ഈ ലോകത്തിൽ പോസിറ്റീവിനോടൊപ്പം നെഗറ്റീവും ഉണ്ടാകും.നെഗറ്റീവ് അനുഭവങ്ങൾ നമ്മളിൽ പലർക്കും പലരിൽ നിന്നായിട്ട് അനുഭവിക്കേണ്ടി വന്നേക്കാം.
നമ്മൾ ഒരിക്കൽ
പോലും പ്രതീക്ഷിക്കാത്ത സാഹചര്യത്തിൽ ആയിരുന്നിരിക്കാം നമ്മൾക്കൊക്കെ നെഗറ്റീവ്
അനുഭവങ്ങൾ ഒരുപക്ഷെ നേരിടേണ്ടി വരിക.നെഗറ്റീവ് സാഹചര്യത്തെയെല്ലാം അതിജീവിക്കാൻ
നമ്മൾക്ക് കഴിയണം.
മറ്റൊരാൾ
നമ്മളോട് വളരെ മോശമായി പെരുമാറി അതുകൊണ്ട് നമ്മളും അവരോട് തിരിച്ചു മോശമായി
പെരുമാറാൻ നിൽക്കരുത്.മോശമായ സാഹചര്യത്തെ നമ്മൾ ഓരോരുത്തരും ശരിയായ വിധത്തിൽ
കൈകാര്യം ചെയ്യേണ്ടതുണ്ട്.
മറ്റുള്ളവരിൽ
നിന്നും നെഗറ്റീവ് അനുഭവം നമ്മുടെയൊക്കെ ജീവിതത്തിൽ ആർക്കായാലും നേരിടേണ്ടി
വരുന്നത് അത്ര നല്ല കാര്യം അല്ല.നെഗറ്റീവ് അനുഭവങ്ങളെ നേരിടാൻ നമ്മൾ എപ്പോഴും
പോസിറ്റീവ് ആയിരിക്കേണ്ടതുണ്ട്.
പോസിറ്റീവ്
അനുഭവങ്ങൾ കാണാനും കേൾക്കാനും നമ്മൾ ഓരോരുത്തരും നേരായ വിധത്തിൽ
ശ്രമിക്കേണ്ടതുണ്ട്.നെഗറ്റീവ് അനുഭവം നമ്മൾക്ക് ഒരിക്കലും യാതൊരു വിധ നേട്ടവും
തരുന്നില്ല. നെഗറ്റീവ് അനുഭവങ്ങളിൽ നിന്നും അകലം പാലിക്കാൻ നമ്മളൊക്കെ വളരെയേറെ
ശ്രദ്ധിക്കേണ്ടതുണ്ട്.
നെഗറ്റീവ്
അനുഭവത്തിന് കാരണം ആയിട്ട് ഓരോരുത്തരുടെയും ജീവിതത്തിൽ ഒരുപക്ഷെ ഒത്തിരി കാര്യങ്ങൾ
ഉണ്ടായിട്ടുണ്ടാകാം.നമ്മുടെ ചുറ്റുപാടിൽ നിന്നും പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങളെ
നമ്മൾ ഓരോരുത്തരും മനസ്സിലാക്കേണ്ടതുണ്ട്.
പോസിറ്റീവ് കാര്യങ്ങളെ
തേടി കണ്ടുപിടിക്കണം. നമ്മുടെയൊക്കെ ജീവിതത്തിൽ നിന്നും നെഗറ്റീവ് കാര്യങ്ങളെ
അകറ്റാൻ വളരെയേറെ ശ്രദ്ധിക്കണം.നമ്മൾക്ക് നേരിടേണ്ടി വരുന്ന നെഗറ്റീവ് അനുഭവങ്ങൾ
ഒരുപക്ഷെ നമ്മളുടെ ശാരീരിക, മാനസിക
അവസ്ഥകളെയെല്ലാം വളരെയധികം മോശമായി ബാധിച്ചേക്കാം, അതിനെയെല്ലാം പോസിറ്റീവ് അനുഭവങ്ങൾക്കൊണ്ട് ചെറുത്തുതോൽപ്പിക്കാൻ
സാധിക്കട്ടെ.
എല്ലാവർക്കും
അവരവർക്കുണ്ടാകുന്ന നെഗറ്റീവ് അനുഭവങ്ങളെ അകറ്റി നിർത്താനും പോസിറ്റീവ് അനുഭവങ്ങളെ
കൂടെചേർക്കാനും എല്ലായ്പോഴും സാധിക്കട്ടെ.