Choose your language

9 June 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-161

 


161.തോൽക്കാൻ ഇവിടെ തല്ക്കാലം ഉദ്ദേശം ഇല്ല.

നമ്മളിൽ പലരും പല സാഹചര്യത്തിലും തോറ്റിട്ടുള്ളവരാണ്.ജീവിതം എന്ന് പറയുന്നത് ജയം  തോൽവികളുടെ കൂടിചേരലുകൾ ആണല്ലോ.തോൽവികളിൽ നിന്നുമാണ് പലപ്പോഴും പലർക്കും വിജയങ്ങൾ നേടാൻ കഴിഞ്ഞിട്ടുള്ളത്.

ഒരുപാട് വിജയങ്ങൾക്കിടയിൽ പരാജയങ്ങളും ഒരു പക്ഷെ നമ്മളിൽ പലർക്കും സംഭവിച്ചേക്കാം.

എത്രയോക്കെ പരാജയങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിൽ സംഭവിച്ചാലും നമ്മുടെ അവസാനം വരെയും വിജയത്തിനായി ശ്രമിച്ചു കൊണ്ടേയിരിക്കണം.ജയിക്കുന്നത് വരെയും എത്രയോ വ്യക്തികളാണ് അവരുടെ പരിശ്രമം ഉപേക്ഷിക്കാതെയിരുന്നിട്ടുള്ളത്.

 

മുന്ന് നാല് വട്ടം പരാജയപ്പെട്ടിട്ടും അതിലൊന്നും തളരാതെ വീണ്ടും വീണ്ടും പഴയതിനേക്കാൾ കൂടുതലായി ശ്രമിച്ചുകൊണ്ടിരുന്നു, ഒടുവിൽ അവരിൽ പലർക്കും വിജയിക്കാൻ സാധി ച്ചിട്ടുണ്ട്.എന്നെങ്കിലും വിജയിക്കും എന്നുള്ള പ്രതീക്ഷയിൽ പരിശ്രമം ഉപേക്ഷിക്കാതെ മുന്നോട്ട് പോകുക.ഒരു പക്ഷെ വർഷങ്ങൾ ഒരുപാട് വേണ്ടി വന്നേക്കാം നമ്മൾ ചെയ്യുന്ന കാര്യത്തിൽ വിജയിക്കാൻ.നമ്മൾ ആന്മാർഥമായി പരിശ്രമി ച്ചാൽ വിജയം ഒരുപാട് അകലെയല്ല.നമ്മുടെ ശരിയായ നിലപാടിൽ എപ്പോഴും ഉറച്ചു നിൽക്കുക.നമ്മൾ ആഗ്രഹിച്ചതുപോലെ നേട്ടങ്ങൾ സ്വന്തമാക്കാൻ വിജയം വരെ തളരാതെ ശ്രമിക്കേണ്ടത് വളരെയധികം ആവശ്യമായ കാര്യമാണ്.നമ്മൾക്ക് കിട്ടിയ ഓരോ നിമിഷവും നമ്മൾ എങ്ങനെ ചിലവഴിക്കുന്നു എന്നത് അനുസരിച്ചിരിക്കും നമ്മൾക്ക് കിട്ടുന്ന ഫലം.

 

ഏതു സാഹചര്യത്തിലും കഷ്ടപ്പെടാൻ തയ്യാറാകുക അതാണ് നമ്മുടെ ശ്രമങ്ങൾ വിജയത്തിലെത്തിക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗം.വിജയിക്കണം, വിജയിച്ചേ തിരുവെന്ന് മനസ്സിൽ പറയുക.നെഗറ്റീവ് ചിന്തകളെ പരമാവധി ഒഴിവാക്കുക.മോശമായ അഭിപ്രായം പറയുന്നവരിൽ നിന്നും പരമാവധി അകലം പാലിക്കുക.

സത്യം എന്നായാലും ജയിക്കും, സത്യത്തിനു വേണ്ടി, നീതിക്കുവേണ്ടി, എപ്പോഴും നില കൊള്ളുക.തോൽക്കാൻ തല്ക്കാലം ഇവിടെ ഉദ്ദേശം ഇല്ലായെന്ന് സാഹചര്യം അനുസരിച്ചു എല്ലാവർക്കും മറ്റുള്ളവരോട്

പറയുവാൻ കഴിയട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.