നമ്മളിൽ
പലർക്കും പലരോടും സംസാരിക്കാൻ ആഗ്രഹം കാണും, പക്ഷെ
എങ്കിൽ നമ്മുടെ സംസാരം കേൾക്കാൻ അവർക്ക് താല്പര്യം ഉണ്ടാവണം എന്നില്ലല്ലോ.
ചിലരൊക്കെ
പറയാറില്ലേ കൂടുതൽ പറയാൻ നിന്നാൽ കേൾക്കുന്നവർക്ക് വെറുപ്പ് തോന്നുമെന്ന്.
ചിലരൊക്കെ
പറയാൻ നിന്നാൽ, പറയുന്നത്
നിർത്താൻ വല്ലാത്ത പ്രയാസമാണ്.
പരസ്പരം
നേരിൽ സംസാരിക്കാൻ ഇന്ന് പലർക്കും അവസരങ്ങൾ കിട്ടുന്നത് കുറവാണ്. എല്ലാവർക്കും അവരവരുടേതായ തിരക്കുകളുണ്ട്.
ആരോടും
ഒരു തർക്കത്തിനും ആവശ്യമില്ലാതെ നിൽക്കരുത്.
നമ്മളിൽ
പലരും ചില കാര്യങ്ങൾ നമ്മൾക്ക് നഷ്ടം സംഭവിച്ചാലും സാരമില്ല പറയാനുള്ളത് പറയും, ചെയ്യാനുള്ളത്
ചെയ്യും എന്ന രീതിയിൽ കാണും.
ചിലോരോടൊക്കെ
പറയാൻ നിന്നാൽ, ഒരുപാട്
കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടി വരും.പലർക്കും
അതിനുള്ള ക്ഷമയോ സമയമോ ഉണ്ടായെന്നു വരില്ലല്ലോ.
മറ്റുള്ളവർക്ക്
ഉപകാരപ്പെടുന്ന, ആവശ്യം
ഉള്ള കാര്യങ്ങൾ മാത്രം പറയാൻ നിൽക്കുന്നതാണ് എപ്പോഴും നല്ലത്.
ആവശ്യം
ഇല്ലാത്തത് പറയാൻ നിന്നാൽ നമ്മൾക്ക് ദോഷം ചെയ്യും.
എല്ലാവർക്കും
ആവശ്യം ഉള്ളത് മാത്രം മറ്റുള്ളവരോട് പറയാൻ സാധിക്കട്ടെ.
നമ്മൾക്ക്
മറ്റുള്ളവരെ കുറിച്ചു പലതും പറയാൻ തോന്നും, പക്ഷെ
എങ്കിൽ തെളിവ് ഇല്ലാതെ ആരുടെ മുൻപിലും ഒന്നും പറയാൻ നിൽക്കരുത്.
മറ്റുള്ളവരെക്കുറിച്ച് വളരെ മോശമായി സംസാരിക്കാൻ ദയവു ചെയ്തു നിൽക്കാതിരിക്കുക.