Choose your language

31 July 2024

// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-213

ഈ ലോകത്തിൽ പോസിറ്റീവിനോടൊപ്പം നെഗറ്റീവും ഉണ്ടാകും.നെഗറ്റീവ് അനുഭവങ്ങൾ നമ്മളിൽ പലർക്കും പലരിൽ നിന്നായിട്ട് അനുഭവിക്കേണ്ടി വന്നേക്കാം.

നമ്മൾ ഒരിക്കൽ പോലും പ്രതീക്ഷിക്കാത്ത സാഹചര്യത്തിൽ ആയിരുന്നിരിക്കാം നമ്മൾക്കൊക്കെ നെഗറ്റീവ് അനുഭവങ്ങൾ ഒരുപക്ഷെ നേരിടേണ്ടി വരിക.നെഗറ്റീവ് സാഹചര്യത്തെയെല്ലാം അതിജീവിക്കാൻ നമ്മൾക്ക് കഴിയണം.

മറ്റൊരാൾ നമ്മളോട് വളരെ മോശമായി പെരുമാറി അതുകൊണ്ട് നമ്മളും അവരോട് തിരിച്ചു മോശമായി പെരുമാറാൻ നിൽക്കരുത്.മോശമായ സാഹചര്യത്തെ നമ്മൾ ഓരോരുത്തരും ശരിയായ വിധത്തിൽ കൈകാര്യം ചെയ്യേണ്ടതുണ്ട്.

മറ്റുള്ളവരിൽ നിന്നും നെഗറ്റീവ് അനുഭവം നമ്മുടെയൊക്കെ ജീവിതത്തിൽ ആർക്കായാലും നേരിടേണ്ടി വരുന്നത് അത്ര നല്ല കാര്യം അല്ല.നെഗറ്റീവ് അനുഭവങ്ങളെ നേരിടാൻ നമ്മൾ എപ്പോഴും പോസിറ്റീവ് ആയിരിക്കേണ്ടതുണ്ട്.

പോസിറ്റീവ് അനുഭവങ്ങൾ കാണാനും കേൾക്കാനും നമ്മൾ ഓരോരുത്തരും നേരായ വിധത്തിൽ ശ്രമിക്കേണ്ടതുണ്ട്.നെഗറ്റീവ് അനുഭവം നമ്മൾക്ക് ഒരിക്കലും യാതൊരു വിധ നേട്ടവും തരുന്നില്ല. നെഗറ്റീവ് അനുഭവങ്ങളിൽ നിന്നും അകലം പാലിക്കാൻ നമ്മളൊക്കെ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്.

നെഗറ്റീവ് അനുഭവത്തിന് കാരണം ആയിട്ട് ഓരോരുത്തരുടെയും ജീവിതത്തിൽ ഒരുപക്ഷെ ഒത്തിരി കാര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാം.നമ്മുടെ ചുറ്റുപാടിൽ നിന്നും പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങളെ നമ്മൾ ഓരോരുത്തരും മനസ്സിലാക്കേണ്ടതുണ്ട്.

പോസിറ്റീവ് കാര്യങ്ങളെ തേടി കണ്ടുപിടിക്കണം. നമ്മുടെയൊക്കെ ജീവിതത്തിൽ നിന്നും നെഗറ്റീവ് കാര്യങ്ങളെ അകറ്റാൻ വളരെയേറെ ശ്രദ്ധിക്കണം.നമ്മൾക്ക് നേരിടേണ്ടി വരുന്ന നെഗറ്റീവ് അനുഭവങ്ങൾ ഒരുപക്ഷെ നമ്മളുടെ ശാരീരിക, മാനസിക അവസ്ഥകളെയെല്ലാം വളരെയധികം മോശമായി ബാധിച്ചേക്കാം, അതിനെയെല്ലാം പോസിറ്റീവ് അനുഭവങ്ങൾക്കൊണ്ട് ചെറുത്തുതോൽപ്പിക്കാൻ സാധിക്കട്ടെ.

എല്ലാവർക്കും അവരവർക്കുണ്ടാകുന്ന നെഗറ്റീവ് അനുഭവങ്ങളെ അകറ്റി നിർത്താനും പോസിറ്റീവ് അനുഭവങ്ങളെ കൂടെചേർക്കാനും എല്ലായ്പോഴും സാധിക്കട്ടെ.

Read More
// // Our Youtube channel

213.Motivation discussion 2024

 213.ചുറ്റിലുമുള്ള ആളുകൾ നിങ്ങളെ എപ്പോഴെങ്കിലും സ്വാധിനിച്ചിട്ടുണ്ടോ?.



Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-213

 213.പതറാതെ നോക്കുക.

നമ്മൾ എടുക്കുന്ന ഓരോ തീരുമാനവും പതറാതെ നോക്കേണ്ടത് വളരെ അധികം പ്രാധാന്യം ഉള്ള കാര്യമാണ്.നമ്മൾ എടുത്ത തീരുമാനത്തിൽ ഉറച്ചു നിൽക്കാൻ പ്രലോഭനങ്ങളെയും പ്രതിസന്ധികളെയും അതിജീവിക്കേണ്ടതായിട്ടുണ്ട്.നമ്മൾ എന്തു കാര്യവും ആളുകൾക്ക് മുൻപിൽ അവതരിപ്പിക്കുമ്പോൾ പതറാതെ ചെയ്താൽ മാത്രമേ അവതരണം മനോഹരമാകുള്ളൂ.ശരിയാ യ പരിശീലനം നേടാൻ കഴിഞ്ഞാൽ ഒരു വിധം പതറുന്ന സാഹചര്യം ഒഴിവാക്കാൻ ഒരു പരിധി വരെ സാധിച്ചേക്കും.ഭയം നമ്മുടെ ഉള്ളിലേക്ക് കടന്നുവരുമ്പോൾ നമ്മൾ സ്വാഭാവികം ആയിട്ടും പതറി പോകും.


ഭയത്തെ അതിജീവിച്ചാൽ മാത്രമേ പതറുന്ന അവസ്ഥ നമ്മുടെ ജീവിതത്തിൽ നിന്നും അകന്നു പോകുള്ളൂ.ഇന്ന് നമ്മുടെ ചുറ്റിലുമുള്ള പല മനുഷ്യരും അവരുടെ ജീവിത സാഹചര്യത്തെ പൊരുതി തോൽപ്പിച്ചവരാണ്, മനസ്സ് പതറാതെ ചെറുത്തു നിന്നവരാണ്.മനസ്സ് പതറാതെ ഏതു സാഹചര്യത്തെയും നേരിടാൻ കഴിയണമെങ്കിലും ആന്മധൈര്യം ഉണ്ടാവേണ്ടത് വളരെ അത്യാവശ്യമാണ്.എല്ലാവർക്കും അവരവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രതികൂല സാഹചര്യങ്ങളെ നേരായ വിധത്തിൽ അതിജീവിക്കുവാൻ, സാഹചര്യങ്ങളെ പതറാതെ നേരിടുവാൻ സാധിക്കട്ടെ.

Read More

30 July 2024

// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-212

 നമ്മളുടെ പഠനം നിസ്സാരമായി കാണരുത്, വരും തലമുറക്ക് അറിവുകൾ പകർന്നു നൽകാൻ നമ്മൾക്ക് കഴിയണം എങ്കിൽ നമ്മൾ ഓരോരുത്തരും അറിവുള്ളവർ ആയി മാറണം.

എല്ലാവർക്കും അപ്പോൾ ആവശ്യം ഉള്ള കാര്യങ്ങളെ നിസ്സാരമായി കാണാൻ കഴിയാതെ ഇരിക്കട്ടെ.നിസ്സാരമായി കണ്ടാൽ കാര്യങ്ങൾ കൈവിട്ട് പോകും,പിന്നീട് അതോർത്തു ദുഖിച്ചിട്ട് കാര്യം ഇല്ല.

ജീവിതം നൽകിയ അനുഭവപാഠങ്ങളെ ഒരിക്കലും നിസ്സാരമായി കാണരുത്.

നിസ്സാരമായി കാണുന്നവരുടെ മുൻപിൽ നമ്മൾ എന്നും ഒരു പരിഹാസ്യർ ആയി തീർന്നേക്കാം.

നമ്മൾ ഒരിക്കലും നമ്മളെ തന്നെ നിസ്സാരരായി കാണരുത്.

Read More
// // Our Youtube channel

212.Motivation discussion 2024

 212.നമ്മുടെ ചിന്തകൾ ഏതെല്ലാമാണെങ്കിലും അവയെ നേർവഴിയിലേക്ക് നയിക്കാൻ സാധിച്ചിട്ടുണ്ടോ?.



Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-212

 212.പങ്കാളിത്തം.

ഏതൊരു പരിപാടിയും ഗംഭിരമാകുന്നത് അതിൽ പങ്കെടുക്കുന്നവരുടെ പങ്കാളിത്തംകൊണ്ടാണ്.

ഏതൊരു പരിപാടിയും വിജയകരമാക്കണമെങ്കിൽ അതിൽ പങ്കെടുക്കുന്നവരുടെ നിസ്വാർത്ഥമായ സഹകരണം വളരെ ആവശ്യമാണ്.പരിപാടി വിജയിക്കാൻ ഒരുപാട് കാര്യങ്ങൾ ആസുത്രണം ചെയ്യേണ്ടതുണ്ട്.ആസൂത്രണത്തിൽ പിഴവ് പറ്റിയാൽ പരിപാടിക്ക് അഭംഗി സംഭവിക്കാനിടയുണ്ട്.എല്ലാ വർക്കും അവരവർക്ക് ആവശ്യമായിട്ടുള്ള കാര്യങ്ങളിൽ പങ്കാളിത്തം ഉണ്ടാവാൻ ഇടയാകട്ടെ.

Read More

29 July 2024

// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-211

 ചെറുപ്പത്തിൽ നമ്മൾക്ക് നിസ്സാരമല്ലാത്തത് പലതും നാളുകൾ കഴിയുമ്പോൾ ഒരു പക്ഷെ നമ്മളിൽ പലർക്കും നിസ്സാരമായിട്ട് തോന്നാം.

ഒരു പ്രശ്നത്തെ പലരും പല രീതിയിലാണ് കൈകാര്യം ചെയ്യുന്നത്.

നമ്മളിൽ പലരും നമ്മുടെ ചുറ്റിലുമുള്ള പല ഗുരുതരമായ പ്രശ്നങ്ങളെയും നിസ്സാരമായി കാണുന്നു.

ഗൗരവമായി കാണേണ്ട പ്രശ്നങ്ങളെ നിസ്സാരമായി കാണാൻ ഒരിക്കലും പാടില്ലല്ലോ.

പരിഹരിക്കാൻ കഴിയുന്ന എത്രയെത്ര കാര്യങ്ങളിലാണ് പലരും അതിനൊന്നും ശ്രമിക്കാതെ ജീവിതത്തിൽ നിന്നും ഒളിച്ചോടിയിട്ടുള്ളത്.

നമ്മുടെയൊക്കെ ആരോഗ്യം നമ്മുടെ കൈകളിലാണ് ഉള്ളത്.

ദിവസവും വ്യായാമം ചെയ്യേണ്ടതിന്റെ പ്രാധാന്യം വളരെ വലുതാണ്.

ഏതൊരു പ്രശ്നത്തെയും നിസ്സാരമാക്കാൻ ശരിയായ തയ്യാറെടുപ്പുകൾ, പരിശീലനങ്ങൾ ആവശ്യമാണ്.

എല്ലാവർക്കും നിസ്സാരമായി കാണേണ്ടതിനെ നിസ്സാരമായി കാണാനും ഗൗരവമായി കാണേണ്ടതിനെ ഗൗരവമായി കാണാനും കഴിയട്ടെ.

നിസ്സാരകാര്യം നിസ്സാരമായി തന്നെ കൈകാര്യം ചെയ്യാൻ ശ്രമിക്കുക.

നിസ്സാര കാര്യത്തിനെ ഗൗരവമുള്ളതാക്കാൻ ഒരിക്കലും ശ്രമിക്കാതിരിക്കുക.

ഗൗരവം ഉള്ള പ്രശ്നത്തെ വെറുതെ നിസ്സാരമായി കണ്ടു തള്ളിക്കളയാതിരിക്കാൻ ശ്രദ്ധിക്കുക.

Read More
// // Our Youtube channel

211.Motivation discussion 2024

 211.വായന നിങ്ങളുടെ ജീവിതത്തെ എപ്പോഴെങ്കിലും സ്വധി നിച്ചിട്ടുണ്ടോ?.



Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-211

 211.നോക്കിയിട്ട് കാര്യം ഇല്ല.

നമ്മൾ പലപ്പോഴും പലരോടും പറയാറുള്ള കാര്യമാണ് നോക്കിയിട്ട് കാര്യം ഇല്ല എന്നുള്ളത്.

വാഹനത്തിന് പ്രശ്നം വന്നുചേരുമ്പോൾ അതേക്കുറിച്ച് അറിവില്ലാത്തവർ നോക്കിയിട്ട് കാര്യം ഉണ്ടാവില്ലല്ലോ.ഓരോ കാര്യത്തിനും അതിന് അർഹത ഉള്ളവർ നോക്കിയിട്ടേ കാര്യമുള്ളു.ചിലരൊക്കെ മനസ്സിൽ പറഞ്ഞു പഠിപ്പിച്ചു വെച്ചേക്കുകയാണ് ഇത്രയും പ്രായമൊക്കെ ആയില്ലേ ഇനി ഇപ്പോൾ നോക്കിയിട്ട് എന്താണ് കാര്യമെന്ന്.എത്രയോ വ്യക്തികൾ പ്രായമായിട്ടും പഠിക്കാൻ തയ്യാറായി മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നു.എന്തുകാര്യത്തി ലും വളർച്ച ഉണ്ടാവണം എങ്കിൽ വളർച്ച വേണ്ട കാര്യങ്ങൾ നോക്കിയിട്ടേ കാര്യമുള്ളു.നമ്മൾ എന്തൊക്കെ നേടിയാലും ആരോഗ്യം നോക്കാൻ സാധിച്ചില്ലെങ്കിൽ പിന്നെ എന്തൊക്കെ നേടിയെന്നു പറഞ്ഞാലും എന്താണ് ഫലം ഉള്ളത്?. ചിലതൊക്കെ നമ്മുടെയൊക്കെ ജീവിതത്തിൽ നിന്നും എന്നന്നേക്കുമായി നഷ്ടപ്പെട്ടു പോയിട്ടുള്ളവ ആയിരിക്കും.ഇനിയിപ്പോൾ അതൊക്കെ നോക്കിയിട്ട് യാതൊരു കാര്യവും ഉണ്ടായെന്നു വരില്ല.


പല ആളുകൾക്കും ഓരോ കാര്യവും ചെയ്യാൻ തുടങ്ങുമ്പോഴേക്കും ചുറ്റുപാടിൽ നിന്നും നെഗറ്റീവ് കേൾക്കാൻ ഇടയാകും, അല്ലെങ്കിൽ സ്വയം അങ്ങനെ ഒരു ചിന്ത വരാൻ തുടങ്ങും, ഇനിയിപ്പോൾ നോക്കിയിട്ട് എന്താണ് കാര്യം എന്നൊക്കെ.നമ്മൾക്ക് എന്തെങ്കിലും നേടണം എങ്കിൽ നമ്മൾ തന്നെ മുന്നിട്ടിറങ്ങണം.നമ്മുടെ നല്ല ലക്ഷ്യത്തിൽ നിന്നും ഒരിക്കലും പിന്തിരിയരുത്.ഒരു പക്ഷെ നാളുകൾ വേണ്ടി വന്നേക്കാം നമ്മൾ ചെയ്യുന്ന കാര്യത്തിൽ നേട്ടങ്ങൾ കൈവരിക്കാനായിട്ട്. നമ്മൾക്കു ആരോഗ്യവും,ആയുസ്സും ഉള്ളിടത്തോളം കാലം നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുക. ഇപ്പോൾ ഈ സമയം നല്ലത് പോലെ ചിലവഴിക്കുക, ഇല്ലെങ്കിൽ ഒരുപക്ഷെ നാളുകൾ കഴിയുമ്പോൾ ഇന്നിനെക്കുറിച്ച് സങ്കടപ്പെടാൻ ഇടയായേക്കും.

എല്ലാവർക്കും ആവശ്യമായ കാര്യങ്ങൾ നോക്കാൻ ഇടയാവട്ടെ.

Read More

28 July 2024

// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-210

നമ്മളിൽ പലരും എന്തെങ്കിലും കാര്യം കേട്ടുകഴിയുമ്പോൾ മറുപടി ആയിട്ട് ഇത്രയും ഉള്ളോ ഇതൊക്കെ വളരെ നിസ്സാരകാര്യം എന്നൊക്കെ പറയാറുണ്ട്.

പക്ഷെ എല്ലാവർക്കും അതൊന്നും നിസ്സാര കാര്യം ആവണം എന്നില്ലല്ലോ.

നമ്മളൊക്കെ എത്ര എത്ര കാര്യങ്ങളാണ് നിസ്സാരവൽക്കരിച്ചിട്ടുള്ളത്.

നമ്മളോട് മറ്റുള്ളവർ ചില കാര്യങ്ങൾ അവരുടെ അനുഭവങ്ങൾ പറയുമ്പോൾ നമ്മൾക്ക് തോന്നാറില്ലേ എന്ത് നിസ്സാരമായിട്ടാണ് അവർ, അവരുടെ ചുറ്റിലുമുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന്.

നമ്മൾ കാര്യമായിട്ട് കാണുന്നതിനെ മറ്റുള്ളവർ നിസ്സാരമായി കാണുന്നുണ്ടാകും.

നമ്മൾ നിസ്സാരമായിട്ട് കാണുന്നതിനെ മറ്റുള്ളവർ കാര്യമായിട്ട് കാണുന്നുണ്ടാകും.

ചിലർക്ക് എന്തെങ്കിലും നിസ്സാര കാര്യം മതി പ്രശ്നം ഉണ്ടാക്കാൻ ആയിട്ട്.

നമ്മൾക്ക് ചിലപ്പോൾ നിസ്സാര കാര്യം ആയിരിക്കാം, പക്ഷെ മറ്റുള്ളവരെ സംബന്ധിച്ച് അങ്ങനെ ആയിരിക്കണം എന്നില്ല.

നിസ്സാരമായി എല്ലാ കാര്യവും കണ്ടുകഴിഞ്ഞാൽ ശരിയാവില്ല.

നിസ്സാര കാര്യം നിസ്സാരമായി തന്നെ കൈകാര്യം ചെയ്യാൻ പഠിക്കണം.

എന്തൊക്കെയാണ് നിസ്സാരമായി കാണേണ്ടത്, എന്തൊക്കെയാണ് നിസ്സാരമായി കാണാൻ പാടില്ലാത്തത് എന്നൊക്കെ മനസ്സിലാക്കാൻ നമ്മൾക്ക് കഴിയണം.

നിസ്സാരകാര്യം ശരിക്കും വിലയിരുത്തി മുന്നോട്ട്പോകുക.

Read More
// // Our Youtube channel

210.Motivation discussion 2024

 210.തളരാതെ പൊരുതാൻ നിങ്ങൾ മോട്ടിവേഷൻ ബുക്കുകളെ ആശ്രയിച്ചിട്ടുണ്ടോ?.



Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-210

 210.നേരിടുക.

നമ്മളിൽ പലർക്കും നിരന്തരം പല തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരാറുണ്ട്.ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധി ഘട്ടത്തിൽ നമ്മളെ കൊണ്ട് ഒന്നും ചെയ്യാൻ ആകാതെ പകച്ചു നിന്നുപോയ സമയങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ടാകാം.നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഇതുവരെയായി ചെറുതും വലുതുമായ ഒരുപാട് പ്രതിസന്ധികൾ കടന്നു വന്നിട്ടുണ്ടാകും.പ്രതിസന്ധികളെ തരണം ചെയ്യുക എളുപ്പം അല്ല.ഒരുപക്ഷെ നമ്മുടെ ചുറ്റിലു മുള്ളവരുടെ സഹായം ആവശ്യമായി വന്നേക്കാം.


പ്രതിസന്ധികളെ നേരിടാനുള്ള ഉൽക്കരുത്ത് ആർജിക്കാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കണം.പ്രതിസന്ധികളെ അതിജീവിക്കുവാൻ ശരിയായ അറിവുകൾ നേടിയെടുക്കുക.നമ്മളെ തളർത്താൻ, നിരുത്സാഹപ്പെടുത്താൻ ഒരു പക്ഷെ നമ്മുടെ ചുറ്റിലും ഉള്ളവർ ശ്രമിച്ചേക്കാം, അപ്പോഴെല്ലാം അതിനെ അതിജീവിക്കുവാൻ നമ്മുടെ മനശക്തി പ്രയോജനപ്പെടുത്തുക.നമ്മളെ അംഗീകരിക്കാനോ, നമ്മൾക്ക് വേണ്ട പ്രോത്സാഹനം നൽകാനോ നമ്മുടെ ചുറ്റിലും ഒരു പക്ഷെ ആരും എല്ലായിപ്പോഴും ഉണ്ടായെന്നു വരില്ല.


നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് ഈ ലോകത്ത് എവിടെയൊക്കയോ ഒരുപക്ഷെ

പരിഹാരം ഉണ്ടാകാം അതു കണ്ടെത്താൻ കഴിയണം. നമ്മൾ ഓരോരുത്തരും നേരിടുന്ന പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യാൻ ശ്രമിക്കുമ്പോൾ ഒഴിവാക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്.പ്രശ്നങ്ങളെ ശരിയായ വിധത്തിൽ കൈകാര്യം ചെയ്യാൻ നമ്മൾ ഓരോരുത്തരും ശ്രമിക്കേണ്ടതാണ്.


ഇതുവരെ സംഭവിച്ച തെറ്റുകൾ നമ്മൾക്ക് ഓരോരുത്തർക്കും നൽകിയത് വലിയൊരു പാഠമാണ്, ഇനി ഒരു തെറ്റും ആവർത്തി ക്കാതിരിക്കാനുള്ള വലിയൊരു പാഠം. ജീവിത ത്തിൽ എപ്പോഴും സന്തോഷം മാത്രം ആയിരിക്കില്ല ഉണ്ടാവുക എന്ന് തിരിച്ചറിയുക.

നമ്മുടെ മുൻപിലുള്ള പ്രശ്‌നങ്ങളെ നേരായ വഴിക്ക് അതിജീവിക്കാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.

Read More

27 July 2024

// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-209

 പലപ്പോഴും പല സാഹചര്യത്തിലും നിസ്സഹായ അവസ്ഥ നമ്മളിൽ പലർക്കും ഉണ്ടാകാറുണ്ട്.നിസ്സഹായ അവസ്ഥ ഏതു മനുഷ്യനും എപ്പോൾ വേണമെങ്കിലും സംഭവിക്കാം, കാരണം എല്ലാ മനുഷ്യർക്കും അവരുടേതായ പരിമിതികൾ ധാരാളമുണ്ട്.നിസ്സഹായ അവസ്ഥകളെ ഒഴിവാക്കാൻ വേണ്ടതുപോലെ പരിശ്രമിക്കുകയാണ് ഒരു മാർഗം.

മറ്റുള്ളവരുടെ നിസ്സഹായ അവസ്ഥയിൽ ഒരിക്കലും അവരെ പരിഹസിക്കരുത്,അപമാനിക്കരുത്. നാളെകളിൽ നമ്മൾക്കും നിസ്സഹായ അവസ്ഥ വന്നുചേരില്ലായെന്ന് യാതൊരുവിധ ഉറപ്പുമില്ലല്ലോ.

നിസ്സഹായ അവസ്ഥകളെ ഒരു പരിധിവരെ ഒഴിവാക്കാൻ നമ്മുടെ ഭാഗത്തുനിന്നുള്ള ശ്രമം വളരെയധികം ആവശ്യമാണ്.മറ്റൊരാളുടെ നിസ്സഹായ അവസ്ഥയിലാണ് നമ്മൾ അവരെ സഹായിക്കേണ്ടത്.

ലോകത്തിൽ എല്ലാവർക്കും ഒരുപക്ഷെ എല്ലാവിധ സുഖസൗകര്യത്തിലും ജീവിതത്തെ എല്ലാകാലവും മുന്നോട്ട് കൊണ്ടുപോകുവാൻ സാധിച്ചെന്നു വരില്ലല്ലോ.

പ്രകൃതിദുരന്തത്തിന് മുൻപിൽ മനുഷ്യരൊക്ക നിസ്സഹായരാണ്, കാരണം പ്രകൃതിശക്തിക്കു മുന്നിൽ മനുഷ്യൻ ഒന്നുമല്ല.നമ്മുടെ കരുതലാണ് നമ്മുടെ ചുറ്റിലുമുള്ള മനുഷ്യരെ അവരുടെ നിസ്സഹായ അവസ്ഥയിൽ നിന്നും കര കയറ്റുന്നത്.

എത്രയോ മനുഷ്യരാണ് തങ്ങളുടെ ചുറ്റുപാടുമുള്ള മനുഷ്യരെ അവരുടെ നിസ്സഹായ അവസ്ഥയിൽ യാതൊരുവിധ വേർതിരിവ് ഇല്ലാതെ സഹായിച്ചിട്ടുള്ളത്.തങ്ങളുടെ നിസ്സഹായ അവസ്ഥയിൽ നമ്മുടെ ചുറ്റിലുമുള്ള പലരും അവരുടേതായ രീതിയിൽ സഹായിച്ചതുകൊണ്ടാണ് ഒരുപക്ഷെ നമ്മൾ ഇന്നിവിടെ വരെ എത്തി നിൽക്കുന്നത്.

നിസ്സഹായ അവസ്ഥകളെ ഒരു പരിധിവരെയെങ്കിലും ഒഴിവാക്കാൻ നമ്മുടെ കഠിനാധ്വാനം ഒരുപക്ഷെ സഹായിച്ചേക്കും.ഭാവിയിൽ നമ്മുടെ ഓരോരുത്തരുടെയും ജീവിതം ഏതൊക്കെ അവസ്ഥയിലൂടെ കടന്നുപോകേണ്ടി വരുമെന്ന് നമ്മൾ ആർക്കും തന്നെ പ്രവചിക്കാനാകില്ലല്ലോ.

ഒരു നേരത്തെ ഭക്ഷണത്തിനായി കാത്തിരിക്കുന്ന ഒത്തിരി മനുഷ്യരുണ്ട് നമ്മൾക്കിടയിൽ.നമ്മൾക്ക് കിട്ടുന്ന ഭക്ഷണം പാഴാക്കാതിരിക്കാൻ ശ്രദ്ധിക്കുക.നിസ്സഹായ അവസ്ഥകളെ നേരിടാൻ നമ്മൾ എല്ലാവർക്കും കൂട്ടായ പരിശ്രമത്തിലൂടെ സാധിക്കട്ടെ.
Read More
// // Our Youtube channel

209.Motivation discussion 2024

 209.സാമ്പത്തിക ഞെരുക്കം നിങ്ങളുടെ ജീവിതത്തിലെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ടോ?.



Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-209

209.നേരായ പാതയിൽ യാത്ര ചെയ്യുക.

നമ്മൾ എല്ലാവരും നേരായ പാതയിൽ സഞ്ചരിക്കുവാൻ ആഗ്രഹിക്കുന്നവരാണ്. പലപ്പോഴും നേരായ പാതയിൽ സഞ്ചരിക്കാൻ നമ്മൾ മറന്നുപോകുന്നു. നേരായ പാതയിൽ സഞ്ചരിച്ചാലാണ് നേരായ ലക്ഷ്യത്തിൽ കൃത്യമായി എത്തിച്ചേരുകയുള്ളു.നേരായ പാതയിലൂടെ സഞ്ചരി ക്കാൻ ഒരുപക്ഷെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം.


നേരായ പാത കണ്ടെത്താനും അതിലുടെ സഞ്ചരിക്കാനും ക്ഷമ വേണ്ടതാണ്.നേരായ പാത യിലൂടെ സഞ്ചരിച്ചാൽ മാത്രമേ നമ്മൾക്ക് സ്ഥിരമായ സന്തോഷവും സമാധാനവും ദിർഘകാലം ലഭിക്കുകയുള്ളു.നേരായ പാത കണ്ടെത്താൻ നമ്മൾ ഓരോരുത്തർക്കും ഒരുപക്ഷെ പ്രയാസപ്പെടേണ്ട തായിട്ട് വന്നേക്കാം.നേരായ പാത കണ്ടെത്തി അതിലുടെ മാത്രം സഞ്ചരിക്കാൻ എല്ലാവർക്കും സാധിക്കട്ടെ. 

Read More

26 July 2024

// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-208

 മനസ്സിന് ഏകാഗ്രത കിട്ടാൻ നിശബ്ദത വളരെ ആവശ്യമാണ്.

എപ്പോഴും നിശബ്ദത പാലിച്ചു കൊണ്ടിരുന്നാൽ ശരിയാവില്ല.

നമ്മൾക്ക് ശബ്ദിക്കാൻ കിട്ടുന്ന അവസരങ്ങൾ പൂർണ്ണമായും വിനിയോഗിക്കണം.

എല്ലാവർക്കും ആവശ്യസന്ദർഭങ്ങളിൽ നിശബ്ദത പാലിക്കാൻ കഴിയട്ടെ.

എല്ലാ കാര്യത്തിലും നല്ലതും മോശമായതും ഉണ്ടാകും.

നല്ലത് പറയാൻ, നല്ലത് കേൾക്കാൻ ശ്രമിക്കുക.നമ്മളുടെ ഭാഗത്ത്നിന്നുള്ള തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്താൻ ശ്രമിക്കുക.

പ്രതികരിക്കേണ്ടിടത്തു പ്രതികരിക്കുക, നിശബ്ദത പാലിക്കേണ്ട സ്ഥലങ്ങളിലും സന്ദർഭങ്ങളിലും നിശബ്ദത പാലിക്കാൻ പരമാവധി ശ്രമിക്കുക.

Read More