Choose your language

31 August 2024

// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-244

നമ്മളിൽ പലർക്കും പലരോടും സംസാരിക്കാൻ ആഗ്രഹം കാണും, പക്ഷെ എങ്കിൽ നമ്മുടെ സംസാരം കേൾക്കാൻ അവർക്ക് താല്പര്യം ഉണ്ടാവണം എന്നില്ലല്ലോ.

ചിലരൊക്കെ പറയാറില്ലേ കൂടുതൽ പറയാൻ നിന്നാൽ കേൾക്കുന്നവർക്ക് വെറുപ്പ് തോന്നുമെന്ന്.

ചിലരൊക്കെ പറയാൻ നിന്നാൽ, പറയുന്നത് നിർത്താൻ വല്ലാത്ത പ്രയാസമാണ്.

പരസ്പരം നേരിൽ സംസാരിക്കാൻ ഇന്ന് പലർക്കും അവസരങ്ങൾ കിട്ടുന്നത് കുറവാണ്. എല്ലാവർക്കും അവരവരുടേതായ തിരക്കുകളുണ്ട്.

ആരോടും ഒരു തർക്കത്തിനും ആവശ്യമില്ലാതെ നിൽക്കരുത്.

നമ്മളിൽ പലരും ചില കാര്യങ്ങൾ നമ്മൾക്ക് നഷ്ടം സംഭവിച്ചാലും സാരമില്ല പറയാനുള്ളത് പറയും, ചെയ്യാനുള്ളത് ചെയ്യും എന്ന രീതിയിൽ കാണും.

ചിലോരോടൊക്കെ പറയാൻ നിന്നാൽ, ഒരുപാട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടി വരും.പലർക്കും അതിനുള്ള ക്ഷമയോ സമയമോ ഉണ്ടായെന്നു വരില്ലല്ലോ.

മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന, ആവശ്യം ഉള്ള കാര്യങ്ങൾ മാത്രം പറയാൻ നിൽക്കുന്നതാണ് എപ്പോഴും നല്ലത്.

ആവശ്യം ഇല്ലാത്തത് പറയാൻ നിന്നാൽ നമ്മൾക്ക് ദോഷം ചെയ്യും.

എല്ലാവർക്കും ആവശ്യം ഉള്ളത് മാത്രം മറ്റുള്ളവരോട് പറയാൻ സാധിക്കട്ടെ.

നമ്മൾക്ക് മറ്റുള്ളവരെ കുറിച്ചു പലതും പറയാൻ തോന്നും, പക്ഷെ എങ്കിൽ തെളിവ് ഇല്ലാതെ ആരുടെ മുൻപിലും ഒന്നും പറയാൻ നിൽക്കരുത്.

മറ്റുള്ളവരെക്കുറിച്ച് വളരെ മോശമായി സംസാരിക്കാൻ ദയവു ചെയ്തു നിൽക്കാതിരിക്കുക.


Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-244

244.പുതിയ ചുവട് വയ്പ്പ്.

നമ്മൾ ഓരോ ദിവസവും പുതിയ ചുവടുവയ്പ്പ് നടത്താറുണ്ട്, ഇല്ലെങ്കിൽ നടത്താൻ ആഗ്രഹിക്കാറു ണ്ട്.ഒരു പക്ഷെ നമ്മൾ കണ്ട ലക്ഷ്യം പൂർത്തീകരിക്കാൻ ആയിരിക്കും നമ്മൾ ഓരോ പുതിയ ചുവടുവയ്പ്പുകൾ നടത്തുക. എവിടെയെല്ലാം നമ്മൾക്കു നേട്ടങ്ങൾ സ്വന്തമാക്കണം എന്ന് ആഗ്രഹിക്കുന്നുവോ അവിടെയെല്ലാം പുതിയ ചുവട് വയ്പ്പ് നമ്മൾക്ക് ആവശ്യമായി വരും.നമ്മളുടെ ഭാഗത്ത്‌ നിന്നും പുതിയ ചുവടുവയ്പ്പ് ഉണ്ടായില്ലായെങ്കിൽ ഒരു പക്ഷെ നേട്ടങ്ങൾ ഒന്നും തന്നെ പുതിയതായി സൃഷ്ടിച്ചെടുക്കാൻ സാധിച്ചെന്ന് വരില്ല. നമ്മൾ ലക്ഷ്യം നേടും വരെ പലതരത്തിലുള്ള പ്രതിസന്ധികൾ തരണം ചെയ്യേണ്ടതായിട്ട് വരും.


കഷ്ടപ്പെട്ടാൽ മാത്രമെ എന്തെങ്കിലും നേടി യെടുക്കാൻ സാധിക്കുകയുള്ളു എന്നുള്ള തിരിച്ചറിവാണ് ഓരോ പുതിയ ചുവട് വയ്പ്പുകൾ നടത്തുമ്പോഴും നമ്മുടെ മനസ്സിൽ എപ്പോഴും ഉണ്ടാകേണ്ടത്.നമ്മൾ ഓരോരുത്തരും നടത്തുന്ന ചുവട് വയ്പ്പാണ് നമ്മളിലും നമ്മളുടെ ചുറ്റിലും മാറ്റങ്ങൾക്ക് കാരണം ആകുന്നത്.ഒരു പാട് മാറ്റങ്ങൾ നമ്മളിലും നമ്മളുടെ ചുറ്റിലും കൊണ്ട് വരാൻ നമ്മൾ ഓരോരുത്തരും പുതിയ ചുവട് വയ്പ്പ് നടത്തേണ്ടതുണ്ട്.ഒരുപാട് വഴികൾ നമ്മളുടെ മുൻപിൽ തുറന്നു കിടപ്പുണ്ട്.ഏതു വഴിയിലൂടെ സഞ്ചരിക്കണം എന്ന് നമ്മൾ ഓരോരുത്തരുമാണ് അന്തിമമായി തീരുമാനം എടുക്കേണ്ടത്.കാലത്തിനു അനുസരിച്ചു ഉള്ള മാറ്റങ്ങൾ നമ്മളുടെ ജീവിതത്തിൽ കൊണ്ട് വരേണ്ടതുണ്ട്.എല്ലാവർക്കും ജീവിതത്തിൽ ഉയർച്ച നേടാൻ ആവശ്യമായ പുതിയ ചുവട് വയ്പ്പുകൾ കൃത്യമായി പഠിച്ചതിനു ശേഷം മാത്രം നടത്താൻ സാധിക്കട്ടെ.

Read More

30 August 2024

// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-243

പറയാൻ തോന്നുവാണെങ്കിൽ അങ്ങട് ധൈര്യം ആയിട്ട് പറയണം, മനസ്സിൽ വല്ലതും പറഞ്ഞുകൊണ്ടിരുന്നാൽ കാര്യം ഇല്ലല്ലോ.

ഇന്ന് നമ്മൾ നേരിടുന്ന വലിയൊരു പ്രശ്നം മറ്റുള്ളവരോട് തുറന്നു സംസാരിക്കാത്തതാണ്.

പറയാനുള്ള കാര്യങ്ങൾ തുറന്നു സംസാരിക്കാൻ എളുപ്പം ആണെങ്കിൽ പ്രശ്നം എളുപ്പത്തിൽ പരിഹരിക്കാൻ കഴിയും.

പറയാൻ ഉണ്ടെങ്കിൽ പറയുക.

Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-243

 243. പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുക.

നമ്മളുടെ മുന്നോട്ടുള്ള പ്രയാണത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പുതിയ കാര്യങ്ങൾ പഠിച്ചു കൊണ്ടിരിക്കുക എന്നത്.ഓരോ ദിവസവും കഴിയുന്തോറും നമ്മുടെ ചുറ്റിലും മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ് . പുതിയ കാര്യ ങ്ങൾ പഠിച്ചെടുത്താൽ മാത്രമേ കാലത്തിനു അനുസരിച്ചു നമ്മൾക്കും വേഗത വരികയുള്ളു.

പുതിയ കാര്യങ്ങൾ പഠിച്ചെടുക്കാൻ എല്ലാവർക്കും ഒരുപോലെ എല്ലായ്പ്പോഴും താല്പര്യം ഉണ്ടായെന്നു വരില്ലല്ലോ.പുതിയ കാര്യങ്ങൾ പഠിച്ചെടുക്കാതെ വന്നാൽ പല സാഹചര്യത്തിലും നമ്മളിൽ പലരും പിന്തള്ളപ്പെടാം.നമ്മൾക്ക് ആവശ്യമായിട്ടുള്ള കാര്യങ്ങൾ പഠിക്കേണ്ടത് വളരെ പ്രധാനമാണ്.

എന്തുകാര്യവും ആദ്യമായി പഠിച്ചെടുക്കാൻ അതിന്റെതായ ബുദ്ധിമുട്ട് ഉണ്ടാവും.പുതിയ കാര്യങ്ങൾ പഠിക്കുന്നതിലൂടെ ഒരുപാട് നേട്ടങ്ങൾ എളുപ്പം സ്വന്തമാക്കാൻ കഴിയും.


പുതിയ കാര്യങ്ങൾ പഠിക്കാൻ ഇന്നിപ്പോൾ ഒത്തിരി മാർഗങ്ങളുണ്ട്.ഇന്റർനെറ്റിൽ ഇന്ന് നമ്മൾക്ക് ആവശ്യമായിട്ടുള്ള ഒത്തിരി അറിവുകൾ ലഭ്യമാണല്ലോ.നമ്മൾക്ക് ആവശ്യമായിട്ടുള്ള അറിവുകൾ കണ്ടെത്തുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്.എവിടെയും അറിയില്ല എന്ന് പറയാൻ എളുപ്പമാണ്. അറിയും എന്ന് പറയാൻ നമ്മൾക്ക് കഴിയണമെങ്കിൽ അറിവ് നേടിയെടുക്കാനുള്ള ആന്മാർത്ഥമായ ശ്രമങ്ങൾ നമ്മുടെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടതുണ്ട്. നേരായിട്ടുള്ള അറിവ് കണ്ടെത്താൻ ശ്രമിക്കാൻ നമ്മൾ ഓരോരുത്തരും തയ്യാറാകുക, നാളെകളിൽ നമ്മുടെ അറിവുകൾ ഉപകാരപ്പെട്ടേക്കാം. നേരായിട്ടുള്ള കാര്യങ്ങൾ എല്ലായ്പ്പോഴും പഠിച്ചുകൊണ്ടിരിക്കാൻ നമ്മൾ എല്ലാവർക്കും സാധിക്കട്ടെ.

Read More

29 August 2024

// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-242

 നേട്ടങ്ങൾ കൈവരിക്കാൻ പലതും അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ടതുണ്ട്.

കൃത്യമായി അറിവുകൾ കിട്ടിയാൽ മാത്രമേ നല്ലത്, മോശമായത് ഏതൊക്കെയാണെന്ന് തിരിച്ചറിയാൻ കഴിയുകയുള്ളു.

അറിവ് ഉണ്ടായാൽ മാത്രം പോരാ, എങ്ങനെ പ്രായോഗികതലത്തിൽ ഉപയോഗിക്കണം എന്ന് മനസ്സിലാക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയണം.

അറിവിനോപ്പം വേണ്ടത് വിവേകമാണ്.

എല്ലാവരും അറിവിന്റെ കാര്യത്തിൽ പൂർണ്ണരല്ല.പല അറിവുകളും അവരവരുടെ സ്വന്തം പരിശ്രമത്താൽ നേടിയെടുക്കുന്നതാണ്.ഓരോരുത്തരും തങ്ങളുടെ അറിവുകൾ ഫലപ്രദമായി ഉപയോഗിച്ചതുകൊണ്ടാണ് ഇന്ന് നമ്മൾ അനുഭവിക്കുന്ന ഓരോ സുഖസൗകര്യങ്ങളും ലഭിക്കാൻ ഇടയായത്.

നമ്മുടെ അറിവില്ലായ്മ പലപ്പോഴും നമ്മളെ തെറ്റിലേക്ക് ഒരുപക്ഷെ നയിച്ചേക്കാം.

നമ്മുടെയൊക്കെ ശരീരത്തിന്റെ വളർച്ചയും,മനസ്സിന്റെ വളർച്ചയും പൂർണ്ണ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാൻ നമ്മൾ ഓരോരുത്തരും വളരെ അധികം ശ്രദ്ധാലുക്കൾ ആയിരിക്കണം.

മറ്റുള്ളവർക്ക് ആവശ്യമായ, ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ കഴിയട്ടെ.

Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-242

 242.പിരിയുക.

വ്യക്തികൾ തമ്മിൽ അഭിപ്രായവ്യത്യാസത്തിന്റെ പേരിലും, അല്ലാതെയുള്ള മറ്റു പല കാരണങ്ങൾകൊണ്ടും പല സാഹചര്യത്തിലുമായി പിരിയേണ്ടി വരാറുണ്ട്.ഒരുപാട് മനുഷ്യർ നമ്മുടെ ഇടയിൽ നിന്നും മരണം മൂലം വേർപെട്ടുപോയി.

നമ്മളുടെ ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ നമ്മൾ ചെയ്യുന്ന ഓരോ കാര്യത്തിലും അതീവ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.ആവശ്യം ഇല്ലാതെ യാതൊരു കാര്യത്തിലും വേർപിരിയലുകൾ ഉണ്ടാവാ തിരിക്കട്ടെ.

Read More

28 August 2024

// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-241

 അറിവ് സമ്പത്താണ്.നമ്മൾക്ക് അറിയാവുന്ന കാര്യങ്ങൾ ശരിയാണെങ്കിൽ മാത്രം പറഞ്ഞു കൊടുക്കുക.

ഒരിക്കലും ഒരു അറിവും ചെറുതായി കാണേണ്ടതില്ല.

എല്ലാകാര്യവും എല്ലാവർക്കും പറഞ്ഞു തരാൻ കഴിയില്ല.

എല്ലാ മനുഷ്യർക്കും ഒരേ പോലെ കഴിവ് ഉണ്ടാകണം എന്നില്ല.

സംശയം എന്തെങ്കിലും ഉണ്ടെങ്കിൽ ചോദിച്ചോളൂ അറിയാവുന്നത് ആണെങ്കിൽ പറഞ്ഞു തരാം എന്ന് നമ്മളോട് ആരെങ്കിലും പറഞ്ഞാൽ നമ്മൾക്ക് അതു വലിയൊരു ആശ്വാസം അല്ലേ.

നമ്മൾക്ക് അറിയാവുന്ന, അനുഭവത്തിൽ നിന്നും പഠിച്ച നല്ല കാര്യങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുക, നാളെ ഒരു പക്ഷെ അവർക്ക് അതു വളരെ അധികം ഉപകാരം ആകും.

നമ്മുടെ വിദ്യാഭാസ രീതിയിൽ കാതലായ മാറ്റങ്ങൾ കൊണ്ട് വരേണ്ടതുണ്ട്.

പഠനത്തോടൊപ്പം പണം സമ്പാദിക്കാനുള്ള നേരായ വഴികളിൽകൂടെ കണ്ടെത്താൻ പഠിപ്പിക്കണം.ഓരോ വ്യക്തികളെയും അവരുടെ ഉള്ളിലുള്ള കഴിവുകൾ പ്രോത്സാഹിപ്പിക്കുക, നാളെ കഴിവ് അവരെ സമ്പന്നർ ആക്കിയേക്കാം.

ചില ചോദ്യത്തിന് കാലമാണല്ലോ ഉത്തരം നൽകുക.

എല്ലാവർക്കും പരസ്പരം ഉപകാരം ഉള്ള കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ കഴിയട്ടെ.

ജീവിതം മുന്നോട്ട് പോകുമ്പോഴാണ് പല കാര്യങ്ങളും പഠിക്കാനും എങ്ങനെയെല്ലാം പ്രതിസന്ധികളെ അതിജീവിക്കാൻ കഴിയും എന്ന് മനസ്സിൽ ആക്കുക.

പല കാര്യങ്ങളും അനുഭവത്തിലൂടെ തനിയെ പഠിച്ചോളും.

Read More