക്കേണ്ടി വന്നവർ എത്രയോ വ്യക്തികളാണ് നമ്മുടെ ചുറ്റിലുമുണ്ടായിട്ടുള്ളത്.
സ്നേഹം
ഉള്ളിടത്തെ വിജയം ഉണ്ടാവുകയുള്ളൂ. പഠനത്തെ സ്നേഹിക്കാൻ പഠിച്ചാലാണ് പഠനം
എളുപ്പമാകുള്ളൂ.അമിതമായ സ്നേഹം ഒരുപക്ഷെ ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്തെന്നു
വരാം.ഒരാളുടെ ജീവിതത്തിൽ ആ വ്യക്തിക്ക് മുന്നോട്ട് പോകുവാൻ സ്നേഹം വളരെയേറെ
ആവശ്യമാണ്.
സ്നേഹം
നഷ്ടപ്പെട്ട അവസ്ഥ പലർക്കും വളരെയേറെ അസ്വസ്ഥത സൃഷ്ടിക്കുന്ന
കാര്യമാണ്.സ്നേഹത്തിനുവേണ്ടി ആരോടും യാചിക്കേണ്ട കാര്യമില്ലല്ലോ.സ്നേഹം
മനസ്സറിഞ്ഞു നൽകേണ്ടതാണ്.
ലോകത്തിൽ സ്നേഹം
എന്നു ഇല്ലാതെയാകുന്നുവോ അന്നുതൊട്ട് ദുഃഖദുരിതം ഒരുപക്ഷെ നമ്മളെ
ബാധിച്ചേക്കാം.നമ്മളുടെ ഉള്ളിൽ എല്ലാവരോടും വെറുപ്പും വിദ്വേഷവും ഇല്ലാതെ
സ്നേഹിക്കാനുള്ള മനസ്സ് സൃഷ്ടിക്കാൻ ശ്രമിക്കാം.സ്നേഹം നൽകുന്ന സന്തോഷം
പറഞ്ഞറിയിക്കാൻ സാധിക്കില്ല.നമ്മളെ സ്നേഹിക്കുന്നവരും, വെറുക്കുന്നവരും ഒരുപക്ഷെ നമ്മുടെ ചുറ്റിലുമുണ്ടായേക്കാം.