Pages

31 March 2024

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-91

 എത്രയോ എളുപ്പമാണ് എല്ലാത്തിനും അതിന്റെതായ സമയമുണ്ട് എന്ന് പറയാനായിട്ട്.

എല്ലാം നല്ലതിന് എന്ന് വിശ്വസിക്കുക, നമ്മൾ ഓരോ കാര്യവും ചിലപ്പോൾ വൈകി ആയിരിക്കും അറിയുക, അതോർത്തു വിഷമിക്കാതെ കിട്ടിയ സമയം ശരിക്കും വിനിയോഗിക്കുക.

എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടെന്ന് പറഞ്ഞു കൊണ്ടിരിക്കാതെ കിട്ടുന്ന സമയം നല്ല രീതിയിൽ പ്രയോജനം ചെയ്യാൻ കഴിയട്ടെ.

ഭൂമിയിൽ ജനിക്കുന്ന എല്ലാ വ്യക്തികൾക്കും ഒരിക്കൽ മരണം ഉണ്ട്, അതുപോലെ നമ്മുടെ എല്ലാ കാര്യത്തിലും അതിന്റെതായ സമയം ഉണ്ടാകുമായിരിക്കും, നമ്മൾ ഇനിയെങ്കിലും ഓരോ നിമിഷവും വിലയുള്ളതായി കാണുക.

91.Motivation discussion 2024

91. മറ്റുള്ളവരുടെ കുറവുകളെ അംഗീകരിക്കാൻ കഴിഞ്ഞിട്ടുണ്ടോ?.




സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-91

91.ഒന്നും പറയാനില്ല.
നമ്മൾക്ക് പലപ്പോഴും മറ്റുള്ളവരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ സാധിക്കാ ത്തതുകൊണ്ട് ഒന്നും പറയാനില്ല എന്ന് മറുപടിയായി പറയാറുണ്ട്.നമ്മുടെ ചുറ്റിലും ഉള്ള ആവശ്യമില്ലാത്ത കാര്യങ്ങൾക്ക്, അറിയാ ത്തകാര്യങ്ങൾക്ക് ഒന്നും പറയാനില്ല എന്ന് ഓരോരുത്തർക്കും പറയാൻ സാധിക്കട്ടെ.


30 March 2024

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-90

 ചുറ്റിലും നടക്കുന്നതിലെ സത്യാവസ്ഥകൾ കണ്ടെത്താൻ കാലതാമസം എടുത്താലും എന്നെങ്കിലും ഒരിക്കൽ സത്യം പുറത്തു വരിക തന്നെ ചെയ്യും.

 

സത്യത്തിനു ഒത്തിരി നാളൊന്നും മറഞ്ഞിരിക്കാൻ കഴിയില്ല.

സത്യം തുറന്നു പറഞ്ഞാൽ ആശ്വാസം ലഭിക്കാൻ എളുപ്പം ഉണ്ട്.

 

എല്ലാവർക്കും സത്യങ്ങൾ എന്നെങ്കിലും തുറന്നു പറയുവാൻ സാധിക്കട്ടെ.

പ്രപഞ്ചസത്യങ്ങൾ അന്വേഷിക്കാൻ തുടങ്ങിയാൽ എണ്ണിയാൽ ഒടുങ്ങാത്ത സത്യങ്ങൾ നമ്മൾക്ക് ബോധ്യമാവും.

90.Motivation discussion 2024

90. ജീവിതത്തിൽ വിജയിക്കാൻ വേണ്ടതായിട്ട് നിങ്ങൾക്ക് നാളിതുവരെയായിട്ട് തോന്നിയിട്ടുള്ളത് എന്താണ്?.




സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-90

90.ഒന്നും പറഞ്ഞു തരാൻ കഴിയില്ല.
വെറുതെ പറഞ്ഞു കൊടുത്താൽ ഒരുപക്ഷെ നമ്മളുടെ അധ്വാനത്തിന് വില ഉണ്ടായില്ലെങ്കിലോ എന്നോർത്തിട്ടായിരിക്കും ഒന്നും പറഞ്ഞു തരാൻ കഴിയില്ല എന്നു പറയുന്നത്. ആരായാലും കിട്ടുന്ന സമയം വെറുതെ പാഴാക്കി കളയാൻ ആഗ്രഹിക്കില്ലല്ലോ.മറ്റുള്ളവരുടെ സമയത്തിനും അധ്വാനത്തിനും നമ്മൾ വിലകൽപ്പിക്കാൻ പഠിക്കണം.നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുള്ള പലരും തന്നെ അവർ ആയിട്ട് സ്വന്തമായി കഷ്ടപ്പെട്ട് നേടിയെടുത്തതാണ്.ഈ ലോകത്തിൽ നമ്മൾക്ക് അറിവുകൾ ലഭിച്ചത് ഒരുപാട് മനുഷ്യരുടെ അധ്വാനത്തിന്റെ ഫലം കൊണ്ടാണ്.നല്ല കാര്യങ്ങൾ പഠിച്ചു മനസിലാക്കി ജീവിതം കൂറേകൂടി മെച്ചപ്പെടുത്താനും മറ്റുള്ളവർക്ക് നല്ലത് പറഞ്ഞു കൊടുക്കാനും നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.

ഓരോ മനുഷ്യർക്കും അറിവിന്റെ കാര്യത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും.നമ്മൾക്ക് അറിഞ്ഞുകൂടാത്ത എത്രയോ കാര്യങ്ങൾ ഈ ലോകത്തുണ്ട്.മറ്റൊരാളുടെ മനസ്സ് അറിയാൻ പോലും നമ്മളിൽ പലർക്കും കഴിയുന്നില്ല.നമ്മൾ 
ക്ക് പലകാര്യത്തിലും ഒരുപാട് പരിമിതികൾ ഉണ്ടെന്ന് അംഗീകരിക്കണം, മനസ്സിലാക്കണം.ചില ആളുകൾ അവർ, ഓരോ കാര്യങ്ങളും സ്വന്തമായി അന്വേഷിച്ചു കണ്ടെത്തിയെടുക്കും, ആരും അവർക്ക് പറഞ്ഞു കൊടുത്തിട്ടല്ല ഓരോന്നും ചെയ്യുന്നത്. ജീവിതത്തിൽ പല സന്ദർഭങ്ങളിലും നമ്മൾക്ക്, മറ്റുള്ളവർക്ക് ആവശ്യമായ കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ ഒരുപക്ഷെ കഴിഞ്ഞെന്നു വരില്ല.
മനുഷ്യർക്ക് പറഞ്ഞു തരാൻ കഴിയുന്നതിൽ പരിമിതികൾ ഒരുപാട് ഉണ്ട്.നാളെ എന്തു സംഭവിക്കും എന്നൊന്നും ആർക്കും ഇപ്പോഴേ നമ്മളോട് പറയാൻ പറ്റില്ലല്ലോ. അറിയാത്ത കാ ര്യങ്ങളെക്കുറിച്ച് ഒന്നും പറഞ്ഞു തരാൻ കഴിയില്ലായെന്ന് ധൈര്യമായി പറയാൻ കഴിയട്ടെ.


29 March 2024

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-89

 നാളെകളിൽ എല്ലാം ശരിയാകും എന്നുള്ള പ്രതീക്ഷയിലാണ് നമ്മളൊക്കെ മുന്നോട്ടു സഞ്ചരിക്കുന്നത്.നമ്മുടെ ഭാഗത്തുനിന്നുള്ള പരിശ്രമം ഉണ്ടെങ്കിലാണ് എന്തുകാര്യവും ശരിയിലേക്ക് കൂടുതലായിട്ട് എത്തിച്ചേരാൻ കഴിയുകയുള്ളു.

നമ്മൾ ഓരോരുത്തരും മുന്നോട്ട് സഞ്ചരിക്കുന്ന വഴി ശരിയിലേക്കാണോയെന്ന് ഇടയ്ക്കിടെ സ്വയം പരിശോധിച്ചു നോക്കേണ്ടതുണ്ട്.

ഈ ലോകത്തിലുള്ള എല്ലാ കാര്യവും മുന്നോട്ടു പോകുന്നത് ശരിയായ രീതിയിലാവണം എന്നില്ല.ശരികൾ കുറയാൻ തുടങ്ങുമ്പോഴാണ് അവിടേക്ക് തെറ്റുകൾ കയറികുടുക.

 

തെറ്റിനെതിരെ വേണ്ടതുപോലെ പ്രതികരിക്കേണ്ടതായിട്ടുണ്ട്.തെറ്റുകൾ ആവർത്തിച്ചുകൊണ്ടിരുന്നാൽ നഷ്ടങ്ങളുടെ കണക്ക് ഒരുപക്ഷെ കൂടികൊണ്ടിരിക്കും.നമ്മുടെ ഭാഗത്തെ തെറ്റ് മനസ്സിലാക്കി തിരുത്തൽ വരുത്താൻ നമ്മൾ എല്ലാവരും തയ്യാറാകേണ്ടതുണ്ട്.

മറ്റുള്ളവരുടെ ഭാഗത്തെ തെറ്റുകൾകൊണ്ട് എത്രയെത്ര മനുഷ്യരുടെ ജീവിതത്തിലാണ് പിന്നിടുള്ള കാലം ദുരിതം അനുഭവിക്കേണ്ടി വന്നിട്ടുള്ളത്.എല്ലാം ശരിയാകും എന്ന് കണ്ണടച്ചു വിശ്വസിച്ചതുകൊണ്ട് മാത്രം കാര്യമായില്ല, എല്ലാം ശരിയാകും എന്നുള്ള ഉറച്ച വിശ്വാസത്തിൽ മുന്നോട്ടു പ്രവർത്തിക്കാൻകൂടി കഴിയേണ്ടതുണ്ട്.

നമ്മുടെ ചുറ്റുപാടുകൾ ഓരോന്നും ശരിയായ രീതിയിൽ മുന്നോട്ടു പോയാൽ മാത്രമേ നമ്മൾക്കൊക്കെയും ഒരു പരിധിവരെയെങ്കിലും സന്തോഷവും, സമാധാനവും കൈവരിക്കുവാൻ സാധിക്കുകയുള്ളു.

സാമ്പത്തിക സ്ഥിതി മോശമായാൽ, ആരോഗ്യസ്ഥിതി മോശമായാൽ അപ്പോഴെല്ലാം നമ്മളിൽ പലരും ഒരുപക്ഷെ എല്ലാം ശരിയാകും എന്നുള്ള പ്രതിക്ഷ കൈവിട്ടുവെന്ന് വരാം.തോൽ‌വിയിൽ നിന്നും ജയത്തിലേക്ക് കടക്കാൻ ചിലപ്പോൾ ഒരു നിമിഷം മാത്രം മതിയാകും.

അവസാനശ്വാസം വരെ എല്ലാം ശരിയാകും എന്നുള്ള ഉറച്ച വിശ്വാസത്തിൽ നമ്മൾ എല്ലാവർക്കും മുന്നോട്ട് പോകുവാൻ കഴിയട്ടെ.ദുഃഖവും , ദാരിദ്രവും, കഷ്ടതകളും നമ്മളിൽ നിന്നും അകറ്റിനിർത്തികൊണ്ട് നല്ലൊരു കാലം വരും, എല്ലാം ശരിയാകും എന്നുള്ള ഉറച്ചവിശ്വാസത്തിൽ ആത്മധൈര്യത്തോടെ മുന്നോട്ടു പ്രവർത്തിക്കാൻ നമ്മൾ ഏവർക്കും സാധിക്കട്ടെ.

89.Motivation discussion 2024

89.അവഗണനകൾ ജീവിതത്തിൽ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ?. ആ നിമിഷം നിങ്ങൾക്ക് അനുഭവപ്പെട്ട തോന്നലുകൾ എന്തെല്ലാമായിരുന്നു?.




സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-89

89.ഒന്നും നഷ്ടപ്പെടാനില്ല.
നമ്മളിൽ പലർക്കും ഭയം ഉള്ളത് എന്തെങ്കിലും നഷ്ടപ്പെടുമോ എന്നോർത്തിട്ടാണ്.നഷ്ടപ്പെടലുകളിൽ വേദനിക്കാത്ത മനുഷ്യരില്ല.മലവെള്ള പാച്ചിലിൽ ആകെയുണ്ടായിരുന്ന വിടും വിടിരുന്ന സ്ഥലവും നഷ്ടപ്പെട്ട ഒത്തിരി മനുഷ്യരുണ്ട്, ഇനി തനിക്ക് ഇതിൽ കൂടുതൽ ഒന്നും നഷ്ടപ്പെടാനില്ല എന്നൊരു തിരിച്ചറിവിൽ നിന്നും ജീവിതം തിരികെ പിടിച്ചു വിജയത്തെ കൈപിടിച്ചവർ.ജീവിതത്തിൽ ഒരുപാട് നഷ്ടങ്ങൾ അനുഭവിച്ചിട്ടുള്ളവരാണ് നമ്മളിൽ പലരും, ഒരു പക്ഷെ മരണം മൂലം വന്നിട്ടുള്ള ഉറ്റവരുടെ വേർപാട് ആയിരിക്കാം,അല്ലെങ്കിൽ മറ്റു എന്തുമാകാം.

ഏതാനും മാർക്കുകളുടെ വ്യത്യാസത്തിൽ തോൽവികൾ നേരിട്ടത് ആകാം, നമ്മൾക്ക് പ്രിയപ്പെട്ട വസ്തുക്കൾ നഷ്ടപ്പെട്ടതാകാം അങ്ങനെ ഒരുപാട് ഒരുപാട് കാര്യങ്ങൾ നമ്മൾക്ക് നഷ്ടപ്പെട്ട കണക്കിൽ ചേർക്കാൻ ഒരുപക്ഷെ ഉണ്ടാകും.നമ്മ ൾക്ക് പിന്തിരിഞ്ഞു നോക്കുമ്പോൾ തീരാനഷ്ടങ്ങൾ ഒരുപാട് ഉണ്ടാകും.നികത്താൻ ആകാത്ത നഷ്ടങ്ങൾ ഉണ്ടാകും.ആർക്കും പകരം വെക്കാൻ പറ്റാത്ത നഷ്ടങ്ങൾ ഉണ്ടാകും.എല്ലാവർക്കും ഇതിൽ കൂടുതലായി ഒന്നും നഷ്ടപ്പെടാനില്ല എന്ന പോസിറ്റീവ് ചിന്ത ആയിട്ട് മുന്നോട്ട് നല്ല കാര്യങ്ങൾക്ക് വേണ്ടി സഞ്ചരിക്കുവാൻ സാധിക്കട്ടെ.


28 March 2024

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-88

 എല്ലാം ശരിയാകും എന്നൊരു വാക്കിന്റെ ശക്തി വളരെ വലുതാണ്.

നമ്മുടെ മനസ്സിനെ തളരാതെ കാത്തുസൂക്ഷിക്കാൻ കഴിയണം എങ്കിൽ എല്ലാം ശരിയാകും എന്നൊരു വാക്ക്നമ്മൾ എപ്പോഴും മനസ്സിലും പ്രവർത്തിയിലും കൊണ്ട് നടക്കണം,ഒരു പക്ഷെ നാളെ തന്നെ എല്ലാം ശരിയാവണം എന്നില്ല, എല്ലാം ശരിയാവാൻ അതിന്റെതായ സമയം കൊടുക്കണം.

ഒരു നാൾ നമ്മളുടെ അലച്ചിലും സങ്കടവും മാറും എല്ലാം ശരിയാകും എന്ന് ഉറച്ചു വിശ്വസിക്കുക.

പരാജയങ്ങളെ അതിജീവിക്കുവാൻ ശരിയാകും എന്നുള്ള ചിന്ത മനസ്സിൽ ഉണ്ടാകണം.എല്ലാവരുടെയും നല്ല ആഗ്രഹങ്ങൾ എത്രയും പെട്ടെന്ന് തന്നെ ശരിയാകട്ടെ.വിഷമിക്കാതെ എല്ലാം ശരിയാകാൻ ഒരു സമയം ഉണ്ട്, നമ്മൾ ചെയ്യേണ്ടത് ഒരു നിമിഷം പോലും പാഴാക്കാതെ ഇരിക്കുക എന്നതാണ്.

88.Motivation discussion 2024

88. മറ്റുള്ളവർക്കുവേണ്ടി ജീവിക്കുന്നതിൽ സന്തോഷവാനാണോ?.




സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-88

88.ഒന്നിലും അധികമായി അഹങ്കരിക്കാതിരിക്കുക.
നമ്മൾ പലപ്പോഴും പല കാര്യത്തിലും അഹങ്കരിക്കാറുണ്ട്.
നമ്മുടെ പല അഹങ്കാരങ്ങളും പിന്നീട് സാഹചര്യം അനുസരിച്ചു നഷ്ടപ്പെടാറുണ്ട്.അഹങ്കാരം നമ്മുടെ ജീവിതത്തിൽ ഒന്നിനും ഉപകരിക്കുന്നില്ലല്ലോ.നമ്മൾ ഒരു കാര്യത്തിലും അഹങ്കരിക്കാതിരിക്കാൻ ശ്രദ്ധിക്കുക.അഹങ്കാരം നമ്മുടെ വളർച്ചക്ക് വിലങ്ങുതടിയായി മാറിയേക്കാം.നമ്മൾക്ക് ഉണ്ടെന്ന് അഹങ്കരിക്കുന്നതെല്ലാം നഷ്ടപ്പെടാൻ നിമിഷനേരം മതി.നമ്മുടെ ഭാഗത്തുനിന്നുള്ള അഹങ്കാര ത്തോടുകൂടിയ പെരുമാറ്റം നമ്മുടെ ചുറ്റിലുമുള്ള പലരെയും ഒരുപക്ഷെ വേദനിപ്പിച്ചേക്കാം.


മണ്ണോടു മണ്ണായി അലിഞ്ഞു തിരേണ്ട മനുഷ്യർക്ക് എത്ര നാൾ അഹങ്കരിക്കാൻ കഴിയും.നമ്മളുടെ ജീവിതത്തിൽ ഉണ്ടാകുന്ന വെല്ലുവിളികളെ നേരി ടാൻ അഹങ്കാരം ഒരു തടസ്സം ആയേക്കാം.അഹങ്കാരം നമ്മളുടെ വില നഷ്ടപ്പെടുത്തിയേക്കാം.നമ്മൾ അഹങ്കാരത്തോടെ കാണുന്നത് പലതും ഒരുപക്ഷെ നമ്മളുടെ ആവശ്യസമയത്തു പ്രയോജനപെടുത്താൻ കഴിഞ്ഞെന്ന് വരില്ല.അഹങ്കാരം നമ്മളെ പലതും പഠിപ്പിച്ചേക്കാം, തിരിച്ചറിവുകൾ നൽകിയേക്കാം
അഹങ്കാരഭാവം ഉപേക്ഷിക്കാൻ നമ്മൾ ഓരോരുത്തർക്കും ഇനിയെങ്കിലും സാധിക്കട്ടെ.


ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-87

 നമ്മുടെ ജീവിതരീതികളിലെ പോരായ്മകൾ കണ്ടെത്തി സമയം പോലെ പരിഹരിക്കുക,എത്ര നേരത്തെ പരിഹരിക്കാമോ അത്രയും നല്ലത്,

ദുശിലങ്ങൾ ഉപേക്ഷിക്കുക.

നമ്മളുടെ ജീവിതത്തിൽ ഇന്ന് വരെ നടന്നത് എല്ലാം നമ്മൾ പ്രതീക്ഷിച്ചത് പോലെ അല്ലല്ലോ.

ജീവിതത്തിൽ എന്തെങ്കിലും നേട്ടങ്ങൾ കൈവരിക്കേണ്ടത് വളരെ അനിവാര്യമായ ഘടകമാണ്.

എല്ലാം നേരെയാകട്ടെ.

ജീവിതത്തിൽ കടന്നു വരുന്ന ശരി തെറ്റുകളെ യഥാസമയം വിലയിരുത്തി മുന്നോട്ട് പോകുവാൻ, ജീവിതം നേരെ ആക്കുവാൻ എല്ലാവർക്കും കഴിയട്ടെ.

87.Motivation discussion 2024

87. ആരോഗ്യം സംരക്ഷിക്കാൻ നിങ്ങൾ എന്തെല്ലാം കാര്യങ്ങളിലാണ് ശ്രദ്ധ ചെലുത്തുന്നത്?.




സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-87

87.ഏർപ്പെടുത്തുക.
ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ നമ്മൾ ഓരോരുത്തരും ഏർപ്പെടുത്താറുണ്ട്.നമ്മൾ ജനിച്ചു വീണതുമുതൽ ഇന്നുവരെ നമ്മുടെ കാര്യങ്ങൾ എല്ലാം ഭംഗിയായി നടന്നിട്ടുണ്ടെങ്കിൽ അതിനെല്ലാം ഈ ഭൂമിയിൽ ജീവിക്കുന്ന നമ്മുടെ ചുറ്റിലും ഉള്ള മനുഷ്യർ അവരുടെ സേവനവും, വിലപ്പെട്ട സമയവും, അറിവും, സമ്പത്തും, നമ്മൾക്കായ് ഏർപ്പെടുത്തിയത് കൊണ്ടാണ്.നമ്മൾക്ക് എല്ലാ ഏർപ്പാടുകളെയും പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിഞ്ഞെന്ന് വരില്ല.ഇന്ന് നമ്മൾ സന്തോഷ ത്തോടെ, സമാധാനത്തോടെ, സുരക്ഷിതബോധ ത്തോടെ എല്ലാം ജീവിക്കാൻ കാരണമായി ട്ടുണ്ടെങ്കിൽ നമ്മുടെ ചുറ്റിലും നമ്മുടെ സുരക്ഷക്കായി വേണ്ടത്ര സംവിധാനങ്ങൾ ഏർപ്പെടുത്തിയതുകൊണ്ടാണ്.

നഷ്ടങ്ങൾ എന്നും നഷ്ടങ്ങൾ തന്നെയാണ്. നമ്മൾക്കുണ്ടാകുന്ന എല്ലാ നഷ്ടങ്ങളും എത്ര സംവിധാനം ഏർപ്പെടുത്തിയാലും ഒരുപക്ഷെ നികത്താൻ പറ്റിയെന്ന് വരില്ല.ജീവിതത്തിൽ നമ്മൾ ഓരോരുത്തർക്കും പലതരത്തിലുള്ള ഏർ 
പ്പാട് ഉണ്ടാകും അതെല്ലാം ആവശ്യം ആണോ എന്ന് വിലയിരുത്തി മാത്രം മുന്നോട്ട് പോകാൻ കഴിയട്ടെ.നമ്മുടെ ജീവിതം സന്തോഷം നിറഞ്ഞതാകാൻ, നമ്മുടെ ജീവിതത്തിൽ വേണ്ട ആവശ്യമായ ഏർപ്പാടുകൾ ചെയ്യാൻ കഴിയട്ടെ.
എല്ലാവർക്കും അവരവരുടെ ജീവിതത്തിൽ ആവശ്യമായ നല്ല കാര്യങ്ങൾ ഏർപ്പെടുത്താൻ കഴിയട്ടെ.