പലരും വളരെയധികം
സങ്കടത്തിലാകുക, അവരുടെയൊക്കെ ജീവിതത്തിൽ
തോൽവികളെ നേരിടേണ്ടി വരുമ്പോഴാണ്.തോൽവികൾ നൽകുന്നത്, വിജയിക്കാനായി ഇനിയുമെറെ പരിശ്രമിക്കാൻ ഉണ്ടെന്നതിന്റെ സുചനയാണ്.
തോൽവികൾ നമ്മളെ
പലപ്പോഴും നിരാശപ്പെടുത്തിയേക്കാം, തളർത്തിയേക്കാം, ഒരുപക്ഷെ ഉൾഭയം നമ്മളിൽ
സൃഷ്ടിച്ചേക്കാം.തോൽവി നമ്മൾക്ക് നൽകുന്നത് ജീവിതത്തിൽ നമ്മൾക്ക് ലഭിക്കാവുന്ന
ഏറ്റവും വലിയൊരു പാഠമാണ്.
തോൽവികളിലൂടെ
ഒരുപാട് നഷ്ടങ്ങളും കഷ്ടതകളും അനുഭവിക്കേണ്ടി വന്നിട്ടുണ്ടാകാം, എങ്കിലും തളരാതെ നാളെകളിൽ വിജയം
നേടുന്നതിനായി പരിശ്രമിച്ചുകൊണ്ടിരിക്കുക.
തോൽവികൾ
നമ്മളുടെ ജീവിതത്തിൽ ഉണ്ടായതോർത്തു വിഷമിച്ചിരുന്നാൽ, വിജയത്തിനുവേണ്ടി പരിശ്രമിക്കാതിരുന്നാൽ മുന്നോട്ടു വിജയം
നേടിയെടുക്കാൻ നമ്മളിൽ പലർക്കും ഒരുപക്ഷെ എളുപ്പം കഴിയാതെയായേക്കാം.
നമ്മുടെ തോൽവികൾ
മറ്റുള്ളവർക്ക് സന്തോഷത്തിനും കളിയാക്കലുകൾക്കും ഒരുപക്ഷെ കാരണം
ആയിതിർന്നേക്കാം.നമ്മൾക്കുള്ള യഥാർത്ഥ കഴിവുകൾ നമ്മൾ ആരും തന്നെ ശരിയായ വിധത്തിൽ
പുറത്തെടുക്കാത്തതുകൊണ്ടാണ് പലപ്പോഴും ഒരുപക്ഷെ നമ്മളിൽ പലർക്കും പരാജയങ്ങൾ
ഏറ്റുവാങ്ങേണ്ടി വരുന്നത്.
വിജയം നേടാനുള്ള
നമ്മുടെ ഓരോരുത്തരുടെയും മുന്നോട്ടുള്ള പരിശ്രമത്തിൽ ചുറ്റിലുമുള്ള പലരും നമ്മളെ
നിരുത്സാഹപ്പെടുത്തിയെന്ന് വന്നേക്കാം, അതെല്ലാം ഉൾക്കൊണ്ട് പരിശ്രമിക്കാതിരുന്നാൽ നമ്മൾക്ക്
തന്നെയായിരിക്കും ദുരിതം അനുഭവിക്കേണ്ടി വരിക.
തോൽവികൾ നമ്മുടെ
ജീവിതത്തിൽ നിന്നും അകറ്റാൻ പരിശ്രമിക്കുന്ന കാര്യത്തിൽ വിട്ടുവിഴ്ച
പാടുള്ളതല്ല.നമ്മൾക്ക് നേരിടേണ്ടി വരുന്ന ഒരു തോൽവിയും നിരാശപ്പെട്ടിരിക്കാൻ
ഉള്ളതല്ല, കൂടുതൽ കരുത്തോടെ മുന്നേറാൻ ഉള്ളതാണ്.
ഇന്നലെകളിലെ
തോൽവികൾ നമ്മൾക്ക് വലിയൊരു പാഠമാക്കി മുന്നോട്ടു പോകേണ്ടതുണ്ട്, ഓരോ തോൽവിയും നമ്മൾക്ക് നൽകുന്ന
തിരിച്ചറിവുകൾ കൃത്യമായി മനസ്സിലാക്കി മുന്നേറുക.പരാജയഭീതി മനസ്സിൽ നിന്നും
പൂർണ്ണമായി മാറ്റികൊണ്ട് വിജയത്തിനുവേണ്ടി പരിശ്രമിക്കുക. ചെയ്യുന്ന ഓരോ
കാര്യത്തിലും തന്നെകൊണ്ട് നേടാൻ കഴിയുമെന്നുള്ള ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കുക.
പലരും നമ്മളുടെ
തോൽവികളിൽ സന്തോഷിക്കുന്നവരുണ്ടാകാം, നമ്മുടെ വിജയം നമ്മുടെ ആവശ്യമായി മാറണം, എങ്കിലേ അതിനായി നിരന്തരം പരിശ്രമിക്കാൻ നമ്മൾക്ക് കഴിയുകയുള്ളു.
തോൽവി
ജീവിതത്തിൽ ഏതുനിമിഷവും സംഭവിക്കാം, തോൽവികളെ മറികടക്കാൻ പഠിക്കേണ്ടതുണ്ട്. തോൽവികളിൽ ദുഃഖിച്ചിരുന്നാൽ നമ്മൾക്ക്
മുന്നോട്ടു ഒരിക്കലും നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിച്ചെന്നു വരില്ല. മനസ്സ് തളരാതെ
പരിശ്രമിക്കാൻ നമ്മൾക്ക് കഴിയണം.
നമ്മുടെ
ജീവിതത്തിൽ വളർച്ച കൈവരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നമ്മൾ ആഗ്രഹിക്കുന്ന മേഖലയിൽ
എത്തിപ്പെടാൻ പരിശ്രമിക്കുന്നതിൽ മടികാണിക്കരുത്.
ഓരോ തോൽവിയും
നമ്മൾക്ക് ദുഃഖവും, നിരാശയും, തളർച്ചയും, ഒരുപക്ഷെ ഒറ്റപ്പെടലും സമ്മാനിച്ചേക്കാം, അവിടെ നിന്നെല്ലാം ഉയിർത്തെഴുന്നേൽക്കാൻ നമ്മൾ ഓരോരുത്തർക്കും
കഴിയേണ്ടതുണ്ട്.
നമ്മുടെ തോൽവി
നമ്മുടെ മാത്രം നഷ്ടമാണെന്നുള്ള തിരിച്ചറിവ് നേടാൻ ഇനിയും വൈകികൂടാ. മറ്റുള്ളവരുടെ
ജീവിതത്തിലുണ്ടാകുന്ന പരാജയത്തിൽ നിന്നുപോലും തിരിച്ചറിവുകൾ നമ്മൾ ഓരോരുത്തരും
ആവശ്യാനുസരണം മനസ്സിലാക്കേണ്ടതുണ്ട്.
തോൽവിയിൽ
നിന്നും കരകയറാൻ, പുതിയ നേട്ടങ്ങൾ
സ്വന്തമാക്കാൻ നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന തോൽവികളോട് നമ്മൾ എല്ലാവർക്കും
നിരന്തരമായ പോരാട്ടം നടത്താൻ കഴിയട്ടെ.
Read More