144.തളരില്ല പൊരുതും.
നമ്മുടെയൊക്കെ ജീവിതത്തിൽ പ്രതീക്ഷിക്കാത്ത പലതും സംഭവിക്കാറുണ്ട്.പലരും വിഷമങ്ങൾ തരണം ചെയ്യാൻ കഴിയാതെ പലപ്പോഴും തളർന്നി രിക്കാറുണ്ട്.നമ്മൾക്കൊക്കെ എത്ര നാൾ തളർന്നിരിക്കാൻ കഴിയും.നമ്മളിൽ പലരും ചെറിയ കാര്യങ്ങളിൽ പോലും തളർന്നിരിക്കുന്നവരാണ്.ജീവിതത്തിൽ നമ്മൾ എന്തെങ്കിലും നിസ്സാരകാരണത്തിന് തളർന്നി രിക്കുമ്പോൾ ചുറ്റിലുമൊന്ന് കണ്ണോടിച്ചു നോക്കുക, എത്രയെത്ര മനുഷ്യരാണ് അവരവരുടെ ജീവിതത്തിലെ തകർച്ചകളെ, തളർച്ചകളെ നേരിട്ടുകൊണ്ട് ധിരമായി പൊരുതുന്നത്.
നമ്മളെ കളിയാക്കാൻ, വിമർശിക്കാൻ ഒരുപക്ഷെ
ആളുകൾ ഉണ്ടായെന്നു വരും, നമ്മളൊന്നും അവരുടെ മുൻപിൽ തളരാൻ പാടില്ല.നമ്മുടെ ഉള്ളിലുള്ള കഴിവിനെ പുറത്തെത്തിക്കാൻ ശ്രമിച്ചാൽ ഒരുപക്ഷെ നമ്മൾക്കുണ്ടാകുന്ന പ്രതിസന്ധികളെ ധിരമായി പൊരുതാനുള്ള ശക്തി കിട്ടും.നമ്മൾ ഓരോ കാര്യവും ചെയ്യുമ്പോഴും പരാജയങ്ങൾ ഉണ്ടായേക്കാം, എങ്കിലും അവയിലൊന്നും തളരാതെ മുന്നോട്ട് പോകുവാൻ നമ്മൾക്കൊരോരുത്തർക്കും സാധിക്കേണ്ടതുണ്ട്.
നമ്മുടെ ഉള്ളിലെ സങ്കടങ്ങൾ മാറ്റിയെടുക്കാൻ നമ്മൾ തന്നെ തീരുമാനിക്കണം.തളരാതെ പൊരുതാൻ മനസ്സുള്ളവർ ഏതൊരു പ്രതിസന്ധിയെയും അതിജീവിക്കുക തന്നെ ചെയ്യും.അതിനായി എത്ര എത്ര ഉദാഹരണമാണ് നമ്മുടെ ചുറ്റിലുമുള്ളത്.നമ്മുടെയൊക്കെ ജീവിതത്തിനു അർത്ഥം കണ്ടെത്താൻ കഴിയണം.
നമ്മുടെ പ്രവർത്തികൾമൂലം നമ്മുടെ ചുറ്റിലുമുള്ള ഒരാൾക്ക് എങ്കിലും സന്തോഷം നൽകാൻ കഴിയണം. നമ്മൾ തളരാതെ പൊരുതാൻ ഉള്ള മനസ്സ് കാണിച്ചാൽ നമ്മളെ കാണുന്ന പലർക്കുമത് പുത്തൻ ഉണർവ് ആയിരിക്കും.
നമ്മുടെ ജീവിതത്തിൽ കടന്നു വരുന്ന ഓരോ പ്രതിസന്ധിയും നമ്മൾക്ക് മുന്നിൽ പുതിയൊരു വഴിതിരിവിന് കാരണമായേക്കും,നമ്മൾ എടുക്കു ന്ന ശരിയായ തീരുമാനം ആയിരിക്കണം എന്നു മാത്രം.കഷ്ടപ്പെടാനുള്ള മനസ്സ് വേണം നമ്മൾ ഓരോരുത്തർക്കും ഏതു പ്രതിസന്ധിയിലും തളരാതെ മുന്നേറാൻ.എല്ലാവർക്കും തളരാതെ പൊരുതാനുള്ള ശക്തി ഉണ്ടാവട്ടെ.
0 comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.