143.തളരാതെയിരിക്കുക.
എന്തെല്ലാം കാര്യങ്ങളാണ് ഓരോ മനുഷ്യരെയും ദിവസേന തളർത്തികൊണ്ടിരിക്കുന്നത്.ഈ ലോക ത്തിൽ നമ്മളെ തളർത്താൻ നമ്മൾ വിചാരിക്കാതെ ഒരു കാര്യത്തിനും സാധിക്കുകയില്ല.
നമ്മുടെ ചുറ്റിലുമുള്ളവർ നമ്മളെ പരിഹസിച്ചേക്കാം,കുറ്റപ്പെടുത്തിയേക്കാം നിരു ത്സാഹപ്പെടുത്തിയേക്കാം, പക്ഷെ എങ്കിൽ അവയെ എല്ലാം പൊരുതി തോൽപ്പിക്കാൻ നമ്മൾക്ക് കഴിയണം.
ലോകം നമ്മൾക്ക് ഒത്തിരി അവസരങ്ങൾ തരുന്നുണ്ട്, അവിടെയെല്ലാം ആ അവസരങ്ങൾ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തണമെങ്കിൽ തളരാതെ പോരാടാനുള്ള കരുത്തു നമ്മളിൽ എപ്പോഴും ഉണ്ടാവണം. വിഷമിക്കുന്ന സാഹ ചര്യങ്ങൾ എത്ര ഉണ്ടായാലും തളരാതെയിരിക്കുവാൻ നമ്മൾ ഓരോരുത്തരും വളരെ അധികം ശ്രദ്ധിക്കേണ്ടതുണ്ട്.നിരാശയിൽ ആയിരുന്നാൽ നമ്മൾക്ക് ചെയ്യാനുള്ള പലതും സമയത്തു തന്നെ ചെയ്യാൻ സാധിക്കാതെ വരും.
ശ്രമിക്കുന്നവർക്കേ തളർച്ച അനുഭവപ്പെടുള്ളു അല്ലാത്തവർക്ക് തളർച്ച ഉണ്ടാവണം എന്നില്ലല്ലോ.
നമ്മുടെയൊക്കെ ജീവിതത്തിൽ തളർച്ചകൾ ഉണ്ടാവാതിരിക്കാൻ എപ്പോഴും ഉണർന്നു പ്രവർത്തിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. നെഗറ്റീവ് പറയുന്നവരിൽ നിന്നും പരമാവധി അകലം പാലിക്കുക.ആർക്കായാലും ഒന്നും ചെയ്യാൻ ഇല്ലെങ്കിൽ തളർച്ച അനുഭ വപ്പെട്ടേക്കാം.ഓരോ നിമിഷവും എന്തെങ്കിലും കാര്യത്തിൽ നമ്മളെതന്നെ തിരക്കിൽ ആക്കി യേക്കുക.നല്ല കാര്യങ്ങൾക്കായിട്ടുള്ള പ്രവർ ത്തനത്തിൽ ഏർപ്പെടുമ്പോൾ നമ്മളുടെ ശരീരത്തിനും മനസ്സിനും ഉന്മേഷം കിട്ടും.
ജീവിതത്തിൽ നമ്മൾ അനുഭവിക്കേണ്ടി വരുന്ന ദുഃഖ ദുരിതങ്ങളുടെ മുൻപിൽ പലപ്പോഴും തളർന്നു പോകാറുണ്ട്.തളർച്ച നമ്മുടെ മുൻപോട്ടുള്ള യാത്രയെ പലപ്പോഴും തടസ്സപ്പെടുത്തും.പ്രതികൂല സാഹചര്യങ്ങളിലും തളരാതെ നോക്കേണ്ടത് നമ്മുടെ കടമയാണ്.
നമ്മൾക്ക് സാധിക്കും എന്നൊക്കെ ആന്മവി ശ്വാസത്തോടെ പറഞ്ഞു പ്രവർത്തിച്ചാൽ ഒരു പരിധി വരെ തളർച്ചകളെ അതിജീവിക്കുവാൻ ഒരുപക്ഷെ നമ്മളെകൊണ്ട് സാധിച്ചേക്കാം. തളർ ച്ചകൾക്കെതിരെ പൊരുതികൊണ്ട് അവയെയെല്ലാം ധിരമായി നേരിടാനും നമ്മൾക്ക് കഴിയണം.
മനസ്സിന് ധൈര്യം, ആന്മവിശ്വാസം നൽകുകയാണ് തളർച്ചകൾക്കെതിരെ പ്രതിരോധിക്കാൻ ആവശ്യ മായിട്ടുള്ളത്.തളർന്നു പോയേക്കാവുന്ന അവസ്ഥ കളിൽ നിന്നും സ്വന്തം കഠിനപരിശ്രമത്താൽ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ഒത്തിരി മനുഷ്യരുണ്ട് നമ്മുടെ ചുറ്റിലും.അവർക്കെല്ലാം വിജയിക്കണമെന്ന വാശി ഉണ്ടായിരുന്നു, അതിനുവേണ്ടി കഠിനമായി തന്നെ അവരെല്ലാം പരിശ്രമിച്ചുകൊണ്ടിരുന്നു.നമ്മളുടെ മനസ്സിലേക്ക് കടന്നുവരുന്ന നെഗറ്റീവ് ചിന്തകൾ നമ്മളെ ഒരുപക്ഷെ തളർത്തിയേക്കാം.നെഗറ്റീവ് ചിന്തകൾക്ക് മേൽ നിയന്ത്രണം കൊണ്ടുവരാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കണം.
എപ്പോഴും മനസ്സിനും ശരീരത്തിനും ഉന്മേഷം കിട്ടുന്ന നല്ല കാര്യങ്ങൾ മാത്രം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തുകൊണ്ടിരിക്കണം.
ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ വരുമ്പോഴാണ് നമ്മൾക്കൊക്കെ തളർച്ച കൂടുന്നത്.എപ്പോഴും എന്തെങ്കിലും കാര്യങ്ങളിൽ തിരക്കിൽ ആയിരിക്കുക.
തളർച്ചകളെ നിയന്ത്രിക്കാൻ നമ്മൾ എപ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്.
തളർച്ചകൾ നമ്മുടെ ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും കടന്നുവന്നേക്കാം, അവിടെയെല്ലാം ധിരതയോടെ പൊരുതികൊണ്ടു തളർച്ചകളെ ഇല്ലാതെയാക്കാൻ ഓരോ നിമിഷവും നമ്മുടെ കഴിവിന്റെ പരമാവധി ശ്രമിച്ചുകൊണ്ടേ യിരിക്കണം.നമ്മളുടെ തളർച്ചകൾ മറ്റാരേക്കാളും നമ്മൾക്ക് തന്നെയാണ് എളുപ്പത്തിൽ ഒരു പരിധി വരെയെങ്കിലും പരിഹരിക്കാൻ സാധിക്കുക.
നമ്മളും നമ്മുടെ ചുറ്റിലും ഉള്ളവരും പലപ്പോഴും പല സന്ദർഭങ്ങളിൽ തളർന്നു പോകാറുണ്ട്.തളർന്നു പോയാൽ പിന്നെ അവിടെ നിന്നും എഴുന്നേൽക്കുക എന്നത് അൽപ്പം ശ്രമകരമായ ജോലിയാണ്, മാനസികമായ കരുത്താണ് വളരെ പ്രധാനം.തളരാനുള്ള സാദ്ധ്യതകൾ ഇല്ലായ്മ ചെയ്യുകയാണ് നമ്മൾ ഓരോരുത്തരും ചെയ്യേണ്ടത്.തളർച്ചകളെ മറികടക്കാൻ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുക.
തളർച്ചകൾ ഉണ്ടാകുമ്പോൾ അതിന്റെ കാരണം കണ്ടെത്തി ശരിയായിട്ടുള്ള പരിഹാരം കണ്ടെത്താൻ ശ്രമിക്കേണ്ടത് വളരെ അത്യാവശ്യം ആണ്.ഇല്ലെങ്കിൽ നമ്മുടെ ഓരോരുത്തരുടെയും തളർച്ചകൾ വലിയ സങ്കടത്തിനു ഒരുപക്ഷെ
കാരണം ആയേക്കാം.
എന്തിനെയും തളരാതെ നേരിടാൻ നമ്മൾക്ക് വേണ്ടത് മനശക്തിയാണ്.
നമ്മളിൽ പലരും നിസ്സാരകാരണങ്ങൾ കൊണ്ട് തളർന്നു പോകുന്നവരാണ്.വലിയ നഷ്ടങ്ങൾ ജീവിതത്തിൽ ഉണ്ടാവുമ്പോൾ തളർന്നു പോകാത്ത വ്യക്തികൾ വളരെ കുറവാണ്.ജീവിതത്തിൽ എല്ലാവർക്കും തളരാതെ മുന്നോട്ട് പോകുവാൻ സാധിക്കട്ടെ.എല്ലാവർക്കും പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോകുവാനുള്ള കരുത്തും ആന്മവിശ്വാസവും ഉണ്ടാകട്ടെ. എല്ലാവർക്കും ഏതു പ്രതികുല സാഹചര്യത്തിലും തളരാതെ ഊർജസ്വലതയോടെ മുന്നോട്ട് പോകുവാൻ സാധിക്കട്ടെ.
0 comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.