Choose your language

11 August 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-224

 224.പ്രാധാന്യം കൊടുക്കുക.

നമ്മൾ എന്തിനു പ്രാധാന്യം നൽകുന്നു എന്നതനുസരിച്ചിരിക്കും നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഓരോ മാറ്റങ്ങളും.ആവശ്യം ഇല്ലാത്ത കാര്യങ്ങൾക്ക് നമ്മൾ പ്രാധാന്യം നൽകിയാൽ ഒരുപക്ഷെ നമ്മൾക്ക് നഷ്ടപ്പെടുക നല്ല അവസരങ്ങൾ ആയിരിക്കും.നമ്മുടെ ചിന്തകളിലേക്ക് എപ്പോഴും നല്ല കാര്യങ്ങൾ മാത്രം കടത്തിവിടുന്നതിനു പ്രാധാന്യം നൽകേണ്ടതുണ്ട്.മോശമായ ചിന്തകൾ നമ്മളെ അസ്വസ്ഥതപ്പെടുത്തിയേക്കാം, ഒരുപക്ഷെ തളർത്തിയേക്കാം.പ്രാധാന്യം ഉള്ള കാര്യങ്ങൾ പ്രാധാന്യം അനുസരിച്ചു കൈകാര്യം ചെയ്തെങ്കിൽ മാത്രമേ എന്തുകാര്യത്തിൽ ആയാലും നമ്മൾക്ക് വിജയം നേടാൻ സാധിക്കുകയുള്ളു.


പലപ്പോഴും പല കാര്യങ്ങൾക്കും വേണ്ടത്ര പ്രാധാന്യം നല്കാത്തതിന്റെ പേരിൽ പല തരത്തിലുള്ള നഷ്ടങ്ങൾക്കും കാരണമായി തീർന്നിട്ടുണ്ട്.

പ്രാധാന്യം കൊടുക്കേണ്ട സമയത്ത് പ്രാധാന്യം നൽകാതെ പിന്നീട് അതേക്കുറിച്ച് ആലോചിച്ചു സങ്കടപ്പെടുന്നതിൽ എന്തെങ്കിലും കാര്യം ഉണ്ടോ?.

ഓരോ കാര്യവും പ്രാധാന്യം നൽകികൊണ്ട് മുന്നോട്ട് പോയിരുന്നെങ്കിൽ ഇന്ന് നമ്മളിൽ പലർക്കും ആ കാര്യത്തിൽ വിഷമിക്കേണ്ടി വരില്ലായിരുന്നു.


ആവശ്യമുള്ള കാര്യത്തിന് പ്രാധാന്യം കൊടുക്കുന്നതോടൊപ്പം ആവശ്യം ഇല്ലാത്ത കാര്യത്തിന് പ്രാധാന്യം കൊടുക്കാതിരിക്കാനും നമ്മൾ ഓരോരുത്തരും വളരെ അധികം ശ്രദ്ധിക്കണം.പലപ്പോഴും ഏതിനു പ്രാധാന്യം കൊടുക്കണം, ഏതിനു പ്രാധാന്യം കൊടുക്കണ്ട എന്ന് നമ്മളിൽ പലർക്കും അറിയാതെ പോകുന്നു.ശരീരത്തിനു വിശ്രമം, ഭക്ഷണം, വ്യായാമം ഇവയെല്ലാം ആവശ്യമാണ്.


നമ്മൾ എന്തിനാണോ പ്രാധാന്യം കൊടുക്കുന്നത് അതിനനുസരിച്ചു ആയിരിക്കും നമ്മുടെ ഓരോരുത്തരുടെയും മുന്നോട്ടുള്ള വളർച്ച ഉണ്ടാവുക.നമ്മൾക്ക് മാത്രമല്ല എല്ലാവർക്കും അവരവരുടെ സമയത്തിന് പ്രാധാന്യമുണ്ട് എന്നത് നമ്മൾ ഒരിക്കലും വിസ്മരിച്ചുകൂടാ.നമ്മുടെയൊ ക്കെ ജീവിതത്തിൽ എന്തെല്ലാം ദുരിതങ്ങളും പ്രയാസങ്ങളും നേരിട്ടാലും അവയെ എല്ലാം അതിജീവിക്കുവാൻ നമ്മൾക്ക് നമ്മളുടെ ജീവിതത്തെ പ്രാധാന്യത്തോടെ കാണാൻ കഴിയണം.എല്ലാവർക്കും അവരവർക്ക് ആവശ്യമായിട്ടുള്ള നല്ല കാര്യങ്ങൾക്ക് എന്നും പ്രാധാന്യം കൊടുത്തു മുന്നോട്ട് പോകുവാൻ സാധിക്കട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.