ജീവിതത്തിൽ എന്തെങ്കിലും സങ്കടങ്ങൾ ഉണ്ടാകുമ്പോൾ നമ്മളോട് പലരും പറയാറില്ലേ ജീവിതം പലപ്പോഴും അങ്ങനെയൊക്കെയാണെന്ന്.
പലർക്കും പല തരത്തിലുള്ള സാഹചര്യങ്ങളെയാണ് ജീവിതത്തിൽ തരണം ചെയ്യേണ്ടി വരിക.
എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടല്ലോ.
ഇതുവരെയുള്ള നമ്മുടെ
ജീവിതത്തിൽ വളരെ
അധികം നഷ്ടങ്ങൾ
ഉണ്ടായിട്ടുണ്ടാകും,നാളെ ഒരു പക്ഷെ
ആ നഷ്ടങ്ങളിൽ നിന്നും ഒരുപാട്
നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയുമായിരിക്കാം.
പലരും തങ്ങൾക്ക് ഉണ്ടായ
വേദനകൾക്ക് കാരണം
മറ്റുള്ളവരാണ് എന്നും
പറഞ്ഞു കുറ്റപ്പെടുത്തുന്നു,വേറെ ചിലർ
ആരെയും കുറ്റപ്പെടുത്താതെ വിജയത്തിന് വേണ്ടി
പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.
നമ്മുടെയൊക്കെ ജീവിതത്തിൽ പല ദുരിതങ്ങളും അപ്രതീക്ഷിതമായി കടന്നു
വരുന്നവയാണ്.
എത്രയോ ആളുകൾ ഈ ലോകത്തുനിന്നും നമ്മെ
വിട്ട് വേർപിരിഞ്ഞുപോയി.നമ്മുടെയൊക്കെ ജീവിതം
ക്ഷണികമാണ്.
ഒരുപാട് ആളുകൾക്ക് അവരുടെ
സ്വപ്നം പൂർത്തിയാക്കാൻ സാധിക്കാതെ പോയി.
പലർക്കും അവരുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള ദുരിതങ്ങളെ അതിജീവിക്കുവാൻ അവരുടെ
മനക്കരുത്ത് ശക്തിപകരുന്നുണ്ട്.
സമ്പത്തു എത്ര ഉണ്ടായാലും ജീവൻ നിലനിർത്താൻ അതുകൊണ്ട് മാത്രം
ആകില്ലല്ലോ. എത്ര നേടിയാലും ഈ ലോകം വിട്ടുപോകുമ്പോൾ വെറും
കൈയോടെ പോകേണ്ടവരാണ് നമ്മൾ ഓരോരുത്തരും.
ഈ ലോകത്തു ജീവിക്കുമ്പോൾ നമ്മൾ ഓരോരുത്തർക്കും എന്തൊക്കെ നേടാൻ
സാധിക്കും എന്ന്
ആലോചിക്കുക.
പലരും അവരുടെ ജീവിതത്തിൽ ഉണ്ടായ ദുരിതങ്ങളെ, കഷ്ടപ്പാടുകളെ ഓർത്തു
കണ്ണിരോടെ നിൽക്കാതെ കഷ്ടപ്പെടാൻ തയ്യാറായി,ഇന്ന് അവരുടെ
ജീവിതത്തിൽ വലിയ
വിജയങ്ങൾ അതുകൊണ്ട് നേടിയെടുക്കാൻ കഴിഞ്ഞു. അവരാരും അവരുടെ
സാഹചര്യത്തെ കുറ്റപ്പെടുത്താൻ പോയില്ല. കഷ്ടപ്പെടാനുള്ള മനസ്സ്
അവർക്ക് ഉണ്ടായതുകൊണ്ട് ഇന്ന് അവരുടെ
ജീവിതത്തിലേക്ക് സന്തോഷം
കടന്നുവന്നു. അവർ ഒരുപക്ഷെ തനിക്ക്
ഇത്രയും വലിയ
ദുരിതം ഉണ്ടായല്ലോ, തന്റെ ജീവിതം
ഇനി ഒന്നിനും
കൊള്ളുകയില്ലല്ലോ എന്നൊക്കെ നെഗറ്റീവ് ആയി
ചിന്തിച്ചിരുന്നു എങ്കിൽ
ഇന്ന് അവരിൽ
പലരുടെയും ജീവിതസ്ഥിതി പഴയതിനേക്കാൾ മോശമായേനെ. അതെല്ലാം മാറ്റാൻ
അവരെ സഹായിച്ചത് അവരുടെ പോസിറ്റീവ് മനോഭാവം ആയിരുന്നു.
ജീവിതത്തിൽ സംഭവിച്ചതിനെ ഓർത്തു നിരാശപ്പെട്ടിരിക്കാതെ ഇനി എന്താണ്
നമ്മളെകൊണ്ട് ചെയ്യാൻ
സാധിക്കുക എന്ന്
ചിന്തിക്കുക.
എല്ലാവർക്കും ജീവിതത്തിന്റെ പച്ചയായ യാഥാർഥ്യം ഉൾക്കൊണ്ടുകൊണ്ട് ജീവിക്കാൻ ഇടവരട്ടെ.
ജീവിതത്തിൽ സുഖം
മാത്രമല്ല ദുഃഖവും
ഉണ്ട്.
ജീവിതത്തിൽ ദാരിദ്ര്യം മാത്രമല്ല സമ്പന്നതയും ഉണ്ട്.
ജീവിതത്തിൽ ഇരുട്ട്
മാത്രമല്ല വെളിച്ചവും ഉണ്ട്.
ജീവിതം പ്രയാസങ്ങളുടേത് മാത്രമല്ല ആശ്വാസത്തിന്റേതുംകൂടിയാണ്.
ജീവിതത്തിൽ കഷ്ടപ്പാട് മാത്രമല്ല നേട്ടങ്ങളുമുണ്ട്.
ജീവിതത്തിൽ തോൽവികൾ
മാത്രമല്ല വിജയങ്ങളുമുണ്ട്.