Choose your language

23 March 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-83

83.എന്നെകൊണ്ട് ഒന്നും ചെയ്യാൻ സാധിക്കില്ല.
നമ്മളിൽ പലരും പല കാര്യത്തിലും പിന്നോട്ട് പോകാനുള്ള പ്രധാന കാരണം എന്നെകൊണ്ട് ഒന്നും ചെയ്യാൻ സാധിക്കില്ല എന്നൊരു ചിന്തയാണ്.നമ്മളുടെ ചുറ്റിലുമുള്ള ഓരോ വ്യക്തികളും അവരുടെ സമയം വളരെ അധികം പ്രയോജനം ചെയ്യുന്ന കാര്യത്തിൽ ഉപയോ ഗപ്പെടുത്തുന്നവരാണ്.അവർക്കറിയാം ജീവിത ത്തിൽ മുന്നേറാൻ അവരവർ തന്നെ പരിശ്രമിക്കണമെന്ന്.നമ്മൾക്ക് പകരമാകാൻ ഈ ലോകത്തിൽ മറ്റാർക്കും കഴിയില്ല എന്നത് നമ്മളാരും മറന്നു കൂടാ.

നമ്മുടെയൊക്കെ ജീവിതത്തിൽ പരാജയങ്ങൾ ഉണ്ടായേക്കാം, അവിടെയെല്ലാം ആവശ്യമായ തിരുത്തലുകൾ വരുത്തി വീണ്ടും പരിശ്രമിക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയണം.ഇന്ന് ഇനി എന്നെകൊണ്ട് എന്തെല്ലാം നേരായിട്ടുള്ള കാര്യങ്ങൾ ചെയ്യാൻ കഴിയും എന്നാണ് നമ്മൾ ഓരോരുത്തരും ചിന്തിക്കേണ്ടതും അതിനായി പ്രവർത്തിക്കേണ്ടതും.നമ്മളിൽ എന്തെങ്കിലും നല്ലതായിട്ടുള്ള മാറ്റങ്ങൾ കൊണ്ടുവരാൻ നമ്മുടെ പരിശ്രമങ്ങൾ കൊണ്ടേ സാധിക്കുള്ളു.നിരവധി പരാജയങ്ങൾക്കിടയിലും സ്വന്തം പരിശ്രമത്താൽ വിജയം കണ്ടെത്തിയ ഒരുപാട് വ്യക്തികളുടെ ഉദാഹരണങ്ങൾ നമ്മുടെ ചുറ്റിലും നോക്കിയാൽ കാണാൻ കഴിയും.ഒന്നും ഇല്ലായ്മയിൽ നിന്നും പഠിച്ചു വിജയം നേടിയിട്ടുള്ളവർ ധാരാളം പേരുണ്ട്.
തങ്ങളുടെ ലക്ഷ്യം നേടിയെടുക്കാൻ അഹോരാത്രം കഷ്ടപ്പെട്ടവർ, പ്രയാസങ്ങളെ അതിജീവിച്ചവർ ഒത്തിരി മനുഷ്യരുണ്ട്.

നമ്മൾ ഒരു നല്ല കാര്യം ചെയ്യാൻ പോകുമ്പോൾ നമ്മളെ പിന്തിരിപ്പിക്കാൻ ഒരുപാട് ആളുകൾ ഒരുപക്ഷെ ഉണ്ടായേക്കാം, അവർ പറയുന്ന നെഗറ്റീവ് വാക്കുകളെ ഒഴിവാക്കി നമ്മുടെ നേട്ടത്തിനുവേണ്ടി സമയം ചിലവഴിക്കാൻ ശ്രമിക്കുക.നമ്മുടെ മുന്നിലുണ്ടാകുന്ന ഓരോ വെല്ലുവിളികളെയും തടസ്സങ്ങളെയും അതിജീവി ക്കുക.നിരാശ ചിന്തകളും വിഷമങ്ങളും ഒരുപാട് ഉണ്ടായേക്കാം, അപ്പോഴെല്ലാം അതിനെയെല്ലാം അതിജീവിക്കാൻ എന്നെകൊണ്ട് കഴിയുമെന്ന് ഉറച്ചുവിശ്വസിക്കാൻ എല്ലാവർക്കും സാധിക്കട്ടെ.


0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.