Choose your language

8 August 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-221

 221. പ്രശ്നങ്ങളെ അഭിമുഖികരിക്കുക.

നമ്മൾ എല്ലാവരും അവരവരുടെ ജീവിതത്തിൽ നിരവധി പ്രശ്‌നങ്ങളെ അഭിമുഖികരി ക്കുന്നവരാണ്.നമ്മളെ ഓരോരുത്തരെയും മുന്നോട്ട് നയിക്കുന്നത് പ്രതീക്ഷകളാണ്.പരാജയങ്ങളും പ്രതിസന്ധികളും ഉണ്ടാവുമ്പോൾ നമ്മളിൽ പലരും പലപ്പോഴും തളരും.മുന്നോട്ട് ഇനി എന്ത് എന്നൊരു ചോദ്യം മനസ്സിൽ നിന്നു ഉയരുമ്പോൾ ഉത്തരം എളുപ്പം കിട്ടിയെന്ന് വരില്ല.നമ്മളെക്കാൾ ഒത്തിരി പ്രശ്നം നേരിട്ടവരാണ് നമ്മളുടെ ചുറ്റിലും ഉള്ള നിരവധി ആളുകൾ.ഈ സമയവും കടന്നുപോകും എന്ന് മനസ്സിനെപറഞ്ഞു ആശ്വസിപ്പിക്കുക.


നമ്മുടെ ചുറ്റിലുമുള്ളവർക്ക് പ്രശ്നം വരുമ്പോൾ അവരെ കളിയാക്കുകയോ, വാക്കുകൾ കൊണ്ട് വേദനിപ്പിക്കുകയോ ചെയ്യാതെ, ആശ്വാസ വാക്കുകൾ പറയുക.നമ്മൾക്കുണ്ടാകുന്ന ഓരോ വേദനകളെയും ശരിയായ വിധത്തിൽ ഉൾക്കൊണ്ട്‌ ആന്മധൈര്യം സംഭരിക്കാൻ നമ്മൾ ഓരോരു ത്തർക്കും കഴിയണം.ഏതൊരു മനുഷ്യന്റെയും ജീവിതത്തിൽ ദാരിദ്ര്യം എപ്പോൾ വേണമെങ്കിലും കടന്നുവരാം, നമ്മൾ വിചാരിക്കുന്നത് പോലെ ത്തന്നെ ജീവിതം എപ്പോഴും സുഗമമായി തന്നെ മുന്നോട്ട് പോകണം എന്നില്ലല്ലോ.പലപ്പോഴും നമ്മളുടെ പ്രശ്‌നങ്ങൾക്ക് ഒരുപക്ഷെ ആശ്വാസം ലഭിക്കുന്നത്, നമ്മളെക്കാൾ പ്രശ്‌നങ്ങൾ ഉള്ളവരുണ്ട് നമുക്ക് ചുറ്റിലും എന്നറിയുമ്പോഴാണ്, അവരുടെ അനുഭവങ്ങൾ മനസ്സിലാക്കുമ്പോഴാണ്.അവരുടെ പ്രശ്‌നങ്ങൾക്ക് മുൻപിൽ നമ്മുടെ പ്രശ്‍നങ്ങൾ ഒന്നും ഒന്നുമല്ല എന്ന് തിരിച്ചറിയുമ്പോഴാണ്.നമ്മൾക്കു ഉണ്ടാ വുന്ന പ്രശ്നം നമ്മളെ വിട്ടുപോകാൻ നമ്മൾ തന്നെ മുൻകൈ എടുക്കണം.നാളെകളിൽ പ്രശ്നം ഉണ്ടാവാതിരിക്കാൻ ഇന്നേ മുൻകരുതൽ എടുക്കുക.ഓരോ കാര്യവും കഴിവതും മുന്നും പിന്നും ആലോചിച്ചു മാത്രം ചെയ്യുക.

പലരും പറയാറുണ്ട് വരാനുള്ളത് വഴി തങ്ങില്ല എന്നൊക്കെ.


നമ്മളിൽ പലർക്കും മറ്റുള്ളവരുടെ പ്രശ്നം ഒന്നും നമ്മളെ ബാധിക്കുന്നത് അല്ലല്ലോ എന്നൊരു ചിന്തയുണ്ട്.നമ്മുടെ ജോലിയിലെ അനാസ്ഥ കാരണം ഒരാൾ പോലും വേദനിക്കരുത് എന്ന് നമ്മൾ ഓരോരുത്തരും ദൃഢനിശ്ചയം എടുക്കണം.

ഉത്തരവാദിത്തപ്പെട്ട ജോലികൾ ചെയ്യുന്നവർ തങ്ങളുടെ മുന്നിൽ വരുന്നവരുടെ പ്രശ്നം തന്റെയും പ്രശ്നം ആണെന്ന് മനസ്സിലാക്കി എളുപ്പം പരിഹരിച്ചു കൊടുത്തിരുന്നുവെങ്കിൽ

നമ്മുടെ ചുറ്റുപാടും എത്ര നന്നായേനെ.ഒരു മനു ഷ്യൻ ഒരു പ്രശ്‌നത്തെ നേരിടുന്നത് പോലെ എല്ലാവർക്കും നേരിടാൻ കഴിഞ്ഞെന്ന് വരില്ല.

എല്ലാവർക്കും വ്യത്യസ്തമായ കഴിവുകൾ ആണല്ലോ ഉള്ളത്.എല്ലാം തികഞ്ഞവർ ആയിട്ട് ആരുമില്ല ഈ ഭൂമിയിൽ.ഓരോ വ്യക്തികളും അവരവർക്ക് ഇഷ്ടം ഉള്ളത് പോലെ ജീവിക്കുന്നു.എല്ലാവരുടെയും പ്രശ്‌നങ്ങൾക്കും എത്രയും വേഗം പരിഹാരം ലഭിക്കട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.