Pages

29 February 2024

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-60

നമ്മളുടെ ഇപ്പോഴത്തെ ഇത്തരത്തിലുള്ള പ്രവർത്തി നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തിന് നല്ലതല്ലായെന്ന് നമ്മളോട് പലരും ഒരുപക്ഷെ ഉപദേശിക്കാറുണ്ട്.

നമ്മൾ ഓരോരുത്തരും മുന്നോട്ട് പോകാനായി സ്വീകരിക്കുന്ന വഴികൾ വളരെ പ്രധാനമാണ്.നമ്മളുടെ ഓരോ പ്രവർത്തികളും നമ്മളുടെ മുന്നോട്ടുള്ള പ്രയാണത്തിന് ശക്തി നൽകുന്നത് ആയിരിക്കണം.

നമ്മൾ ചെയ്യുന്ന പ്രവർത്തികൾ എല്ലാം ശരിയാണോയെന്ന് നമ്മൾ ഇടയ്ക്കിടെ പരിശോധിക്കേണ്ടതുണ്ട്.നമ്മൾ ചെയ്യുന്നതിലെ വിഴ്ചകൾ കൃത്യമായി തന്നെ വിലയിരുത്തൽ നടത്തി ആവശ്യമെങ്കിൽ തിരുത്തൽ വരുത്തേണ്ടതാണ്.

മുൻപോട്ട് സഞ്ചരിക്കാൻ പലവഴികൾ നമ്മൾക്ക് മുൻപിൽ തുറന്നുകിടപ്പുണ്ടാവാം, അതിൽ നിന്നും നമ്മൾക്ക് ഉചിതമായ വഴി മാത്രം കണ്ടെത്തി സ്വീകരിക്കുക.

നമ്മളുടെ ഇപ്പോഴത്തെ പ്രവർത്തികളിൽ എന്തെങ്കിലും മുന്നോട്ടുള്ള പ്രയാണത്തിന് ഉചിതമല്ലായെന്ന് തോന്നുന്നുവെങ്കിൽ അതെല്ലാം ആവശ്യമെങ്കിൽ തിരുത്താൻ തയ്യാറാവുക.

60.motivation discussion 2024

60. മനോധൈര്യം ആർജിച്ചെടുക്കാൻ കഴിയുന്നത് എങ്ങനെയാണ്




സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-അധ്യായം 60

 60.ഉന്മേഷത്തോടെ പ്രവർത്തിക്കുക.
ഏതൊരു കാര്യത്തിലും ഉന്മേഷത്തോടെ പ്രവർത്തികൾ ചെയ്യാനായിട്ട് സ്വയം സംതൃപ്തി കണ്ടെത്താൻ സാധിക്കേണ്ടതുണ്ട്.ആർക്കായാലും ഉന്മേഷം എപ്പോൾ വേണമെങ്കിലും നഷ്ട പ്പെടാം.നമ്മുടെ മനസ്സിലേക്ക് പോസിറ്റീവ് ചിന്തകൾ മാത്രം നല്കിയാലെ ഉന്മേഷത്തോടുകൂടി പ്രവർ ത്തിക്കാൻ ഒരുപക്ഷെ സാധി ക്കുകയുള്ളു.ഉന്മേഷം ഇല്ലാതെയാകാൻ ഒരുപാട് കാരണങ്ങൾ നമ്മുടെ ചുറ്റിലും ഉണ്ടായേക്കാം.ഉന്മേഷത്തോടെ പ്രവർ ത്തിക്കാൻ നമ്മൾ എപ്പോഴും അതിയായി ആഗ്രഹിക്കണം.നമ്മുടെ ശരീരവും മനസ്സും എപ്പോഴും ഉന്മേഷത്തോടുകൂടി മുന്നോട്ട് കൊണ്ടുപോകാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

മുന്നോട്ടുള്ള ജീവിതത്തിൽ ഉന്മേഷത്തോടുകൂടി നമ്മൾക്ക് ആവശ്യമായ പ്രവർത്തനങ്ങളിൽ ഏർ
പ്പെടാൻ നമ്മൾക്ക് കഴിയേണ്ടതുണ്ട്.പ്രതിസന്ധി കളും പ്രയാസങ്ങളും ദുരിതങ്ങളും ഉണ്ടായിട്ടുകൂടി അവയെ എല്ലാം അതിജീവിച്ചുകൊണ്ട് ഉന്മേഷത്തോടെ പഠിച്ചു ഉന്നത വിജയം കരസ്ഥമാക്കിയിട്ടുള്ള ഒരുപാട് മനുഷ്യരുണ്ട് നമ്മുടെ ചുറ്റുപാടിൽ.അവരെല്ലാം മോശമായ അവസ്ഥയിൽ ആയിരുന്നിട്ടുകൂടി പഠനത്തോടുള്ള ഉന്മേഷം ഉപേക്ഷിക്കാൻ തയ്യാറായില്ല.നമ്മുടെ ചുറ്റിലും ഉന്മേഷം കിട്ടുന്ന പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ മാത്രം ശ്രദ്ധിക്കുക.ഉന്മേഷം ഇല്ലായ്മ നമ്മുടെ ജീവിതത്തെ സാരമായി തന്നെ ബാധിച്ചേക്കാം.

ഉന്മേഷം നൽകുന്ന ഒരുപാട് കാര്യങ്ങൾ നമ്മുടെ ചുറ്റിലും ഉണ്ടാവാം, ഉന്മേഷം ഇല്ലാതെ ആക്കുന്ന ഒരുപാട് കാര്യങ്ങൾ നമ്മുടെ ചുറ്റിലും ഉണ്ടാവാം.
ചെറുപ്പം തൊട്ട് കുട്ടികളെ ഭാവി ലക്ഷ്യം കാണാൻ പഠിപ്പിക്കണം.പലരും ചെറുപ്പത്തിൽ ആഗ്രഹിച്ച ജോലിക്കുവേണ്ടി ഉന്മേഷത്തോടെ പഠിച്ചു വിജയിച്ചു സ്വന്തമാക്കിയിട്ടുണ്ട്.അവരിൽ ഉണ്ടായിരുന്ന ഉന്മേഷം ഉപേക്ഷിക്കാതെ പരിശ്രമിച്ചുകൊണ്ടിരുന്നു, അതിന്റെ ഫലമാണ് അവർക്ക് അവർ സ്വപ്നം കണ്ട ജോലി നേടാൻ സാധിച്ചത്.നല്ല നേട്ടങ്ങൾക്കായി എല്ലായ്പോഴും ഉന്മേഷത്തോടെ പ്രവർത്തിക്കാൻ നമ്മൾ എല്ലാവർക്കും ഇനിയുള്ള നാളുകളിൽ സാധിക്കട്ടെ.



28 February 2024

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-59

 എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടെന്ന് ഉറച്ചു വിശ്വസിക്കുക, പരിശ്രമിക്കുക.

നമ്മുടെ മനസ്സ് തളരാതെ നോക്കേണ്ടത് നമ്മുടെ ചുമതലയാണ്.

നമ്മുടെ കഴിവുകൾ വളർത്തിയെടുക്കേണ്ടത് നമ്മുടെ ആവശ്യം ആയിരിക്കണം.

നമ്മുടെ ഇപ്പോഴത്തെ അവസ്ഥ എന്തുമാകട്ടെ, അതിനെ അതിജീവിക്കാൻ കഴിയും, കഴിയണം എന്ന് ചിന്തിക്കുക, പരിശ്രമിക്കുക.

നമ്മളുടെ ജീവിതത്തിനു നമ്മൾ എന്ത് മാത്രം പ്രാധാന്യം കൊടുക്കുന്നു എന്നത് അനുസരിച്ചായിരിക്കും നമ്മുടെ ഭാഗത്തുനിന്നുമുള്ള ഓരോ പ്രവർത്തികളും നേട്ടങ്ങളും.

എല്ലാവർക്കും ഇപ്പോഴത്തെ അവസ്ഥയെ തരണം ചെയ്യാൻ കഴിയട്ടെ.

മറ്റുള്ളവർ നമ്മളോട് മോശമായി പെരുമാറിയത് ഓർത്തു വിഷമിച്ചിരിക്കാതെ നമ്മൾക്ക് ചെയ്യാനുള്ള കാര്യങ്ങളിൽ വ്യാപ്രിതരാകുക.

59.motivation discussion 2024

59.മനസ്സിന്റെ കഴിവുകളെ തിരിച്ചറിയാൻ സാധിച്ചിട്ടുണ്ടോ




സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-അധ്യായം 59

 59.ഉദ്ദേശ്യം എന്താണ്.
നമ്മൾ എല്ലാവരും എന്തെങ്കിലും ഉദ്ദേശ്യത്തോടെയാണ് മുന്നോട്ട് സഞ്ചരിക്കുന്നത്.
നല്ല ഉദ്ദേശ്യമുണ്ട്, കൂടാതെ മോശമായ ഉദ്ദേശവുമുണ്ട്.ആരെയും സഹായിച്ചില്ലെങ്കിലും വേണ്ടിയില്ല, സ്നേഹിച്ചില്ലെങ്കിലും വേണ്ടിയില്ല, ആരെയും ദ്രോഹിക്കാൻ നിൽക്കരുത്.ഉദ്ദേശ്യം എന്താണ് എന്ന് നമ്മൾക്ക് ഓരോരുത്തർക്കും ഉത്തമമായ ബോധ്യം ഉണ്ടാവണം.എല്ലാവർക്കും നല്ല ഉദ്ദേശ്യങ്ങൾ ജീവിതത്തിൽ കണ്ടെത്താൻ കഴിയട്ടെ.



27 February 2024

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-58

 ഇപ്പോൾ തന്നെ ചെയ്യേണ്ട ഒരുപാട് ഒരുപാട് കാര്യങ്ങൾ ഉണ്ടാകുമല്ലോ നമ്മൾ ഓരോരുത്തർക്കും.ഇപ്പോൾ തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇപ്പോൾ തന്നെ ചെയ്യാതെ പിന്നിട് ചെയ്യാമെന്ന് കരുതിയാൽ ഒരുപക്ഷെ അതേക്കുറിച്ചോർത്തു ഒരുപാട് ദുഃഖിക്കേണ്ടി വന്നേക്കാം.ഓരോ നിമിഷം വൈകുന്തോറും അപകടം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.

ഇപ്പോൾ തന്നെ ചെയ്യേണ്ട കാര്യങ്ങൾക്ക് മുൻഗണന കൊടുക്കുക.നമ്മൾ ചെയ്യുന്ന ഓരോ കാര്യവും ഇപ്പോൾ തന്നെ ചെയ്യേണ്ട കാര്യമാണോയെന്ന് പരിശോധന നടത്തുക.

ഇപ്പോൾ തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇപ്പോൾ തന്നെ ചെയ്യാൻ എല്ലാവർക്കും സാധിക്കട്ടെ.

58.motivation discussion 2024

58. നിരാശകളിൽ നിന്നും പഠിച്ചത് എന്താണ്




സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-അധ്യായം 58

58.ഉത്തരവാദിത്തം.
ജീവിതത്തിൽ ഓരോ മനുഷ്യർക്കും ഓരോ ഉത്തരവാദിത്തങ്ങൾ ഈ ഭൂമിയിൽ ചെയ്തു തീർക്കാൻ ഉണ്ട്.തങ്ങളുടെ ചുറ്റിലും ഉള്ള മനുഷ്യരുടെ ഉയർച്ചക്കായി ഓരോരുത്തർക്കും ചെയ്തു തീർക്കാൻ ഒത്തിരി ഉത്ത രവാദിത്തങ്ങളുണ്ട്.ഉത്തരവാദിത്തം ഇല്ലായ്മ പല തരത്തിലുള്ള വിഷമങ്ങൾക്ക് പിന്നീട് കാരണം ആയേക്കാം.ജീവിതം മുഴുവൻ ഓരോ തരത്തിലുള്ള ഉത്തരവാദിത്തങ്ങൾ ആയിരിക്കും നമ്മൾ ഓരോരുത്തരും പലപ്പോഴായി നിർവഹിക്കേണ്ടി വരിക.
നമ്മൾ ഇന്നലെകളിൽ തിരഞ്ഞെടുത്തത്, ഇപ്പോൾ തിരഞ്ഞെടുക്കുന്നത്,ഭാവിയിൽ തിരഞ്ഞെടുക്കുന്നത് എല്ലാം ജീവിതത്തിന്റെ ഉത്തരവാദിത്തമാണ്.
ജീവിതത്തോട് നീതി പുലർത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.

സ്വയം തിരിച്ചറിവുകൾ ഉണ്ടാവട്ടെ അവനവൻ ചെയ്യേണ്ട ഉത്തരവാദിത്തെ സംബന്ധി ച്ച്.കഴിഞ്ഞുപോയ കാലങ്ങളിൽ ചെയ്യാൻ പറ്റാതെ പോയ ഉത്തരവാദിത്തങ്ങൾ ഒരു പക്ഷെ ഒത്തിരി ഉണ്ടാവും അവയെല്ലാം നമ്മളിൽ സങ്കടങ്ങൾ അവശേഷിപ്പിക്കുന്നുണ്ടാകും.സാരമില്ല കഴിഞ്ഞത് കഴിഞ്ഞു.ഇനി ഉത്തരവാദിത്തം സംബന്ധിച്ച് നല്ല നല്ല തീരുമാനങ്ങൾ എടുക്കാൻ കഴിയണം.ഉത്തര
വാദിത്തങ്ങൾ സന്തോഷത്തോടെ നിറവേറ്റാൻ എല്ലാവർക്കും സാധിക്കട്ടെ.



26 February 2024

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-57

 ഓരോ പരാജയങ്ങൾ സംഭവിക്കുമ്പോഴും അബദ്ധങ്ങൾ സംഭവിക്കുമ്പോഴും ഇനി ഞാൻ ഇല്ല എന്ന് നമ്മളിൽ പലരും പൊതുവിൽ പറയാറുണ്ട്.

നമ്മൾക്ക് ഇഷ്ടം ഇല്ലാത്ത ഒരു കാര്യം നമ്മുടെ കണ്മുൻപിൽ നടക്കുമ്പോൾ നമ്മളിൽ പലരും പറയും ഇനി ഞാൻ ഇല്ല എന്ന്.

ഞാൻ ഇല്ല എന്ന് പറഞ്ഞു ആരുമായി പിണങ്ങി പോകാൻ എല്ലാവർക്കും എളുപ്പമാണ്,ഞാൻ ഉണ്ട് കൂടെ എന്ന് പറഞ്ഞു ഒപ്പം ചേർക്കാൻ വളരെ അധികം പ്രയാസമാണ്.

പ്രശ്നങ്ങൾ നമ്മുടെ ജീവിതത്തിൽ കടന്നു വരും, പ്രശ്നങ്ങൾക്ക് മുൻപിൽ തോറ്റു കൊടുക്കാതെ മുന്നോട്ട് കൂടുതൽ ശക്തിയോടെ മുന്നേറുക.

നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന എന്തിലും പോസിറ്റീവ് വശം കണ്ടെത്താൻ ശ്രമിക്കുക.

നമ്മൾ ഇന്നലെകളിൽ എടുത്ത തിരുമാനങ്ങൾ ശരിയായിരുന്നോ എന്ന് ഇടക്കിടക്ക് ആലോചിക്കുന്നത് നല്ലതാണ്,ആവശ്യമായ തിരുത്തലുകൾ വരുത്താൻ അത് നമ്മളെ സഹായിക്കും.

തെറ്റുകൾ സംഭവിച്ചാൽ തിരുത്താൻ പഠിക്കേണ്ടത് വളരെ അത്യാവശ്യം ആയിട്ടുള്ള കാര്യം ആണ്.തെറ്റ് തിരുത്താൻ തയ്യാറാകാത്തിടത്തോളം നമ്മൾ ചെയ്യുന്നതിൽ സന്തോഷം കണ്ടെത്താൻ ഒരു പക്ഷെ സാധിച്ചെന്ന് വരില്ല.

57.motivation discussion 2024

 57.അവഗണനകളിൽ നിന്നും പഠിച്ചത് എന്താണ്




സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-അധ്യായം 57

 57.ഉത്തരവാദിത്തം എടുക്കുക.
നമ്മളിൽ പലരും പലപ്പോഴും വളരെ അധികം ഉത്തരവാദിത്തം എടുക്കാറുണ്ടല്ലോ.ബിസിനസ്സിൽ പലപ്പോഴും ഉത്തരവാദിത്തം എടുക്കേണ്ടി വരാറുണ്ട്.എല്ലാ ജോലിക്കും അതിന്റെതായ ഉത്തരവാദിത്തം ഉണ്ടാകുമല്ലോ.നമ്മൾ ചെയ്യുന്ന ഓരോ കാര്യത്തിനും ഉത്തരവാദിത്തം ഉണ്ടാ കേണ്ടതുണ്ട്.എല്ലാവർക്കും അവരവരുടെ ഉത്തര വാദിത്തം സമയ നിഷ്ഠയോടെ നിർവഹിക്കാൻ സാധിക്കട്ടെ.



25 February 2024

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-56

 എല്ലാത്തിനും ഉത്തരം നമ്മുടെ ചിന്തയിൽ നിന്നും മാത്രം എളുപ്പം ലഭിച്ചെന്ന് വരില്ല.

നമ്മുടെയൊക്കെ നിരവധി പ്രശ്നങ്ങളെ വിജയകരമായി അതിജീവിച്ചവരാണ് നാം എല്ലാവരും.

ഇനി എന്ത് ചെയ്യും എന്ന് നമ്മൾ വിചാരിക്കുന്നിടത്ത് നമ്മൾക്കു ഒരു പക്ഷെ പെട്ടെന്ന് ഉത്തരം ലഭിച്ചെന്ന് വരില്ല, എന്നാൽ നമ്മൾ കാരണം മറ്റൊരാൾക്ക്അത്തരം അവസ്ഥകൾ വന്നു ചേരാതിരിക്കാൻ കഴിയും.

ഒരാളെ കുറ്റപ്പെടുത്തുന്നതിൽ ഉപരി അവരെ തെറ്റിൽ നിന്നും പിന്തിരിപ്പിക്കാനാണ് നമ്മൾ ശ്രമിക്കേണ്ടത്.നമ്മൾക്ക് ലോക ജീവിതം എന്ന് പറയുന്നത് വളരെ കുറഞ്ഞ സമയം മാത്രമാണുള്ളത്.

എല്ലാവർക്കും ഇനി എന്ത് ചെയ്യും എന്ന ചിന്ത മാറ്റി ഇനി എന്തൊക്കെ ചെയ്തു കൂടാ എന്നുള്ള തിരിച്ചറിവും, ഇനി എന്തൊക്കെ ചെയ്യാം എന്ന് ചിന്തിക്കാനും ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് പരിഹാരവും കണ്ടെത്താൻ കഴിയട്ടെ.

ഇനി എന്ത് ചെയ്യും എന്ന് ചിന്തിക്കുന്നതിനു ഒപ്പം ഇനി എന്തൊക്കെ ചെയ്യാൻ പാടില്ല എന്ന് പഠിക്കുക.തീർച്ചയായും നമ്മളിൽ നാളെകളിൽ നല്ലൊരു മാറ്റത്തിനു നമ്മൾക്കും നമ്മുടെ ചുറ്റിലുമുള്ളവർക്ക് അത് വഴി നേട്ടങ്ങൾ സ്വന്തമാക്കാനും കാരണമാകും.