Pages

30 April 2024

121.Motivation discussion 2024



121.ഭയം, ഏകാന്തത ഇവയെല്ലാം മനുഷ്യരുടെ ജീവിതത്തിൽ പലപ്പോഴും ഉണ്ടാവുന്നതാണ്. ഇവ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ?, അപ്പോഴൊക്കെ എങ്ങനെയാണ് നിങ്ങൾ അതിജീവിച്ചത്?.

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-121

121.കുറ്റബോധം.
നമ്മളിൽ പലരും ദുഖിക്കാൻ ഒരു പക്ഷെ കാരണം നമ്മുടെ മനസ്സുകളിൽ എന്തെങ്കിലും കാര്യത്തിൽ കുറ്റബോധം ഉള്ളത് കൊണ്ടായിരിക്കാം.ഞാൻ അവനോട്/അവളോട് അങ്ങനെ പെരുമാറിയല്ലോ, ഞാൻ അങ്ങനെ അവരോട് പെരുമാറാൻ പാടില്ലായിരുന്നു എന്നിങ്ങനെ പലതരത്തിലുള്ള ചിന്തകൾ നമ്മളെ കുറ്റബോധം കൊണ്ട് ഒരുപക്ഷെ അലട്ടികൊണ്ടിരിക്കും.പലപ്പോഴായി നമ്മളിൽ പലരും കുറ്റബോധത്താൽ വല്ലാതെ വിഷമി ക്കുന്നവരാണ്.മനുഷ്യരായ നമ്മൾക്ക് വിവേക ത്തോടെ ചിന്തിക്കാൻ കഴിഞ്ഞില്ല എങ്കിൽ, നമ്മൾക്ക് ആവശ്യമില്ലാത്ത സന്ദർഭങ്ങളിൽ കുറ്റബോധം തോന്നിതുടങ്ങിയേക്കാം.കുറ്റബോധം ഉള്ളതുമൂലം നമ്മളുടെ മാനസിക ആരോഗ്യത്തെ ഒരുപക്ഷെ സാരമായി ബാധിച്ചേക്കാം.നമ്മൾ മറ്റുള്ളവരോട് പെരുമാറിയ മോശമായ രീതികൾ ഒരു പക്ഷെ കുറെ നാളുകൾക്കു ശേഷം നമ്മൾക്ക് എപ്പോഴെങ്കിലും കുറ്റബോധത്തിന് കാരണം ആയേക്കാം.നമ്മൾ തെറ്റ് ചെയ്താൽ അല്ലേ കുറ്റബോധത്തിന്റെ ആവശ്യം സാധാരണഗതിയിൽ
ഉണ്ടാവുന്നുള്ളു.

നമ്മുടെ ഭാഗത്തുനിന്നും തെറ്റുകൾ അറിഞ്ഞുകൊണ്ടും അറിയാതെയും സംഭവി ച്ചേക്കാം.അറിഞ്ഞുകൊണ്ട് തെറ്റുകൾ ചെയ്യാതി രിക്കാൻ ശ്രമിക്കാം.ഒരു പക്ഷെ നമ്മൾക്ക് കഴിഞ്ഞ കാലങ്ങളിൽ ചെയ്യാൻ പറ്റാതെപോയ നിരവധി കാര്യങ്ങളെക്കുറിച്ചായിരിക്കും കുറ്റ ബോധം ഉണ്ടാവാൻ ഇടയാകുക.നമ്മൾ ചെയ്ത് പോകുന്ന തെറ്റുകൾ നമ്മളിൽ എന്നെങ്കിലും ഒരിക്കൽ കുറ്റബോധത്തിന് കാരണമായേക്കാം.
കുറ്റങ്ങളും കുറവുകളും ഇല്ലാത്ത മനുഷ്യരില്ല.ഒരുപക്ഷെ നമ്മൾ ചെയ്യുന്ന നല്ല കാര്യത്തിനെ പറ്റിവരെ കുറ്റപ്പെടുത്തി സംസാരിക്കുന്നവരുണ്ടാകാം.നമ്മൾക്ക് ഉണ്ടാവുന്ന കുറ്റബോധങ്ങൾ ശരിയായ അറിവുകളിലൂടെ ഇല്ലായ്മ ചെയ്യാൻ കഴിയട്ടെ.

29 April 2024

120.Motivation discussion 2024



120. പഠനം നിങ്ങളുടെ ജീവിതത്തിൽ എത്രമാത്രം സ്വാധിനിച്ചിട്ടുണ്ട്?.

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-120

120.കുറ്റം പറയുക.
മറ്റുള്ളവരെക്കുറിച്ച് കുറ്റം പറയാൻ നമ്മളിൽ പലർക്കും വളരെ അധികം ഇഷ്ടം ആയിരിക്കും,എന്നാൽ മറ്റുള്ളവർ നമ്മളെക്കുറിച്ച് ഒരു കുറ്റവും പറയുന്നത് ഇഷ്ടവുമല്ല.ഏതൊരു മനുഷ്യനും അവരുടെ ജീവിതത്തിൽ ഒരുപക്ഷെ ഏറ്റവും അസഹനീയം ആയിട്ട് തോന്നിയിട്ടുള്ളത് മറ്റുള്ളവരുടെ ഭാഗത്തു നിന്നുള്ള ആവശ്യം ഇല്ലാത്ത രീതിയിലുള്ള കുറ്റപ്പെടുത്തലുകളാണ്.
ഓരോ മനുഷ്യർക്കും അനാവശ്യമായ കുറ്റപ്പെടു ത്തലുകൾ അത്രമാത്രം വേദന ഉളവാക്കുന്ന കാര്യമാണ്.നമ്മൾ തെറ്റ് ചെയ്താൽ നമ്മുടെ ചുറ്റിലുമുള്ള ആളുകൾ കുറ്റപ്പെടുത്തിയേ ക്കാം.നമ്മളുടെ തെറ്റുകൾ പലരും നമ്മൾക്ക് ചുണ്ടികാണിച്ചു തരുന്നത് നമ്മളെ കുറ്റപ്പെടുത്താൻ വേണ്ടിയല്ല, മറിച്ചു നമ്മളിൽ നിന്നും പുരോഗതി ഉണ്ടാവാൻ വേണ്ടിയാണ്.

നമ്മൾ, നമ്മൾക്ക് കിട്ടിയ സമയം വേണ്ടതുപോലെ ഉപയോഗപ്പെടുത്താതിന് മറ്റുള്ളവരുടെ കുറവുകളെ എണ്ണിയെണ്ണി പറഞ്ഞു അവരെ കുറ്റപ്പെടുത്തിയതുകൊണ്ട് എന്തെങ്കിലും കാര്യമുണ്ടോ?, അതുകൊണ്ട് പ്രേത്യേകിച്ചു എന്തെങ്കിലും ഗുണമുണ്ടോ?.
നമ്മളെകുറിച്ച് മറ്റുള്ളവർ പറയുന്ന കുറ്റപ്പെടുത്തലുകൾക്ക് നേരായ പരിഹാരം കണ്ടെത്താൻ ശ്രമിക്കണം.
ഇനിയെങ്കിലും ആവശ്യം ഇല്ലാതെ കുറ്റം പറയുന്ന ശീലം നമ്മളിൽ ഉണ്ടെങ്കിൽ അതെല്ലാം കഴിവതും ഒഴിവാക്കാൻ കഴിയട്ടെ.

28 April 2024

119.Motivation discussion 2024



119. ജീവിതത്തിൽ ഏറ്റവുമധികം ഓർക്കാൻ ഇഷ്ടമുള്ളത് എന്താണ്?.

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-119

119.കിഴടങ്ങൽ.
ഒന്നും ചെയ്യാൻ കഴിയാതെ വരുമ്പോളാണല്ലോ കിഴടങ്ങുക.വിജയിക്കില്ലായെന്ന് ഉറപ്പാക്കുമ്പോൾ പരാജയത്തിന്റെ മുൻപിൽ കിഴടങ്ങാറുണ്ട് നമ്മളിൽ പലരും.രോഗങ്ങൾക്കു മുൻപിൽ നമ്മൾ ഇടക്കൊക്കെ കിഴടങ്ങാറുണ്ട്. മുന്നോട്ട് പോകാ നുള്ള വഴി അടഞ്ഞാൽ പലരും കിഴടങ്ങുക സാധാരണമാണ്.ദുശിലങ്ങൾക്ക് കിഴ്പ്പെട്ടുപോയാൽ ജീവിതം ആകെ ദുഃഖസാന്ദ്രമായേക്കാം.ഒരുപാട് ആളുകൾക്ക് ആഗ്രഹമുണ്ട് ദുശീലങ്ങൾ ഉപേക്ഷിക്കാനായിട്ട്.പക്ഷെ എങ്കിൽ അവർക്ക് അതൊന്നും എളുപ്പം സാധിക്കുന്നില്ല.

ഇനി എന്നെകൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല എന്നൊരു തോന്നൽ ഉണ്ടാകുമ്പോഴാണ് പലരും കിഴടങ്ങുന്നത്.നമ്മൾക്ക് നേരിടേണ്ടിവന്ന പരാജയങ്ങൾക്ക് മുൻപിൽ നമ്മൾ സ്വയം കിഴടങ്ങിയാൽ പിന്നെ മുന്നോട്ട് പരിശ്രമിക്കാൻ നമ്മൾക്ക് കഴിയാതെ വരും.പരാജയങ്ങൾക്ക് മുൻപിൽ കിഴടങ്ങാതെ മുന്നോട്ട് പരിശ്രമിക്കാൻ, വിജയം നേടിയെടുക്കാൻ എല്ലാവർക്കും സാധിക്കട്ടെ.

27 April 2024

118.Motivation discussion 2024



118. സന്തോഷം നിറയാൻ നമ്മൾ അത്യാവശ്യം ആയിട്ട് ചെയ്യേണ്ടത് എന്താണ്?.

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-118

118.കാരണങ്ങൾ കണ്ടെത്തുക.
ഏതൊരു വ്യക്തിക്കും ആശ്വാസം കിട്ടുന്നത് അവർ അന്വേഷിച്ചു കൊണ്ടിരിക്കുന്ന കാരണത്തിന് വ്യക്തമായ ഉത്തരം ലഭിക്കുമ്പോഴാണ്.എന്തുപ്രശ്ന 
ത്തിനും എന്തെങ്കിലും കാരണം ഉണ്ടാവാ തിരിക്കില്ലല്ലോ.

ഓരോ കണ്ടുപിടുത്തത്തിന്റെയും പുറകിൽ എന്തെങ്കിലും കാരണം കാണുമല്ലോ.നമ്മളെ ബാധിക്കുന്ന കാരണങ്ങൾ കൃത്യമായി തന്നെ കണ്ടെത്തേണ്ടത് വളരെ ആവശ്യമാണ്.കാരണങ്ങൾ കണ്ടെത്താൻ വൈകിയാൽ അതിന് അനുസരിച്ചു ബുദ്ധിമുട്ട് ഉണ്ടാവാനുള്ള സാധ്യതയുണ്ട്.നമ്മൾക്ക് മുന്നോട്ട് പോകുന്നതിനു തടസ്സം ഉള്ള കാരണങ്ങൾ കണ്ടെത്തി ശരിയായ വിധത്തിൽ പരിഹരിക്കാൻ നമ്മൾ എല്ലാവർക്കും കഴിയട്ടെ.

26 April 2024

117.Motivation discussion 2024



117. ലക്ഷ്യം നേടുന്നതുവരെ പിന്തിരിയാതെ പോരാടാൻ കഴിഞ്ഞിട്ടുണ്ടോ?.

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-117

117.ക്ഷമിക്കുക.
ഒരുപക്ഷെ ഈ ലോകത്തു ഏറ്റവും പ്രയാസകരമായ കാര്യം ആയിരിക്കാം നമ്മളെ ഓരോരുത്തരെയും ദ്രോഹിച്ചവരോട് ക്ഷമിക്കുക എന്നു പറയുന്നത്.
ക്ഷമ നൽകുന്നതിലൂടെ ആ വ്യക്തിയോടുള്ള വെറുപ്പ്, വിദ്വേഷം ഇല്ലാതെയാകുകയാണ് ചെയ്യുന്നത്.
നമ്മൾ എല്ലാവർക്കും മുന്നോട്ട് സന്തോഷകരമായി പോകുവാനായിട്ട് ഒരുപാട് ക്ഷമ ജീവിതത്തിൽ ആവശ്യമായിട്ട് വരും.ഏതൊരു കാര്യത്തിലും വിജയം നേടണം എങ്കിൽ ക്ഷമ ആവശ്യമാണ്.ഏതെ ങ്കിലും വിഷയം പഠിച്ചു തുടങ്ങുന്ന വ്യക്തിക്ക് ആ വിഷയത്തിലുള്ള പഠനം പൂർത്തിയാക്കാൻ നിശ്ചിത സമയം ആവശ്യമാണല്ലോ, ക്ഷമയോടെ കാത്തിരുന്നെങ്കിൽ മാത്രമേ പഠനം പൂർത്തിയാക്കാൻ കഴിയുകയുള്ളു.

എത്ര വലിയൊരു പ്രശ്നവും ഒരുപക്ഷെ ക്ഷമയിലൂടെ ഇല്ലാതെ ആയേക്കാം.ക്ഷമിക്കാൻ കഴിയുന്ന വ്യക്തികൾക്ക് ജീവിതം കൂറേകൂടി ആസ്വദിക്കാൻ കഴിയും.പരസ്പരം നൽകിയ ക്ഷമയിലൂടെ ഇന്നിപ്പോൾ ഒരുപാട് കുടുംബങ്ങൾ സന്തോഷത്തിൽ ജീവിക്കുന്നുണ്ട്.ക്ഷമയിലൂടെ ലോകം തന്നെ പുരോഗതി നേടട്ടെ.എന്നെങ്കിലും വിജയി ക്കുമെന്ന് പ്രതീക്ഷയുള്ളവർക്ക് അല്ലേ ക്ഷമയോടെ നിരന്തരം തളരാതെ പരിശ്രമിക്കാൻ സാധി ക്കുക.നമ്മൾ ഓരോരുത്തർക്കും നമ്മളെ അറിഞ്ഞും അറിയാതെയും വേദനിപ്പിച്ചവരോട് ഇനിയുള്ള കാലം ആന്മാർഥമായി ക്ഷമിക്കാൻ സാധിക്കട്ടെ.

25 April 2024

116.Motivation discussion 2024



116. ഭാവി തലമുറയോട് നിങ്ങൾക്ക് പറയാനുള്ള ഉപദേശം എന്താണ്?.

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-116

116.ക്ഷമയോടെ കാത്തിരിക്കുക.
നമ്മളിൽ പലർക്കും പലപ്പോഴും ക്ഷമ നഷ്ടപ്പെടാറുണ്ട്.എന്തെങ്കിലും കിട്ടുമെന്ന് ഉറപ്പുണ്ടെങ്കിൽ ക്ഷമയോടെ എത്ര നേരം വേണമെങ്കിലും കാത്തിരിക്കാൻ നമ്മളിൽ പലരും ഒരു പക്ഷെ തയ്യാറായി എന്ന് വരും.ക്ഷമ നൽകാനും ക്ഷമ സ്വീകരിക്കാനും കഴിവുള്ളവർ ഭാഗ്യം ചെയ്തവരാണ്.തെറ്റുകൾ ആരുടെ ഭാഗത്തു നിന്നും എപ്പോൾ വേണമെങ്കിലും സംഭവിക്കാം, നമ്മുടെ ഭാഗത്തുനിന്നും ഉണ്ടായത് അബദ്ധം ആണെങ്കിൽ/തെറ്റ് പറ്റിയത് ആണെങ്കിൽ നമ്മൾ കാരണം മനസ്സ് വേദനിക്കപ്പെട്ട വ്യക്തിയോട് ക്ഷമ ചോദിക്കുക എന്നത് ആ വ്യക്തിയോട് നമ്മൾ കാണിക്കുന്ന മര്യാദയാണ്.
ക്ഷമയോടെ ഒരു പരിധി വരെ കാത്തിരിക്കാനെ ഭുരിഭാഗം മനുഷ്യർക്കും സാധിക്കുകയുള്ളു.

എത്ര നാൾ ക്ഷമയോടെ കാത്തിരുന്നാലാണ് നമ്മൾ ആഗ്രഹിച്ചത് നേടിയെടുക്കാൻ കഴിയുക എന്നത് ആർക്കും ഉറപ്പ് പറയാൻ കഴിയില്ലല്ലോ. എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടല്ലോ.
എന്തിലും പൂർണ്ണത കൈവരിക്കണം എങ്കിൽ ക്ഷമയോടെ കാത്തിരിക്കേണ്ടി വരും.എന്തും നമ്മളെക്കൊണ്ട് പൂർത്തിയാക്കാൻ നിശ്ചിതസമയം വേണ്ടിവരും.നമ്മൾ ഓരോരുത്തരും എന്തിനു വേണ്ടിയാണെങ്കിലും ക്ഷമയോടെ കാത്തി രിക്കുന്നതിൽ അർത്ഥം ഉണ്ടാവണം, വെറുതെ കാത്തിരിക്കുന്നത് കൊണ്ട് ആർക്കാർക്കും യാതൊരു പ്രയോജനവും ഇല്ലല്ലോ.നമ്മൾ ചെയ്യുന്നത് നല്ലതെങ്കിൽ ക്ഷമയോടെ കാത്തിരിക്കുക, അതിന്റെതായ ഫലം ഒരുനാൾ ലഭിക്കുക തന്നെ ചെയ്യും.എല്ലാവർക്കും അവരവർക്ക് വേണ്ട കാര്യങ്ങൾക്കായി ക്ഷമയോടെ കാത്തിരിക്കാൻ ഇനിയുള്ള നാളുകൾ സാധിക്കട്ടെ.

24 April 2024

115.Motivation discussion 2024



115. സമയത്തിന്റെ വില മനസ്സിലാക്കാൻ എപ്പോഴെങ്കിലും സാധിച്ചിട്ടുണ്ടോ?.

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-115

115.ക്ഷണിക്കുക.
ജീവിതത്തെ സ്നേഹം കൊണ്ട് നിറക്കാൻ സ്നേഹത്തെ നമ്മുടെയൊക്കെ ജീവിതത്തിലേക്ക് ക്ഷണിക്കാം.സ്നേഹം എന്നും നിലനിൽക്കണമെങ്കിൽ നമ്മുടെയൊക്കെ ജീവിതത്തിൽ ക്ഷമ വേണം.മറ്റുള്ള 
വരോടുള്ള വെറുപ്പ്, വിദ്വേഷം, പക, പ്രതികാരചിന്ത എല്ലാം കൈവെടിയേണ്ടതുണ്ട് .നമ്മൾക്ക് ആവശ്യം ഉള്ളതുമാത്രം നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.

23 April 2024

114.Motivation discussion 2024



114. ജീവിതത്തിൽ നേരിടേണ്ടി വന്ന തോൽവികളെ അതിജീവിച്ചത് എങ്ങനെയാണ്?.

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-114

114.കഷ്ടപാടുകൾ സഹിക്കാൻ തയ്യാറാവുക.
കഷ്ടപാടുകൾ സഹിക്കാത്ത ആരും തന്നെ നമ്മൾക്കിടയിൽ ഉണ്ടാവില്ലല്ലോ.എല്ലാവർക്കും ഓരോ കാര്യവും ചെയ്തു തീർക്കുന്നതിനു അതിന്റെതായ കഷ്ടപ്പാടുണ്ട്.കഷ്ടപ്പെടാതെ ആർക്കും ഒന്നും തന്നെ ഈ ലോകത്തു നേടാൻ കഴിയില്ലല്ലോ.
കഷ്ടപ്പാടുകൾ മാറാനാണ് നമ്മൾ എല്ലാവരും രാപകൽ ഇല്ലാതെ അധ്വാനിക്കുന്നത്.ആസ്വദിച്ചു ചെയ്യുമ്പോൾ പല കാര്യങ്ങളും കഷ്ടപ്പാട് ആയിട്ട് തോന്നുകയില്ല.എന്തുകാര്യവും ശീലം ആകുമ്പോൾ ചെയ്യാൻ എളുപ്പം ഉണ്ടാവും.ശീലം ആകുന്നതുവരെ എന്തു കാര്യത്തിലും തുടക്കത്തിൽ കഷ്ടപ്പാട് ആയിട്ട് തോന്നിയേക്കാം.കഷ്ടപ്പെടാനുള്ള മനസ്സുള്ളവർക്ക് കഷ്ടപ്പെടുന്നതിലൂടെ നേട്ടങ്ങൾ നേടാനുള്ള സാധ്യത കൂടുതൽ ഉണ്ടായേക്കാം.

ഒരാൾക്ക് പോലും ഓരോ നേട്ടങ്ങളും ഒറ്റ നിമിഷത്തിൽ ഉണ്ടാവുന്നതല്ലല്ലോ.നാളുകൾആയി ട്ടുള്ള കഷ്ടപ്പാടിന്റെ ഫലം ആയിരിക്കാം ഓരോരുത്തർക്കും ഉള്ളത്.എല്ലാവർക്കും കഷ്ടപ്പാ ടുകളെ അഭിമുഖികരിച്ചു ജീവിതത്തെ മനോഹരമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കട്ടെ.

കഷ്ടപ്പാടുകൾ സഹിക്കാൻ തയ്യാറാവുന്നവർക്കേ മുന്നോട്ട് വിജയം നേടാൻ കൂടുതൽ സാധ്യത ഉള്ളത്.
കഷ്ടപ്പെട്ട് നേടുന്നതിന്റെ സുഖം അതൊന്നു വേറെ തന്നെയാണല്ലോ.ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടു കളെ തരണം ചെയ്യേണ്ടി വന്നേക്കാം നമ്മൾ എല്ലാവർക്കും.നമ്മൾ എല്ലാവരും ആഗ്രഹിക്കുക നമ്മുടെ ഇപ്പോഴത്തെ കഷ്ടപ്പാടെല്ലാം മാറി പെട്ടെന്ന് തന്നെ സ്വസ്ഥം ആകാൻ കഴിയണം എന്നായിരിക്കും.
കഷ്ടപ്പാടുകൾ ഓരോരുത്തർക്കും ഓരോ വിധത്തിൽ ആയിരിക്കും.

നേട്ടങ്ങൾ സ്വന്തമാക്കാൻ കഷ്ടപ്പാടുകൾ സഹിക്കാൻ നമ്മൾ ഓരോരുത്തരും തയ്യാറാവേണ്ടതുണ്ട്.
ഇപ്പോഴത്തെ സുഖസൗകര്യം എല്ലാം ഉപേക്ഷി ക്കേണ്ടി വരും എന്തെങ്കിലും നമ്മൾക്ക് നേടണമെങ്കിൽ.കഷ്ടപ്പാടുകൾ എന്തെന്ന് തിരിച്ചറിഞ്ഞെങ്കിലെ മറ്റുള്ളവരുടെ കഷ്ടപ്പാടു കൾക്കും നമ്മൾക്കൊരു വില നൽകാൻ കഴിയുകയുള്ളു.കഷ്ടപ്പെട്ട് ജീവിക്കുന്ന ഒരുപാട് മനുഷ്യരുണ്ട് ഈ ലോകത്തിൽ.എല്ലാവരും ആഗ്രഹിക്കുക കഷ്ടപ്പെടാതെ സുഖമായി ജീവിക്കാനാണ്.ജീവിതത്തിൽ മുഴുവൻ കഷ്ടപ്പാടാണെന്ന് ചിന്തിച്ചിരിക്കാതെ, കഷ്ടപ്പാടിലും സന്തോഷം കണ്ടെത്താൻ നമ്മൾ എല്ലാവർക്കും സാധിക്കട്ടെ.കഷ്ടപ്പാടുകളെ സധൈര്യം നേരിടാൻ നമ്മൾ എല്ലാവർക്കും ഇനിയുള്ള കാലം കഴിയട്ടെ.

22 April 2024

113.Motivation discussion 2024



113. സ്നേഹം നൽകിയ പാഠം എന്താണ്?.

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-113

113.കഴിവില്ലാത്തവൻ/കഴിവില്ലാത്തവൾ എന്ന് നമ്മളെക്കുറിച്ച് മറ്റുള്ളവർ പറയുന്നത് കേൾക്കുന്നതിനെപ്പറ്റി.
നമ്മളെപ്പറ്റി പലരും പറയാൻ സാധ്യത ഉള്ള കാര്യമാണ് കഴിവില്ലാത്തവൻ അല്ലെങ്കിൽ കഴിവില്ലാത്തവൾ എന്നൊക്കെ.നമ്മൾ, നമ്മളെ തന്നെ കഴിവില്ലാത്തവരായി സ്വയം മനസ്സിൽ രൂപപ്പെടുത്തിയാൽ പിന്നെ നമ്മൾക്ക് നമ്മളെതന്നെ കഴിവുള്ള വ്യക്തിയായി തോന്നാൻ ഒരുപക്ഷെ സാധ്യതയില്ല.ഈ ലോകത്ത് ആരും തന്നെ ജനിച്ചപ്പോൾ തന്നെ കഴിവുള്ളവർ ആയിരുന്നില്ലല്ലോ, സാഹചര്യം അവരെ കഴിവുള്ളവരാക്കി മാറ്റി.നമ്മുടെ കഴിവുകൾ വളർത്തിയെടുക്കാൻ നമ്മൾ ഓരോരുത്തരും നല്ലതുപോലെ കഷ്ടപ്പെടുക തന്നെ ചെയ്യണം.

പലരും അവരുടെ അനുഭവം പങ്കുവെക്കുമ്പോൾ പല രാത്രികൾ കഷ്ടപ്പാടുകൾ സഹിച്ചുകൊണ്ട് കഴിച്ചുകൂട്ടിയതിനെപറ്റി പറയാറുണ്ട്.ഇന്ന് ഒരുപാട് സൗകര്യം അവർക്ക് നേടാൻ കഴിഞ്ഞത്, തന്റെ ചെറുപ്പകാലത്തിൽ അനുഭവിച്ച ദുരിതങ്ങൾ നൽകിയ പാഠങ്ങളാണ്.കഴിവുകൾ സ്വന്തമാക്കിയാൽ നമ്മൾക്ക് പരിധികൾ ഇല്ലാതെ ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കാനായിട്ട് സാധിക്കും.
നമ്മൾക്ക് ചുറ്റിലും ഉള്ള ആരെയും ഒരിക്കൽപോലും കഴിവില്ലാത്തവരായി കാണാതിരിക്കട്ടെ.

21 April 2024

112.Motivation discussion 2024

112. വിജയം നേടാൻ ഏറ്റവും ആവശ്യം വേണ്ടതായിട്ട് തോന്നിയിട്ടുള്ളത് എന്താണ്?.

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-112

112.കഴിവ് തെളിയിക്കുക.
നമ്മൾ ഓരോരുത്തരിലും ഓരോ തരത്തിലുള്ള കഴിവുകൾ ഉണ്ട്.നമ്മൾ തന്നെ പരിശ്രമിച്ചാൽ മാത്രമേ നമ്മളിലുള്ള കഴിവുകൾ പുറത്തു കൊണ്ട് വരാൻ കഴിയുകയുള്ളു.നമ്മൾക്ക് മറ്റുള്ളവരുമായി താരതമ്യം ചെയ്തു നോക്കുമ്പോൾ അവരുടേതുപോലെ ഒരുപക്ഷെ കഴിവുകൾ ഉണ്ടായെന്നു വരില്ല..ഏത് വ്യക്തിയായാലും തന്നിലെ കഴിവ് കണ്ടെത്തി അതിനെ വളർത്തികൊണ്ട് വന്നാൽ മാത്രമെ വളർച്ച കൈവരിക്കാനും അതുവഴി നേട്ടങ്ങൾ സ്വന്തമാക്കാനും സാധിക്കുകയുള്ളു.എന്തിലും കൂടുതൽ കൂടുതൽ മികവ് തെളിയിക്കാൻ ആയിട്ട് പരിശീലനം ആവശ്യമാണ്.എല്ലാവർക്കും ആവശ്യമുള്ള കാര്യങ്ങളിൽ കഴിവ് തെളിയിക്കാൻ അവസരം കിട്ടട്ടെ.

20 April 2024

111.Motivation discussion 2024



111. നിരാശജനകമായ അവസ്ഥകൾ നേരിട്ടത് എങ്ങനെയാണ്?.

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-111

111.കരുതലോടെ മുന്നോട്ട്.
നാളെയെക്കുറിച്ച് നമ്മൾ ഓരോരുത്തർക്കും കരുതൽ ഉണ്ടാവേണ്ടതിന്റെ ആവശ്യകത വളരെ അധികം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്.നാളയെ പറ്റി നാളെ ആലോചിച്ചാൽ പോരേ എന്തിനാണ് ഇപ്പോഴേ ആവലാതി പെടുന്നത് എന്ന് നമ്മളിൽ പലരും ചോദിച്ചേക്കാം.ഓരോരുത്തരുടെയും ജീവിത ചുറ്റുപാട് വ്യത്യാസം ആണ്.സ്വന്തം എന്ന് കരുതിയത് എല്ലാം സ്വന്തം അല്ലാതാവുന്ന നിമിഷം ഉണ്ട് നമ്മിൽ പലരുടെ
എങ്കിലും ജീവിതത്തിൽ.

സ്വന്തം എന്ന് കരുതാൻ ഈ ഭൂമിയിൽ ആരെങ്കിലും ഉണ്ടായിരുന്നു എങ്കിൽ ആഗ്രഹിക്കാത്ത മനുഷ്യർ കാണില്ല. ഭാവി യെക്കുറിച്ച് കരുതൽ വേണം നമ്മളുടെ ഓരോരുത്തരുടെയും ഭാവി ശോഭനം ആകാൻ.
നമ്മൾക്ക് എന്തെങ്കിലും കരുതാൻ ഇപ്പോൾ ഒന്നും കയ്യിൽ ഇല്ലെങ്കിലും നിരാശപ്പെടാതെ പരിശ്രമിച്ചുകൊണ്ടിരിക്കുക.
ജീവിതം ജീവിച്ചു തീർക്കുക.നഷ്ടങ്ങളെ ഓർത്തു ദുഖിച്ചിരിക്കാതെ നല്ലൊരു നാളെ ഉണ്ടാകും എന്ന് പ്രതീക്ഷയോടെ കാത്തിരിക്കുക.നമ്മുടെ വിലപ്പെട്ട സമയം നമ്മൾ നല്ലത് പോലെ ചില വഴിക്കുക.നമ്മൾ എല്ലാവർക്കും എന്നും കരുതലോടെ മുന്നോട്ട് പോകുവാൻ കഴിയട്ടെ.

19 April 2024

110.Motivation discussion 2024



110. ജീവിതത്തിൽ നിങ്ങൾ പഠിച്ച ഏറ്റവും വലിയ പാഠം എന്താണ്?.

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-110

110.കരുതൽ.
നമ്മൾ ഓരോരുത്തരും ദിനംപ്രതി ചെയ്യുന്ന ഓരോ കാര്യത്തിൽ കരുതൽ ഉള്ളവരാണ്. സന്തോഷത്തോടെ ജീവിതം മുന്നോട്ട് പോകുവാൻ കരുതൽ ഉണ്ടാവണം നമ്മൾ ഓരോരുത്തർക്കും.
നമ്മൾ ചെയ്യുന്ന ഓരോ കാര്യത്തിലും വേണ്ടത്ര കരുതൽ ഉണ്ടാവേണ്ടത് നമ്മുടെ ആവശ്യമാണ്.
ഭാവിയെ കുറിച്ചു കരുതൽ ഉണ്ടെങ്കിൽ മുന്നോട്ട് കാര്യങ്ങൾ കുറേകൂടി എളുപ്പത്തിൽ ചെയ്തു തീർക്കാൻ കഴിഞ്ഞേക്കും.മറ്റുള്ളവർ നമ്മളെപറ്റി എന്ത് കരുതും എന്ന് നമ്മളിൽ പലരും ചിന്തിക്കാറുണ്ട്.സ്നേഹം ഉള്ളിടത്തെ ഒരു പക്ഷെ കരുതൽ ഉണ്ടാവാൻ സാധ്യത ഏറെ ഉണ്ടാവുള്ളു.
നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ കരുതലിന്റെ പ്രാധാന്യം വളരെ വലുതാണ്.മു ന്നോട്ടുള്ള വളർച്ച ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവിടെയെല്ലാം നമ്മുടെ ഭാഗത്തു നിന്നുള്ള കരുതൽ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.എല്ലാ 
വർക്കും ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവാനായിട്ട് ചെയ്യുന്ന എല്ലാ കാര്യത്തിലും ആവശ്യമായ കരുതൽ ഉണ്ടാവട്ടെ.


18 April 2024

109.Motivation discussion 2024



109. വിഷമഘട്ടത്തിൽ അതിജീവിക്കാൻ നിങ്ങളെ പ്രേരിപ്പിച്ചത് എന്താണ്?.

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-109

109.കരുത്ത്.
നമ്മൾ എല്ലാവരും എപ്പോഴും ആഗ്രഹിക്കുക കരുത്തോടെ ജീവിക്കാനാണ്.മാനസികമായി തളരുമ്പോൾ നമ്മൾക്ക് കരുത്തു കിട്ടുന്നത് നമ്മളുടെ വേണ്ടപ്പെട്ടവർ നമ്മളെ സഹായിക്കു മ്പോഴാണ്,അവരിൽ നിന്നും സ്നേഹം കിട്ടുമ്പോഴാണ്.പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോകുവാൻ ഓരോരുത്തർക്കും വേണ്ടത് ആന്മധൈര്യമാണ്.ഒരു ചുള്ളി കമ്പ് ഒടിക്കാൻ വളരെ എളുപ്പമാണ്.അതെ സമയം ഒരുകൂട്ടം ചുള്ളി കമ്പുകൾ ആണെങ്കിലോ ഒടിക്കാൻ വളരെ ബുദ്ധിമുട്ട് ആയിരിക്കും.കാരണം ചുള്ളികമ്പ് കൂട്ടമായപ്പോൾ കരുത്തു കൂടി.ചില സന്ദർഭങ്ങളിൽ ഉണ്ടാവുന്ന ബുദ്ധിമുട്ടുകളെ നേരിടാൻ ഒരു കൂട്ടം ആളുകളുടെ സഹായം വേണ്ടി വരും.

സന്തോഷകരമായ ജീവിതത്തിനു മാനസികമായി കരുത്തു ആർജിക്കേണ്ടതിന്റെ പ്രാധാന്യം എത്രത്തോളമുണ്ട് എന്ന് നമ്മൾ ഇനിയും തിരിച്ചറിയേണ്ടി ഇരിക്കുന്നു.നമ്മളുടെ ജീവിത ത്തിലുണ്ടാകുന്ന പ്രതിസന്ധികളെ അതിജീവി ക്കുവാൻ പരിശ്രമിക്കേണ്ടിയിരിക്കുന്നു.കരുത്തു കൂടുതൽ നേടാൻ നമ്മൾ തന്നെ ശ്രമിക്കേണ്ടതുണ്ട്.ഒരു പക്ഷെ നമ്മളെ സ്നേഹിക്കാൻ, സഹായിക്കാൻ ആരും ഉണ്ടായെന്നു വരില്ല എപ്പോഴും.പ്രതിസന്ധികളെ അതിജീവിക്കുകയാണ് കരുത്തു നേടാനുള്ള വഴി.
ഈ ലോകത്തു ഒത്തിരി വ്യക്തികൾ അവരുടെ പരിമിതികളെ കരുത്തുകൊണ്ട് അതിജീവിച്ചിട്ടുണ്ട്.പരിശ്രമങ്ങളാണ് അവരെ ഓരോരുത്തരെയും കരുത്തരാക്കിയത്.മുന്നോട്ടുള്ള വഴികളിൽ ഉണ്ടാകുന്ന പ്രതിസന്ധികളെ, ദുരിതങ്ങളെ, കഷ്ടപ്പാടുകളെ നേരിടുവാൻ നമ്മൾ ഓരോരുത്തരും കരുത്ത് ആർജിക്കേണ്ടതുണ്ട്.ഒരു പക്ഷെ നമ്മുടെ
വേണ്ടപ്പെട്ടവരുടെ സ്നേഹ ത്തോടെ ഉള്ള വാക്കായിരിക്കാം, സഹായങ്ങൾ ആകാം.നമ്മൾ എല്ലാവർക്കും നമ്മുടെ ഇഷ്ടമേഖലയിൽ കൂടുതൽ വിജയങ്ങൾ വരിക്കാൻ കരുത്തു നേടാൻ കഴിയട്ടെ.

17 April 2024

108.Motivation discussion 2024



108. ജീവിതത്തിലെ ഓരോ നിമിഷവും വളരെ വിലപ്പെട്ടതാണെന്നുള്ള തിരിച്ചറിവ് നേടാൻ കഴിഞ്ഞിട്ടുണ്ടോ

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-108

108.ക്രമികരിക്കുക.
ഓരോ കാര്യവും ഭംഗിയാവണമെങ്കിൽ ആവശ്യമായ ക്രമികരണങ്ങൾ നടത്തേണ്ടതുണ്ട്.
ജീവിതത്തിൽ എല്ലാ കാര്യത്തിനും അതിന്റെതായ ക്രമികരണം ഉണ്ടെങ്കിലാണ് ഭംഗിയുണ്ടാ വുകയുള്ളു.നമ്മളെല്ലാം ഓരോ ദിവസവും നമ്മൾ ഏർപ്പെടുന്ന കാര്യത്തിൽ എല്ലാം എന്തെല്ലാം ക്രമികരണങ്ങളാണ് നടത്തികൊണ്ടിരിക്കുന്നത്.

പ്രകൃതി എന്തെല്ലാം ക്രമികരണങ്ങളാണ് ഓരോ ദിവസവും നമ്മൾക്കായി ചെയ്തുകൊണ്ടിരി ക്കുന്നത്.നമ്മളുടെ വളർച്ചയിൽ ഓരോ കാര്യവും കൃത്യമായി ക്രമികരിച്ചു ചെയ്യേണ്ടതിന്റെ ആവശ്യം വളരെ വലുതാണ്.ഒരു ആഘോഷ പരിപാടി നല്ലൊരു വിജയം ആകണമെങ്കിൽ പരിപാടിക്കുവേണ്ട ഓരോ കാര്യവും നല്ലത് പോലെ ക്രമികരിക്കേണ്ടതുണ്ട്.ഏതൊരു കാര്യത്തിനും ഭംഗിയായി ക്രമികരി ക്കാൻ കഴിഞ്ഞാൽ മാത്രമേ അടുക്കും ചിട്ടയും കൈവരികയുള്ളു.നമ്മൾക്ക് ആവശ്യമായ കാര്യങ്ങൾ നല്ലതുപോലെ ക്രമികരിക്കാൻ നമ്മൾ എല്ലാവർക്കും സാധിക്കട്ടെ.


16 April 2024

107.Motivation discussion 2024

 


107. കഷ്ടപ്പാടുകൾ നേരിടാൻ നിങ്ങൾക്ക് സാധിച്ചത് എങ്ങനെയാണ്?.

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-107

107.കണ്ടുവരുന്ന പ്രവണത.
നമ്മളുടെ ചുറ്റിലും നടക്കുന്ന കാര്യങ്ങളിൽ നല്ല പ്രവണതയും മോശം പ്രവണതയും ഉണ്ടാകുമല്ലോ.
ഏതാണ് നല്ല പ്രവണത, ഏതാണ് മോശം പ്രവണത എന്നത് നമ്മൾ ഓരോരുത്തരും തിരിച്ചറിയേ ണ്ടിയിരിക്കുന്നു.മോശം പ്രവണതകൾഇല്ലാതെയാ ക്കാനുള്ള നിരന്തരമായ പരിശ്രമങ്ങൾ നമ്മുടെ ഓരോരുത്തരുടെയും ഭാഗത്തുനിന്നും ഉണ്ടാ വേണ്ടതുണ്ട്.

മോശം പ്രവണതകൾ ആരുടെ ഭാഗത്തുനിന്നുണ്ടായാലും ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കാൻ പാടുള്ളതല്ല.നമ്മളെകൊണ്ട് കഴിയുന്നതുപോലെ മോശം പ്രവണതകളെ തിരുത്തികൊടുക്കണം, മോശം പ്രവണതകളെ ഇല്ലാതെയാക്കണം.മോശം പ്രവണതകളെ നിയന്ത്രി ക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയണം.നമ്മൾ എല്ലാവർക്കും നല്ല പ്രവണതകളെ വളർത്തികൊണ്ടുവരാനും മോശം പ്രവണതകളെ ശരിയായ വിധത്തിൽ ഇല്ലായ്മ ചെയ്യാനും സാധിക്കട്ടെ.


15 April 2024

106.Motivation discussion 2024



106.ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ നിങ്ങളെ സഹായിച്ചിട്ടുള്ളത് എന്തെല്ലാമാണ്?.

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-106

106.കണ്ടുമുട്ടുക.
നമ്മൾക്ക് ഏറ്റവും കൂടുതൽ സന്തോഷം ലഭിക്കുക നമ്മൾ അതിയായി ആഗ്രഹിച്ചത് നേരിൽ കണ്ടുമുട്ടുമ്പോഴാണ്.നമ്മളുടെ പ്രശ്‍നങ്ങൾ മാറാൻ പലതും ഇനിയും നമ്മൾ കണ്ടുമുട്ടേ ണ്ടതുണ്ട്.പരിശ്രമം ഉണ്ടെങ്കിൽ നമ്മൾ ആഗ്രഹിച്ചത് എന്നെങ്കിലും കണ്ടുമുട്ടാൻ സാധിച്ചേക്കും.മനുഷ്യരു ടെ ആഗ്രഹങ്ങളാണ് അവരുടെ വളർച്ചയിൽ വലിയൊരു പങ്കുവഹിക്കുന്നത്.വളർച്ച നേടാൻ വെറുതെ ആഗ്രഹിച്ചതുകൊണ്ടുമാത്രം കാര്യമില്ലല്ലോ, അതിനുള്ള പരിശ്രമം കൂടി ഉണ്ടാവേണ്ടതുണ്ട്.പരസ്പരം സ്നേഹിക്കുന്നവർ പലപ്പോഴും നേരിട്ട് കണ്ടുമുട്ടാൻ ആഗ്രഹിക്കാറുണ്ട്.
നമ്മളുടെ നല്ല സ്വപ്നങ്ങളെ എന്നെങ്കിലും ഒരിക്കൽ നേരിൽ കണ്ടുമുട്ടാൻ എല്ലാവർക്കും സാധിക്കട്ടെ.


14 April 2024

105.Motivation discussion 2024


105. നമ്മുടെ ജീവിതത്തിൽ മോശം അവസ്ഥകൾക്ക് കാരണം മറ്റുള്ളവരാണ് എന്നുള്ള ചിന്ത കൂടെ കൂടെ മനസ്സിൽ ഉണ്ടായിട്ടുണ്ടോ?

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-105

105.കണ്ടു പഠിക്കണം.
ആരെ കണ്ടുപഠിക്കണം എന്നത് ഒരു ചോദ്യമാണ്.
നമ്മളുടെ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ നമ്മൾ ദിനംപ്രതി മറ്റുള്ളവരെ കണ്ടു പഠിച്ചുകൊണ്ടിരിക്കുകയാണ്.ഓരോ കാര്യത്തിലും മികവ് പുലർത്തണം എങ്കിൽ ആ കാര്യത്തെക്കുറിച്ചു പഠിച്ചേ മതിയാകുള്ളൂ. മറ്റുള്ളവരിൽ നിന്നും ഒരിക്കലും മോശം കാര്യങ്ങൾ പഠിക്കരുത്.ഏതൊരു ജോലിക്കും മികവ് തെളിയിക്കാൻ പരിശീലനം ആവശ്യമാണ്.

ലോകത്ത് സംഭവിക്കുന്ന ഒരുപാട് കാര്യങ്ങൾ നമ്മൾക്ക് ഓരോരുത്തർക്കും കണ്ടുപഠിക്കാനുണ്ട്.
ആരെങ്കിലും പുതിയൊരു കണ്ടുപിടിത്തത്തിനായി ആന്മാർഥമായി ശ്രമിച്ചതുകൊണ്ട് മാത്രമാണ് അവർക്കൊക്കെ നേട്ടങ്ങൾ നേടിയെടുക്കാൻ സാധിച്ചിട്ടുള്ളത്.
നമ്മൾക്ക് ഒരു പക്ഷെ ആരെയും കണ്ടുപഠിക്കാനുള്ള സാഹചര്യം ഉണ്ടായെന്നു വരില്ല എപ്പോഴും, സ്വയം തയ്യാറാകുക ജീവിതത്തിൽ പുരോഗതി നേടുവാൻ ആയിട്ട്.
നമ്മുടെ ജീവിതത്തിൽ തോൽവികൾ ഉണ്ടായെന്നു വരാം, നമ്മളൊന്ന് ആന്മാർത്ഥമായി ശ്രമിച്ചാൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ് നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന തോൽവികൾ. കിട്ടുന്ന സമയം നല്ലത് പോലെ നേട്ടങ്ങൾക്കായി പരിശ്രമിച്ചുകൊണ്ടിരിക്കുക.


ഒന്നുമില്ലായ്മയിൽ നിന്നും നേട്ടങ്ങൾ സ്വന്തമാക്കിയ ഒരുപാട് വ്യക്തികളെ കണ്ടുപഠിക്കാൻ ഉണ്ട്,അവരുടെ ജീവിത വിജയത്തിന് കാരണമായത് എന്തെല്ലാമാണ്?. എങ്ങനെയാണ് അവർ പ്രതികൂല സാഹചര്യങ്ങളെ നേരിട്ടത്?. മറ്റുള്ളവരുടെ വിമർശനങ്ങളെ, കളിയാക്കലുകളെ നേരിട്ടത് എങ്ങനെയാണ്?.അവരുടെ പരിമിതികളെ, പോരായ്മകളെ മറികടന്നത് എങ്ങനെ?, എന്നെല്ലാം അവരെ കണ്ടുപഠിക്കേണ്ടതാണ്.കൂടുത 
ൽ നേട്ടങ്ങൾക്കായി നമ്മൾക്ക് വേണ്ട അറിവുകൾ സ്വന്തമാക്കാൻ ഇനിയുള്ള നാളുകൾ നഷ്ടപ്പെടുത്താതെ ശ്രമിക്കാൻ എല്ലാവർക്കും സാധിക്കട്ടെ.

13 April 2024

104.Motivation discussion 2024



104. സന്തോഷവും ദുഃഖവും ജീവിതത്തിൽ മാറിമാറി വരണമെന്ന് ആഗ്രഹിച്ചിട്ടുണ്ടോ?.

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-104

104.കഠിനാധ്വാനം ചെയ്യുക.
നമ്മൾ ഓരോരുത്തരും പലപ്പോഴും പല കാര്യത്തിനും കഠിനാധ്വാനം ചെയ്യാറുണ്ട്.എത്ര കഠിനാധ്വാനം ചെയ്തിട്ടും പ്രതീക്ഷിച്ചതുപോലെ എല്ലായ്പ്പോഴും മികച്ച ഫലം ലഭിക്കണം എന്നില്ല.
കഠിനാധ്വാനം ചെയ്യുക വഴി മാത്രമേ വിജയം കണ്ടെത്താൻ നമ്മൾക്ക് സാധിക്കുക.പരാജയ ചിന്തകൾ മനസ്സിൽ നിന്നും ഒഴിവാക്കി പൂർണ്ണമായ ആന്മവിശ്വാസത്തോടെ വേണം ഏതൊരു കാര്യത്തിലും കഠിനാധ്വാനം ചെയ്യാനായിട്ട്. കഠിനാധ്വാനം നമ്മുടെ ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്തതാണ് എന്നൊരു ചിന്ത നമ്മളിൽ എപ്പോഴും ഉണ്ടാവട്ടെ.

എന്തിനുവേണ്ടിയാണു കഠിനാധ്വാനം ചെയ്യു ന്നതെന്നുള്ള ചിന്ത നമ്മുടെ മനസ്സിൽ എപ്പോഴും ഉണ്ടാവണം.
നമ്മുടെ ഉള്ളിൽ അതിശക്തമായ ആവശ്യം ഉണ്ടാവണം എന്തിനുവേണ്ടിയാണെങ്കിലും കഠിനാ ധ്വാനം ചെയ്യാനായിട്ട്.നാളെകളിൽ വിജയികൾ ആകാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടത് ഇപ്പോഴേ വിജയത്തിനുവേണ്ടി കഠിനാധ്വാനം ചെയ്യുക എന്നതാണ്.വിജയത്തിന് കുറുക്കുവഴികൾ ഇല്ല, കഠിനാധ്വാനം തന്നെയാണ് വിജയത്തിലേക്കുള്ള നേരായ വഴി.എല്ലാവർക്കും അവരവർക്ക് ആവശ്യമായ നേട്ടങ്ങൾക്കായി കഠിനാധ്വാനം ചെയ്യാൻ സാധിക്കട്ടെ.


12 April 2024

103.Motivation discussion 2024



103. സമയത്തിന്റെ വില ശരിക്കും ബോധ്യമായ നിമിഷങ്ങൾ ജീവിതത്തിൽ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ?.

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-103

103.ഓർക്കണം വല്ലപ്പോഴും.
നമ്മൾ എപ്പോഴും നമ്മളുടെ വേണ്ടപ്പെട്ടവരെ ഓർക്കാറുണ്ടല്ലോ.നമ്മൾക്കൊക്കെ ഒരിക്കൽ പോലും ഓർക്കാൻ ഇഷ്ടം ഇല്ലാത്ത ഒരുപാട് കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടാകാം, ഉണ്ടായേക്കാം.

ഇന്ന് നമ്മളെ ഇവിടം വരെ എത്തിച്ച ഒരുപാട് നല്ല മനുഷ്യരുണ്ട്.അവരുടെ അധ്വാനം,സഹായം ,സ്നേഹം കൊണ്ടാണ് നമ്മൾ ഓരോരുത്തർക്കും വളരാൻ സാധിച്ചിട്ടുള്ളത്.ആരൊക്കെ നമ്മളോട് നന്ദി കാണിച്ചില്ലെങ്കിലും, നമ്മൾ എപ്പോഴും മറ്റുള്ളവരോട് നന്ദി ഉള്ളവരായിരിക്കണം. എല്ലാവർക്കും അവരവരുടെ ജീവിതത്തിൽ സഹായിച്ചവരെ, ആന്മാർത്ഥമായി സ്നേഹിച്ചവരെ എങ്കിലും എല്ലാം വല്ലപ്പോഴെങ്കിലും ഓർക്കാൻ സാധിക്കട്ടെ.


11 April 2024

102.Motivation discussion 2024


102. നാളേകളിൽ നമ്മുടെ ജീവിതത്തിൽ ഉയർച്ച ഉണ്ടാവണം എങ്കിൽ ഇന്ന് നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-102

102.ഓരോ കാര്യത്തിനും അതിന്റെതായ വില നൽകുക.
നമ്മളിൽ പലരും പല കാര്യത്തിനും അതിന്റെതായ വില നൽകാറില്ല പലപ്പോഴും.ഓരോന്നും നമ്മുടെ ജീവിതത്തിൽ നിന്നും നഷ്ടപ്പെടുമ്പോഴായിരിക്കും ഒരുപക്ഷെ അതിന്റെയെല്ലാം ശരിക്കും വില നമ്മൾ ഓരോരുത്തരും തിരിച്ചറിയുക.എന്തുകാര്യത്തിനും അതിന്റെതായ വിലയുണ്ട് എന്നത് നമ്മൾ ഇനിയും മനസ്സിലാക്കാതെ പോകരുത്.ആരെയും ഒന്നിനും കൊള്ളാത്തവർ എന്ന് പറഞ്ഞുകൊണ്ടു പുച്ഛിച്ചു തള്ളാതെ ഇരിക്കുവാൻ ശ്രമിക്കുക.സമയം പാഴാക്കാൻ ഉള്ളതല്ല എന്നുള്ള തിരിച്ചറിവ് ഇനിയെങ്കിലും നമ്മൾക്ക് ഉണ്ടാകണം.ജീവിതത്തിൽ എന്തെല്ലാം നമ്മൾക്ക് ആവശ്യമാണോ അതിനെല്ലാം നമ്മളെ സഹായിക്കുന്നത് നമ്മളുടെ വിലപ്പെട്ട സമയങ്ങളാണ്.സമയത്തെ എങ്ങനെ പ്രയോജന പ്പെടുത്താം എന്ന് ഇനിയെങ്കിലും നമ്മൾ ഗൗരവമായി തന്നെ കാണേണ്ട കാര്യമാണ് .

ജീവിതം നമ്മൾക്ക് സമ്മാനിക്കുന്ന സന്തോഷങ്ങളും ദുഃഖങ്ങളും ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ജീവിതത്തിന്റെ ഭാഗം തന്നെയാണ് എന്നത് മനസ്സിലാക്കുക.ആർക്കും സംഭവിക്കേണ്ട കാര്യങ്ങ ളിൽ നിന്നും രക്ഷപ്പെടാൻ കഴിഞ്ഞെന്ന് വരില്ലല്ലോ എല്ലാ സാഹചര്യത്തിലും.നമ്മളെ ദ്രോഹിച്ചവർ ഉണ്ടാവാം, നമ്മളെ വാക്കുകൾ കൊണ്ടു മുറിപ്പെടുത്തിയവർ ഉണ്ടാവാം, മോശമായി നമ്മളോട് പെരുമാറിയവർ ഉണ്ടാകാം. എല്ലാത്തിനെയും അതിജീവിക്കുക.
നമ്മളുടെ ജീവിതത്തിൽ സന്തോഷം കണ്ടെത്തണം എങ്കിൽ മറ്റു ആരും തന്നെ വിചാരിച്ചിട്ട് കാര്യം ഇല്ല, നമ്മൾ തന്നെ വിചാരിക്കണം എന്നത് ഒരിക്കലും മറക്കാതിരിക്കുക.

ആരൊക്കെ നമ്മളെ കുറ്റപ്പെടുത്തിയാലും അതിനെയെല്ലാം ശരിയായ വിധത്തിൽ മാത്രം ഉൾക്കൊണ്ട്‌ മുന്നോട്ട് പോകുവാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കണം.മറ്റുള്ളവരുടെ ഭാഗത്തുനിന്നുള്ള തെറ്റുകൾ കൊണ്ടു നമ്മുടെ ജീവിതത്തിൽ വേദനകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതെല്ലാം ഓർത്തുകൊണ്ട് വിലപ്പെട്ട സമയം നഷ്ടപ്പെടുത്താൻ ഉള്ളതല്ല ഇനിയുള്ള സമയം എന്ന് നമ്മൾ ഓരോരുത്തരും ഇനിയെങ്കിലും തിരിച്ചറിയണം.നമ്മൾക്ക് എന്തെങ്കിലും നേടിയെടുക്കാൻ നമ്മൾ തന്നെ മുന്നിട്ടിറങ്ങണം, വേറെ ആരും നമ്മൾക്ക് പകരമായി മുന്നോട്ട് വന്നതുകൊണ്ടായില്ല.ഏതൊരു മേഖലയിലും അറിവിനും

അനുഭവസമ്പത്തിനും വളരെ അധികം പ്രാധാന്യമുണ്ടല്ലോ.എല്ലാവർക്കും അവരവരെ തന്നെ വിലയുള്ളതായി കാണാൻ ഇനിയുള്ള കാലം സാധിക്കട്ടെ.

10 April 2024

101.Motivation discussion 2024



101.മറ്റുള്ളവർ പറയുന്നതിൽ യാഥാർഥ്യം ഉണ്ടെന്ന് എപ്പോഴെങ്കിലും തിരിച്ചറിയാൻ സാധിച്ചിട്ടുണ്ടോ?.

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-101

101.ഒഴിവാക്കുക.
നമ്മളിൽ പലർക്കും മുന്നോട്ട് പോകണം എങ്കിൽ ചില ഒഴിവാക്കലുകൾ ആവശ്യമായിട്ട് വരും.
നമ്മളുടെ വേണ്ടപ്പെട്ടവർ ചില സന്ദർഭങ്ങളിൽ നമ്മളെ ഒഴിവാക്കുന്നത് വളരെയധികം വേദനാജനകമാണ്.ചിലതെല്ലാം ഒഴിവാക്കണമെങ്കി ൽ നമ്മൾ ദൃഢനിശ്ചയത്തോടെ തീരുമാനി ക്കേണ്ടതുണ്ട്.നമ്മുടെയൊക്കെ ജീവിതത്തിൽ നിന്ന് ഒഴിവാക്കേണ്ടത് ഒഴിവാക്കുക തന്നെ വേണം.തോ ൽവികൾ ഒഴിവാക്കാൻ നമ്മൾ അഹോരാത്രം കഷ്ടപ്പെടുന്നവരാണ്.

തോൽവികൾ ഓരോരുത്തരിലും ഒരുപാട് വേദനകൾ ഉളവാക്കുന്നതാണ്.നമ്മുടെ ഓരോ രുത്തരുടെയും ജീവിതത്തിൽ ഒഴിവാക്കേണ്ടതും ഒഴിവാക്കാൻ പാടില്ലാത്തതുമായിട്ടുള്ള ഒരുപാട് കാര്യങ്ങളുണ്ട്.ചില ഒഴിവാക്കലുകൾ നമ്മൾക്ക് നഷ്ടങ്ങൾ കൊണ്ടുവന്നുതരും.ചില ഒഴിവാക്ക ലുകൾ നമ്മൾക്ക് ലാഭങ്ങൾ കൊണ്ടുവന്നുതരും.
ഏതു വേണമെന്ന് നമ്മൾ ഓരോരുത്തരും തീരുമാനിക്കുക.ചിലർക്ക് എങ്ങനെ എങ്കിലും ഒഴിവായി കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുമ്പോൾ, മറ്റു ചിലർ എങ്ങനെ എങ്കിലും ഒഴിവായി കിട്ടാതിരുന്നെങ്കിൽ എന്നാണ് ആഗ്രഹിക്കുന്നത്.ഒഴിവാക്കേണ്ടതിനെ ഒഴിവാ ക്കാനും ഒഴിവാക്കാൻ പാടില്ലാത്തതിനെ ഒഴിവാക്കാതിരിക്കാനും എല്ലാവർക്കും കഴിയട്ടെ.


9 April 2024

100.Motivation discussion 2024

100. ഏറ്റവും കൂടുതൽ സന്തോഷവനാകുന്നത് ഏതു നിമിഷത്തിൽ ആയിരിക്കുമ്പോഴാണ്?.




സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-100

100.ഒറ്റപ്പെടൽ.
നമ്മൾ ഓരോരുത്തരും വളരെയേറെ ആഗ്രഹിക്കുക,ജീവിതാവസാനം വരെ ഒറ്റപ്പെടാതെ ജീവിക്കാൻ സാധിച്ചിരുന്നു എങ്കിൽ എന്നാണ്.
ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ ഒരുപാട് മനുഷ്യരുണ്ട്.വിഷമങ്ങൾ പരസ്പരം പങ്കുവെക്കാൻ ആരും ഇല്ലാതെ, ഒന്ന് സഹായിക്കാൻ പോലും ആരും ഇല്ലാതെ പോകുന്ന മനുഷ്യർ.
ഏതൊരു മനുഷ്യനും ഒറ്റക്ക് ആകുമ്പോൾ വളരെ അധികം വിഷമം അനുഭവിക്കാൻ സാധ്യതയുണ്ട്.
ജീവിതം ഒറ്റക്ക് നിന്നും പൊരുതി മുന്നേറു ന്നവരും ഉണ്ട്.നമ്മുടെ അഭിപ്രായത്തെ, ആദർശത്തെ,വിശ്വാസത്തെ മുറുകെ പിടിക്കു മ്പോൾ ഒരു പക്ഷെ ഒറ്റപ്പെട്ടു പോയേക്കാം.

തന്നെ ആരും സ്നേഹിക്കാനില്ല, തന്നെ ആരും പരിഗണിക്കുന്നില്ല, തനിക്കു എവിടെ നിന്നും അംഗീകാരം കിട്ടുന്നില്ല, അങ്ങനെ ഒരു വ്യക്തിക്ക് നുറായിരം കാരണങ്ങൾ ഉണ്ടാവും താൻ ഒറ്റപ്പെട്ടു എന്നൊരു ചിന്ത ഉണ്ടാവാൻ.താൻ മറ്റുള്ളവരാൽ വെറുക്കപ്പെട്ടവനാണ്, തനിക്കു ഇന്ന് വരെ ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല, തനിക്കു മറ്റുള്ളവരെപോലെ കഴിവില്ല എന്നൊക്കെ ഓരോ കുറവുകൾ സ്വയം ചിന്തിച്ചുകൂട്ടി ഒറ്റപ്പെടൽ അനുഭവിക്കാൻ ആഗ്രഹിക്കുന്നവരും ഉണ്ടാകും.

നിരാശ നിറഞ്ഞ വ്യക്തികൾ തന്നിലേക്ക് തന്നെ ഒതുങ്ങികൂടാൻ ആഗ്രഹിക്കാറുണ്ട്.തന്നെ രക്ഷിക്കാൻ ആർക്കും കഴിയില്ല എന്ന് ഒരു തോന്നൽ ഉണ്ടാകുമ്പോൾ ആ വ്യക്തികൾ കൂടുതലായി ഒറ്റപ്പെടൽ ആഗ്രഹിക്കും.ചിലപ്പോ 
ഴൊക്കെ ഒറ്റപ്പെടൽ എന്നൊരു അവസ്ഥ നമ്മുടെ ജീവിതത്തെപ്പറ്റി കൂടുതൽ ആഴത്തിൽ ചിന്തിക്കാൻ ഒരു പരിധി വരെ ഒരുപക്ഷെ സഹായിക്കാറുണ്ട്.
ഒറ്റപ്പെടൽ എന്നൊരു അവസ്ഥ ആർക്കും ഉണ്ടാവാതിരിക്കട്ടെ.ഒറ്റപ്പെടലിനെ ശരിയായ മാർഗത്തിൽ അതിജീവിക്കുവാൻ എല്ലാവർക്കും സാധിക്കട്ടെ.


8 April 2024

99.Motivation discussion 2024

99.നിങ്ങളുടെ വ്യക്തിത്വത്തെ വളരെയധികം സ്വാധിനിച്ചിട്ടുള്ളത് എന്തെല്ലാമാണ്?.




സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-99

99.ഒരുപാട് സന്തോഷം.
എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ് എപ്പോഴും ഒരുപാട് സന്തോഷം ഉണ്ടാവണമെന്ന്.
ഏതൊരു മനുഷ്യനും എല്ലാ കാലത്തും സന്തോഷം മാത്രമേ ഉണ്ടാവുള്ളു എന്ന് ഉറപ്പ് പറയാൻ പറ്റത്തില്ല.ഓരോരുത്തരും വളരെ വ്യത്യസ്തമായ ജീവിതസാഹചര്യത്തിലൂടെ കടന്നുപോകുന്നവ രാണ്. ഒരു മനുഷ്യന്റെ കഷ്ടപ്പാടിന് അറുതി ഉണ്ടാകുമ്പോൾ, കഷ്ടപ്പാടുകൾ എല്ലാം ജീവിതത്തിൽ നിന്നും ഒഴിയാൻ തുടങ്ങുമ്പോൾ ഒരു പരിധി വരെ സന്തോഷിക്കാൻ ആ വ്യക്തിക്ക് ആകുന്നു.ഒരു മനുഷ്യന് വളരാൻ ആ വ്യക്തിയുടെ ചുറ്റുപാടുമുള്ള ഒരുപാട് ഘടകങ്ങളെ ആശ്രയിക്കേണ്ടതായി വരുന്നുണ്ട്.

നമ്മൾ ആഗ്രഹിച്ചതുപോലെ ജീവിക്കാൻ സാധിച്ചാൽ, സന്തോഷം കണ്ടെത്താൻ കഴിഞ്ഞാൽ അതെ കുറിച്ചു സംസാരിക്കുന്നതിൽ ഒരുപാട് സന്തോഷം ഉള്ളവരാണ് നമ്മളിൽ പലരും.ജീവിത കാലത്തു ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കിയാൽ മാത്രം ഒരുപാട് സന്തോഷം കണ്ടെത്തുന്നവർ ഉണ്ടാകാം.നമ്മളൊക്കെ ഒരുപാട് സന്തോഷം ആഗ്രഹിച്ചാലും അതെല്ലാം ലഭിക്കണം എന്നില്ല.
ഒരുപക്ഷെ നമ്മൾ സ്വപ്നത്തിൽ പോലും ആഗ്രഹിക്കാത്ത പല സൗഭാഗ്യങ്ങളും നമ്മളെ ഒരു നാൾ തേടിയെത്തിയേക്കാം.നമ്മളെ കണ്ടതിൽ, നമ്മളോട് സംസാരിക്കാൻ സാധിച്ചതിൽ എല്ലാം ഒരുപാട് സന്തോഷം എന്ന് മറ്റുള്ളവർക്ക് നമ്മളോട് പറയാൻ ഇടയാകട്ടെ.


7 April 2024

98.Motivation discussion 2024

98. നഷ്ടങ്ങൾ ജീവിതത്തിൽ ഉണ്ടായപ്പോൾ അതിൽ നിന്നും പഠിച്ചത് എന്താണ്?.




സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-98

98.ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്.
നമ്മുടെയൊക്കെ ജീവിതത്തിൽ ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും എല്ലാം ഉണ്ടാകുമല്ലോ.നമ്മൾ ചെയ്യുന്ന ഓരോ കാര്യവും പൂർത്തിയാക്കാൻ ഒരു പക്ഷെ എളുപ്പം സാധിച്ചെന്ന് വരില്ല, അതിനിടയിൽ ഒരുപാട് തടസ്സങ്ങൾ ഉണ്ടാവും, വെല്ലുവിളികൾ ഉണ്ടാവും.അതിനെയെല്ലാം അതിജീവിക്കുവാൻ ആന്മാർത്ഥമായ പരിശ്രമം നമ്മുടെ ഭാഗത്തുനിന്നും ആവശ്യമാണ്.ഓരോ മനുഷ്യർക്കും ആഗ്രഹങ്ങൾ ഒരുപാട് ഉണ്ടെങ്കിൽ കൂടിയും ആഗ്രഹങ്ങൾ എല്ലാം പൂർത്തിയാക്കാനുള്ള സാഹചര്യം ലഭിച്ചെന്ന് വരില്ല.

പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോകാൻ കഴിയണം, കിട്ടുന്ന സമയം നമ്മൾക്ക് കഴിയാവുന്ന രീതിയിൽ പ്രയോജനപ്പെടുത്തണം.നി 
രാശപ്പെട്ടിരുന്നാൽ കിട്ടുന്ന സമയം വെറുതെ നഷ്ടപ്പെട്ടുകൊണ്ടിരിക്കും.ഓരോരുത്തരും ഓരോ കാര്യവും ചെയ്തു ചെയ്താണ് പഠിക്കു ന്നത്.ചെയ്യുന്നതിലെ പിശകുകൾ പരിഹരി ച്ചുകൊണ്ടാണ് ഓരോരുത്തരും അവരുടേതായ മേഖലയിൽ വിജയം നേടി
മുന്നേറുന്നത്.ഒരുപാട് കാര്യങ്ങൾ നമ്മൾ ഓരോരുത്തർക്കും മുന്നോട്ട് ചെയ്യാൻ ഉണ്ടാകട്ടെ.

6 April 2024

97.Motivation discussion 2024

97. ആഗ്രഹിച്ചിട്ടും കിട്ടാതെ പോയത് എന്തെങ്കിലും ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ?.




സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-97

97.ഒരുപാട് ഇഷ്ടമാണ്.
ചിലർക്ക് മറ്റുള്ളവരെ കളിയാക്കുന്നത്, ദ്രോഹിക്കുന്നത്, വെറുപ്പിക്കുന്നത് ഒരുപാട് ഇഷ്ടം ആയിട്ടുണ്ടാകും.ഈ പറഞ്ഞതെല്ലാം സ്വന്തം അനുഭവത്തിൽ വരുമ്പോഴാണ് എല്ലാവരും അതിന്റെ ശരിക്കുമുള്ള ബുദ്ധിമുട്ട് എന്തൊക്കെയാണെന്ന് പഠിക്കുകയുള്ളൂ.
ഇഷ്ടം എല്ലാവർക്കും ഉള്ളിന്റെ ഉള്ളിൽ നിന്നും ഉണ്ടാകണം.ആരുടെയും നിർബന്ധം കൊണ്ടാവരുത് ഇഷ്ടം ഉണ്ടാവേണ്ടത്.നമ്മുടെ ഇഷ്ടങ്ങൾക്ക് പരിധികൾ നമ്മൾ പലപ്പോഴും വെക്കാറില്ല.ഇന്ന് നമ്മൾക്ക് ഇഷ്ടം ഉള്ളത് നാളെകളിൽ നമ്മൾക്ക് തന്നെ ഇഷ്ടം ആവണമെന്ന് യാതൊരു നിർബന്ധവും ഇല്ലല്ലോ.

ഓരോരുത്തരുടെയും ഇഷ്ടങ്ങൾ ഓരോ സമയം അനുസരിച്ചു മാറിക്കൊണ്ടിരിക്കും.നമ്മൾക്ക് ഉചിതമല്ലാത്ത ഇഷ്ടങ്ങളെ നിയന്ത്രിക്കാൻ നമ്മൾക്ക് കഴിയണം.ചിലർക്ക് ചില കാര്യങ്ങൾ പഠിക്കാൻ വല്ലാത്ത ഇഷ്ടം ആയിരിക്കും, ക്ലാസ്സിൽ പോയി ഒന്നു രണ്ടു ദിവസം കഴിയുമ്പോഴേക്കും അവരുടെ ഇഷ്ടം പതുക്കെ പതുക്കെ ഒരുപക്ഷെ തീർത്തും ഇല്ലാതെ ആയേക്കാം.പരസ്പരം ഇഷ്ടങ്ങൾ നിലനിൽക്കണം എങ്കിൽ അവിടെ ആന്മാർത്ഥത ഉണ്ടാവണം.നമ്മൾ എല്ലാവർക്കും എന്തെങ്കിലും കാര്യത്തിൽ എപ്പോഴും ഒരുപാട് ഇഷ്ടമാണെന്ന് പറയാൻ സാധിക്കട്ടെ.


5 April 2024

96.Motivation discussion 2024

96. സ്വന്തമായി താങ്കൾക്ക് ലക്ഷ്യം കണ്ടെത്താനും അതിനുവേണ്ടി പരിശ്രമിക്കാനും കഴിഞ്ഞിട്ടുണ്ടോ?.




സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-96

96.ഒരു നിമിഷം കൊണ്ട് തിരുന്നത് അല്ലേ എല്ലാം.
നമ്മൾക്ക് എന്തെല്ലാം നഷ്ടപ്പെടുന്നുണ്ടോ അതെല്ലാം ആ ഒരൊറ്റ നിമിഷം കൊണ്ട് സംഭവിക്കുന്നതാണ്.ആരുടെയെങ്കിലും ഭാഗത്ത്‌ നിന്നുള്ള കൈപിഴവ് ആയിരിക്കാം, അല്ലെങ്കിൽ നമ്മുടെ ഭാഗത്തുനിന്നുള്ള ശ്രദ്ധക്കുറവ് ആയിരിക്കാം കാരണം.നമ്മൾ എത്രയോക്കെ ശ്രദ്ധിച്ചാലും പിഴവുകൾ എവിടെയെങ്കിലും/ എപ്പോഴെങ്കിലും സംഭവിച്ചുകൂടാ എന്നില്ല.നമ്മൾ
ഇന്ന് അനുഭവിക്കുന്ന സന്തോഷവും സുഖവുമെ ല്ലാം ഒരുപക്ഷെ നിമിഷനേരംകൊണ്ട് ഇല്ലാതെ ആയേക്കാം.എത്ര വലിയ കെട്ടിടങ്ങളാണ് ഉഗ്ര സ്ഫോടനശേഷിയുള്ള വസ്തുക്കൾ ഉപയോഗിച്ച് നിമിഷനേരം കൊണ്ട് ഇല്ലാതെയാക്കുന്നത്.

നമ്മുടെ മുന്നിലുള്ള ഓരോ നിമിഷവും നമ്മൾക്ക് വളരെ അധികം വിലപ്പെട്ടതാണ്.
ഏതാനും നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് പലർക്കും വിജയങ്ങൾ നഷ്ടമായിട്ടുള്ളത്.ഒരു നിമിഷം കൊണ്ട് തീരുമായിരുന്ന പലതും ഇന്നും നഷ്ടപ്പെടാതെ നമ്മുടെ പക്കൽ ഉണ്ടെങ്കിൽ അതെല്ലാം ഒരു ഭാഗ്യം ആയിട്ട് വേണം കരുതാൻ.
എത്രയോ വ്യക്തികളാണ് വലിയൊരു അപകടത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടു വന്നിട്ടുള്ളത്.

ഒരു നിമിഷം മതി നമ്മുടെയൊക്കെ ജീവിതത്തിന്റെ അവസ്ഥകൾക്ക് മാറ്റം സംഭവി ക്കാൻ.നമ്മുടെ ജീവിതത്തെ സുന്ദരമാക്കേണ്ടത് നമ്മൾ ഓരോരുത്തരുമാണ്.വിധിയുടെ വിളയാട്ട 
ത്തിൽ നമ്മൾക്ക് പലതും നഷ്ടപ്പെട്ടേക്കാം.നമ്മ ൾക്കുണ്ടായിട്ടുള്ള നഷ്ടങ്ങൾ നമ്മൾക്ക് ഒരുപാട് വേദനകൾ സമ്മാനിച്ചിട്ടുണ്ടാകാം.നമ്മൾ ഇനിയു 
ള്ള ഓരോ നിമിഷവും മടി കൂടാതെ നേട്ടങ്ങൾക്ക് വേണ്ടി കഠിനമായി പരിശ്രമിക്കുക.എല്ലാവർക്കും ഇപ്പോൾ കിട്ടുന്ന ഓരോ നിമിഷവും ഉപകാരപ്രദമായി വിനിയോഗിക്കാൻ സാധിക്കട്ടെ.


4 April 2024

95.Motivation discussion 2024

95. പ്രതിസന്ധികളിൽ കരുത്തു ലഭിച്ചത് എങ്ങനെയാണ്?.