Pages

31 May 2024

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-152

 ജീവിതത്തിൽ എന്തെങ്കിലും സങ്കടങ്ങൾ ഉണ്ടാകുമ്പോൾ നമ്മളോട് പലരും പറയാറില്ലേ ജീവിതം പലപ്പോഴും അങ്ങനെയൊക്കെയാണെന്ന്.

പലർക്കും പല തരത്തിലുള്ള സാഹചര്യങ്ങളെയാണ് ജീവിതത്തിൽ തരണം ചെയ്യേണ്ടി വരിക.

എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടല്ലോ.

ഇതുവരെയുള്ള നമ്മുടെ ജീവിതത്തിൽ വളരെ അധികം നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടാകും,നാളെ ഒരു പക്ഷെ നഷ്ടങ്ങളിൽ നിന്നും ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയുമായിരിക്കാം.

പലരും തങ്ങൾക്ക് ഉണ്ടായ വേദനകൾക്ക് കാരണം മറ്റുള്ളവരാണ് എന്നും പറഞ്ഞു കുറ്റപ്പെടുത്തുന്നു,വേറെ ചിലർ ആരെയും കുറ്റപ്പെടുത്താതെ വിജയത്തിന് വേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.

നമ്മുടെയൊക്കെ ജീവിതത്തിൽ പല ദുരിതങ്ങളും അപ്രതീക്ഷിതമായി കടന്നു വരുന്നവയാണ്.

എത്രയോ ആളുകൾ ലോകത്തുനിന്നും നമ്മെ വിട്ട് വേർപിരിഞ്ഞുപോയി.നമ്മുടെയൊക്കെ ജീവിതം ക്ഷണികമാണ്.

ഒരുപാട് ആളുകൾക്ക് അവരുടെ സ്വപ്നം പൂർത്തിയാക്കാൻ സാധിക്കാതെ പോയി.

പലർക്കും അവരുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള ദുരിതങ്ങളെ അതിജീവിക്കുവാൻ അവരുടെ മനക്കരുത്ത് ശക്തിപകരുന്നുണ്ട്.

സമ്പത്തു എത്ര ഉണ്ടായാലും ജീവൻ നിലനിർത്താൻ അതുകൊണ്ട് മാത്രം ആകില്ലല്ലോ. എത്ര നേടിയാലും ലോകം വിട്ടുപോകുമ്പോൾ വെറും കൈയോടെ പോകേണ്ടവരാണ് നമ്മൾ ഓരോരുത്തരും.

ലോകത്തു ജീവിക്കുമ്പോൾ നമ്മൾ ഓരോരുത്തർക്കും എന്തൊക്കെ നേടാൻ സാധിക്കും എന്ന് ആലോചിക്കുക.

പലരും അവരുടെ ജീവിതത്തിൽ ഉണ്ടായ ദുരിതങ്ങളെ, കഷ്ടപ്പാടുകളെ ഓർത്തു കണ്ണിരോടെ നിൽക്കാതെ കഷ്ടപ്പെടാൻ തയ്യാറായി,ഇന്ന് അവരുടെ ജീവിതത്തിൽ വലിയ വിജയങ്ങൾ അതുകൊണ്ട് നേടിയെടുക്കാൻ കഴിഞ്ഞു. അവരാരും അവരുടെ സാഹചര്യത്തെ കുറ്റപ്പെടുത്താൻ പോയില്ല. കഷ്ടപ്പെടാനുള്ള മനസ്സ് അവർക്ക് ഉണ്ടായതുകൊണ്ട് ഇന്ന് അവരുടെ ജീവിതത്തിലേക്ക് സന്തോഷം കടന്നുവന്നു. അവർ ഒരുപക്ഷെ തനിക്ക് ഇത്രയും വലിയ ദുരിതം ഉണ്ടായല്ലോ, തന്റെ ജീവിതം ഇനി ഒന്നിനും കൊള്ളുകയില്ലല്ലോ എന്നൊക്കെ നെഗറ്റീവ് ആയി ചിന്തിച്ചിരുന്നു എങ്കിൽ ഇന്ന് അവരിൽ പലരുടെയും ജീവിതസ്ഥിതി പഴയതിനേക്കാൾ മോശമായേനെ. അതെല്ലാം മാറ്റാൻ അവരെ സഹായിച്ചത് അവരുടെ പോസിറ്റീവ് മനോഭാവം ആയിരുന്നു.

ജീവിതത്തിൽ സംഭവിച്ചതിനെ ഓർത്തു നിരാശപ്പെട്ടിരിക്കാതെ ഇനി എന്താണ് നമ്മളെകൊണ്ട് ചെയ്യാൻ സാധിക്കുക എന്ന് ചിന്തിക്കുക.

എല്ലാവർക്കും ജീവിതത്തിന്റെ പച്ചയായ യാഥാർഥ്യം ഉൾക്കൊണ്ടുകൊണ്ട് ജീവിക്കാൻ ഇടവരട്ടെ.

ജീവിതത്തിൽ സുഖം മാത്രമല്ല ദുഃഖവും ഉണ്ട്.

ജീവിതത്തിൽ ദാരിദ്ര്യം മാത്രമല്ല സമ്പന്നതയും ഉണ്ട്.

ജീവിതത്തിൽ ഇരുട്ട് മാത്രമല്ല വെളിച്ചവും ഉണ്ട്.

ജീവിതം പ്രയാസങ്ങളുടേത്മാത്രമല്ല ആശ്വാസത്തിന്റേതുംകൂടിയാണ്.

ജീവിതത്തിൽ കഷ്ടപ്പാട് മാത്രമല്ല നേട്ടങ്ങളുമുണ്ട്.

ജീവിതത്തിൽ തോൽവികൾ മാത്രമല്ല വിജയങ്ങളുമുണ്ട്.

ജീവിതത്തിൽ ഉന്നതിയിൽ എത്തിച്ചേരാൻ ഏവർക്കും സാധിക്കട്ടെ.ജീവിതത്തോട് പൊരുതി നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയട്ടെ.

152.Motivation discussion 2024



152. മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നതിൽ സന്തോഷം കണ്ടെത്താൻ സാധിച്ചിട്ടുണ്ടോ?.

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-152

 152.തെറ്റ് പറ്റിപ്പോയി.



നമ്മൾ ചെറുപ്പത്തിൽ എന്തോരം തെറ്റുകൾ ചെയ്തിട്ടുണ്ടാകും, അന്നൊന്നും ഒരു പക്ഷെ ചെയ്യുന്നത് തെറ്റാണ് എന്ന് തോന്നൽ ഉളവായിട്ടുണ്ടാകില്ല.വളർന്നു വലുതായി തിരിച്ചറിവുകൾ നേടുമ്പോഴായിരിക്കും ഒരു പക്ഷെ ചെറുപ്പകാലങ്ങളിൽ ചെയ്തത് തെറ്റാണ് എന്ന് തിരിച്ചറിയുക.നമ്മൾ ഇന്നും ചെയ്തു കൊണ്ടിരിക്കുന്ന തെറ്റുകൾ നിരവധി ഉണ്ടാകും, അതിൽ പലതും തെറ്റാണ് എന്ന് തിരിച്ചറിവുണ്ടായിട്ടും തിരുത്താതെ പോയതും ഉണ്ടാകും.


നമ്മൾ ആദ്യമായി ചെയ്യുന്ന തെറ്റുകൾ തിരുത്തി തരാൻ അന്നാളിൽ ഒരു പക്ഷെ ആരും കൂടെ ഉണ്ടായിട്ടുണ്ടാവില്ല, അതിന്റെ ഫലമെന്നോണം ഒത്തിരി നാളുകൾ തെറ്റുകൾ ആവർ ത്തിച്ചുകൊണ്ടിരുന്നേക്കാം. പഴയ കാലതെറ്റുകളെ 

യോർത്തുകൊണ്ട് പലരും പിന്നീട് പശ്ചാത്താ പിക്കുന്നത് കണ്ടിട്ടുണ്ട്.തെറ്റ് പറ്റിയാൽ തിരുത്താൻ തയ്യാറാകുക.തെറ്റ് പറ്റിപ്പോയി എന്ന് എപ്പോഴും പറയുന്നതിൽ അർത്ഥം ഇല്ല, ഒരിക്കൽ സംഭവിച്ച തെറ്റിൽ നിന്നും ഒത്തിരി കാര്യങ്ങൾ പഠിക്കാൻ ഉണ്ട്.നാളെ ആരും തെറ്റ് പറ്റിപ്പോയി എന്ന് പറയാൻ ഇടവരാതെ, ഇന്നിപ്പോൾ ശ്രദ്ധയോടെ കാര്യങ്ങളെ കൈകാര്യം ചെയ്യാൻ സാധിക്കട്ടെ

30 May 2024

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-151

 നമ്മളിൽ പലരും പലപ്പോഴും മറ്റുള്ളവരോട് പല കാര്യത്തിനുവേണ്ടിയും ഒരുപക്ഷെ വാദപ്രതിവാദങ്ങൾ നടത്താറുണ്ട്.തെറ്റിനെതിരെ, അനീതിക്കെതിരെ നമ്മൾക്കൊക്കെ ചോദ്യം ചെയ്യേണ്ടി വന്നേക്കാം.

മറ്റുള്ളവരുടെ ഭാഗത്തുനിന്നുള്ള തെറ്റു കണ്ടാൽ ചോദ്യം ചെയ്യാനും, സ്വന്തം തെറ്റുകൾ തിരുത്താനും കഴിഞ്ഞെങ്കിലെ ശരികളിലേക്ക് കൂടുതലായി നടന്നടുക്കുവാൻ നമ്മൾക്കൊക്കെ ഒരുപക്ഷെ സാധിക്കുകയുള്ളു.

സമൂഹത്തിന്റെ വളർച്ചക്ക് എതിരായിട്ടുള്ളവ ആരുടെ ഭാഗത്തുനിന്നായാലും ചോദ്യം ചെയ്യേണ്ടിടത്തു ചോദ്യം ചെയ്യാൻ വേണ്ടപ്പെട്ടവർക്ക് കഴിയേണ്ടതുണ്ട്.

നമ്മൾക്ക് ആവശ്യമായ ചോദ്യങ്ങൾ സന്ദർഭത്തിന് ഉചിതമായ വിധത്തിൽ മറ്റുള്ളവരോട് ചോദിക്കാൻ നമ്മൾ ഓരോരുത്തരും പഠിക്കേണ്ടതുണ്ട്.അനാവശ്യ ചോദ്യങ്ങൾ ആരോടായാലും ചോദിക്കാതിരിക്കാനും പഠിക്കേണ്ടതുണ്ട്.

ചോദ്യം ഇല്ലാതെ ഉത്തരം ഉണ്ടാവില്ലല്ലോ.ഏതുരംഗത്തും ചോദ്യം ചെയ്യുന്നത് വളർച്ചക്ക് സഹായകരമാകുന്ന കാര്യമാണ്.

നമ്മളുടെ മുന്നോട്ടുള്ള വളർച്ചക്ക് തടസ്സങ്ങൾ എന്തെല്ലാമാണ് എന്നെല്ലാം സ്വയം അന്വേഷിച്ചു കണ്ടെത്താൻ നമ്മളോട് തന്നെ ചോദ്യങ്ങൾ ചോദിക്കാൻ കഴിയട്ടെ.

151.Motivation discussion 2024



151. ഭക്ഷണത്തിന്റെ വില അറിയാൻ ഒരിക്കലെങ്കിലും പട്ടിണി കിടക്കണമെന്ന് തോന്നിയിട്ടുണ്ടോ?.

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-151

 151.തുറന്നു സംസാരിക്കുക.



തുറന്നു സംസാരിക്കാൻ എല്ലാവർക്കും ഒരുപോലെ കഴിയണം എന്നില്ലല്ലോ.തുറന്നു സംസാരിച്ചാൽ എന്തെങ്കിലും അബദ്ധം സംഭവിക്കുമോ, മറ്റുള്ളവർ എന്തു വിചാരിക്കുമോ എന്നുള്ള ചിന്ത ആയിരിക്കാം പലർക്കും തുറന്നു പറയുന്നതിൽ തടസ്സം മുന്നിട്ട് നിൽക്കുന്നത്.നമ്മൾ നേരിടുന്ന പ്രശ്നം തുറന്നു സംസാരിച്ചാൽ മാത്രമല്ലേ മറ്റൊരാൾക്ക്‌ മനസ്സിലാവുള്ളു.


തുറന്നു സംസാരിച്ചാൽ തിരുന്ന പ്രശ്‌നമേ ചിലരുടെ വ്യക്തിപരമായ പ്രശ്നം പരിഹരിക്കാൻ ആവശ്യമായിട്ടുള്ളു.

ഉള്ളിലെ വിഷമങ്ങൾ മറ്റുള്ളവരോട് പറഞ്ഞാൽ അവർ തന്നെ പറ്റി എന്തുവിചാരിക്കും എന്നെല്ലാം കരുതുന്നവരും ഉണ്ടാകാം .തുറന്നു പറയേണ്ട കാര്യങ്ങൾ തുറന്നു പറയേണ്ട സാഹചര്യത്തിൽ മാത്രം പറയുന്നതാണ് എപ്പോഴും നല്ലത്.


വേദനകളിൽ നിന്നും പലർക്കും ആശ്വാസം കിട്ടുന്നത് വിശ്വാസം ഉള്ള വ്യക്തിയോട് സങ്കടങ്ങൾ പങ്കുവെക്കുമ്പോഴാണ്.നമ്മളുടെ ഇന്നുള്ള സങ്കടം നാളെകളിൽ ഒരുപക്ഷെ ഇല്ലാതെ ആവാം.നാളിതുവരെയുള്ള ജീവിതം നമ്മളെ പലതും പഠിപ്പിച്ചു തന്നിട്ടുണ്ടാകും.ജീവിതത്തിൽ ഉണ്ടായിട്ടുള്ള നമ്മളുടെ സങ്കടങ്ങൾ തുറന്നു പറച്ചിൽ വഴി കുറക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിന് സാധിക്കട്ടെ.

29 May 2024

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-150

 നമ്മൾ ചെയ്യുന്ന ഓരോ കാര്യത്തിനും നമ്മൾ എന്ത് മാത്രം പ്രസക്തി കൊടുക്കുന്നുണ്ട് എന്നത് അനുസരിച്ചിരിക്കും, പ്രവർത്തിയിൽ നിന്നും നമ്മൾക്ക് കിട്ടുന്ന റിസൾട്ട്‌.

നമ്മൾ ചെയ്യുന്ന കാര്യങ്ങൾക്ക് ഒരു അടുക്കും ചിട്ടയും ഉണ്ടെങ്കിൽ പിന്നീട് നമ്മൾക്ക് ഉപകാരപ്പെടും,അല്ലെങ്കിൽ നമ്മൾ കഷ്ടപ്പെടും.

നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ യഥാസമയം ചെയ്യാൻ സാധിക്കാത്തതാണ് നമ്മൾക്ക് പിന്നീട് നിരാശകൾക്ക് വഴിയൊരുക്കുന്നത്.

ഭൂമിയിൽ ജീവിക്കുന്ന എല്ലാ മനുഷ്യരിലും കാണും കഴിഞ്ഞ കാല സമയങ്ങൾ വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താൻ കഴിയാത്തതിന്റെ സങ്കടങ്ങൾ.

നമ്മൾ ആഗ്രഹിക്കുന്ന സമയത്ത് ആഗ്രഹിച്ചത് എപ്പോഴും കിട്ടിയെന്ന് വരില്ല.

എല്ലാവർക്കും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് അറിവുകൾ നേടാൻ കഴിയട്ടെ.

ഏതു കാര്യത്തിൽ നിന്നും നമ്മൾക്ക് ആവശ്യമായത് തിരഞ്ഞെടുക്കുക.

എല്ലാവർക്കും എന്ത് വേണം, എന്ത് വേണ്ട എന്ന് സ്വയം വിലയിരുത്താൻ കഴിയട്ടെ.