Choose your language

30 April 2024

// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-121

 നമ്മൾ ഓരോരുത്തരും പല തരത്തിലുള്ള പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്നവരാകാം.എവിടെയും നമ്മൾക്ക് പ്രതീക്ഷകൾ നഷ്ടപ്പെട്ടിട്ടുണ്ടാകാം, അപ്പോഴെല്ലാം ആരെങ്കിലും നമ്മളോട് പറയുന്നത് കാത്തിരിക്കുക എല്ലാം ശരിയാവും എന്നാണ്.

പലർക്കും എല്ലാം ശരിയാവും എന്നുള്ളത് വളരെ പെട്ടെന്നൊന്നും ഉൾകൊള്ളാൻ കഴിഞ്ഞെന്ന് വരില്ല.

നിശ്ചയമായും നമ്മൾ ഓരോരുത്തർക്കും മുന്നോട്ട് ഓരോ കാര്യങ്ങൾ ചെയ്യുമ്പോൾ എല്ലാം ശരിയാകും എന്നുള്ള പ്രതീക്ഷകൾ ഉണ്ടാവണം.

മാറ്റം എന്നത് ഒരു പ്രപഞ്ചസത്യമാണ്.

കഷ്ടനഷ്ടങ്ങൾ എങ്ങനെയാണ് നമ്മുടെയൊക്കെ ജീവിതത്തിൽ നിന്നും മാറിപോകുക.നിരന്തരമായ പരിശ്രമം അതിന് ആവശ്യമാണ്.

പലപ്പോഴും വീണിടത്തു നിന്ന് നമ്മളെ എഴുന്നേൽപ്പിക്കാനോ നമ്മളെ പ്രോത്സാഹിപ്പിക്കാനോ ആരും ഉണ്ടായിട്ടുണ്ടാവില്ല.കൂടുതൽ കരുത്തോടെ, ഊർജസ്വലതയോടെ മുന്നോട്ട് കുതിക്കാൻ നമ്മൾക്ക് കഴിയണം എങ്കിൽ നമ്മൾക് നമ്മളുടെ കഴിവിൽ വിശ്വാസം ഉണ്ടാവണം.നേടിയെടുക്കാൻ നമ്മളെക്കൊണ്ട് പറ്റും എന്നൊരു ഉറച്ച ബോധ്യം വേണം.

നഷ്ടങ്ങളുടെ മുന്നിൽ ഇനി എന്നെകൊണ്ട് കഴിയുമോ എന്നുള്ള സംശയത്തിനുമുന്നിൽ പതറാതെ എന്നെകൊണ്ട് കഴിയും എന്ന് ഉറപ്പിച്ചു പറയാൻ നമ്മൾക്ക് ഓരോരുത്തർക്കും സാധിക്കണം.

നമ്മൾ നേരിടേണ്ടി വരുന്ന സാഹചര്യങ്ങളുമായി പൊരുതാനുള്ള മനസ്സ് നമ്മൾ ഓരോരുത്തരും സൃഷ്ടിക്കണം.

ഇന്നെലകളിൽ നമ്മൾക്ക് തകർച്ചകൾ ഉണ്ടായിട്ടുണ്ടാകാം , തോൽവികൾ ഉണ്ടായിട്ടുണ്ടാകാം, നിരാശകൾ ഉണ്ടായിട്ടുണ്ടാകാം.ഇന്ന് ഇപ്പോൾ നിമിഷം നമ്മുടെ കൈകളിലാണ്.നമ്മൾ എടുക്കുന്ന തീരുമാനം ആയിരിക്കും ഇനി മുന്നോട്ട് നമ്മളുടെ അവസ്ഥ എന്തായിരിക്കും എന്ന് നിശ്ചയിക്കുക.

വേണമെങ്കിൽ നിരാശയോടെ ഒന്നും ചെയ്യാൻ കഴിയില്ല എന്ന നെഗറ്റീവ് ചിന്തയോടെ കാലം കഴിച്ചുകൂട്ടാം ഇല്ലെങ്കിൽ പരിശ്രമത്തിലൂടെ വലിയൊരു മാറ്റം തന്നെ നമ്മുടെയൊക്കെ ജീവിതത്തിൽ കൊണ്ട് വരാം. എല്ലാത്തിലേക്കും വേണ്ടത് നമ്മുടെ തീരുമാനം ആണ്, ചുവടുവയ്പ്പാണ്.

ക്ഷമയോടെ കാത്തിരിക്കുക എല്ലാം ശരിയാവും എന്ന് നമ്മളോട് തന്നെ പറയാൻ നമ്മൾക്ക് ആന്മവിശ്വാസം ഉണ്ടാവണം.

ക്ഷമയോടെ കാത്തിരിക്കുക, ഒരു നാൾ എല്ലാം ശരിയാകും അതിനായി നിരന്തരം മടികൂടാതെ പരിശ്രമിച്ചുകൊണ്ടിരിക്കുക.

നമ്മുടെയൊക്കെ ജീവിതത്തിൽ നല്ലത് സംഭവിക്കാൻ, അതിനുവേണ്ടി ക്ഷമയോടെ കാത്തിരിക്കാൻ, എല്ലാം ശരിയാകും എന്ന് ഉറച്ചു വിശ്വസിക്കാൻ എല്ലാവർക്കും സാധിക്കട്ടെ.

നമ്മളുടെ ഭാഗത്ത്നിന്നും ആന്മാർത്ഥമായ പരിശ്രമം ഉണ്ടെങ്കിൽ തീർച്ചയായും നമ്മളുടെ കാത്തിരിപ്പിനു എന്നെങ്കിലും ഒരിക്കൽ ഫലമുണ്ടാകും.

നിരാശ ചിന്തകൾ കൈവെടിഞ്ഞു ഉന്മേഷത്തോടെ, ഉത്സാഹത്തോടെ, ആന്മാർഥമായി പരിശ്രമിച്ചുകൊണ്ട് എല്ലാം ശരിയാകുന്നതിന് വേണ്ടി നമ്മളെകൊണ്ട് കഴിയാവുന്ന രീതിയിൽ ഇനിയുള്ള നാളുകൾ മുന്നോട്ട്പോകാം.

Read More
// // Our Youtube channel

121.Motivation discussion 2024



121.ഭയം, ഏകാന്തത ഇവയെല്ലാം മനുഷ്യരുടെ ജീവിതത്തിൽ പലപ്പോഴും ഉണ്ടാവുന്നതാണ്. ഇവ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ?, അപ്പോഴൊക്കെ എങ്ങനെയാണ് നിങ്ങൾ അതിജീവിച്ചത്?.

Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-121

121.കുറ്റബോധം.
നമ്മളിൽ പലരും ദുഖിക്കാൻ ഒരു പക്ഷെ കാരണം നമ്മുടെ മനസ്സുകളിൽ എന്തെങ്കിലും കാര്യത്തിൽ കുറ്റബോധം ഉള്ളത് കൊണ്ടായിരിക്കാം.ഞാൻ അവനോട്/അവളോട് അങ്ങനെ പെരുമാറിയല്ലോ, ഞാൻ അങ്ങനെ അവരോട് പെരുമാറാൻ പാടില്ലായിരുന്നു എന്നിങ്ങനെ പലതരത്തിലുള്ള ചിന്തകൾ നമ്മളെ കുറ്റബോധം കൊണ്ട് ഒരുപക്ഷെ അലട്ടികൊണ്ടിരിക്കും.പലപ്പോഴായി നമ്മളിൽ പലരും കുറ്റബോധത്താൽ വല്ലാതെ വിഷമി ക്കുന്നവരാണ്.മനുഷ്യരായ നമ്മൾക്ക് വിവേക ത്തോടെ ചിന്തിക്കാൻ കഴിഞ്ഞില്ല എങ്കിൽ, നമ്മൾക്ക് ആവശ്യമില്ലാത്ത സന്ദർഭങ്ങളിൽ കുറ്റബോധം തോന്നിതുടങ്ങിയേക്കാം.കുറ്റബോധം ഉള്ളതുമൂലം നമ്മളുടെ മാനസിക ആരോഗ്യത്തെ ഒരുപക്ഷെ സാരമായി ബാധിച്ചേക്കാം.നമ്മൾ മറ്റുള്ളവരോട് പെരുമാറിയ മോശമായ രീതികൾ ഒരു പക്ഷെ കുറെ നാളുകൾക്കു ശേഷം നമ്മൾക്ക് എപ്പോഴെങ്കിലും കുറ്റബോധത്തിന് കാരണം ആയേക്കാം.നമ്മൾ തെറ്റ് ചെയ്താൽ അല്ലേ കുറ്റബോധത്തിന്റെ ആവശ്യം സാധാരണഗതിയിൽ
ഉണ്ടാവുന്നുള്ളു.

നമ്മുടെ ഭാഗത്തുനിന്നും തെറ്റുകൾ അറിഞ്ഞുകൊണ്ടും അറിയാതെയും സംഭവി ച്ചേക്കാം.അറിഞ്ഞുകൊണ്ട് തെറ്റുകൾ ചെയ്യാതി രിക്കാൻ ശ്രമിക്കാം.ഒരു പക്ഷെ നമ്മൾക്ക് കഴിഞ്ഞ കാലങ്ങളിൽ ചെയ്യാൻ പറ്റാതെപോയ നിരവധി കാര്യങ്ങളെക്കുറിച്ചായിരിക്കും കുറ്റ ബോധം ഉണ്ടാവാൻ ഇടയാകുക.നമ്മൾ ചെയ്ത് പോകുന്ന തെറ്റുകൾ നമ്മളിൽ എന്നെങ്കിലും ഒരിക്കൽ കുറ്റബോധത്തിന് കാരണമായേക്കാം.
കുറ്റങ്ങളും കുറവുകളും ഇല്ലാത്ത മനുഷ്യരില്ല.ഒരുപക്ഷെ നമ്മൾ ചെയ്യുന്ന നല്ല കാര്യത്തിനെ പറ്റിവരെ കുറ്റപ്പെടുത്തി സംസാരിക്കുന്നവരുണ്ടാകാം.നമ്മൾക്ക് ഉണ്ടാവുന്ന കുറ്റബോധങ്ങൾ ശരിയായ അറിവുകളിലൂടെ ഇല്ലായ്മ ചെയ്യാൻ കഴിയട്ടെ.
Read More

29 April 2024

// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-120

 നമ്മളെയൊക്കെ എത്ര എത്ര വ്യക്തികളാണ് ഓരോരോ ആവശ്യങ്ങൾക്കും ക്ഷണിക്കാറുള്ളത്.

നമ്മൾപോലും അറിയാതെ നമ്മുടെ ജീവിതസാഹചര്യം മാറിക്കൊണ്ടിരിക്കുകയാണ്.

ഇന്നത്തെ സാഹചര്യം ഇന്നലെകളെ അപേക്ഷിച്ചു ഒത്തിരി മാറിപ്പോയി.

നമ്മുടെ ജീവിതത്തിലേക്ക് ആരെയൊക്കെ ക്ഷണിക്കണം, ക്ഷണിക്കാൻ പാടില്ല എന്നത് നമ്മുടെ ഓരോരുത്തരുടെയും തീരുമാനമാണ്.

ആരെയൊക്കെ നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിക്കണം, ക്ഷണിക്കാൻ പാടില്ല എന്ന് നമ്മൾ തിരിച്ചറിയുക തന്നെ വേണം.

എല്ലാവർക്കും നല്ല കാര്യങ്ങളെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ കഴിയട്ടെ.

Read More
// // Our Youtube channel

120.Motivation discussion 2024



120. പഠനം നിങ്ങളുടെ ജീവിതത്തിൽ എത്രമാത്രം സ്വാധിനിച്ചിട്ടുണ്ട്?.

Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-120

120.കുറ്റം പറയുക.
മറ്റുള്ളവരെക്കുറിച്ച് കുറ്റം പറയാൻ നമ്മളിൽ പലർക്കും വളരെ അധികം ഇഷ്ടം ആയിരിക്കും,എന്നാൽ മറ്റുള്ളവർ നമ്മളെക്കുറിച്ച് ഒരു കുറ്റവും പറയുന്നത് ഇഷ്ടവുമല്ല.ഏതൊരു മനുഷ്യനും അവരുടെ ജീവിതത്തിൽ ഒരുപക്ഷെ ഏറ്റവും അസഹനീയം ആയിട്ട് തോന്നിയിട്ടുള്ളത് മറ്റുള്ളവരുടെ ഭാഗത്തു നിന്നുള്ള ആവശ്യം ഇല്ലാത്ത രീതിയിലുള്ള കുറ്റപ്പെടുത്തലുകളാണ്.
ഓരോ മനുഷ്യർക്കും അനാവശ്യമായ കുറ്റപ്പെടു ത്തലുകൾ അത്രമാത്രം വേദന ഉളവാക്കുന്ന കാര്യമാണ്.നമ്മൾ തെറ്റ് ചെയ്താൽ നമ്മുടെ ചുറ്റിലുമുള്ള ആളുകൾ കുറ്റപ്പെടുത്തിയേ ക്കാം.നമ്മളുടെ തെറ്റുകൾ പലരും നമ്മൾക്ക് ചുണ്ടികാണിച്ചു തരുന്നത് നമ്മളെ കുറ്റപ്പെടുത്താൻ വേണ്ടിയല്ല, മറിച്ചു നമ്മളിൽ നിന്നും പുരോഗതി ഉണ്ടാവാൻ വേണ്ടിയാണ്.

നമ്മൾ, നമ്മൾക്ക് കിട്ടിയ സമയം വേണ്ടതുപോലെ ഉപയോഗപ്പെടുത്താതിന് മറ്റുള്ളവരുടെ കുറവുകളെ എണ്ണിയെണ്ണി പറഞ്ഞു അവരെ കുറ്റപ്പെടുത്തിയതുകൊണ്ട് എന്തെങ്കിലും കാര്യമുണ്ടോ?, അതുകൊണ്ട് പ്രേത്യേകിച്ചു എന്തെങ്കിലും ഗുണമുണ്ടോ?.
നമ്മളെകുറിച്ച് മറ്റുള്ളവർ പറയുന്ന കുറ്റപ്പെടുത്തലുകൾക്ക് നേരായ പരിഹാരം കണ്ടെത്താൻ ശ്രമിക്കണം.
ഇനിയെങ്കിലും ആവശ്യം ഇല്ലാതെ കുറ്റം പറയുന്ന ശീലം നമ്മളിൽ ഉണ്ടെങ്കിൽ അതെല്ലാം കഴിവതും ഒഴിവാക്കാൻ കഴിയട്ടെ.
Read More

28 April 2024

// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-119

 എല്ലാ മനുഷ്യർക്കും അവരവരുടെ ജീവിതത്തിൽ ഉയർച്ചയിൽ എത്തണമെങ്കിൽ ഏതെങ്കിലും വിധത്തിലുള്ള കഷ്ടപ്പാട് നേരിടേണ്ടതായിട്ടുണ്ട്.

കഷ്ടപ്പെടാതെ ഈ ലോകത്തു ആർക്കും തന്നെ ഒന്നും സ്വന്തമാക്കാൻ കഴിയണമെന്നില്ലല്ലോ.എന്തുകാര്യവും എളുപ്പം ആകണമെങ്കിൽ ആദ്യനാളുകളിൽ ഒത്തിരി കഷ്ടപ്പാട് ഒരുപക്ഷെ നേരിടേണ്ടി വന്നേക്കാം.നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന കഷ്ടപ്പാടുകളെ ഒരിക്കലും വെറുക്കാൻ ഇടയാകരുത്. നമ്മൾക്കുണ്ടാകുന്ന കഷ്ടപ്പാടുകളെ സ്നേഹിക്കുക, നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന കഷ്ടപ്പാടുകൾ നമ്മളെ എന്നെങ്കിലുമൊരിക്കൽ പുരോഗതിയിലേക്ക് നയിക്കാൻ വളരെയേറെ സഹായിക്കും.

പലപ്പോഴും പല കാര്യത്തിലും നമ്മൾ ഓരോരുത്തരിലും കഷ്ടപ്പെടാനായിട്ട് വളരെയേറെ അലസത ഒരുപക്ഷെ പല കാരണങ്ങൾകൊണ്ടും തോന്നിയേക്കാം.ശരിയായ വിധത്തിൽ കഷ്ടപ്പാടുകൾ നേരിടാൻ തയ്യാറായാൽ വിജയം നമ്മുടെ അരികിലേക്ക് എത്താൻ വളരെ എളുപ്പമായിരിക്കും.

വിജയം നേടാൻ കഷ്ടപ്പാടുകളെ സ്വീകരിക്കാൻ തയ്യാറാവുക ഏറ്റവും ആവശ്യമായ കാര്യമാണ്.നേരായ വിധത്തിൽ കഷ്ടപ്പെടാൻ തയ്യാറല്ലാത്തവർക്ക് വിജയം എന്നും അകലെ തന്നെ ആയിരിക്കും.

 

നല്ലത് നേടാൻ വേണ്ടിയാകണം നമ്മൾ ഓരോരുത്തരും കഷ്ടപ്പെടേണ്ടത്. നല്ല മാർഗത്തിലൂടെയാണ് നമ്മൾ ഓരോരുത്തരും കഷ്ടപ്പെടേണ്ടത്.

നമ്മളുടെ കുറച്ചു കാലത്തെ കഷ്ടപ്പാട് ആയിരിക്കാം നമ്മളുടെ കഴിവുകളെ, നേട്ടങ്ങളെ എക്കാലവും മുന്നോട്ട് വളർത്തുന്നതിൽ ഒരുപക്ഷെ വളരെയേറെ സഹായിക്കുന്നത്.ഭാവിയിൽ നേട്ടങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ഇപ്പോൾ മുതൽ നേട്ടത്തിനായി ശരിയായ മാർഗത്തിലൂടെ കഷ്ടപ്പെടാൻ തയ്യാറാകുക.

നമ്മൾ നല്ലതുപോലെ കഷ്ടപ്പെട്ടെങ്കിലെ നമ്മളെകൊണ്ട് ഈ ലോകത്തിന്റെ വളർച്ചക്ക് സഹായകരമായ കാര്യങ്ങൾ മുന്നോട്ട് ചെയ്യാൻ കഴിയുകയുള്ളു.

നല്ല കാര്യങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുക വഴി നമ്മുടെ ശരീരത്തിനും മനസ്സിനും വളരെയേറെ ഉണർവും ഉന്മേഷവും ലഭിച്ചേക്കാം.മുന്നോട്ട് ഏതു വ്യക്തിക്കും വളരാൻ അവരുടേതായ രീതിയിൽ കഷ്ടപ്പാടുകളെ നേരിടേണ്ടതായിട്ടുണ്ട്.

കഷ്ടപ്പാടുകൾ വളർച്ചയുടെ ഭാഗമാണ്. കൂടുതൽ കഷ്ടപ്പെടുന്തോറും കൂടുതൽ നേട്ടങ്ങൾ നേടാൻ കഴിഞ്ഞേക്കാം.കഷ്ടപ്പെടാതെ ഒന്നും തന്നെ നമ്മുടെ അരികിലേക്ക് തനിയെ വന്നെത്തുകയില്ല.എവിടെയും വളർച്ച നേടാൻ നമ്മളോ, നമ്മൾക്കുവേണ്ടി മറ്റുള്ളവരോ കഷ്ടപ്പാടുകളെ നേരിടേണ്ടതായിട്ട് വന്നേക്കാം.

നമ്മുടെ ചുറ്റിലുമുള്ള എത്രയോ വ്യക്തികളാണ് അവരുടെ ജീവിതലക്ഷ്യം നേടിയെടുക്കുന്നതിനായി അഹോരാത്രം കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്.ഓരോ കഷ്ടപ്പാടിന്റെയും ഫലം ലഭിക്കാൻ അതിന്റെതായ സമയം ആവശ്യമാണ്.

ഒരു കെട്ടിടം പണിതുയർത്താൻ ഒത്തിരി മനുഷ്യരുടെ അധ്വാനം ആവശ്യമാണ്.വലിയ നേട്ടങ്ങൾക്കായി ഒത്തിരി മനുഷ്യരുടെ കഷ്ടപ്പാടുകൾ ഉണ്ടാവേണ്ടതുണ്ട്.നേരായ കഷ്ടപ്പാടിലൂടെ നേട്ടങ്ങൾ കൈവരിച്ചുകൊണ്ട് മുന്നോട്ട് വളർച്ച നേടാൻ നമ്മൾ എല്ലാവർക്കും സാധിക്കട്ടെ.

Read More