Choose your language

9 January 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-അധ്യായം 9

 9.അതിജീവനം.
എങ്ങനെയെങ്കിലും ഈ കാണുന്ന ദുരിതത്തിൽ നിന്നും, കഷ്ടപ്പാടിൽ നിന്നും രക്ഷപ്പെട്ടാൽ മതിയായിരുന്നു. എങ്ങനെയാണ് നമ്മൾക്കുണ്ടാകുന്ന ദുരിതങ്ങളെ അതിജീവിക്കാൻ കഴിയുക.നമ്മൾക്ക് എന്ത് അവസ്ഥ വന്നാലും അതിനെ അതിജീവിക്കുവാൻ നമ്മുടെ മനസ്സിന് ധൈര്യം വേണം. ജീവിതത്തിന്റെ അവസാന നിമിഷം വരെ തങ്ങൾക്ക് ഉണ്ടായിട്ടുള്ള രോഗത്തിന്റെ വേദനകൾ സഹിച്ചു പൊരുതികൊണ്ട് അതിജീവിക്കാൻ പരിശ്രമിച്ച ഒത്തിരി വ്യക്തികളുണ്ട് നമ്മുടെ ചുറ്റിലും.അവരുടെ ജീവിതത്തിൽ പലതും നഷ്ടപ്പെട്ടെങ്കിലും അവരിൽ യാതൊരു സങ്കടവും ഉണ്ടായില്ല.എല്ലാ വേദനകളെയും അവർ സന്തോഷപൂർവം സ്വീകരിച്ചു.അവർ അനുഭവിച്ച വേദനകൾ ഇന്ന് ചുറ്റിലും ഉള്ള അനേകായിരം ആളുകൾക്ക് വേദനകൾ സഹിക്കാനുള്ള ശക്തി ആയി മാറിയിട്ടുണ്ട്.നമ്മുടെ ശരീരത്തിനു എപ്പോഴും പ്രതിരോധശക്തി ഉണ്ടാവണം എന്നില്ലല്ലോ. എന്തിനെയും പ്രതിരോധിക്കാൻ, അതിജീവിക്കുവാൻ നമ്മൾക്ക് വേണ്ടത് മനോധൈര്യവും സ്ഥിരോത്സാഹവുമാണ്.

നമ്മൾക്ക് ഒരു പ്രശ്നം വരുമ്പോൾ നമ്മൾ പലരുടെയും സഹായം തേടാറുണ്ട്.നമ്മൾ മാനസികമായും ശാരീരികമായും തയ്യാറാകുക. ഒരു മാറ്റം നമ്മൾ ആയിട്ട് തന്നെ തുടങ്ങുക.നമ്മൾക്കുള്ള കുറവുകളെ ഓർത്തു നിരാശപ്പെടാതെ പരിശ്രമിച്ചുകൊണ്ടിരിക്കുക. തീർച്ചയായും നമ്മൾ നേരിടുന്ന പ്രശ്‌നങ്ങളെ, പ്രയാസങ്ങളെ, കഷ്ടപ്പാടുകളെ അതിജീവിക്കാൻ കഴിയുക തന്നെ ചെയ്യും.എല്ലാവർക്കും ഇപ്പോഴുള്ള പ്രയാസങ്ങളെ, പ്രതിസന്ധികളെ അതിജീവിക്കുവാൻ കഴിയട്ടെ.

ഓരോ മനുഷ്യനും അവരുടെ ജീവിതത്തിൽ നടന്നിട്ടുള്ള അതിജീവനത്തിന്റെ കഥ പറയാനുണ്ടാകും. അതിജീവിക്കുവാൻ സാധിക്കില്ല എന്നു പറഞ്ഞിടത്തുനിന്ന് മറ്റുള്ളവരുടെ മുൻപിൽ അതിജീവിച്ചുകാണിച്ചുകൊടുത്തിട്ടുള്ള ഒരുപാട് മനുഷ്യരുണ്ട് നമ്മുടെ ചുറ്റിലും. അവരെല്ലാം നിരന്തരം കഷ്ടപ്പെട്ട് പരിശ്രമിച്ചതിന്റെ ഫലമാണ് അവർക്ക് ഓരോരുത്തർക്കും നേരിട്ടുകൊണ്ടിരുന്ന പ്രശ്നത്തെ അതിജീവിക്കുവാൻ സാധിച്ചത്. എന്തിനെയും അതിജീവിക്കുവാൻ ആന്മവിശ്വാസം വളർത്തി കൊണ്ട് വരേണ്ടത് വളരെ അത്യാവശ്യ മാണ്.


നെഗറ്റീവ് ചിന്തകളെ അകറ്റി നിർത്താൻ, അതിജീവിക്കാൻ നമ്മളുടെ ഭാഗത്തുനിന്നും നിരന്തരശ്രമം ഉണ്ടാവേണ്ടതുണ്ട്.നെഗറ്റീവ് ചിന്തകൾ നമ്മളെ ശാരീരികമായും മാനസികമായും തളർത്തിയേക്കാം.എന്തിനെയും പൊരുതുവാനുള്ള കരുത്തു നേടാൻ നമ്മൾ തന്നെ ശ്രമിച്ചെങ്കിലെ സാധിക്കുകയുള്ളു, അതിനു പോസ്റ്റിവ് ചിന്തകൾ മാത്രം എപ്പോഴും മനസ്സിൽ കൊണ്ടുനടക്കുവാൻ ശ്രമിക്കേണ്ടതുണ്ട്.എല്ലാവർക്കും അവരവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഏതൊരു പ്രശ്നത്തേയും അതിജീവിക്കുവാനുള്ള കരുത്തും ആന്മധൈര്യവും ഉണ്ടാവട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.