Choose your language

15 September 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-259

 259.ഭാവിയിൽ ഇനി എന്തൊക്കെ കാണേണ്ടി വരുമോ എന്തോ.

നമ്മളിൽ പലരും ഒരാളുടെ പെരുമാറ്റം കാണുമ്പോൾ, അല്ലെങ്കിൽ ഒരാളുടെ ഭൗതിക വളർച്ച കാണുമ്പോൾ, അല്ലെങ്കിൽ ചുറ്റിലും നടക്കുന്ന വിശ്വസിക്കാൻ പറ്റാത്ത സംഭവവികാസങ്ങൾ ഉണ്ടാകുമ്പോൾ പൊതുവെ പറയാറുണ്ട് ഭാവിയിൽ ഇനി എന്തൊക്കെ കാണേണ്ടി വരുമോ എന്തോ എന്ന്. ഓരോരുത്തരും അവരവർക്ക് ഇഷ്ടം ഉള്ള മേഖലയിൽ അതിയായ താല്പര്യത്തോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുക,നാളെ നമ്മൾ ആഗ്രഹിക്കുന്നതുപോലെ ആയിത്തിരാൻ ഒരുപക്ഷെ സാധിച്ചേക്കും.

ഒരു പരിധി വരെ വൈകല്യങ്ങളെ നമ്മുടെ മനോധൈര്യം കൊണ്ട് നേരിടാൻ കഴിയും.


ശാരീരികവൈകല്യം ഉള്ള നിരവധി ആളുകൾ ഇന്ന് ഒരു പാട് മേഖലകളിൽ അവരുടെതായ നേട്ടങ്ങൾ സ്വന്തം ആക്കിയിട്ടുള്ളത് അവരുടെയുള്ളിൽ മനോധൈര്യം ഉള്ളതുകൊണ്ടാണ്. ഈ ലോകത്തിലേക്ക് നമ്മൾ ജനിച്ചു വീണത് മുതൽ ഇന്ന് വരെ നമ്മുടെ ജീവിതം പരിശോധിച്ചു നോക്കിയാൽ ഒരുപാട് കുറവുകൾ നമ്മളിൽ എല്ലാവരിലും കാണാൻ കഴിഞ്ഞെന്ന് വരും.കുറവുകൾ പരിഹരിക്കാൻ നമ്മൾക്ക് നിരന്തരം പരിശ്രമിക്കാം. നമ്മൾ നമ്മളായി തന്നെ ജീവിക്കാൻ ശ്രമിക്കുക. കുറവുകളെയും പോരായ്മകളെയും അതി ജീവിക്കുക. നമ്മുടെ അതിയായ താല്പര്യം കണ്ടെത്തി നേട്ടങ്ങൾക്കായി കഷ്ടപ്പെടാൻ തയ്യാറാകുക.


ജീവിതത്തിൽ ഉണ്ടാകുന്ന തെറ്റുകളെ തിരുത്തി മുന്നോട്ട് പോകുക.നമ്മൾക്ക് എന്തെങ്കിലും നേട്ടങ്ങൾ കൈവരിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ സ്ഥിരോൽസാഹം ഉണ്ടായേ പറ്റുള്ളൂ.നമ്മൾ, നമ്മുടെ അതിയായ താല്പര്യത്തിനു പിന്നാലെ പോകുമ്പോൾ ഒരു പക്ഷെ പല തരത്തിലുള്ള ബുദ്ധിമുട്ടുകളെ നേരിടേണ്ടി വന്നേക്കാം.ഏതു പ്രതിസന്ധി ഘട്ടത്തിലും നമ്മുടെ ഉള്ളിലെ അതിയായ താല്പര്യത്തെ പുറത്തു കൊണ്ടു വരാൻ ശ്രമിച്ചുകൊണ്ടിരിക്കുക.നമ്മൾ ഓരോ രുത്തർക്കും ഭാവിയിൽ ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ, അതിനായി ഇപ്പോൾ മുതൽ നല്ല കഴിവുകളെ വളർത്തികൊണ്ടുവരാൻ പരിശ്രമിക്കാൻ സാധിക്കട്ടെ.

Read More

14 September 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-258

 258.ഭയത്തെ അതിജീവിക്കുക.

ഭയം നമ്മളെ ഏതു കാര്യത്തിൽ നിന്നും പിന്നോട്ട് വലിക്കും.ഭയം എന്തിലെങ്കിലും ഉണ്ടാവാത്തവർ വളരെ ചുരുക്കമായിരിക്കും.സാധാരണ സാഹചര്യം ആണെങ്കിൽ പോലും ഭയം ഉള്ളവരുണ്ട്, ഓരോ സാഹചര്യത്തോടും ഭയം ഉണ്ടാവാൻ എന്തെങ്കിലും കാരണം അവരുടെ ജീവിതത്തിൽ അതിനു മുന്നേ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടാവാം.നമ്മൾ എന്തിനെങ്കിലും ഭയക്കുന്നുണ്ടെങ്കിൽ അതിനെല്ലാം തക്കതായ കാരണങ്ങളുണ്ടാകാം.നമ്മുടെയൊക്കെ ജീവിതത്തിൽ നിന്നും അനാവശ്യമായ ഭയങ്ങൾ ഒഴിവാക്കേണ്ടതാണ്.


അനാവശ്യ ഭയങ്ങൾ നമ്മൾ ഒഴിവാക്കാൻ നിരന്തരം പരിശ്രമിക്കേണ്ടതാണ്. ഇന്നിപ്പോൾ നമ്മളിലുള്ള അനാവശ്യ ഭയം ഇല്ലാതെ ആക്കാനുള്ള ചികിത്സാരീതികളുണ്ട്.ഭയം നമ്മുടെയൊക്കെ ജീവിതത്തിൽ നിന്നും അകറ്റേണ്ടതുണ്ട്, എങ്കിൽ മാത്രമാണ് ധൈര്യമായി മുന്നോട്ട് പോകുവാൻ ഏതു കാര്യത്തിൽ ആയാലും സാധിക്കുക.എന്തുകൊണ്ടാണ് നമ്മളിൽ ഭയം ഉണ്ടായതെന്ന് അന്വേഷിച്ചു കണ്ടെത്തേണ്ടതുണ്ട്.

നമ്മളിലുള്ള ഭയത്തെ ശരിയായ വിധത്തിൽ നേരിടാൻ നമ്മൾ ഓരോരുത്തരും തയ്യാറാവേണ്ടതുണ്ട്.


ഭയം ഒഴിവാക്കാൻ ആവശ്യമായിട്ടുള്ളത് ഭയത്തെ ശരിയായ വിധത്തിൽ നേരിടാനുള്ള തയ്യാറെടുപ്പാണ്.

കുറച്ചു ആളുകളുടെ മുൻപിൽ നിന്ന് പ്രസംഗിക്കാൻ ഭയം ഉള്ളവർ ഉണ്ടാവാം, അതെല്ലാം മാറ്റിയെടുക്കാൻ സ്ഥിരമായ പരിശീലനം ആവശ്യമാണ്. പരിശീലിക്കാതെ ഭയം ഒരിക്കലും ഒരുപക്ഷെ

നമ്മളെ വിട്ടു അകലുക ഇല്ലല്ലോ.എല്ലാവരുടെയും ജീവിതത്തിൽ നിന്നും അനാവശ്യ ഭയങ്ങൾ വിട്ടകലാൻ നിരന്തരപരിശ്രമം ഉണ്ടാകട്ടെ.

Read More

13 September 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-257

 257.ബോധ്യപ്പെടുത്തുക.

ശരിയായ വിദ്യാഭാസത്തിലൂടെ നമ്മൾ ഓരോരുത്തരും പുതിയ കാര്യങ്ങൾ ബോധ്യ പ്പെടുകയാണ്.നമ്മൾ ഓരോ കാര്യത്തെക്കുറിച്ച് ആഴത്തിൽ പഠിക്കുന്തോറും പുതിയ ബോധ്യങ്ങൾ നമ്മൾക്ക് മനസ്സിലാക്കാൻ സാധിക്കും. ബോധ്യപ്പെടു ത്തേണ്ട കാര്യങ്ങൾ ആർക്കായാലും ബോധ്യപ്പെടു ത്തികൊടുക്കണം.


കുഞ്ഞു കുട്ടികൾ ഓരോ കുസൃതികൾ ചെയ്യുമ്പോൾ നമ്മളിൽ പലരും അവർ ചെയ്യുന്നതിലെ തെറ്റും ശരിയും ബോധ്യപ്പെടുത്തി കൊടുക്കാറുണ്ട്.

നമ്മൾ സഞ്ചരിക്കുന്നത് എന്നും എപ്പോഴും നേരിന്റെ വഴിയിൽ കൂടിയാണെന്ന് അവനവനെ തന്നെ യെങ്കിലും ബോധ്യപ്പെടുത്തി മുന്നോട്ട് പോകുവാൻ എല്ലാവർക്കും കഴിയട്ടെ.

Read More

12 September 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-256

 256.ബുദ്ധിമുട്ട്.

നമ്മളിൽ പലർക്കും പലപ്പോഴായി പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവാറുണ്ടല്ലോ.നമ്മൾ നേരിടുന്ന ബുദ്ധിമുട്ടുകളെ ശരിയായ വിധത്തിൽ കൈകാര്യം ചെയ്യുക എന്നത് വളരെ അധികം പ്രാധാന്യം ഉള്ള കാര്യമാണ്.

എന്തുകാര്യത്തിലും ബുദ്ധിമുട്ടാണ് എന്നെകൊണ്ട് ചെയ്യാൻ സാധിക്കില്ലായെന്ന് പറഞ്ഞിരുന്നാൽ നമ്മൾ ഒരുകാലത്തും എവിടെയും നേട്ടങ്ങൾ കൈവരിക്കാൻ പോകുന്നില്ല. നമ്മൾ നേരിടുന്ന ഓരോരോ ബുദ്ധിമുട്ടുകളെയോർത്തു സങ്കടപ്പെടാനോ, അതി ന്റെ പേരിൽ തളർന്നിരുന്നാലോ നമ്മൾക്ക് ഒരിക്കലും നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിച്ചെന്ന് വരില്ലല്ലോ.


വലിയൊരു വിജയത്തിനുപിന്നിലും ചെറുതല്ലാത്ത ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടാവും.എത്രയെത്ര പരാജയങ്ങളെ നേരിട്ടുകൊണ്ടാണ് ഓരോരുത്തരും വിജയം നേടിയിട്ടുള്ളത്.എല്ലാവർക്കും അവരവ രുടേതായ ബുദ്ധിമുട്ടുകളെ ശരിയായ വിധത്തിൽ കൈകാര്യം ചെയ്യാൻ ഇനിയുള്ള കാലം സാധിക്കട്ടെ.

Read More

11 September 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-255

 255. പോസിറ്റീവ് ചിന്താഗതി.

നമ്മൾ എന്ത് ചിന്തിക്കുന്നു എന്നതിലാണ് നമ്മുടെ ജീവിതത്തിന്റെ ഗതി നിർണ്ണയിക്കുന്നത്. നെഗറ്റീവ് ചിന്തകളെ ഉപേക്ഷിക്കണം, പകരം പോസിറ്റീവ് ചിന്തകളെ മനസ്സിലേക്ക് കൊണ്ട് വരണം. എല്ലാ മനുഷ്യർക്കും കുറവുകളും പോരായ്മകളും ഉണ്ടാകും അതെല്ലാം ഒരുപരിധിവരെ പരിഹരി ക്കാൻ കഴിയുന്നതാണ് .എല്ലാവർക്കും പോസിറ്റീവ് ചിന്താഗതികൾ ഉണ്ടാകട്ടെ.

Read More

10 September 2024

// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-365

ആരൊക്കെ നമ്മളെ വേദനിപ്പിച്ചു, മുറിപ്പെടുത്തി അതെല്ലാം നമ്മുടെ മനസ്സിൽ തളം കെട്ടി നിൽക്കുക തന്നെ ചെയ്യും.അതൊന്നും നമ്മുടെ ശരീരത്തിനു നല്ലതല്ല, എന്നാലും നമ്മൾ അത് ഇങ്ങനെ സൂക്ഷിച്ചു വെക്കും.

ഏറ്റവും വലിയ സമ്പന്നൻ ഉള്ളിൽ നന്മ ഉള്ളവനാണ്, മനസ്സിൽ നന്മകൾ എന്നും കാത്തുസൂക്ഷിക്കുക.

ഒരു കാലം കഴിഞ്ഞാൽ നമ്മൾ എല്ലാം മറക്കണം.നമ്മൾക്ക് എപ്പോഴും യൗവനത്തിൽ തന്നെ ആയിരിക്കാൻ കഴിയില്ലല്ലോ.നമ്മൾക്ക് അറിവ് നൽകുന്നത് നല്ലത് ചെയ്യാൻ ആണ്,

നമ്മൾക്ക് ഉള്ളത് എല്ലാം നഷ്ടപ്പെടാൻ ഒരു നിമിഷം മതി.

മറ്റുള്ളവരിൽ നിന്നും എന്നും നല്ലത് കേൾക്കാൻ ആഗ്രഹിക്കുക.നല്ലത് ചെയ്യാൻ മുന്നിട്ടിറങ്ങുക.നമ്മളുടെ സന്തോഷകരമായ ജീവിതങ്ങളെ കാർന്നു തിന്നുന്ന വെറുപ്പ്,വിദ്വേഷം, പക, പ്രതികാരം, കോപം, അസൂയ, അഹങ്കാരം, തിന്മ എല്ലാം ഉപേക്ഷിക്കുക,ഒന്നും മനസ്സിൽ സൂക്ഷിക്കാതിരിക്കുക.

എല്ലാവർക്കും നന്മകൾ മാത്രം കാത്തു സൂക്ഷിക്കാൻ കഴിയട്ടെ.
Read More
// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-364

 എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ് സുഖമായി ഇരിക്കുക എന്നത്.

ജനിച്ച നാൾ തൊട്ട് ഓരോ കാര്യങ്ങൾക്കായി നെട്ടോട്ടം ഓടുകയാണ് മനുഷ്യർ. ഏതൊരു മനുഷ്യനും സുഖം ആയിട്ട് ഇരിക്കണം എങ്കിൽ ആവശ്യത്തിന് വിശ്രമം ആവശ്യമാണ്.

ജീവിതത്തിൽ സുഖമില്ലാത്ത അവസ്ഥകൾ കടന്നുവരാം, സന്തോഷങ്ങൾ നഷ്ടം ആയെന്ന് വരാം, സമ്പാദിച്ചത് നഷ്ടം ആയെന്ന് വരാം,അവിടെയെല്ലാം ജീവിതം നമ്മൾക്ക് നഷ്ടം ആയിട്ടില്ല എന്നൊരു തിരിച്ചറിവ് ഉണ്ടാവണം. ഒരു പക്ഷെ ഒത്തിരി സുഖസൗകര്യങ്ങൾ നമ്മളെ കാത്തിരിക്കുന്നുണ്ടാകും,എല്ലാത്തിനും കാത്തിരിപ്പ് ആവശ്യമാണല്ലോ.

 

ചെയ്യേണ്ട ജോലികൾ സമയത്തിന് തന്നെ ചെയ്തു തീർത്തുകൊണ്ട് ആവശ്യമായ വിശ്രമം എടുത്തുകൊണ്ടു എല്ലാവർക്കും മാനസികമായും ശാരീരികമായും സുഖമായി ഇരിക്കാൻ കഴിയട്ടെ.

നഷ്ടങ്ങൾ നമ്മളുടെ സുഖമായി ഇരിക്കുന്ന അവസ്ഥകളെ കാര്യമായി സ്വധിനിച്ചേക്കാം,ഒരു പക്ഷെ ലോകത്തിൽ നഷ്ടപ്പെടാത്തതായി ഒന്നും തന്നെയില്ല എന്നൊരു തിരിച്ചറിവ് നൽകാൻ വേണ്ടിയായിരിക്കാം അവയെല്ലാം നമ്മുടെ കണ്മുന്നിൽ നിന്നും നഷ്ടപ്പെടുന്നത്.

Read More
// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-363

 നമ്മളിൽ പലരും സാഹചര്യം മനസ്സിലാക്കിയാണ് മറ്റുള്ളവരോട് സംസാരിക്കാറുള്ളത്.

ജീവൻ ഉള്ളിടത്തോളം കാലം ചുറ്റിലും ഉള്ളവരെ സ്നേഹിക്കാൻ കഴിയട്ടെ.

ഒന്ന് ചിരിച്ചാൽ തിരുന്ന പിണക്കങ്ങളും ഒരു വാക്കിൽ തീരാവുന്ന തർക്കങ്ങളുമുണ്ട്.നമ്മൾ മരിച്ചു കഴിയുമ്പോൾ ഇവിടെ നിന്ന് ഒന്നും കൊണ്ടുപോകുന്നില്ല.

സാഹചര്യം നോക്കി മുന്നോട്ടുള്ള കാര്യങ്ങൾ തിരഞ്ഞെടുക്കണം എന്ന്.

നമ്മൾ, നമ്മുടെ ചുറ്റിലുമുള്ള പലരുടെയും സാഹചര്യം കണക്കിൽ എടുത്താണ് നമ്മൾ ഓരോ തീരുമാനങ്ങൾ എടുക്കുന്നത്.

ഭാവിയിൽ ഉണ്ടാകാൻ പോകുന്ന സാഹചര്യം ഒന്നും നമ്മൾക്ക് ഒരിക്കലും നേരത്തെ തീരുമാനിക്കാൻ കഴിയില്ല.

നമ്മൾക്ക് ചെയ്യാൻ കഴിയുന്നത് ഏത് സാഹചര്യത്തെയും നേരിടാൻ കഴിയും എന്നുള്ള മനസ്സിന്റെ ശക്തിയാണ്.

നമ്മുടെ സാഹചര്യം മറ്റുള്ളവരെക്കാൾ കൂടുതലായി നമ്മൾക്കേ അറിയുള്ളു.

മറ്റുള്ളവരുടെ സാഹചര്യം മനസ്സിൽ ആക്കുക.എല്ലാ ആളുകൾക്കും നമ്മളോട് ഒരു പോലെ പെരുമാറാൻ കഴിയില്ലല്ലോ.നമ്മൾക്ക് അവരോട് ക്ഷമിക്കാനും പൊറുക്കാനും കഴിയണം.

നമ്മൾ എത്ര വിചാരിച്ചാലും നമ്മുടെ ബാല്യം തിരിച്ചു കിട്ടില്ല.കഴിഞ്ഞ കാലങ്ങൾ ഇനി നമ്മുടെ മുന്നിൽ ഇല്ല, അത് എന്നെന്നേക്കുമായി നഷ്ടം ആയി. ഇനി കഴിഞ്ഞതിനെ ഓർത്തു ദുഖിക്കരുത്.മറ്റുള്ളവർക്ക് വഴി തെളിച്ചു മുന്നോട്ട് തന്നെ പോകുക.മുന്നോട്ട് ഉള്ള വഴിയിൽ എല്ലാവരെയും ഒപ്പം ചേർക്കുക.നാളെ ഒരു പക്ഷെ നമ്മളെ വേദനിപ്പിച്ചവർ ആയിരിക്കാം നമ്മളെ സഹായിക്കാൻ കാണുള്ളൂ.

ഒരു പക്ഷെ അവർ നമ്മളെ വേദനിപ്പിച്ചത് അവരുടെ സാഹചര്യം കൊണ്ടായിരിക്കും അത് നമ്മൾ മനസ്സിൽ ആക്കുക.

നമ്മളെ വേണ്ടതിനും വേണ്ടാത്തതിനും കുറ്റപ്പെടുത്തുന്നവർ ഒത്തിരി പേരുണ്ടാകും അതിനെ എല്ലാം മറികടന്നു നേരിന്റെ വഴിയേ സഞ്ചരിക്കുക.

Read More
// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-362

 മറ്റുള്ളവരിൽ നിന്നും കേൾക്കുന്ന സാരമില്ല എന്നൊരു വാക്ക്നമ്മൾക്ക് വലിയൊരു ആശ്വാസമാണ് ചിലപ്പോഴൊക്കെ നൽകുന്നത്.

നമ്മൾക്ക് മുന്നിൽ അവസരങ്ങൾ എപ്പോഴും ഉണ്ടാകില്ല.കിട്ടിയ ഓരോ അവസരങ്ങളെയും വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തിയില്ലെങ്കിൽ നാളെ അതോർത്തു പരിതപിച്ചിട്ടു കാര്യം ഉണ്ടാവില്ല.ചെറിയ പ്രശ്നങ്ങൾ വരുമ്പോൾ തന്നെ നമ്മൾ സാരമില്ല, നിസ്സാര പ്രശ്നം അല്ലേ എന്ന് കരുതി നിസ്സാരവത്കരിച്ചാൽ നാളെയത് നമ്മളെകൊണ്ട് ഒറ്റക്ക് പരിഹരിക്കാൻ കഴിയാത്ത പ്രശ്നം ആയി വളർന്ന് വലുതായേക്കാം.

എത്രയൊക്കെ പ്രശ്നം നമ്മൾക്ക് നേരിടേണ്ടി വന്നാലും അതിനെയെല്ലാം സാരമില്ല എന്നുള്ള ചിന്താരീതി അവലംബിച്ചാൽ നാളെ പ്രശ്നം പ്രശ്നം തന്നെയായി അവിടെത്തന്നെ നിൽക്കും.

നമ്മുടെ മുൻപിൽ എത്രയോ വ്യക്തികളാണ് നിരവധി പരാജയങ്ങൾ ഏറ്റു വാങ്ങിയിട്ടും അതൊന്നും വകവെക്കാതെ വിണ്ടും വിണ്ടും പരിശ്രമിച്ചുകൊണ്ട് വിജയത്തിലേക്ക് എത്തിയിട്ടുള്ളത്, അവരെല്ലാവരും സാരമില്ല എന്നതിനെ പോസിറ്റീവ് ആയി കണ്ടത് കൊണ്ടാണ്.

സമയത്തിന് അനുസരിച്ചു നമ്മൾക്ക് കഴിയുന്നത് പോലെ പരിശ്രമിച്ചുകൊണ്ട്, സാരമില്ല എന്ന വാക്കിനെ പോസിറ്റീവ് ആയിട്ട് എടുക്കാൻ കഴിയട്ടെ.

Read More