നാളെകളിൽ എല്ലാം
ശരിയാകും എന്നുള്ള പ്രതീക്ഷയിലാണ് നമ്മളൊക്കെ മുന്നോട്ടു സഞ്ചരിക്കുന്നത്.നമ്മുടെ
ഭാഗത്തുനിന്നുള്ള പരിശ്രമം ഉണ്ടെങ്കിലാണ് എന്തുകാര്യവും ശരിയിലേക്ക് കൂടുതലായിട്ട്
എത്തിച്ചേരാൻ കഴിയുകയുള്ളു.
നമ്മൾ
ഓരോരുത്തരും മുന്നോട്ട് സഞ്ചരിക്കുന്ന വഴി ശരിയിലേക്കാണോയെന്ന് ഇടയ്ക്കിടെ സ്വയം
പരിശോധിച്ചു നോക്കേണ്ടതുണ്ട്.
ഈ
ലോകത്തിലുള്ള എല്ലാ കാര്യവും മുന്നോട്ടു പോകുന്നത് ശരിയായ രീതിയിലാവണം
എന്നില്ല.ശരികൾ കുറയാൻ തുടങ്ങുമ്പോഴാണ് അവിടേക്ക് തെറ്റുകൾ കയറികുടുക.
തെറ്റിനെതിരെ
വേണ്ടതുപോലെ പ്രതികരിക്കേണ്ടതായിട്ടുണ്ട്.തെറ്റുകൾ ആവർത്തിച്ചുകൊണ്ടിരുന്നാൽ
നഷ്ടങ്ങളുടെ കണക്ക് ഒരുപക്ഷെ കൂടികൊണ്ടിരിക്കും.നമ്മുടെ ഭാഗത്തെ തെറ്റ്
മനസ്സിലാക്കി തിരുത്തൽ വരുത്താൻ നമ്മൾ എല്ലാവരും തയ്യാറാകേണ്ടതുണ്ട്.
മറ്റുള്ളവരുടെ
ഭാഗത്തെ തെറ്റുകൾകൊണ്ട് എത്രയെത്ര മനുഷ്യരുടെ ജീവിതത്തിലാണ് പിന്നിടുള്ള കാലം
ദുരിതം അനുഭവിക്കേണ്ടി വന്നിട്ടുള്ളത്.എല്ലാം ശരിയാകും എന്ന് കണ്ണടച്ചു
വിശ്വസിച്ചതുകൊണ്ട് മാത്രം കാര്യമായില്ല, എല്ലാം ശരിയാകും എന്നുള്ള ഉറച്ച വിശ്വാസത്തിൽ മുന്നോട്ടു
പ്രവർത്തിക്കാൻകൂടി കഴിയേണ്ടതുണ്ട്.
നമ്മുടെ
ചുറ്റുപാടുകൾ ഓരോന്നും ശരിയായ രീതിയിൽ മുന്നോട്ടു പോയാൽ മാത്രമേ നമ്മൾക്കൊക്കെയും
ഒരു പരിധിവരെയെങ്കിലും സന്തോഷവും, സമാധാനവും
കൈവരിക്കുവാൻ സാധിക്കുകയുള്ളു.
സാമ്പത്തിക
സ്ഥിതി മോശമായാൽ, ആരോഗ്യസ്ഥിതി
മോശമായാൽ അപ്പോഴെല്ലാം നമ്മളിൽ പലരും ഒരുപക്ഷെ എല്ലാം ശരിയാകും എന്നുള്ള പ്രതിക്ഷ
കൈവിട്ടുവെന്ന് വരാം.തോൽവിയിൽ നിന്നും ജയത്തിലേക്ക് കടക്കാൻ ചിലപ്പോൾ ഒരു നിമിഷം
മാത്രം മതിയാകും.
അവസാനശ്വാസം വരെ
എല്ലാം ശരിയാകും എന്നുള്ള ഉറച്ച വിശ്വാസത്തിൽ നമ്മൾ എല്ലാവർക്കും മുന്നോട്ട്
പോകുവാൻ കഴിയട്ടെ.ദുഃഖവും , ദാരിദ്രവും, കഷ്ടതകളും നമ്മളിൽ നിന്നും
അകറ്റിനിർത്തികൊണ്ട് നല്ലൊരു കാലം വരും, എല്ലാം ശരിയാകും എന്നുള്ള ഉറച്ചവിശ്വാസത്തിൽ ആത്മധൈര്യത്തോടെ
മുന്നോട്ടു പ്രവർത്തിക്കാൻ നമ്മൾ ഏവർക്കും സാധിക്കട്ടെ.
Read More